പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനവുമായി ബിയറിന്റെ പരസ്യത്തിന് ചിലവാക്കുന്ന പണത്തിന് ബന്ധമുണ്ട്

ബിയര്‍ കമ്പനികള്‍ ഉപയോഗിക്കുന്ന പരസ്യ ബഡ്ജറ്റും പദ്ധതിതന്ത്രങ്ങളും underage മദ്യപാനത്തെ സ്വാധീനിക്കുന്നു എന്ന് Iowa State University നടത്തിയ പഠനത്തില്‍ പറയുന്നു. അതനുസരിച്ച് പരസ്യത്തിന് ചിലവാക്കുന്ന പണം അനുസരിച്ച് വിവിധ ബ്രാന്റ് ബിയര്‍ ഉപയോഗിക്കുന്ന കൌമാരക്കാരുടെ ശതമാനത്തെ ശക്തമായി പ്രവചിക്കാനാകും. ഉദാഹരണത്തിന് യൂപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ 99% കുട്ടികളും Budweiser, Bud Light എന്നീ ബ്രാന്റുകളെക്കുറിച്ച് അറിയാം എന്ന് പറഞ്ഞു. അവരാണ് പരസ്യത്തിന് ഏറ്റവും അധികം തുക ചിലവാക്കുന്നത്. 44% കുട്ടികള്‍ പറയുന്നത് അവര്‍ ആ ബ്രാന്റുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. പരസ്യവും നിശ്ചിതപ്രായമായിട്ടില്ലാത്ത മദ്യപാനവും ബ്രാന്റ് ബോധവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ ആദ്യത്തെ പഠനമായ ഈ പഠന റിപ്പോര്‍ട്ട് Addictive Behaviors Reports എന്ന ജേണലിലാണ് പ്രസിദ്ധപ്പെടുത്തിയത്.

Federal Trade Commission പ്രകാരം 14 മദ്യ കമ്പനികള്‍ മാര്‍ക്കറ്റിങ്ങിന് 2011 ല്‍ $345 കോടി ഡോളറാണ് ചിലവാക്കിയത്. ആ തുകയില്‍ 26% വും പരസ്യത്തിലാണ് ചിലവാക്കിയത്. 1999 ന് ശേഷം ആ ചിലവാക്കല്‍ കൂടി വരുന്നു. മുകളിലത്തെ 5 ബ്രാന്റുകള്‍ (Budweiser/Bud Light, Miller Genuine Draft/Miller Lite, Coors/Coors Light, Corona/Corona Extra and Heineken) 100 കോടി ഡോളറിലധികം ചിലവാക്കി.

മുതിര്‍ന്നവരെ പോലെ മദ്യപിക്കുന്നതിന്റെ ഉദ്ദേശത്തെക്കുറിച്ച് കൌമാരക്കാരോട് ISU ഗവേഷകര്‍ ചോദിച്ചു. പരസ്യം, രക്ഷകര്‍ത്താക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ അംഗീകരാമാണ് മദ്യപിക്കാനുള്ള ഉദ്ദേശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവചനങ്ങള്‍. ചിലർ ചെറുപ്പത്തിൽത്തന്നെ മദ്യപാനം ആരംഭിക്കുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച ഈ പഠനം നൽകുന്നു.

— സ്രോതസ്സ് Iowa State University | Nov 18, 2019

പബ്ബിന് എതിര്‍പ്പില്ല എന്നൊക്കെയുള്ള കണ്ണൂരിസ്റ്റ് നേതാക്കന്‍മാരുടേയും മന്ത്രിമാരുടേയും പ്രസ്ഥാവനകള്‍ ഒരു തരത്തിലെ സൌജന്യ പരസ്യമാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ