കമ്പ്യൂട്ടര്‍ ഹാക്കര്‍ Jeremy Hammond നെ 10 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ Stratfor ന്റെ കമ്പ്യൂട്ടറുകളിലേക്ക് അനധികൃതമായി കടന്നതിനാണ് ശിക്ഷ. താന്‍ Anonymous എന്ന സംഘത്തിലെ അംഗമാണെന്നും Stratfor ല്‍ നിന്നും സര്‍ക്കാരിന്റേയും കോര്‍പ്പറേറ്റുകളുടേയും സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഹാമണ്ട് സമ്മതിച്ചു. Stratfor ന്റെ 50 ലക്ഷം ഇമെയിലുകള്‍ whistleblowing സൈറ്റായ വിക്കിലീക്സില്‍ എത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഈ സ്ഥാപനം സാമൂഹ്യ പ്രവര്‍ത്തകരെ നിരീക്ഷിക്കുകയും ചാരപ്പണി നടത്തുകയും ചെയ്യുന്നതിന്റെ രേഖകളാണ് അവ. 30 വര്‍ഷത്തെ ജയില്‍ ശിക്ഷ ഒഴുവാക്കാനായി ഹാമണ്ട് കുറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇതിനകം തന്നെ അദ്ദേഹം ഒന്നര വര്‍ഷം ജയിലിലായിരുന്നു. പലപ്പോഴും ഏകാന്ത തടവിലും.
ഹാമണ്ടിന്റെ 10 വര്‍ഷം ജയില്‍ശിക്ഷ എന്നത് ക്രിമിനല്‍ ഹാക്കിങ് കേസില്‍ കൊടുക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷയാണ്. ശിക്ഷ സമയത്ത് ബ്രസീല്‍, ഇറാന്, ടര്‍ക്കി ഉള്‍പ്പടെയുള്ള ധാരാളം വിദേശ രാജ്യങ്ങളുടെ സര്‍ക്കാരുകളെ ഹാക്കുചെയ്യാന്‍ FBIയുടെ ഒരു വിവരം കൊടുക്കുന്നയാള്‍ തന്നോട് ആവശ്യപ്പെട്ടു എന്ന് ഹാമണ്ട് പറഞ്ഞു. ഹാമണ്ടിന്റെ അഭിപ്രായത്തില്‍ വിദേശരാജ്യങ്ങളുടെ സൈറ്റുകളുടെ ദൌര്‍ബല്യം ഉപയോഗിച്ച് അവയെ തകര്‍ക്കാന്‍ FBI തന്നേയും മറ്റ് ഹാക്കര്‍മാരേയും ഉപയോഗിക്കുകയായിരുന്നു.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.