മൂലധന പഠനം -2

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

മൂലധന പഠനം -2

മലയാളം വിവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്റ്റൈറ്റിലില്‍ Malayalam എന്നത് തെരഞ്ഞെടുക്കുക. [May 13, 2020]

Class 02 Reading Marx’s Capital Vol I with David Harvey

0:00:01.439,0:00:04.780
»നീൽ സ്മിത്ത്: ചർച്ചകൾ എത്രമാത്രം
മൂലഗ്രന്ഥാനുസാരമായിതാണെന്നതാണ് ആ

0:00:04.780,0:00:06.120
കാലത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ.

0:00:06.120,0:00:08.599
ഈ പുസ്തകം ഉപയോഗിക്കുക എന്നത് കേന്ദ്രത്തിൽ

0:00:08.599,0:00:13.509
നിർത്തുന്നുവെങ്കിലും താങ്കൾ പഠിപ്പിക്കുന്ന
രീതിക്ക് അതിന്റേതായ വഴിക്ക് മാറ്റങ്ങൾ

0:00:14.869,0:00:15.900
വന്നു എന്നാണ്

0:00:15.900,0:00:18.960
ഇവിടുത്തെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിൽ

0:00:18.960,0:00:20.770
നിന്ന് എനിക്ക് മനസിലായത്.

0:00:20.770,0:00:25.230
ഒരു തരത്തിൽ അത് വലുതാണ്, ഒരു
വായനാ സംഘത്തിന്റെ ഒരു സെമിനാർ

0:00:25.230,0:00:30.240
മേശപ്പുറത്തിന് അപ്പുറം വളരെ വലിയ സംഘമാണ്.
അക്കാഡമിക്സ്, വിദ്യാർത്ഥികൾ, അദ്ധ്യാപകർ,

0:00:30.240,0:00:35.360
സാമൂഹ്യപ്രവർത്തകർ തുടങ്ങി ധാരാളം ആളുകളുടെ
കൂട്ടം അതിൽ പങ്കുചേരുന്നു.

0:00:35.360,0:00:39.230
എന്നാൽ അതേ സമയത്ത് എന്റെ
ബോധ്യത്തിൽ ഈ പുസ്തകങ്ങളോട്

0:00:39.230,0:00:45.560
താങ്കൾക്കുള്ള സമീപനത്തിലും മാറ്റം വന്നിട്ടിണ്ട്.
അതിനെക്കുറിച്ച് താങ്കൾക് പറയാനുണ്ടാവും

0:00:45.560,0:00:49.950
എന്ന് ഞാൻ കരുതുന്നു.
»ഡേവിഡ് ഹാർവി: ഇക്കാലമത്രയും ഇത് ചെയ്യുന്നതിലെ

0:00:49.950,0:00:51.790
ഒരു വലിയ കാര്യം അതാണ്. 40

0:00:51.790,0:00:57.470
വർഷത്തിലധികം ഒരു പുസ്തകം പഠിപ്പിക്ക എന്നത്
അവിശ്വസനീയമായി മുഷിപ്പനാകാം.

0:00:57.470,0:01:01.150
ഒരേ വിഷയം 40 വർഷം പഠിപ്പിക്കുന്നത്

0:01:01.150,0:01:02.670
മിക്ക ആളുകളേയും ഭ്രാന്ത്

0:01:02.670,0:01:04.220
പിടിപ്പിച്ചേക്കാം. എന്നാൽ

0:01:04.220,0:01:07.740
ഓരോ പ്രാവശ്യവും ഞാന്‍ അതിലൂടെ കടന്നു പോകുമ്പോള്‍
അതിനെക്കുറിച്ച് ഞാന്‍ പുതിയൊരു വീക്ഷണം കാണുന്നു.

0:01:07.740,0:01:12.329
ആ പുതിയ വീക്ഷണം ചിലപ്പോള്‍ ആ പുസ്തകത്തില്‍ മുമ്പ്
ഞാന്‍ കാണാത്തതാകാം. വളരെ പ്രാധാന്യത്തോടെ അത്

0:01:12.329,0:01:15.439
എന്റെ മുന്നിലേക്ക് ചാടിവരുകയാണ്.

0:01:15.439,0:01:19.090
സംഭവിക്കുന്ന മറ്റൊരു കാര്യം
ചുറ്റുപാടുകള്‍ മാറുന്നു എന്നതാണ്

0:01:19.090,0:01:21.170
ആളുകളുടെ താല്‍പ്പര്യവും മാറുന്നു,

0:01:21.170,0:01:24.250
അവര്‍ മൂലധനത്തിലെക്ക് എത്തുന്നതിന്റെ
ബൌദ്ധിക

0:01:24.250,0:01:26.130
പശ്ചാത്തലവും മാറുന്നു

0:01:26.130,0:01:29.190
ഈ പുസ്തകമെടുത്ത്

0:01:29.190,0:01:30.830
അതിനെ

0:01:30.830,0:01:36.570
മാറിക്കൊണ്ടിരിക്കുന്ന ചരിത്ര, ഭൂമിശാസ്ത്രപരമായ
ചുറ്റുപാടിലേക്ക് വെക്കുന്നത് യഥാര്‍ത്ഥത്തില്‍ വളരേറെ

0:01:36.570,0:01:40.930
താല്‍പ്പര്യജനകമായ ഉദ്യമം ആണ്. അതിനെക്കുറിച്ച്
എനിക്ക് എല്ലായിപ്പോഴും വലിയ ആവേശമുണ്ടായിരുന്നു.

0:01:40.930,0:01:44.060
സംഭവിക്കുന്ന മറ്റൊരു കാര്യം എന്നത്,

0:01:44.060,0:01:47.750
ഈ പുസ്തകത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍
ഞാന്‍ കാണുന്നുണ്ട്. അത് മുമ്പ് ഞാന്‍ കണ്ടിരുന്നില്ല.

0:01:47.750,0:01:51.420
അത് ഭാഗികമായി, ധാരാളം ആളുകള്‍ വിവിധ വീക്ഷണ
കോണുകളിലൂടെ അതിനെ കാണുന്നത് കണ്ടുകൊണ്ടാണ്

0:01:51.420,0:01:55.170
ഞാന്‍ അതിലൂടെ കടന്ന് പോയത്. അതിനാല്‍ ഞാനും
അത് വിവിധ കോണുകളിലൂടെ കണ്ടു. അപ്പോള്‍ എനിക്ക്

0:01:55.170,0:02:00.400
മുമ്പ് കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ അതില്‍
കാണാനായി. ഭാഗികമായി, എന്റെ ബൌദ്ധിക താല്‍പ്പര്യങ്ങളും

0:02:00.400,0:02:01.580
വളരുകയും മാറുകയുമൊക്കെ ചെയ്തു.

0:02:01.580,0:02:03.310
ഒരര്‍ത്ഥത്തില്‍ ഞാന്‍

0:02:03.310,0:02:07.830
മൂലധനത്തെക്കുറിച്ച് ചിന്തിക്കുന്ന രീതിയും പഠിപ്പിക്കുന്ന
രീതിയും സ്വയം മാറ്റുകയാണ്. ഞാന്‍ ഇന്ന് എഴുതുന്നതും

0:02:07.830,0:02:14.830
ചുറ്റുപാടുകളുടെ തരത്തെ ആശ്രിയിച്ചിരിക്കുന്നു.

0:02:14.830,0:02:19.830
[സംഗീതം]

0:02:29.029,0:02:32.299
രണ്ടാം അദ്ധ്യായം നിങ്ങളില്‍ എത്ര പേര്‍

0:02:32.299,0:02:35.529
വായിച്ചിട്ടുണ്ട് എന്ന് അറിയാന്‍ എനിക്ക് ജിജ്ഞാസയുണ്ട്?

0:02:35.529,0:02:42.529
ഓ. എത്ര പേര്‍ വായിച്ചിട്ടില്ല?

0:02:42.659,0:02:49.059
ഇത് വീണ്ടും ആവര്‍ത്തിക്കരുത്.

0:02:49.059,0:02:52.729
കഴിഞ്ഞ പ്രാവശ്യം ഞാന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളിലൊന്ന്

0:02:52.729,0:02:56.399
നിങ്ങള്‍ ഒരു പ്രത്യേക ഭാഗത്തില്‍ നോക്കന്ന അവസരിത്തിന്

0:02:56.399,0:03:00.799
പറ്റിയ ഒരു നല്ല ആശയമായിരുന്നു

0:03:00.799,0:03:06.099
പ്രധാന ആശയമെന്താണെന്ന് സശ്രദ്ധം പരിശോധന ചെയ്യുക.
കാരണം അങ്ങനെ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച്

0:03:06.099,0:03:08.729
നിങ്ങള്‍ക്കത് ചാര്‍ട്ട് ചെയ്യാനാകും.

0:03:08.729,0:03:12.299
ഒന്നാം അദ്ധ്യായത്തിന്റെ ഒന്നാം ഭാഗമായിരുന്നു

0:03:12.299,0:03:14.099
കഴിഞ്ഞ പ്രാവശ്യം

0:03:14.099,0:03:16.919
നാം നോക്കിയത്.

0:03:16.919,0:03:20.550
ഒരു ലളിതമായ ഘടനയിലേക്ക് ഇതിനെ
വിഘടിപ്പിക്കണം എന്ന് ഞാന്‍ നിങ്ങളോട്

0:03:20.550,0:03:22.179
നിര്‍ദ്ദേശിച്ചിരുന്നല്ലോ.

0:03:22.179,0:03:24.359
അത് ഇതു പോലെയാണ്.

0:03:24.359,0:03:30.299
മുതലാളിത്ത രീതിയിലുള്ള ഉത്പാദനത്തെ

0:03:30.299,0:03:33.329
വിശകലനം ചെയ്യുന്നതിന്

0:03:33.329,0:03:37.680
ഉല്‍പ്പന്നത്തെ അടിത്തറയായി
എടുത്താണ് മാര്‍ക്സ് തുടങ്ങുന്നത്.

0:03:37.680,0:03:39.219
ഉടന്‍ തന്നെ അദ്ദേഹം പറയുന്നത്,

0:03:39.219,0:03:43.099
അതിന് ഇരട്ട സ്വഭാവമുണ്ടെന്നാണ്: അതിനൊരു ഉപയോഗ-മൂല്യവും

0:03:43.099,0:03:50.099
അതിനൊരു കൈമാറ്റ-മൂല്യവും ഉണ്ട്.

0:03:52.199,0:03:57.609
കൈമാറ്റ-മൂല്യത്തിന്റെ നിഗൂഢത, ഉപയോഗ-മൂല്യത്തിന്റെ
ബൃഹത്തായ വൈജാത്യം ആവിഷ്ക്കരിക്കുന്നതുമായി

0:03:57.609,0:04:03.289
എങ്ങനെയോ അനുപാതമായി ഒത്തുചേര്‍ന്ന്

0:04:03.289,0:04:05.669
പോകുന്നതാണ്

0:04:05.669,0:04:07.289
അതുകൊണ്ട്

0:04:07.289,0:04:11.219
മാര്‍ക്സ് വാദിക്കുന്നത് കൈമാറ്റ-മൂല്യത്തിന്റെ
പിറകില്‍ എന്തോ ഒന്ന് ഒളിച്ചിരിപ്പുണ്ട്

0:04:11.219,0:04:16.559
എന്നാണ്. അതാണ് അനുപാതരകതയെ വിശദീകരിക്കുക.

0:04:16.559,0:04:22.109
അതിന് പിറകിലിരിക്കുന്നത് മൂല്യം
എന്ന ആശയം ആണ്.

0:04:22.109,0:04:25.119
അതിനെ അദ്ദേഹം സാമൂഹ്യമായി

0:04:25.119,0:04:32.119
ആവശ്യമായ അദ്ധ്വാന സമയമായി നിര്‍വ്വചിച്ചു.

0:04:39.430,0:04:44.199
അദ്ധ്വാനം ആര്‍ക്കെങ്കിലും ഉപയോഗ-മൂല്യം

0:04:44.199,0:04:48.430
നല്‍കുന്നെങ്കില്‍ മാത്രമേ അത് സാമൂഹ്യമായി
അവശ്യമായത് എന്ന് പറയാനാകൂ.

0:04:48.430,0:04:50.389
അങ്ങനെ മാര്‍ക്സ് ഉപയോഗ-മൂല്യവുമായി

0:04:50.389,0:04:54.129
വീണ്ടും ബന്ധമുണ്ടാക്കുന്നു. അങ്ങനെ നിങ്ങള്‍ മൂല്യത്തെ, സാമൂഹ്യമായി

0:04:54.129,0:05:01.849
അവശ്യമായ അദ്ധ്വാന സമയത്തിന്റെ അടിസ്ഥാനത്തില്‍
ഉപയോഗ-മൂല്യത്തേയും കൈമാറ്റ-മൂല്യത്തേയും കാണാന്‍ തുടങ്ങുന്നു.

0:05:01.849,0:05:06.180
അടുത്ത രണ്ട് ഭാഗങ്ങളുടെ ഘടന എന്തെന്ന്

0:05:06.180,0:05:08.389
നിങ്ങള്‍ നിങ്ങളോട് ചോദിച്ചാല്‍

0:05:08.389,0:05:10.729
അതിനുത്തരം ഇങ്ങനെയായിരിക്കും:

0:05:10.729,0:05:13.030
അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

0:05:13.030,0:05:15.430
അദ്ധ്വാന സമയത്തിലാണ്.

0:05:15.430,0:05:17.300
യഥാര്‍ത്ഥത്തില്‍

0:05:17.300,0:05:21.020
ചിലവാക്കപ്പെടുന്ന അദ്ധ്വാന

0:05:21.020,0:05:25.079
സമയത്തിലെ ബൃഹത്തായ വ്യത്യാസങ്ങളെ
അദ്ദേഹം ഇപ്പോള്‍ തന്നെ വേര്‍തിരിച്ച് കാണുന്നു.

0:05:25.079,0:05:27.919
അമൂര്‍ത്ത അദ്ധ്വാന സമയം എന്ന് അതിനെ അദ്ദേഹം വിളിച്ചു.

0:05:27.919,0:05:32.199
ആദ്യത്തെ ഭാഗത്ത് വെറുതെ സൂചിപ്പിക്കുന്ന ഒരു

0:05:32.199,0:05:34.069
ആശയത്തെ അദ്ദേഹം ഇവിടെ എടുക്കുന്നു.

0:05:34.069,0:05:38.270
അതിനെ വിഭജിച്ച ശേഷം അദ്ദേഹം പറയുന്നു, ശരി,
സാമൂഹ്യമായി അവശ്യമായ അദ്ധ്വാന സമയത്തിന്

0:05:38.270,0:05:40.629
രണ്ട് ഭാഗങ്ങളുണ്ട്:

0:05:40.629,0:05:45.000
മൂര്‍ത്തമായ അദ്ധ്വാനവും

0:05:45.000,0:05:50.150
അമൂര്‍ത്തമായ അദ്ധ്വാനവും

0:05:50.150,0:05:54.429
അദ്ദേഹം ഇവയുടെ
വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുന്നു.

0:05:54.429,0:05:58.939
എന്നാല്‍ അവസാനം ഒരേയൊരു അദ്ധ്വാന പ്രക്രിയയേയുള്ളു.
ഒരു അദ്ധ്വാന പ്രക്രിയ മൂര്‍ത്തമായ അദ്ധ്വാനവും മറ്റൊന്ന്

0:05:58.939,0:06:01.280
അമൂര്‍ത്തമായമായതും ചെയ്യുന്നു എന്നല്ല.

0:06:01.280,0:06:04.720
ഇല്ല, അവിടെ ഒരു അദ്ധ്വാന പ്രക്രിയയേയുള്ളു.
അതിന് ദ്വന്ദ സ്വഭാവം ഉണ്ടെന്ന് മാത്രം.

0:06:04.720,0:06:08.150
അത് രണ്ടും മൂര്‍ത്തവും അതോടൊപ്പം സംഗ്രഹവും ആണ്.

0:06:08.150,0:06:10.609
നിങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നത്തിലെ സംഗ്രഹിച്ച

0:06:10.609,0:06:16.679
മൂല്യവും എന്താണ് നിങ്ങള്‍ എങ്ങനെ
കണ്ടെത്തും എന്നതാണ് ചോദ്യം?

0:06:16.679,0:06:21.689
സംഗ്രഹിച്ചതും മൂര്‍ത്തവും ആയ അദ്ധ്വാനം
ഒന്നിച്ച് ഒരു സമയത്ത് കൈമാറ്റം

0:06:21.689,0:06:28.689
ചെയ്യപ്പെടുമ്പോള്‍ മാത്രമേ അതിനുള്ള
ഉത്തരം കണ്ടെത്താനാകൂ.

0:06:34.889,0:06:41.889
നാം ഇനി കൈമാറ്റത്തെക്കുറിച്ചും കൈമാറ്റം മൂല്യത്തെ
പ്രതിഫലിപ്പിക്കാനും പ്രതിനിധാനം ചെയ്യാനും വേണ്ടി നിര്‍മ്മിക്കുന്ന

0:06:42.120,0:06:43.780
രീതിയെക്കുറിച്ചുമാണ് നോക്കാന്‍

0:06:43.780,0:06:48.039
പോകുന്നത്. കാരണം നമുക്കറിയാം മൂല്യം
എന്നാല്‍ സാമൂഹിക ബന്ധമാണെന്ന് നമുക്കറിയാം.

0:06:48.039,0:06:51.899
അതുകൊണ്ട് അത് ഭൌതികമല്ല.

0:06:51.899,0:06:56.719
അതുകൊണ്ട്, കൈമാറ്റത്തില്‍ നിന്ന്
നമുക്ക് എന്താണോ കിട്ടുന്നത്,

0:06:56.719,0:07:00.129
അത് വീണ്ടും ഒരു ദ്വന്ദസ്വഭാവമാണ്.

0:07:00.129,0:07:17.889
ആപേക്ഷികമായതും സമാനമായതും
മൂല്യത്തിന്റെ ആപേക്ഷികമായതും സമാനമായതുമായ രൂപങ്ങള്‍.

0:07:17.889,0:07:23.449
എന്റെ അഭിപ്രായത്തില്‍ ഒരു തരത്തില്‍ വികസിതമായ,
ദീര്‍ഘമേറിയ മൂന്നാം ഭാഗത്തിന്റെ അവസാനത്തില്‍ മൂല്യത്തിന്റെ ഈ

0:07:23.449,0:07:28.339
ആപേക്ഷികമായതും സമാനമായതും രൂപങ്ങള്‍ ഫലത്തില്‍
ഒന്നിച്ചു ചേരുന്നു എന്ന് കാണാം.

0:07:28.339,0:07:31.629
അവിടെ മൂല്യത്തെ
പ്രകടിപ്പിക്കാനുള്ള

0:07:31.629,0:07:36.699
ഒരു മാര്‍ഗ്ഗം ഉണ്ട് എന്ന
ആശയത്തിലേക്ക് എത്തിച്ചേരുന്നു.

0:07:36.699,0:07:38.769
അത് പ്രകടിപ്പിക്കുന്നത്

0:07:38.769,0:07:48.299
പണ ഉല്‍പ്പന്നം എന്ന രൂപത്തിലാണ്.

0:07:48.299,0:07:53.099
അടുത്ത ഭാഗത്തില്‍ ഇതിനെ കൂടുതല്‍ വിപുലീകരിക്കുന്നുണ്ട്.
പണം എന്ന ഉല്‍പ്പന്നം ചിലത് മറച്ച് വെക്കുന്നുണ്ട്.

0:07:53.099,0:07:55.619
അത് സാമൂഹ്യ ബന്ധങ്ങളെ മറച്ച് വെക്കുന്നു.

0:07:55.619,0:07:57.870
അടുത്ത ഭാഗം പറയുന്നത്

0:07:57.870,0:08:00.209
കാര്യങ്ങള്‍ തമ്മിലുള്ള

0:08:00.209,0:08:03.220
സാമൂഹിക ബന്ധങ്ങളേക്കുറിച്ചും
ആളുകള്‍ തമ്മിലുള്ള ഭൌതിക

0:08:03.220,0:08:06.490
ബന്ധങ്ങളുടെ രീതിയെക്കുറിച്ചുമാണ്.

0:08:06.490,0:08:08.919
വാദത്തിന്റെ പ്രകൃതത്തെക്കുറിച്ച് ഇവിടെ ഒരു പ്രത്യേക

0:08:08.919,0:08:12.099
മാതൃക രൂപപ്പെട്ടുവരുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

0:08:12.099,0:08:15.669
ഇവിടെ ഒരു ചുരുളഴിയല്‍ നടക്കുന്നുണ്ട്.

0:08:15.669,0:08:19.569
വാദത്തിന്റെ ഒരു വികസിപ്പിക്കല്‍ അവിടെ നടക്കുന്നുണ്ട്.

0:08:19.569,0:08:22.900
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ യുക്തിപരമായ ഘടന നോക്കുകയാണെങ്കില്‍

0:08:22.900,0:08:29.900
മൂലധനത്തിലെ വാദത്തെക്കുറിച്ച് ഇത്തരത്തിലുള്ള
തുടര്‍ച്ചയായ വിപുലീകരണം നിങ്ങള്‍ക്ക് കാണാം.

0:08:29.969,0:08:33.800
ഹെഗലിന്റെ തര്‍ക്കശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുന്നതിന്റെ
ക്ലാസിക് രീതി തീര്‍ച്ചയായും

0:08:33.800,0:08:36.110
തീസിസ്-ആന്റിതീസിസ്-സിന്തസിസ് ആണ്.

0:08:36.110,0:08:39.010
എന്നാല്‍ ഇവ കൃത്രിമമായ ആശയങ്ങള്‍ അല്ല.

0:08:39.010,0:08:41.759
ഒരു പിരിമുറുക്കത്തെ അകത്തേക്കെടുക്കുന്ന ആശയങ്ങള്‍ ആണിവ.

0:08:41.759,0:08:43.320
ഒരു വൈരുദ്ധ്യം

0:08:43.320,0:08:45.090
അതിനെ തുടര്‍ന്നും വികസിപ്പിക്കുകയും

0:08:45.090,0:08:48.200
പരിശോധിക്കുകയും വേണം

0:08:48.200,0:08:51.070
ഈ ഭാഗത്തില്‍, ഈ ആദ്യ ഭാഗത്തില്‍,

0:08:51.070,0:08:56.690
അമൂര്‍ത്തവും മൂര്‍ത്തവും ആയ അദ്ധ്വാനവും തമ്മിലുള്ള
വ്യത്യാസത്തെക്കുറിച്ചുള്ള വാദം ഉണ്ട്. എന്നാല്‍ ഇപ്പോള്‍

0:08:56.690,0:08:58.970
നാം അതിനെ വികസിപ്പിക്കുന്നു.

0:08:58.970,0:09:01.960
അതില്‍ നിന്ന് വരുന്നത് ഒരു
തിരിച്ചറിവാണ്. എങ്ങനെയാണ്

0:09:01.960,0:09:05.510
കൈമാറ്റ പ്രക്രിയകള്‍ മൂല്യത്തിന്റെ
പ്രതിനിധാനം ഉത്പാദിപ്പിക്കുന്നത്

0:09:05.510,0:09:07.140
പണ ഉല്‍പ്പന്നത്തില്‍,

0:09:07.140,0:09:08.990
പണത്തിന്റെ രൂപത്തില്‍,

0:09:08.990,0:09:15.360
അദ്ദേഹം അതിനെ സാര്‍വ്വത്രികമായ തുല്യവസ്‌തു
(universal equivalent) എന്ന് വിളിക്കുന്നു

0:09:15.360,0:09:19.850
പ്രതിനിധാനത്തിന്റെ ഈ പ്രക്രിയ
എങ്ങനെയാണ്

0:09:19.850,0:09:24.480
ചുരുളഴിയുന്നത് എന്ന് മൂലധനത്തില്‍ നിങ്ങള്‍ക്ക് കാണാം.

0:09:24.480,0:09:26.870
എന്നാല്‍ തീര്‍ച്ചയായും ഇതിലെ ഒരോ

0:09:26.870,0:09:30.680
ബിന്ദുവിലും അദ്ദേഹം ധാരാളം മറ്റു
നിരീക്ഷണങ്ങളും നടത്തുന്നുണ്ട്.

0:09:30.680,0:09:33.760
ഇത് ഒരു തരത്തിലുള്ള

0:09:33.760,0:09:39.050
വാദത്തിന്റെ അസ്തികൂട ഘടനയാണ്. എന്നാല്‍ അദ്ദേഹം
അദ്ദേഹത്തിന്റെ വാദത്തിന്റെ നിര്‍മ്മാണം തുടരുന്നതിനനുസരിച്ച്

0:09:39.050,0:09:41.820
മറ്റ് ഘടകങ്ങളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

0:09:41.820,0:09:44.400
ആ പുതിയ ഘടകങ്ങളെ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍

0:09:44.400,0:09:48.510
നാം കാണുന്നത് ക്രമാനുഗതമായ

0:09:48.510,0:09:53.240
രേഖീയമായ രീതിയുടെ അടിസ്ഥാനത്തിലെ
വികാസം മാത്രമല്ല.

0:09:53.240,0:09:55.340
ആ രീതിയില്‍ വികസിക്കുന്നുണ്ടെങ്കില്‍ കൂടിയും.

0:09:55.340,0:10:00.220
അദ്ദേഹം വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നതോടെ
ഉല്‍പ്പന്നം എന്ന കുടുസ്സായ ധാരണയില്‍ നിന്ന്

0:10:00.220,0:10:05.110
വിശാലമായ വിശാലമായ
ധാരണയിലേക്ക് അത് പോകുന്നു.

0:10:05.110,0:10:10.220
അതുകൊണ്ട് വളരെ
സമൂര്‍ത്തമായി നമുക്ക് ഈ

0:10:10.220,0:10:14.020
രണ്ടാം ഭാഗം നോക്കാം.

0:10:14.020,0:10:19.370
താള് 132 ല്‍ അദ്ദേഹം തുടങ്ങുന്നു

0:10:19.370,0:10:24.210
അവിടെ അദ്ദേഹം വളരെ വിനീതമായ ഒരു അവകാശവാദം
ഉന്നയിക്കുന്നു, “ഞാനാണ് ആദ്യമായി ഇത്

0:10:24.210,0:10:31.160
ശ്രദ്ധയില്‍ കൊണ്ടുവന്നതും അദ്ധ്വാനത്തിന്റെ ദ്വന്ത സ്വഭാവം ഉല്‍പ്പന്നങ്ങളിലും
തുടരും എന്നത് വിമര്‍ശനാത്മകമായി വിശകലനം ചെയ്തതും.

0:10:31.160,0:10:38.020
രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട
ഒരു കാര്യമാണിത്. അതിന് കൂടുതല്‍ വിശദീകരണം ആവശ്യമുണ്ട്.”

0:10:38.020,0:10:40.010
ഇത് ഇക്കാര്യം വിനയത്തോടെ പറയുന്ന ഒരു രീതിയാണ്

0:10:40.010,0:10:44.960
അതായത്: ക്ലാസിക്കല്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രം
ഒരിക്കലും ഈ വേര്‍തിരിവ് കണ്ടെത്തിയിരുന്നില്ല.

0:10:44.960,0:10:48.280
അവരുടെ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം മൊത്തം തെറ്റായിരുന്നു.

0:10:48.280,0:10:56.500
ഞാന്‍ അത് ശരിയാക്കാന്‍ പോകുകയാണ്.
കാരണം ഈ വ്യത്യാസം അടിസ്ഥാനപരമാണ്.

0:10:56.500,0:11:00.090
സമൂര്‍ത്തമായ അദ്ധ്വാനത്തെക്കുറിച്ചാണ് ആദ്യ ഭാഗം പരിഗണിക്കുന്നത്.

0:11:00.090,0:11:04.470
ഏകദേശം അതേ രീതിയില്‍ ഉപയോഗ-മൂല്യത്തിന്റെ
വ്യത്യസ്തഗുണങ്ങളെക്കുറിച്ചും പരിശോധിക്കുന്നു.

0:11:04.470,0:11:09.070
അദ്ദേഹം നോക്കുന്നത് അതിയായ വ്യത്യസ്തഗുണങ്ങളെക്കുറിച്ചാണ്.

0:11:09.070,0:11:11.630
സമൂര്‍ത്ത അദ്ധ്വാന പ്രക്രിയ,

0:11:11.630,0:11:15.390
വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു-
ഷര്‍ട്ടുകള്‍, ഷൂസുകള്‍, ആപ്പിളുകള്‍, സബര്‍ജില്ലി

0:11:15.390,0:11:16.890
അങ്ങനെ എല്ലാത്തരം കാര്യങ്ങളും,

0:11:16.890,0:11:18.879
അതില്‍ വിവിധ വൈദഗ്ദ്ധ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു

0:11:18.879,0:11:23.450
വിവിധ സങ്കേതങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു,
വിവിധ അസംസ്കൃത വസ്തുക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നു,

0:11:23.450,0:11:28.670
അതുകൊണ്ട് അദ്ധ്വാന പ്രക്രിയ
തന്നെ നാനാവിധത്തിലുള്ളതാണ്.

0:11:28.670,0:11:31.660
ലളിതമായി നിങ്ങള്‍ നാനാവിധത്തിലുള്ള
ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നു എന്നല്ല അതിന്റെ അര്‍ത്ഥം.

0:11:31.660,0:11:36.570
അദ്ധ്വാന പ്രക്രിയയില്‍
കൂടിയും നിങ്ങള്‍ വൈവിദ്ധ്യം കാണുകയാണ്,

0:11:36.570,0:11:38.650
നൂല്‍ ചുറ്റല്, നെയ്യല്,

0:11:38.650,0:11:44.210
ഷൂ നിര്‍മ്മാണം, ബ്രഢ് നിര്‍മ്മാണം, തുടങ്ങി അത്തരം
എല്ലാ കാര്യങ്ങള്‍ക്കും വ്യത്യസ്ഥമായ വൈദഗ്ദ്ധ്യം വേണം.

0:11:44.210,0:11:47.760
ഇതിന്റെ വൈവിദ്ധ്യം സ്വതവേ ഗംഭീരമാതാണ്.

0:11:47.760,0:11:51.110
അദ്ദേഹം ആ വൈവിദ്ധ്യത്തെ പരിശോധിക്കുന്നു

0:11:51.110,0:11:52.990
എന്നിരുന്നാലും ആ പ്രക്രിയയില്‍

0:11:52.990,0:11:57.030
ആശയത്തെ വികസിപ്പിക്കാനുള്ള
ഒരു നീക്കം അദ്ദേഹം നടത്തുന്നുണ്ട്.

0:11:57.030,0:12:01.160
ആ നീക്കം എനിക്ക് തോന്നത് പ്രത്യേകമായി പ്രധാനപ്പെട്ടതാണ്.

0:12:01.160,0:12:04.950
ഈ നീക്കം പറയുന്നത് 133 ആമത്തെ
താളിന്റെ താഴത്തെ ഭാഗത്താണ്.

0:12:04.950,0:12:10.520
അവിടെ പകുതി കഴിയുമ്പോള്‍, അദ്ദേഹം പറയുന്നു:

0:12:10.520,0:12:15.770
“അദ്ധ്വാനം, ഉപയോഗ-മൂല്യത്തിന്റെ സൃഷ്ടാവാണ്.
ഉപയോഗപ്രദമായ അദ്ധ്വാനം എന്നത്

0:12:15.770,0:12:19.510
മനുഷ്യന്റെ നിലനില്‍പ്പിന് വേണ്ട ഒരു ഘടകമാണ്.

0:12:19.510,0:12:24.170
എല്ലാ തരത്തിലുമുള്ള സമൂഹത്തില്‍ നിന്നും സ്വതന്ത്രമാണത്.”

0:12:24.170,0:12:25.059
സാധാരണ മൂലധനത്തില്‍ മാര്‍ക്സ് ഇത്

0:12:25.059,0:12:29.499
പറയുന്നതായി നിങ്ങള്‍ കാണുകയില്ല. കാരണം മുതലാളിത്തത്തിനകത്ത്
എങ്ങനെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ മാത്രമാണ്

0:12:29.499,0:12:31.420
അദ്ദേഹത്തിന് താല്‍പ്പര്യം. എന്നാല്‍ അദ്ദേഹം പറയുന്നു

0:12:31.420,0:12:37.190
നിങ്ങള്‍ ഏത് തരത്തിലുള്ള സമൂഹത്തിലായാലും നിങ്ങള്‍ക്ക്
ഉപയോഗ-മൂല്യം ഉത്പാദിപ്പിച്ചേ മതിയാകൂ.

0:12:37.190,0:12:41.610
അദ്ദേഹം പറയുന്നു “അത് എക്കാലവും നിലനില്‍ക്കുന്ന പ്രകൃതിദത്തമായ
ആവശ്യകതയാണ്.

0:12:41.610,0:12:48.240
മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ഉപാപചയ പ്രവര്‍ത്തനം നടക്കുന്നത്
അതിലൂടെയാണ്. അതുകൊണ്ട് മനുഷ്യ ജീവന്‍ മൊത്തത്തിലും അതാണ്.”

0:12:48.240,0:12:50.680
ഈ നിമിഷം നാം ഇവിടെ ചെയ്യുന്നത് എന്തെന്നാല്‍

0:12:50.680,0:12:53.780
നാം ഒരു ആശയം അവതരിപ്പിക്കുകയാണ്

0:12:53.780,0:12:58.780
പ്രകൃതിയുമായുള്ള ഉപാപചയ ബന്ധത്തെക്കുറിച്ചുള്ള മൊത്തം ആശയം.

0:12:58.780,0:13:03.630
അതിനെ വാദത്തിനോടൊപ്പം ചേര്‍ക്കേണ്ട ഒരു കാര്യമാണ്.

0:13:03.630,0:13:07.490
വിശകലനത്തില്‍ അതിനേയും കൂട്ടിച്ചേര്‍ക്കണം.

0:13:07.490,0:13:13.340
മൂലധനത്തില്‍ അദ്ദേഹം ഇതിന് അധികം
പ്രാധാന്യം കൊടുക്കുന്നില്ല, എന്നാല്‍

0:13:13.340,0:13:16.770
ഈ പ്രസ്ഥാവന നടത്തുന്ന അദ്ദേഹം
ഇവിടെ പറയുന്നു:

0:13:16.770,0:13:19.220
യഥാര്‍ത്ഥത്തില്‍ പ്രകൃതിയോടുള്ള ഈ ഉപാചയ

0:13:19.220,0:13:22.179
പ്രവര്‍ത്തനങ്ങളെ നോക്കാതെ ഈ
മൊത്തം പ്രക്രിയയും നിങ്ങള്‍ക്ക്

0:13:22.179,0:13:25.230
പരിശോധിക്കാനുള്ള ഒരു വഴിയും ഇല്ല.

0:13:25.230,0:13:29.060
അത് കുറച്ചൊന്ന് വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു,
“ചരക്കുകളുടെ ഭൌതിക ശരീരം

0:13:29.060,0:13:33.070
രണ്ട് ഘടകങ്ങളുടെ കൂടിച്ചേരലാണ്:
പ്രകൃതി നല്‍കുന്ന പദാര്‍ത്ഥങ്ങളും

0:13:33.070,0:13:34.910
അദ്ധ്വാനവും.

0:13:34.910,0:13:38.430
ഷര്‍ട്ട്, നൂല് തുടങ്ങിയവയിലെ മൊത്തം ഉപകരാപ്രദമായ
വിവിധ തരത്തിലെ അദ്ധ്വാനത്തില്‍ നിന്ന് കുറച്ചാല്‍

0:13:38.430,0:13:44.280
ഒരു ഭൌതികമായ സത്ത്‌ എല്ലായ്പോഴും അവശേഷിക്കും

0:13:44.280,0:13:49.550
ആ സത്ത്‌ മനുഷ്യന്റെ ഇടപെടലില്ലാതെ
പ്രകൃതിയാണ് നിര്‍മ്മിക്കുന്നത്.

0:13:49.550,0:13:52.620
ഒരു മനുഷ്യന്‍ ഉത്പാദനം നടത്തുമ്പോള്‍ പ്രകൃതി
അവളോട് ചെയ്യുന്നത് പോലയേ

0:13:52.620,0:13:54.880
അയാള്‍ക്ക് മുന്നോട്ട് പോകാനാകൂ.”

0:13:54.880,0:13:59.250
പ്രകൃതി നിയമത്തിനനുസരിച്ചേ
നിങ്ങള്‍ക്ക് ഇതില്‍ മുന്നേറാന്‍ ആകൂ.

0:13:59.250,0:14:03.260
നിങ്ങള്‍ക്ക് “(…) പദാര്‍ത്ഥങ്ങളുടെ രൂപമേ
മാറ്റാനാകൂ. അത് കൂടാതെ,

0:14:03.260,0:14:08.450
മാറ്റം വരുന്നതിന്റെ ഈ ജോലിയിലും അയാളെ
പ്രകൃതി ശക്തികള്‍ നിരന്തരം സഹായിച്ചുകൊണ്ടിരിക്കുന്നു.

0:14:08.450,0:14:13.980
അതുകൊണ്ട് ഭൌതികമായ സമ്പത്തിന്റെ ഏക സ്രോതസ്സല്ല
അദ്ധ്വാനം, അതായത് ഉപയോഗമൂല്യം(…).

0:14:13.980,0:14:18.140
വില്യം പെറ്റി പറയുന്നത് പോലെ ഭൌതിക
സമ്പത്തിന്റെ അച്ഛനാണ് അദ്ധ്വാനം,

0:14:18.140,0:14:20.820
ഭൂമിയാണ് അതിന്റെ അമ്മ.”

0:14:20.820,0:14:24.530
നിര്‍മ്മിച്ചെടുത്ത രൂപകം തീര്‍ച്ചയായും
17 ആം നൂറ്റാണ്ട് മുതല്‍ വളരെ

0:14:24.530,0:14:29.190
സാധാരണമായ ഒന്നാണ്. ജ്ഞാനോദയ
കാലത്ത് മുതല്‍ നിലനിന്നിരുന്ന ഒന്നിനെ

0:14:29.190,0:14:35.790
മാര്‍ക്സ് അവിടെ ലളിതമായി
ആവര്‍ത്തിക മാത്രമാണ് ചെയ്തത്.

0:14:35.790,0:14:37.730
എന്നാല്‍ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കൂ:

0:14:37.730,0:14:43.690
ഭൌതികമായ സമ്പത്തും
മൂല്യവും ഒരു പോലെയുള്ള കാര്യങ്ങളല്ല.

0:14:43.690,0:14:45.240
ഭൌതിക സമ്പത്ത്

0:14:45.240,0:14:50.280
എന്നത്, നിങ്ങള്‍ക്ക് ലഭ്യമായ
ഉപയോഗ മൂല്യത്തിന്റെ മൊത്തം അളവാണ്.

0:14:50.280,0:14:53.970
ആ ഉപയോഗ-മൂല്യങ്ങളുടെ മൂല്യം

0:14:53.970,0:14:56.510
എല്ലാത്തരത്തിലും വ്യത്യാസപ്പെട്ടിരിക്കാം.

0:14:56.510,0:14:59.580
നിങ്ങള്‍ക്ക് വളരെ കുറവ് മൂല്യമുള്ള

0:14:59.580,0:15:03.430
ധാരാളം ഉപയോഗമൂല്യങ്ങള്‍ ഉണ്ടാകാം. കാരണം
അവിടെ വളരെ കുറവ് അദ്ധ്വാന വരവേ ഉണ്ടായിരിക്കുള്ളു

0:15:03.430,0:15:04.710
അല്ലെങ്കില്‍ നിങ്ങള്‍ക്ക്

0:15:04.710,0:15:09.360
വളരെ കുറവ് ഉപയോഗമൂല്യങ്ങളും വളരെ കൂടുതല്‍ അദ്ധ്വാന input
ഉം ഉണ്ടാകാം. അതുകൊണ്ട് സമ്പത്തും മൂല്യവും തമ്മിലുള്ള ബന്ധം

0:15:09.360,0:15:13.510
ഒന്ന് ഒന്നിന് എന്ന രീതിയിലല്ല

0:15:13.510,0:15:15.580
മാര്‍ക്സ് മനസിലാക്കുന്ന സമ്പത്ത് എന്നത്

0:15:15.580,0:15:19.910
നമുക്ക് ലഭ്യമായ ഉപയോഗമൂല്യങ്ങളുടെ

0:15:19.910,0:15:26.620
ഭൌതികമായ കൂടിച്ചേരലായിട്ടാണ്.

0:15:26.620,0:15:32.930
പിന്നീട് അദ്ദേഹം ചില
പ്രതികരണങ്ങള്‍ നടത്തുന്നു.

0:15:32.930,0:15:39.620
വ്യത്യസ്തഗുണമുള്ള അദ്ധ്വാനത്തില്‍
കുറച്ച് സമസ്യ അടങ്ങിയിരിക്കുന്നു.

0:15:39.620,0:15:44.180
വിവിധ വൈദഗ്ദ്ധ്യങ്ങള്‍,
വിവിധ തൊഴിലാളിക്കുള്ള ഉത്പാദനക്ഷമതയുടെ

0:15:44.180,0:15:47.900
വിവിധ ശേഷികള്‍.

0:15:47.900,0:15:53.720
പിന്നെ അടുത്ത രണ്ട് താളുകളില്‍ അദ്ദേഹം
ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് നോക്കണം.

0:15:53.720,0:16:00.360
തന്റെ വിശകലനത്തെ മുന്നോട്ട്
കൊണ്ടുപോകുന്നതിനായി അദ്ദേഹം പറയുന്നു,

0:16:00.360,0:16:08.070
മൂല്യത്തിന്റെ ലളിതമായ ഒരു മാനദണ്ഡം
നിര്‍മ്മിക്കുകയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്.

0:16:08.070,0:16:12.690
135 ആം താളില്‍ അദ്ദേഹം പറയുന്നു,
ആ മാനദണ്ഡത്തെ “ലളിത ശരാശരി അദ്ധ്വാനം”

0:16:12.690,0:16:16.410
എന്ന് അദ്ദേഹം വിളിച്ചു.

0:16:16.410,0:16:18.750
ലളിത ശരാശരി അദ്ധ്വാനം,

0:16:18.750,0:16:23.010
ഒരു സ്ഥിര സംഖ്യയല്ല. അദ്ദേഹം പറയുന്നു:
“(…) വിവിധ രാജ്യങ്ങളില്‍ വിവിധ സംസ്കാരിക യുഗങ്ങളില്‍

0:16:23.010,0:16:24.820
അത് സ്വഭാവത്തില്‍ മാറുന്നു എന്നത് സത്യമാണെങ്കിലും

0:16:24.820,0:16:28.350
ഒരു സവിശേഷ സമൂഹത്തില്‍ അത് സ്ഥിരമാണ്.”

0:16:28.350,0:16:31.410
ഈ ഒരു നീക്കം മാര്‍ക്സ് മിക്കപ്പോഴും എടുക്കുന്ന ഒന്നാണ്.

0:16:31.410,0:16:35.370
വിശകലനത്തിന്റെ ആവശ്യകതക്കായി അത് സ്ഥിരമാണെന്ന്
ഞാന്‍ ഊഹിക്കുന്നുവെങ്കിലും എല്ലാ സ്ഥലവും നോക്കുമ്പോള്‍ അതിന്

0:16:35.370,0:16:36.970
മാറ്റമുള്ളതാണെന്ന് എനിക്കറിയാം.

0:16:36.970,0:16:40.540
എന്നാല്‍ വിശകലനത്തിന്റെ ആവശ്യത്തിനായി
ലളിത ശരാശരി അദ്ധ്വാനം എന്ന് വിളിക്കുന്ന

0:16:40.540,0:16:42.970
ഒന്നുണ്ടെന്ന് ഞാന്‍ ഊഹിക്കുകയാണ്,

0:16:42.970,0:16:48.670
മൂല്യം എന്താണെന്നതിനെക്കുറിച്ചുള്ള സംഗ്രഹം ആണത്.

0:16:48.670,0:16:53.530
അതില്‍ കൂടുതലായി, കഴിവുകളുടേയും സങ്കീര്‍ണ്ണ
അദ്ധ്വാനത്തിന്റേയും പ്രശ്നങ്ങളെ എടുത്ത്

0:16:53.530,0:16:57.260
ലളിതമായി ഇങ്ങനെ പറയുകാണ്
ഞാന്‍ ചെയ്യുന്നത്:

0:16:57.260,0:17:03.390
“കൂടുതല്‍ സങ്കീര്‍ണ്ണമായ അദ്ധ്വാനത്തെ തീവ്രത വര്‍ദ്ധിച്ചതോ,
ലളിത അദ്ധ്വാനം പെരുക്കിയതോ ആയി മാത്രം പരിഗണിക്കുന്നു.

0:17:03.390,0:17:07.829
അതുകൊണ്ട് ഒരു ചെറിയ അളവ് സങ്കീര്‍ണ്ണമായ
അദ്ധ്വാനം വലിയ അളവ് ലളിതമായ

0:17:07.829,0:17:10.440
അദ്ധ്വാനത്തിന് തുല്യമാണ്.”

0:17:10.440,0:17:16.630
അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: “അനുഭവങ്ങള്‍ കാണിക്കുന്നത്
ഈ ചെറുതാക്കല്‍ സ്ഥിരമായി നടക്കുന്നു എന്നാണ്.”

0:17:16.630,0:17:20.330
അത് എന്ത് അനുഭവമാണ് നമ്മോടത് പറയുന്നത് എന്ന്
അദ്ദേഹം നമ്മോട് പറയുന്നില്ല.

0:17:20.330,0:17:26.760
ഇത് യഥാര്‍ത്ഥത്തില്‍ ഒരു പ്രശ്നകരമായ വാദമാണ്.
മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളില്‍ അത് വരുന്നത് ‘കഴിവിനെ

0:17:26.760,0:17:34.090
ചെറുതാക്കി ലളിത അദ്ധ്വാന പ്രശ്നത്തിലേക്ക് കൊണ്ടുവരുന്നത്’
എന്ന തലക്കെട്ടിന് താഴെയാണ്.

0:17:34.090,0:17:38.309
ചില ആളുകള്‍ മാര്‍ക്സിന്റെ മൂല്യ സിദ്ധാന്തം
ഉപയോഗിക്കുന്ന രീതി വെച്ച് അതിന് ചില വൈഷമ്യങ്ങള്‍

0:17:38.309,0:17:40.750
ഉണ്ടാകുന്നുണ്ട്. കുറച്ച് പ്രശ്നമായതും

0:17:40.750,0:17:44.090
മാര്‍ക്സിസം പഠനത്തിന്റെ രംഗത്ത് വിവാദത്തിന്

0:17:44.090,0:17:46.370
കാരണമായതും ആയ ചിലത് ഈ ഖണ്ഡിക

0:17:46.370,0:17:49.610
മറച്ചുവെക്കുന്നു എന്ന് സൂചിപ്പിക്കാന്‍

0:17:49.610,0:17:54.289
ഞാന്‍ ആഗ്രഹിക്കുകയാണ്.

0:17:54.289,0:17:57.850
അതുകൊണ്ട് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്തെന്നാല്‍

0:17:57.850,0:17:59.630
നമുക്കുള്ള ഒരു ചോദ്യം

0:17:59.630,0:18:03.370
ചോദിക്കുകയാണ്.
ഇങ്ങനെയൊരു ചുരുക്കല്‍ സംഭവിക്കുന്നു എന്നതിന്റെ എന്ത്

0:18:03.370,0:18:05.530
അനുഭവമാണ് ഉള്ളത്‍?

0:18:05.530,0:18:11.100
എങ്ങനെയാണ് ആ ചുരുക്കല്‍ സംഭവിക്കുന്നത്?

0:18:11.100,0:18:15.309
ഈ വാദങ്ങള്‍ കൈകാര്യം ചെയ്യുന്ന

0:18:15.309,0:18:20.040
ചില ഉദാഹരണങ്ങളില്‍ നാം എത്തും

0:18:20.040,0:18:24.400
അങ്ങനെ ഖണ്ഡികയുടെ അവസാനം അദ്ദേഹം പറയുന്നു:
“ലളിതവല്‍ക്കരണം നടത്തണമെന്ന താല്‍പ്പര്യത്താല്‍, നമുക്ക്

0:18:24.400,0:18:29.930
എല്ലാത്തരത്തിലുമുള്ള അദ്ധ്വാനത്തെ നേരിട്ട്
ഇനി മുതല്‍ ലളിത അദ്ധ്വാനം എന്ന് കാണാം.

0:18:29.930,0:18:32.490
ചുരുക്കല്‍ നിര്‍മ്മിക്കുന്നതിലെ

0:18:32.490,0:18:37.810
പ്രശ്നത്തില്‍ നിന്ന് നമ്മേ ഇത് രക്ഷിക്കും.”
[കൂടുതല്‍ വ്യക്ത വേണം.]

0:18:37.810,0:18:40.100
ഞാന്‍ സൂചിപ്പിച്ചത് പോലെ, ഈ

0:18:40.100,0:18:44.480
പദ്ധതിതന്ത്രം മാര്‍ക്സ് ചിലപ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്.
ഒരു സങ്കീര്‍ണ്ണതയില്‍ അദ്ദേഹം എത്തുകയാണെങ്കില്‍

0:18:44.480,0:18:49.490
അദ്ദേഹം പറയും: ശരി, ഞാന്‍ ഈ സങ്കീര്‍ണ്ണത തിരിച്ചറിയുന്നു,
അതിനെ ഞാന്‍ ലളിതവല്‍ക്കരിച്ച് മാറ്റുകയാണ്.

0:18:49.490,0:18:52.930
വാദിക്കാനുള്ള ലക്ഷ്യത്തിന് വേണ്ടിയാണെങ്കില്‍

0:18:52.930,0:18:56.450
ലളിത ശരാശരി അദ്ധ്വാനത്തിന്റെ datum മതിയാവും

0:18:56.450,0:19:03.450
എന്റെ വാദത്തിന്.

0:19:03.910,0:19:09.400
136, 137 ആമത്തെ താളില്‍

0:19:09.400,0:19:12.900
അദ്ധ്വാനത്തിന്റെ
അമൂര്‍ത്ത ഗുണങ്ങളെക്കുറിച്ച്

0:19:12.900,0:19:15.280
അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുന്നു.

0:19:15.280,0:19:19.380
സമൂര്‍ത്തമായ ഒന്നില്‍
നിന്നും അദ്ദേഹം നീങ്ങുന്നു,

0:19:19.380,0:19:22.830
പ്രകൃതിയുമായുള്ള ബന്ധത്തെ നോക്കുന്നതിലും
വൈദഗ്ദ്ധ്യത്തിന്റെ പ്രശ്നത്തിലും,

0:19:22.830,0:19:25.820
കൂടുതല്‍ സമൂര്‍ത്തമായതിനേക്കാണ് പോകുന്നത്.

0:19:25.820,0:19:31.010
വാദത്തിന്റെ അമൂര്‍ത്ത വശത്തെ അങ്ങനെ പറയാമെന്ന്
ഞാന്‍ കരുതുന്നു.

0:19:31.010,0:19:37.350
തീര്‍ച്ചയായും അമൂര്‍ത്ത വശത്ത് നാം അളവ് പരമായ
ബന്ധം കൈകാര്യം ചെയ്യുകയാണ്.

0:19:37.350,0:19:42.710
അദ്ധ്വാനത്തിന്റെ താല്‍ക്കാലികമായ ദൈര്‍ഘ്യത്തെക്കുറിച്ച്
അദ്ദേഹത്തിന് ചില കാര്യങ്ങള്‍ പറയാനുണ്ട്.

0:19:42.710,0:19:46.730
എങ്ങനെയാണ് അദ്ധ്വാനത്തിന്റെ താല്‍ക്കാലികമായ
ദൈര്‍ഘ്യം പ്രവര്‍ത്തിക്കുന്നത്.

0:19:46.730,0:19:51.520
അദ്ദേഹം ശ്രദ്ധിക്കുന്ന ആദ്യത്തെ കാര്യം
137 താളില്‍ കൊടുത്തിരിക്കുന്നു.

0:19:51.520,0:19:57.360
താള് 136 ല്‍ താഴെ “(…)ഭൌതികമായ
സമ്പത്തിന്റെ ഒരു വര്‍ദ്ധനവ്

0:19:57.360,0:20:05.640
തദ്സമയത്ത് തന്നെ അതിന്റെ മൂല്യത്തിന്റെ
അളവിലെ ഇടിവായി മാറിയേക്കാം.”

0:20:07.210,0:20:11.250
മനുഷ്യന്റെ ഉത്പാദനക്ഷമതയെ ആശ്രയിച്ചാണ് മൂല്യം ഇരിക്കുന്നത്.

0:20:11.250,0:20:15.549
ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള
വ്യക്തികള്‍ക്ക് വന്‍തോതില്‍ ഭൌതികമായ സമ്പത്ത്

0:20:15.549,0:20:17.410
വളരെ വേഗം നിര്‍മ്മിക്കാം.

0:20:17.410,0:20:20.590
അതുപോലെ അവര്‍ക്ക് കുറച്ച് സമയം ജോലി ചെയ്താല്‍ മതി.
അതുകൊണ്ട് അവര്‍ ഉത്പാദിപ്പിക്കുന്ന

0:20:20.590,0:20:24.090
മൂല്യത്തിന്റെ അളവ് വളരെ കുറവായിരിക്കും.
എന്നാല്‍ അവര്‍ നിര്‍മ്മിക്കുന്ന ഭൌതിക സമ്പത്ത്

0:20:24.090,0:20:25.760
വളരെ വലുതാകും.

0:20:25.760,0:20:30.860
അദ്ദേഹം വീണ്ടും ഇവിടെ ഭൌതിക സമ്പത്തും
മൂല്യവും തമ്മിലുള്ള വ്യത്യാസം

0:20:30.860,0:20:34.200
ഊന്നിപ്പറയുകയാണ്.

0:20:34.200,0:20:39.780
അദ്ദേഹം തുടര്‍ന്ന് ചൂണ്ടിക്കാണിക്കുന്നു
ഉത്പാദനക്ഷമതയുടെ വ്യത്യാസം ഭൌതികമായ

0:20:39.780,0:20:45.070
സമ്പത്തിനെ ബാധിക്കാമെങ്കിലും
മൂല്യ നിര്‍മ്മാണത്തില്‍ അവക്ക്

0:20:45.070,0:20:47.780
സ്വാധീനമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല.

0:20:47.780,0:20:51.080
കാര്യം ഇങ്ങനെയായിരിക്കുന്നതിന്റെ
ഉദാഹരണങ്ങള്‍ നമ്മള്‍ കാണും, എന്നാല്‍

0:20:51.080,0:20:55.140
എന്നിരുന്നാലും, ഉത്പാദനക്ഷമതയുടെ മാറ്റം

0:20:55.140,0:21:04.000
മൂല്യത്തിലെ രൂപാന്തരപ്പെടുത്തുലുകളുമായി
നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നില്ല.

0:21:04.000,0:21:08.540
അത് 137 താളിന്റെ അവസാനം കൊടുത്തിരിക്കുന്ന
ഒരു നിര്‍വ്വചനത്തിലേക്ക് നയിക്കുന്നു:

0:21:08.540,0:21:13.929
“…ശരീരശാസ്ത്രപരമായ രീതിയില്‍ എല്ലാ അദ്ധ്വാനവും
മനുഷ്യന്റെ അദ്ധ്വാന ശക്തിയുടെ ചിലവാക്കലാണ്

0:21:13.929,0:21:18.140
തുല്യതയുടേയോ അമൂര്‍ത്തതയുടേതോ ഈ
ഗുണത്തിലാണ് മനുഷ്യാദ്ധ്വാനം ഉല്‍പ്പന്നങ്ങളുടെ

0:21:18.140,0:21:20.210
മൂല്യത്തെ രൂപപ്പെടുത്തുന്നത്.

0:21:20.210,0:21:23.990
മറുവശത്ത് എല്ലാ അദ്ധ്വാനവും ഒരു പ്രത്യേക രീതിയിലുള്ള
മനുഷ്യന്റെ അദ്ധ്വാന ശക്തിയുടെ ഒരു ചിലവാക്കലാണ്

0:21:23.990,0:21:25.570
അത് കൃത്യമായ ലക്ഷ്യത്തോടെയാണ്,

0:21:25.570,0:21:32.570
ഉപയോഗ-മൂല്യം പുനര്‍നിര്‍മ്മിക്കുന്ന സമൂര്‍ത്തമായ
ഉപകരാപ്രദമായ അദ്ധ്വാനത്തിനകത്ത് ഈ ഗുണമുണ്ട്.”

0:21:33.860,0:21:39.740
ലളിതമായി പറഞ്ഞാല്‍
ധാരാളം മണിക്കൂറുകളെടുത്ത് ലളിതമായ

0:21:39.740,0:21:43.660
അദ്ധ്വാനത്തിലൂടെയാണ് ഒരു കോട്ട് നിര്‍മ്മിക്കുന്നത്,

0:21:43.660,0:21:45.110
അങ്ങനെ നിങ്ങള്‍ 10 കോട്ട് നിര്‍മ്മിച്ചു,

0:21:45.110,0:21:47.280
അപ്പോള്‍ മൂല്യത്തിന്റെ അളവ് 10 ആണ്.

0:21:47.280,0:21:52.290
നിങ്ങള്‍ 15 കോട്ട് നിര്‍മ്മിച്ചെങ്കില്‍ അത് 15 ആണ്.

0:21:52.290,0:21:53.629
»വിദ്യാര്‍ത്ഥി: എന്നാല്‍ ഒരോ കോട്ടിന്റെ വില സ്ഥിരമല്ലേ.
»ഹാര്‍വി: ഓരോ കോട്ടിന്റേയും വില സ്ഥിരമായി നില്‍ക്കും.

0:21:53.629,0:21:57.419
ഓരോ കോട്ടിന്റേയും വില താഴുകയാണെങ്കില്‍ എന്ത്
സംഭവിക്കും എന്നതിനെക്കുറിച്ച് അദ്ദേഹം തുടര്‍ന്ന് സംസാരിക്കുന്നു

0:21:57.419,0:22:04.419
ഉത്പാദനക്ഷമത എന്തുകൊണ്ട് മാറുന്നു
എന്നകാര്യം വരുന്നത് അതിലാണ്.

0:22:05.310,0:22:08.800
ഭാഗം 3: മൂല്യത്തിന്റെ രൂപം

0:22:08.800,0:22:11.630
അല്ലെങ്കില്‍ കൈമാറ്റ മൂല്യം.

0:22:11.630,0:22:17.900
വീണ്ടും, നാം കാണുന്നത്

0:22:17.900,0:22:21.220
പ്രശ്നത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന

0:22:21.220,0:22:28.220
ഒരു തുടക്ക വാദമാണ്.

0:22:29.240,0:22:36.240
ഉല്‍പ്പന്നങ്ങളുടെ വസ്തുനിഷ്ടതയെക്കുറിച്ചുള്ള
ചര്‍ച്ചയായാണ് അദ്ദേഹം അത് തുടങ്ങുന്നത്.

0:22:36.920,0:22:41.669
സത്യം എന്തെന്നാല്‍, അവക്ക്
വസ്തുനിഷ്ട ഗുണങ്ങളുണ്ടെങ്കിലും,

0:22:41.669,0:22:45.500
എന്നിരുന്നാലും 138 ആം താളിന്റെ
മദ്ധ്യഭാഗത്ത് അദ്ദേഹം സംസാരിക്കുന്നത്,

0:22:45.500,0:22:47.259
“ദ്രവ്യത്തിന്റെ ഒരു അണു പോലും

0:22:47.259,0:22:52.090
മൂല്യമെന്ന നിലയില്‍ വസ്തുനിഷ്ടമായി
ഉല്‍പ്പന്നത്തിലേക്ക് കയറുന്നില്ല;

0:22:52.090,0:22:56.940
ഇവിടെ ഭൌതിക വസ്തുക്കള്‍ എന്ന നിലയില്‍
ഉല്‍പ്പന്നങ്ങളുടെ വിലപിടിച്ച ഐന്ദ്രികമായ വസ്തുനിഷ്ടതക്ക്

0:22:56.940,0:23:02.100
നേരെ എതിരാണ് അത്.”

0:23:02.100,0:23:06.990
അദ്ദേഹം തുടര്‍ന്ന് പറയുന്നു: “(…) ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യം എന്ന ഒരു
വസ്തുനിഷ്ടത സ്വഭാവം കിട്ടുന്നത് അവ ഇതുവരെ ഒരുപോലുള്ള സാമൂഹ്യ വസ്തു,

0:23:06.990,0:23:11.330
മനുഷ്യാദ്ധ്വാനം, എന്നിവയുടെ പ്രകടനങ്ങള്‍

0:23:11.330,0:23:14.840
ആകുമ്പോഴാണെന്ന കാര്യം നമുക്ക് ഓര്‍ക്കാം.

0:23:14.840,0:23:22.340
അതുകൊണ്ട് അവയുടെ മൂല്യമെന്ന
വസ്തുനിഷ്ടമായ സ്വഭാവം ശുദ്ധമായും സാമൂഹികമാണ്.

0:23:22.340,0:23:25.370
അദ്ദേഹം പറയുന്നു, “അതില്‍ നിന്ന്

0:23:25.370,0:23:32.370
ഉല്‍പ്പന്നങ്ങളും ഉല്‍പ്പന്നങ്ങളും തമ്മിലുള്ള
സാമൂഹ്യ ബന്ധത്തില്‍ മാത്രമേ അതിന് പ്രത്യക്ഷപ്പെടാനാകൂ.”

0:23:33.690,0:23:36.430
ഇത് അല്‍പ്പം വിചിത്രമാണ്

0:23:36.430,0:23:40.070
മാര്‍ക്സ് പറയുന്നതിന്റെ അര്‍ത്ഥം എന്തെന്നാല്‍

0:23:40.070,0:23:43.500
അഭൌതികമായ ഒന്നാണ് ഒരു ഉല്‍പ്പന്നത്തിന്റെ മൂല്യം എന്നാണ്.

0:23:43.500,0:23:48.950
ദ്രവ്യത്തിന്റെ ഒരു അണു പോലും ഒരു
ഉല്‍പ്പന്നത്തിന്റെ മൂല്യത്തിലേക്ക് കടക്കുന്നില്ല.

0:23:48.950,0:23:51.370
മാര്‍ക്സിന്റെ അടിസ്ഥാനപരമായ ആശയം – മൂല്യം

0:23:51.370,0:23:53.670
എന്നത് അഭൌതികമാണ്,

0:23:53.670,0:23:58.320
പക്ഷേ വസ്തുനിഷ്ടമാണ്.

0:23:58.320,0:24:02.570
വൃത്തികെട്ട ഭൌതികവാദി ആയ, എല്ലാം സ്ഥിരമായും
ഭൌതികമായും ഇരിക്കുമെന്ന,

0:24:02.570,0:24:06.440
ഭൌതികമല്ലെങ്കില്‍ ശൂന്യത ആണെന്ന് പോലുള്ള
മാര്‍ക്സിന്റെ രൂപവുമായി നല്ലതുപോലെ

0:24:06.440,0:24:07.169
ചേരുന്ന ഒരു കാര്യമല്ല ഇത്.

0:24:07.169,0:24:09.870
മൂല്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ ആശയം ഇവിടെയാണ്.

0:24:09.870,0:24:12.240
മൂല്യം അഭൌതികവും എന്നാല്‍ വസ്തുനിഷ്ടവും ആണ്.

0:24:12.240,0:24:16.890
ഒരു സാമൂഹ്യ ബന്ധമായതിനാലാണ് അത് അഭൌതികമായിരിക്കുന്നത്

0:24:16.890,0:24:20.350
സാമൂഹ്യ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവുന്നുണ്ടോ?

0:24:20.350,0:24:27.350
സാമൂഹ്യ ബന്ധങ്ങളിലെ കണികകളും ആറ്റങ്ങളും
തന്‍മാത്രകളും നിങ്ങള്‍ക്ക് കാണാനാകുമോ?

0:24:27.880,0:24:29.750
നിങ്ങള്‍ക്ക് അങ്ങനെ അതിനെ പരിശോധിക്കാനാവില്ല.

0:24:29.750,0:24:35.660
എന്നിട്ടും നമുക്കറിയാം സാമൂഹ്യബന്ധങ്ങള്‍ വസ്തുനിഷ്ടമാണ്.

0:24:35.660,0:24:39.240
ഞാനും നിങ്ങളും തമ്മിലൊരു സാമൂഹ്യ ബന്ധം ഉണ്ട്.

0:24:39.240,0:24:42.480
ഈ മുറിയില്‍ സംഭവിക്കുന്ന കാര്യങ്ങളെ നോക്കി
നിങ്ങള്‍ക്ക് പറയാം: ശരിയാണ് അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും

0:24:42.480,0:24:44.880
തമ്മിലൊരു സാമൂഹ്യ ബന്ധമുണ്ട്.

0:24:44.880,0:24:48.950
നിങ്ങള്‍ക്ക് അതിനെക്കുറിച്ച് സംസാരിക്കാം. നിങ്ങള്‍ക്ക് കിട്ടുന്നതിന്റെ
തോതില്‍ അതിന് വസ്തുനിഷ്ടമായ പ്രത്യാഘാതങ്ങളുണ്ട്.

0:24:48.950,0:24:51.080
അങ്ങനത്തെ എല്ലാ കാര്യങ്ങളും

0:24:51.080,0:24:55.220
എന്നാല്‍ നിങ്ങള്‍ക്കത് ആറ്റത്തിന്റേയും ചലനത്തിന്റേയും അടിസ്ഥാനത്തില്‍
അളക്കാനാവില്ല. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ വായുവില്‍ തങ്ങി നില്‍ക്കുന്ന

0:24:55.220,0:24:56.950
തന്‍മാത്രകള്‍ കണ്ടെത്താനാവില്ല.

0:24:56.950,0:25:00.320
എന്റെ തലച്ചോറില്‍ നിന്ന്
നിങ്ങളുടെ തലച്ചോറിലേക്ക് എന്നൊക്കെ.

0:25:00.320,0:25:01.809
അത് അങ്ങനെയല്ല.

0:25:01.809,0:25:04.950
അത് അഭൌതികവും എന്നാല്‍ വസ്തുനിഷ്ടവും ആണ്.

0:25:04.950,0:25:10.500
അതുകൊണ്ട് മാര്‍ക്സ് പറയുന്നു: മൂല്യമെന്നത് അഭൌതികവും വസ്തുനിഷ്ടവും ആണ്.
ഉല്‍പ്പന്നത്തില്‍ വസ്തുനിഷ്ടമാക്കപ്പെട്ട

0:25:10.500,0:25:16.130
ഒരു സാമൂഹ്യ ബന്ധമാണ് അത്.

0:25:16.130,0:25:18.400
വസ്തുവാക്കലിന്റെ ആ പ്രക്രിയ

0:25:18.400,0:25:21.570
തീര്‍ച്ചയായും ഒരു വസ്തുവിലെ പ്രക്രിയയുടെ

0:25:21.570,0:25:23.360
വസ്തുവല്‍ക്കരണം കൂടിയാണ്.

0:25:23.360,0:25:27.630
കാരണം പ്രക്രിയ എന്നത് സാമൂഹ്യമായി
അവശ്യകതയുള്ള അദ്ധ്വാന സമയമാണ്.

0:25:27.630,0:25:31.750
അതുകൊണ്ട് പ്രക്രിയ വസ്തുവില്‍ അന്തര്‍ലീനമായിരിക്കുന്നു.

0:25:31.750,0:25:35.400
എങ്ങനെയാണ് അത് വസ്തുവില്‍

0:25:35.400,0:25:39.990
അന്തര്‍ലീനമായിരിക്കുന്നത് എന്നത്
കുറച്ചധികം താല്‍പ്പര്യത്തിന്റെ വിഷയമായി.

0:25:39.990,0:25:43.960
അത് കൂടാതെ: ഒരു വസ്തു എന്ന നിലയില്‍ ആ മൂല്യ ബന്ധത്തെ

0:25:43.960,0:25:47.970
ഉല്‍പ്പന്നങ്ങള്‍ എങ്ങനെയാണ്
വസ്തുനിഷ്ടമായി പ്രകടിപ്പിക്കുന്നത്.

0:25:47.970,0:25:49.970
ഇതിനെക്കുറിച്ച് മാര്‍ക്സിന്റെ ഉത്തരം :

0:25:49.970,0:25:52.350
ഒരു ഉല്‍പ്പന്നത്തിനടുത്തേക്ക് പോയി,

0:25:52.350,0:25:55.060
ഈ മേശ,

0:25:55.060,0:25:59.940
അതിനെ ശസ്ത്രക്രിയ നടത്തി രാസ മിശ്രണം മനസിലാക്കുകു,
അതുപോലുള്ള എല്ലാ കാര്യങ്ങളും.എന്നാല്‍ നിങ്ങള്‍ക്ക് ഈ മേശയുടെ

0:25:59.940,0:26:04.110
അടുത്തെത്തി അതില്‍ ആന്തരികമായി
അടങ്ങിയിരിക്കുന്ന മൂല്യത്തെ കണ്ടെത്താനാകില്ല.

0:26:04.110,0:26:08.559
ഈ മേശയുടെ മൂല്യം എന്താണെന്ന നിങ്ങള്‍ കണ്ടെത്തുന്നത് അതിനെ
നിങ്ങള്‍ മറ്റെന്തെങ്കിലുമായി ഒരു കൈമാറ്റ ബന്ധത്തില്‍

0:26:08.559,0:26:11.299
കൊണ്ടുവരുമ്പോള്‍ മാത്രമാണ്.

0:26:11.299,0:26:15.030
പിന്നീട് സമാനമായ മറ്റൊരു
ഉദാഹരണത്തില്‍ ഭൂഗുരുത്വത്തെ

0:26:15.030,0:26:17.870
അദ്ദേഹം ഉപയോഗിക്കുന്നു.

0:26:17.870,0:26:23.140
ഒരു കല്ലിനെ എടുത്ത് കീറിമുറിച്ച്
അതില്‍ ഭൂഗുരുത്വം എവിടെ എന്ന് കണ്ടുപിടിക്കുന്നത്

0:26:23.140,0:26:27.160
വളരെ വിഷമമാണ്, സത്യത്തില്‍ അസാദ്ധ്യമാണ്.

0:26:27.160,0:26:30.830
ഒരു കല്ലിനെ മറ്റൊരു കല്ലുമായി ബന്ധപ്പെടുത്തുമ്പോള്‍
മാത്രമേ നിങ്ങള്‍ക്ക് ഗുരുത്വാകര്‍ണത്തെ കണ്ടെത്താനാകൂ.

0:26:30.830,0:26:34.590
രണ്ട് വസ്തുക്കള്‍ തമ്മിലുള്ള ബന്ധമാണ് അത്.

0:26:34.590,0:26:39.840
അതുകൊണ്ട് അത് അഭൌതികമാണ്, എന്നാല്‍ വസ്തുനിഷ്ടമാണ്.

0:26:39.840,0:26:43.900
ഇതാണ് മാര്‍ക്സിന്റെ അടിസ്ഥാനപരമായ ആശയം
തുടക്കത്തില്‍ നിങ്ങളത് തിരിച്ചറിയണമെന്നുള്ളത്

0:26:43.900,0:26:48.330
വളരെ പ്രധാനപ്പെട്ടതാണ്.

0:26:48.330,0:26:51.640
ആരെങ്കിലും നിങ്ങളുടെ അടുത്ത് വന്നിട്ട് പറയുകയാണ്:
ഒന്നുമില്ലാത്ത മുഷിപ്പുണ്ടാക്കുന്ന ഭൌതികവാദികളിലൊരാളാണ് മാര്‍ക്സ്

0:26:51.640,0:26:54.180
എന്നൊക്കെ… എന്ത് കാരണത്താൽ?

0:26:54.180,0:26:57.530
അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ
ആശയം അഭൌതികമാണ്. എന്നാന്‍ വസ്തുനിഷ്ടവും.

0:26:57.530,0:26:59.910
അപ്പോള്‍ ഇത് എന്താണ്.

0:26:59.910,0:27:02.049
അഭൌതികത എന്നത് തീര്‍ച്ചയായും

0:27:02.049,0:27:06.110
സാമൂഹ്യമായി അവശ്യമായ അദ്ധ്വാന സമയമാണ്.

0:27:06.110,0:27:09.830
എന്നാല്‍ സാമൂഹ്യമായി അവശ്യമായ
അദ്ധ്വാന സമയം കണ്ടെത്താന്‍ ഒരു

0:27:09.830,0:27:13.220
പ്രത്യക്ഷ രൂപം ആവശ്യമാണ്.

0:27:13.220,0:27:18.360
139 ല്‍ അദ്ദേഹം ഒരു വിനീതമായ
അവകാശവാദം ഉന്നയിക്കുന്നു:

0:27:18.360,0:27:23.890
“ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ശ്രമിക്കുക
പോലും ചെയ്യാത്ത ഒരു ജോലി നമുക്ക് ചെയ്യാനുണ്ട്.

0:27:23.890,0:27:27.500
ഈ പണ രൂപത്തിന്റെ ആരംഭത്തെ നമുക്ക്
വ്യക്തമാക്കണം. ഉല്‍പ്പന്നങ്ങളുടെ

0:27:27.500,0:27:31.160
മൂല്യ ബന്ധത്തിലടങ്ങിയിരിക്കുന്ന മൂല്യത്തിന്റെ
പ്രകടനം വികസിച്ചതിനെ നമുക്ക് പിന്‍തുടരണം.

0:27:31.160,0:27:33.830
അത് അതിലളിതമായ അതിസൂക്ഷ്മമായ രൂപരേഖ മുതല്‍

0:27:33.830,0:27:36.120
തിളങ്ങുന്ന പണ-രൂപം വരെ ആകണം.

0:27:36.120,0:27:43.120
അത് ചെയ്തുകഴിഞ്ഞാല്‍ പണത്തിന്റെ നിഗൂഢത
ആ നിമിഷം ഇല്ലാതാകും.”

0:27:44.340,0:27:48.590
പിന്നീട് അവശേഷിക്കുന്നത്, എങ്ങനെയാണ് അത്

0:27:48.590,0:27:53.210
പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ മുഷിപ്പുണ്ടാക്കുന്ന വ്യാഖ്യാനം ആയിരിക്കും.

0:27:53.210,0:27:58.130
വളരെ പ്രധാനപ്പെട്ട കാര്യത്തെ
കാണാനായി വാദത്തിന്റെ

0:27:58.130,0:28:02.049
പൊതുവായ രേഖയെ
നമുക്ക് ലളിതമായി പരിശോധിക്കാം

0:28:02.049,0:28:06.400
പ്രകൃതിയുമായി വശത്തൂടുള്ള ബന്ധം ഇപ്പോള്‍

0:28:06.400,0:28:07.920
ഈ വാദവുമായി സമന്വയിക്കുപ്പെട്ടിരിക്കുന്നു.

0:28:07.920,0:28:09.850
ആ വാദം പോകുന്നതിങ്ങനെയാണ്:

0:28:09.850,0:28:12.580
എന്റെ കൈവശം ഒരു ഉല്‍പ്പന്നമുണ്ട്.

0:28:12.580,0:28:16.470
അതിന്റെ അമൂര്‍ത്ത മൂല്യം എന്താണെന്ന് എനിക്കറിയില്ല.

0:28:16.470,0:28:21.080
എന്റെ ഉല്‍പ്പന്നത്തിനകത്തെ ആ
അമൂര്‍ത്തമൂല്യം അളക്കണമെന്നും അറിയണമെന്നും

0:28:21.080,0:28:22.460
എനിക്ക് അതിയായ ആഗ്രഹമുണ്ട്.

0:28:22.460,0:28:25.020
നിങ്ങള്‍ക്ക് ഒരു ഉല്‍പ്പന്നമുണ്ട്.

0:28:25.020,0:28:26.919
അതുകൊണ്ട് ഞാന്‍ പറയുന്നു: ശരി,

0:28:26.919,0:28:29.320
മൂല്യത്തെ ഞാന്‍ അളക്കാന്‍ പോകുകയാണ്,

0:28:29.320,0:28:33.580
നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പേരില്‍ എന്റെ ഉല്‍പ്പന്നത്തിന്റെ അമൂര്‍ത്ത
മൂല്യം. നിങ്ങള്‍ക്ക് തുല്യവസ്തു രൂപമുണ്ട്.

0:28:33.580,0:28:37.539
എനിക്ക് ആനുപാതികമായ രൂപമുണ്ട്.

0:28:37.539,0:28:40.110
നാം ബാര്‍ട്ടര്‍ സമ്പ്രദായത്തിലായിരുന്നുവെങ്കില്‍

0:28:40.110,0:28:44.190
നമുക്കൊരു ആനുപാതികമായ രൂപം ഉണ്ടായേനേ,
എന്റെ തുല്യവസ്‌തുവിന് ഒരു ആനുപാതികമായ രൂപം.

0:28:44.190,0:28:48.570
ഉല്‍പ്പന്നങ്ങളുടെ അത്രതന്നെ തുല്യവസ്തുക്കളുണ്ട്. അതുപോലെ
ഉല്‍പ്പന്നങ്ങളുടെ അത്രതന്നെ

0:28:48.570,0:28:52.470
ആനുപാതികമായ രൂപങ്ങളും ഉണ്ട്.

0:28:52.470,0:28:54.109
ഇത് ലളിതമായ പതിപ്പ് ആണ്

0:28:54.109,0:28:55.130
അത് പറയുന്നു:

0:28:55.130,0:28:57.660
മറ്റെന്തെങ്കിലുമായി കൈമാറ്റം

0:28:57.660,0:29:01.300
ചെയ്യുമ്പോള്‍ ഈ മേശക്ക് എന്ത് വിലവരും
എന്ന് മാത്രമാണ് ഞാന്‍ കണ്ടെത്തിയത്.

0:29:01.300,0:29:05.440
അതുകൊണ്ട് എന്റേതിലെ അമൂര്‍ത്ത
അദ്ധ്വാനത്തിന്റെ അളവ് ആയിമാറുന്നത്

0:29:05.440,0:29:08.270
നിങ്ങളുടെ അദ്ധ്വാന നിക്ഷേപമാണ്.

0:29:08.270,0:29:12.780
അദ്ദേഹം അത് വികസിപ്പിച്ച് പറയുന്നു:
എന്താണ് സംഭവിക്കുന്നത്, ഉദാഹരണത്തിന്

0:29:12.780,0:29:16.100
എന്റെ കൈയ്യില്‍ ഷൂസുണ്ട്. നിങ്ങള്‍ക്ക്
ഷൂസ് വേണ്ട. എന്നാല്‍ വേറൊരു കാര്യം എന്നത്

0:29:16.100,0:29:21.720
നിങ്ങളുടെ കൈവശമുള്ള ഷര്‍ട്ട് എനിക്ക് വേണം. അതുകൊണ്ട് ഞാന്‍
എന്റെ ഷൂസ് നിങ്ങളുടെ ഷര്‍ട്ടുമായി വ്യാപാരം നടത്തുന്നു. പിന്നീട് നിങ്ങള്‍ നിങ്ങള്‍ക്ക് കിട്ടിയ

0:29:21.720,0:29:25.400
ഷൂസ് വീണ്ടും വ്യാപാരം നടത്തുന്നു.
വേറൊരു രീതിയില്‍ പറഞ്ഞാല്‍ അത്

0:29:25.400,0:29:28.340
അത് പോലെ അങ്ങനെ തുടര്‍ന്ന് പോകുന്നു.

0:29:28.340,0:29:31.200
അല്ലെങ്കില്‍ ഒരു പെട്ടി മീനുമായി
ഒരാളിരിക്കുന്നു, അയാള്‍ക്ക് മാത്രമാണ്

0:29:31.200,0:29:34.230
പെട്ടികള്‍ നിറയെ മീനുള്ളത് എന്നും
നിങ്ങള്‍ക്ക് ചിത്രീകരിക്കാം.

0:29:34.230,0:29:38.130
എല്ലാവരും മല്‍സ്യപ്പെട്ടി ഉപയോഗിച്ച് വാണിജ്യം
നടത്താനാഗ്രഹിക്കുന്നു. പെട്ടെന്ന് മല്‍സ്യപ്പെട്ടി വളരെ

0:29:38.130,0:29:41.060
പ്രധാനപ്പെട്ട ഒന്നായി മാറുന്നു. ഒരു സാധനമുപയോഗിച്ച്

0:29:41.060,0:29:44.080
പല ഉല്‍പ്പന്നങ്ങള്‍ കൈമാറ്റം ചെയ്യാമെന്നായി,

0:29:44.080,0:29:46.470
അതുകൊണ്ട് മാര്‍ക്സ് ഈ വിവിധ

0:29:46.470,0:29:47.820
രീതികളിലൂടെ പോകുന്നു

0:29:47.820,0:29:51.730
അവസാനം അത് ഒരു ഉല്‍പ്പന്നം
അല്ലെങ്കിലും ഒരു പ്രത്യേക തരം ഉല്‍പ്പന്നങ്ങളുടെ

0:29:51.730,0:29:55.380
കൂട്ടം മാത്രമേയുള്ളു എന്ന ആശയത്തിലേക്ക്

0:29:55.380,0:29:59.040
ഘനീഭവിച്ച് വരുന്നതായി നാം
കാണുന്നു. അത് തുല്യവസ്തുവിന്

0:29:59.040,0:30:01.390
വേണ്ടി നിലകൊള്ളാന്‍

0:30:01.390,0:30:04.850
തുടങ്ങുന്നതായും കാണാം.

0:30:04.850,0:30:08.610
ഇതില്‍ നിന്ന് ഒരു പ്രാപഞ്ചികമായ
തുല്യവസ്തു ഖനീഭവിച്ച് വരുന്നത് നാം കാണുന്നു.

0:30:08.610,0:30:12.330
എല്ലാ കൈമാറ്റത്തിന്റേയും

0:30:12.330,0:30:16.230
കേന്ദ്ര തുല്യവസ്തുവായി ഒരു ഉല്‍പ്പന്നം മാറുന്നു.

0:30:16.230,0:30:17.840
ആ ഉല്‍പ്പന്നം

0:30:17.840,0:30:20.820
നാം അതിനെ പണ ഉല്‍പ്പന്നം എന്ന് വിളിക്കുന്നു.
അതില്‍ കാണാവുന്ന ഏറ്റവും

0:30:20.820,0:30:23.950
വ്യക്തമായത് സ്വര്‍ണ്ണമാണ്.

0:30:23.950,0:30:28.350
അവിടെ ഒരു ഉല്‍പ്പന്നം ഘനീഭവിച്ച് പുറത്തുവരുന്നു.

0:30:28.350,0:30:31.670
ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍
പറയാനുണ്ട്. മാര്‍ക്സ് ഈ കാര്യം

0:30:31.670,0:30:34.130
പല പ്രാവശ്യം പറയുന്നുണ്ട്.

0:30:34.130,0:30:38.390
ഇത് സംഭവിക്കണമെങ്കില്‍,

0:30:38.390,0:30:40.720
കൈമാറ്റം സാമാന്യവല്‍ക്കരിക്കപ്പെടേണ്ടതായിട്ടുണ്ട്.

0:30:40.720,0:30:46.590
അദ്ദേഹം പറയുന്നത്, അത് ഒരു ‘സാധാരണ
സാമൂഹ്യ പ്രവര്‍ത്തനം’ ആയി മാറേണ്ടതുണ്ട്.

0:30:46.590,0:30:49.490
അത വല്ലപ്പോഴുമുള്ള വെറും ഒരു കൈമാറ്റമാകാന്‍ പാടില്ല,

0:30:49.490,0:30:53.420
അത് പൊതുവായതാകണം.
അത് വ്യവസ്ഥാപിതമാകണം.

0:30:53.420,0:30:56.150
അത് പൊതുവയതോ വ്യവസ്ഥാപിതമായതോ ആയില്ലെങ്കില്‍

0:30:56.150,0:30:58.320
സ്വര്‍ണ്ണം പ്രാപഞ്ചിക തുല്യവസ്തു

0:30:58.320,0:31:03.580
ആയി ഉയര്‍ന്നുവരുന്നത് അസാദ്ധ്യമായതാകുമായിരുന്നു.

0:31:03.580,0:31:05.830
അദ്ദേഹം ഇവിടെ ചെയ്യുന്നതെന്തെന്ന് നോക്കിയാല്‍

0:31:05.830,0:31:08.210
ക്ലാസിക്കല്‍ രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തില്‍ നിന്നും

0:31:08.210,0:31:11.940
വളരെ വ്യത്യസ്ഥമായ ഒരു വാദമാണ് നടത്തുന്നത്
എന്ന് കാണാം. പണ രൂപം ആവിര്‍ഭവിച്ചത്

0:31:11.940,0:31:15.990
കൈമാറ്റ ബന്ധങ്ങളിലൂടെയാണ് എന്ന് അദ്ദേഹം പറയുന്നു.

0:31:15.990,0:31:18.700
അത് പുറത്തുനിന്ന് അടിച്ചേല്‍പ്പിച്ചതല്ല.

0:31:18.700,0:31:23.110
ആര്‍ക്കെങ്കിലും ഒരു നല്ല ആശയം തോന്നിയിട്ട്
ഇങ്ങനെ പറഞ്ഞതല്ല: ഓ ഇനി നമുക്ക് പണം ഉപയോഗിക്കാം.

0:31:23.110,0:31:24.200
അത്തരത്തിലുള്ള ഒന്നുമല്ല.

0:31:24.200,0:31:28.080
മാര്‍ക്സിന്റെ വീക്ഷണത്തില്‍ അത് അങ്ങനെയല്ല.

0:31:28.080,0:31:31.430
കൈമാറ്റത്തിന്റെ ലളിതമായ പ്രവര്‍ത്തികള്‍ ക്രമാനുഗതമായി വികസിച്ച്

0:31:31.430,0:31:34.190
മൊത്തം സമൂഹത്തിന് വേണ്ടി സാമാന്യവല്‍കൃതമായി

0:31:34.190,0:31:37.390
മാറുന്ന സ്ഥിതിയിലെത്തി.

0:31:37.390,0:31:39.700
ഇനി, ഇവിടെ രസകരമായ ഒരു ചോദ്യമുണ്ട്:

0:31:39.700,0:31:45.510
ഇത് ഒരു ചരിത്രപരമായ വാദമാണോ അതോ ഒരു യുക്തിപരമായ വാദമാണോ?

0:31:45.510,0:31:49.360
യഥാര്‍ത്ഥത്തില്‍ മൂലധനത്തില്‍ അത് ഉയര്‍ന്ന്
വരുന്നത് നാം കണ്ടെത്താന്‍ പോകുകയാണ്.

0:31:49.360,0:31:54.510
നിങ്ങളാലോചിക്കേണ്ട ഒരു കാര്യമാണത്.

0:31:54.510,0:31:59.010
മാര്‍ക്സ് ഒരു ചരിത്രപരമായ വാദം, അതുപോല ഒരു യുക്തിപരമായ വാദം
ഉന്നയിക്കുകയാണെന്ന വിശകലനത്തിന്റെ ഒരു പ്രവണത

0:31:59.010,0:32:03.399
19 ആം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു.

0:32:03.399,0:32:07.409
ഇതിനെ ചരിത്രപരമായ വാദം എന്ന്
വിളിക്കാനാവില്ല എന്ന്

0:32:07.409,0:32:11.700
archaeology, anthropology, ചരിത്രം
തുടങ്ങിയവയിലെ സൃഷ്ടികള്‍ പരിചിതമായ മിക്ക

0:32:11.700,0:32:16.960
ആളുകളും പറയും എന്ന് എനിക്ക് തോന്നുന്നു.

0:32:16.960,0:32:19.170
ഇത്തരത്തിലുള്ള വ്യക്തമായ

0:32:19.170,0:32:24.360
കൈമാറ്റ ബന്ധങ്ങള്‍ ഇല്ലാത്ത നാണയങ്ങള്‍ പോലെ
അവിടെ ധാരാളം പ്രതീകാത്മകമായ

0:32:24.360,0:32:26.240
വ്യവസ്ഥകളുണ്ട്. ചരിത്രപരവും

0:32:26.240,0:32:32.080
archeologically ഒക്കെ ആയിട്ടുള്ളവയാണവ.

0:32:32.080,0:32:37.040
അതുകൊണ്ട് ഇതിനെ ഒരു ചരിത്രപരമായ വാദമായി
കണക്കാക്കാതിരിക്കുകയാണ് മിക്കവാറും നല്ലത്.

0:32:37.040,0:32:40.490
പക്ഷേ അത് എന്താണ് ചെയ്യുന്നത്,
അതിനെ നോക്കാനുള്ള

0:32:40.490,0:32:43.220
ഒരു വഴിയാണ് ഇതെന്ന് എനിക്ക് തോന്നുന്നു:

0:32:43.220,0:32:46.830
പണ രൂപവും ഉല്‍പ്പന്നങ്ങളുടെ കൈമാറ്റവും തമ്മിലുള്ള

0:32:46.830,0:32:52.010
ബന്ധത്തെക്കുറിച്ച് അത് ഒരു യുക്തിപരമായ
വാദം രൂപീകരിക്കുന്നു,

0:32:52.010,0:32:55.960
ചരിത്രപരമായി അത് എന്തായിരിക്കും:

0:32:55.960,0:32:59.140
കവടി കൈമാറ്റമോ അതുപോലുള്ള ചുറ്റുപാടുമുണ്ടായിരുന്ന

0:32:59.140,0:33:02.230
പണ വ്യവസ്ഥകളെന്ന് നിങ്ങള്‍ക്ക് വിളിക്കാവുന്ന

0:33:02.230,0:33:04.870
എല്ലാത്തരത്തിലേയും
വ്യത്യസ്ഥമായ വ്യവസ്ഥകളും

0:33:04.870,0:33:09.110
മുതലാളിത്ത ഉല്‍പ്പന്ന
കൈമാറ്റത്തെ

0:33:09.110,0:33:11.950
സാമാന്യവല്‍ക്കരിക്കുന്ന
നിലയിലേക്ക് എത്തി.

0:33:11.950,0:33:15.400
അതുകൊണ്ട് അത്

0:33:15.400,0:33:22.350
എല്ലാത്തരത്തിലേയും വ്യവസ്ഥകളേയും
ശാസിച്ച് പണ രൂപവും

0:33:22.350,0:33:24.290
ഉല്‍പ്പന്ന രൂപവുമായുള്ള ഒരേയൊരു

0:33:24.290,0:33:26.600
ബന്ധം മാത്രമാകുന്ന

0:33:26.600,0:33:32.240
സ്ഥിതിയിലേക്ക് കൊണ്ടുവന്നു.

0:33:32.240,0:33:37.750
ആ ബോധത്തില്‍ നിങ്ങള്‍ക്ക്
പറയാം: മുതലാളിത്തത്തിന്റെ യുക്തി,

0:33:37.750,0:33:41.410
മുതലാളിത്ത വ്യവസ്ഥ,

0:33:41.410,0:33:46.030
കൈമാറ്റം വര്‍ദ്ധിച്ചതോടെ അതൊരു
സാധാരണ സാമൂഹ്യ പ്രവര്‍ത്തിയായി.

0:33:46.030,0:33:50.070
അതിന്റെ അര്‍ത്ഥം എന്തെന്നാല്‍

0:33:50.070,0:33:54.760
പണ രൂപത്തിന്റെ തുടക്കത്തിലെ അടിസ്ഥാനം
എന്തായിരുന്നാലും

0:33:54.760,0:33:57.440
പണവും ഉല്‍പ്പന്നവും ഇത്തരത്തിലുള്ള

0:33:57.440,0:34:04.160
ഒരു ബന്ധത്തിലേക്ക് നീങ്ങുന്നു എന്നാണ്.

0:34:04.160,0:34:09.240
എന്നാല്‍ ഈ വാദത്തെ സംബന്ധിച്ച്
വളരെ സവിശേഷമായ കാര്യങ്ങളുണ്ട്.

0:34:09.240,0:34:15.309
സാന്ദര്‍ഭികമായി
ഭാഷയുടെ കാര്യത്തില്‍

0:34:15.309,0:34:19.699
ശ്രദ്ധകൊടുക്കാന്‍ എനിക്കാഗ്രഹമുണ്ട്.
അത് പ്രധാനപ്പെട്ടതായി ഞാന്‍ കരുതുന്നു.

0:34:19.699,0:34:26.699
ഉദാഹരണത്ത് 142 താളില്‍,

0:34:30.999,0:34:32.249
മദ്ധ്യ ഭാഗത്ത്,

0:34:32.249,0:34:35.999
അദ്ദേഹം പൊതുവായി സംസാരിക്കുന്നത്
മനുഷ്യാദ്ധ്വാനത്തെക്കുറിച്ചാണ്. അദ്ദേഹം പറയുന്നു: “(…)തുണിയുടെ

0:34:35.999,0:34:41.149
മൂല്യത്തെ രൂപീകരിക്കുന്ന അദ്ധ്വാനത്തിന്റെ പ്രത്യേക
സ്വഭാവം വേണ്ടത്ര പ്രകടമാകുകയില്ല.

0:34:41.149,0:34:44.259
മനുഷ്യ അദ്ധ്വാന ശക്തി ദ്രവ അവസ്ഥയിലാണ്(…)”

0:34:44.259,0:34:48.819
കാര്യങ്ങളുടെ ദ്രവാവസ്ഥയില്‍ മാര്‍ക്സ്

0:34:48.819,0:34:54.119
എങ്ങനെ കേന്ദ്രീകരിക്കുന്നു എന്നതിനെക്കുറിച്ച്
ഞാന്‍ എപ്പോഴും നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരാന്‍ നോക്കാറുണ്ട്.

0:34:54.119,0:35:00.349
“(…)മനുഷ്യന്റെ അദ്ധ്വാന ശക്തി അതിന്റെ ദ്രവ അവസ്ഥയില്‍,
അല്ലെങ്കില്‍ മനുഷ്യ അദ്ധ്വാനം മൂല്യം സൃഷ്ടിക്കും. പക്ഷേ അത് തന്നത്താനെ മൂല്യമല്ല.

0:35:00.349,0:35:07.349
അതിന്റെ ഘനീഭവിച്ച അവസ്ഥയില്‍ അത് മൂല്യമായി മാറുന്നു,
വസ്തുനിഷ്ടമായ രൂപത്തില്‍”, വസ്തുനിഷ്ടവല്‍ക്കരണത്തിലൂടെ.

0:35:07.400,0:35:14.400
വീണ്ടും അവിടെ ഈ പ്രക്രിയ-വസ്തു ബന്ധം ആണ്.

0:35:15.579,0:35:17.669
അത് എല്ലായ്പോഴും ഒരു തരത്തില്‍ മറഞ്ഞിരിക്കുന്നു.

0:35:17.669,0:35:19.870
മാര്‍ക്സ് അത് വീണ്ടും ഊന്നിപ്പറയുന്ന ഖണ്ഡികകള്‍

0:35:19.870,0:35:24.189
നിങ്ങള്‍ക്ക് എല്ലായ്പോഴും കാണാം.

0:35:24.189,0:35:27.369
എന്നാല്‍ അവിടെ അസാധാരണമായ ചിലതുണ്ട്.

0:35:27.369,0:35:32.980
അത് ആപേക്ഷികമായും
സമമായതായും ആയ

0:35:32.980,0:35:37.660
മൂല്യത്തിന്റെ രൂപങ്ങള്‍ ഒന്നിച്ച്
പ്രവര്‍ത്തിക്കുന്ന വഴിയെക്കുറിച്ചാണ്.

0:35:37.660,0:35:44.660
മൂന്ന് പ്രത്യേകതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞു: ഒന്നാമത്തേത്
148 ആമത്തെ താളില്‍ കൊടുത്തിട്ടുണ്ട്:

0:35:46.289,0:35:47.930
“സമമായ രൂപം ഇതാണെന്ന് നമ്മള്‍

0:35:47.930,0:35:52.380
പറയുമ്പോഴാണ് ഒന്നാമത്തെ പ്രത്യേകത
നാം ശ്രദ്ധിക്കുന്നത്: അതായത് ഉപയോഗ-മൂല്യം

0:35:52.380,0:35:59.380
അതിന്റെ എതിരായുള്ള മൂല്യത്തിന്റെ
രൂപമായി പ്രത്യക്ഷപ്പെടുന്നു.”

0:35:59.519,0:36:05.259
ആ ബന്ധം ഈ വാദത്തിന്റെ
തുടക്കത്തില്‍ തന്നെ ചുമത്തുകയാണ്.

0:36:05.259,0:36:08.519
അതാണ് നിങ്ങളുടെ ഉപയോഗ-മൂല്യം.
അത് എനിക്ക്

0:36:08.519,0:36:11.900
ആപേക്ഷികമാതാണ്.

0:36:11.900,0:36:16.069
അത് ആ ഉപയോഗ-മൂല്യം ആണ്,
ആ സാമാന്യവല്‍ക്കരണമല്ല, ആ

0:36:16.069,0:36:19.140
ഉപയോഗ-മൂല്യം ആണ്. ആ വൈരുദ്ധ്യത്തില്‍ നിന്ന്

0:36:19.140,0:36:20.169
നമുക്ക് ഒരിക്കലും രക്ഷപെടാനാവില്ല.

0:36:20.169,0:36:22.519
അത് ഒരു പ്രത്യേക ഉപയോഗ-മൂല്യമാണ്,

0:36:22.519,0:36:27.729
ദിവസത്തിന്റെ അവസാനം അത് സ്വര്‍ണ്ണമാകാം,

0:36:27.729,0:36:34.729
മൂല്യത്തിന്റെ വിപരീതമായി
അതിന് ഒരു പ്രത്യക്ഷ രൂപം ഉണ്ടാകുന്നു.

0:36:35.139,0:36:39.859
അതിന്റെ ഫലം,
താള് 149,

0:36:39.859,0:36:43.049
അദ്ദേഹം ഒരു രീതിയില്‍ സംസാരിക്കാന്‍ തുടങ്ങുന്നു

0:36:43.049,0:36:51.109
– അമിതാരാധന വാദത്തിന്റെ മുന്നോടി നിങ്ങള്‍ക്ക്
കിട്ടാനായി ഇവിടെയാണ് നിങ്ങള്‍ തുടങ്ങേണ്ടത് -,

0:36:51.109,0:36:55.960
അദ്ദേഹം പറയുന്നു: “ഒരു ഉല്‍പ്പന്നത്തിന്റെ ആപേക്ഷിക [മൂല്യ-] രൂപം,
ഉദാഹരണത്തിന് നൂല്, പ്രകടിപ്പിക്കുന്നത് അതിന്റെ മൂല്യ നിലനില്‍പ്പാണ്.

0:36:55.960,0:36:59.400
അതിന്റെ വസ്തുവില്‍ നിന്നും സ്വഭാവങ്ങളില്‍
നിന്നും പൂര്‍ണ്ണമായും വ്യത്യസ്ഥമാണത്.

0:36:59.400,0:37:02.900
ആ ഗുണങ്ങളെ ഒരു കോട്ട് എന്ന
നിലയില്‍ താരതമ്യം ചെയ്യുന്നത് ഉദാഹരണമാണ്.

0:37:02.900,0:37:05.400
ഈ ആവിഷ്കരണം തന്നെ അതുകൊണ്ട് സൂചിപ്പിക്കുന്നത് അത്

0:37:05.400,0:37:11.509
ഒരു സാമൂഹ്യ ബന്ധത്തെ
ഒളിപ്പിച്ച് വെക്കുന്നു എന്നാണ്.”

0:37:11.509,0:37:13.489
കാര്യങ്ങള്‍ മറച്ച് വെക്കപ്പെടുന്ന രീതിയെക്കുറിച്ച്

0:37:13.489,0:37:17.029
ഈ അമിതാരാധന നാം ഇനി
പ്രധാനമായും പരിഗണിക്കാന്‍ പോകുന്നത്.
be dealing a lot with the
way in which things get concealed.

0:37:17.029,0:37:19.709
എന്നാല്‍ ഇവിടെ അദ്ദേഹം ഒരു തരത്തില്‍ പറയുന്നു: മറച്ച് വെക്കല്‍

0:37:19.709,0:37:23.289
സംഭവിക്കുന്നത് ഈ ബന്ധത്തിന്റെ
യുക്തിയിലാണ്. അത് നിര്‍മ്മിച്ചിരിക്കുന്നത്

0:37:23.289,0:37:25.269
ഉല്‍പ്പന്നങ്ങളും

0:37:25.269,0:37:29.329
അവയുടെ സാമ്പത്തിക പ്രകടനവും തമ്മില്‍.
ആ ഖണ്ഡികയുടെ കുറച്ച് താഴെയായി അദ്ദേഹം

0:37:29.329,0:37:34.749
പറയുന്നു:
“അതുകൊണ്ട് പണത്തിന്റെ തുല്യവസ്തു രൂപത്തിന്റെ നിഗൂഢത,

0:37:34.749,0:37:38.419
അത് അതിന്റെ പൂര്‍ണ്ണമായി വികസിച്ച രൂപത്തില്‍ അപക്വമായ
ബൂര്‍ഷ്വ വീക്ഷണ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനെ

0:37:38.419,0:37:42.749
നേരിടുമ്പോള്‍ മാത്രമാണ് അത്
അയാളെ അലട്ടുന്നത്.”

0:37:42.749,0:37:46.799
അദ്ദേഹം പിന്നീട് ക്ലാസിക്കല്‍
രാഷ്ട്രീയ സാമ്പത്തിക

0:37:46.799,0:37:53.509
ശാസ്ത്രജ്ഞരെ അവരുടെ
പരാജയങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നു.

0:37:53.509,0:37:56.569
അദ്ദേഹം 150 ആം താളില്‍ പറയുന്നു:

0:37:56.569,0:38:00.759
“തുല്യവസ്തുവായി പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്നത്തിന്റെ ശരീരം
എല്ലായ്പോഴും അമൂര്‍ത്തമായ മനുഷ്യാദ്ധ്വാനത്തിന്റെ

0:38:00.759,0:38:07.759
മൂര്‍ത്തീരൂപമായി വരുന്നു. അത് എല്ലായ്പോഴും ചില പ്രത്യേക
ഉപകാരപ്രദമായ സമൂര്‍ത്ത അദ്ധ്വാനത്തിന്റെ ഉല്‍പ്പന്നമായിരിക്കും.”

0:38:08.269,0:38:12.819
പ്രത്യേക സമൂര്‍ത്ത അദ്ധ്വാനം
ആണ് സ്വര്‍ണ്ണമുണ്ടാക്കുന്നത്.

0:38:12.819,0:38:17.259
എന്നാല്‍
അമൂര്‍ത്ത മനുഷ്യാദ്ധ്വാനത്തിന്റെ

0:38:17.259,0:38:21.579
പ്രകടനമായിരിക്കേണ്ടതാണ് സ്വര്‍ണ്ണം.

0:38:21.579,0:38:25.519
രണ്ടാമത്തെ പ്രത്യേകത ആ താളിന്റെ അവസാനം പറയുന്നു:

0:38:25.519,0:38:29.259
“അതുകൊണ്ട് തുല്യവസ്തു രൂപത്തിന്
രണ്ടാമതൊരു സ്വഭാവം കൂടിയുണ്ട്: അതില്‍

0:38:29.259,0:38:31.309
സമൂര്‍ത്ത അദ്ധ്വാനം,

0:38:31.309,0:38:37.279
അതിന്റെ എതിരായ ഒരു രൂപത്തിലേക്ക്
പ്രകടമാക്കപ്പെടുന്നു: അമൂര്‍ത്ത മനുഷ്യാദ്ധ്വാനം”

0:38:37.279,0:38:39.149
മൂന്നാമത്തെ പ്രത്യേകത,

0:38:39.149,0:38:43.429
151 താളിന്റെ മുകളില്‍:
“(…)തുല്യവസ്തു രൂപത്തിന്റെ മൂന്നാമത്തെ സ്വഭാവം:

0:38:43.429,0:38:46.849
സ്വകാര്യ അദ്ധ്വാനം അതിന്റെ വിപരീതമായ
രൂപമാണ് എടുക്കുന്നത്. അതായത് അദ്ധ്വാനം

0:38:46.849,0:38:53.829
അതിന്റെ നേരിട്ടുള്ള സാമൂഹ്യ രൂപം.”

0:38:53.829,0:38:59.549
എല്ലാത്തരത്തിലേയും വൈരുദ്ധ്യങ്ങള്‍ അതില്‍
നിന്ന് പുറപ്പെടുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

0:38:59.549,0:39:05.430
മൂല്യത്തിന്റെ പ്രകടനം ഒരു പ്രത്യേക
തരത്തിലുള്ള ഉല്‍പ്പന്നമാണ്.

0:39:05.430,0:39:09.549
അദ്ധ്വാനത്തിന്റെ ഒരു പ്രത്യേക
സമൂര്‍ത്ത അവസ്ഥയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന

0:39:09.549,0:39:13.209
ഒരു പ്രത്യേക ഉപയോഗ-മൂല്യം ആണത്. അതിനെ

0:39:13.209,0:39:18.249
താത്വികമായി ഏതൊരു വ്യക്തിക്കും
കൈവശപ്പെടുത്താനാകും.

0:39:18.249,0:39:18.729
കൂടാതെ

0:39:18.729,0:39:21.880
അതേ സമയം, അത് ഉല്‍പ്പന്ന
ഉത്പാദനത്തിന്റെ മൊത്തം ലോകത്തിന്റെ

0:39:21.880,0:39:29.670
ഒരു പൊതുവായ പ്രകടനമായും
അര്‍ത്ഥമുണ്ട്.

0:39:29.670,0:39:33.669
പിരിമുറുക്കം. നിങ്ങള്‍ക്കൊരു ഉദാഹരണം
തരാം: നിങ്ങള്‍ സ്വകാര്യ

0:39:33.669,0:39:37.429
സ്വന്തമാക്കലിനെ എടുക്കേണ്ട.

0:39:37.429,0:39:42.919
എല്ലാത്തിന്റേയും കേന്ദ്രമായ സ്വര്‍ണ്ണം ഒരു പണ ഉല്‍പ്പന്നമാണെങ്കില്‍,

0:39:42.919,0:39:47.489
സ്വര്‍ണ്ണം ആ ഏക ഉല്‍പ്പന്നമാണെങ്കില്‍

0:39:47.489,0:39:51.409
ആരാണ് സ്വര്‍ണ്ണത്തിന്റെ ഉത്പാദകര്‍?

0:39:51.409,0:39:55.519
1960കളുടെ അവസാനം വളരെ താല്‍പ്പര്യ ജനകമായ
ഒരു നിമിഷം ഉണ്ടായിരുന്നു.

0:39:55.519,0:40:00.039
ലോക കമ്പോളത്തിലേക്ക് സ്വര്‍ണ്ണം
ഉത്പാദിപ്പിക്കുന്ന രണ്ട് പ്രധാനപ്പെട്ട രാജ്യങ്ങള്‍

0:40:00.039,0:40:06.229
സോവ്യേറ്റ് യൂണിയനും തെക്കെ ആഫ്രിക്കയും ആയിരുന്നു.

0:40:06.229,0:40:11.609
മുതലാളിത്തത്തിന് ഇത് ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല.

0:40:11.609,0:40:14.769
അതായത്,

0:40:14.769,0:40:20.109
സോവ്യേറ്റ് യൂണിയനും തെക്കെ ആഫ്രിക്കക്കും വേണമെങ്കില്‍
കമ്പോളത്തെ നിറച്ചുകൊണ്ടോ മറ്റെന്തിലും ചെയ്തുകൊണ്ടോ

0:40:20.109,0:40:24.410
മൊത്തം സ്വര്‍ണ്ണ ലഭ്യത
സംവിധാനത്തെ കുഴപ്പത്തിലാക്കാം.

0:40:24.410,0:40:25.970
ഒരര്‍ത്ഥത്തില്‍,

0:40:25.970,0:40:30.649
നാം ലോഹ അടിസ്ഥാനം ഉപേക്ഷിച്ച് 1970കള്‍
മുതല്‍ ലോഹത്തിന്റെ അടിസ്ഥാനമില്ലാത്ത

0:40:30.649,0:40:34.969
സാമ്പത്തിക അടിത്തറ ഉപയോഗിക്കാന്‍

0:40:34.969,0:40:40.419
തുടങ്ങിയതിന്റെ ഒരു കാരണം, ധാരാളം
കാരണങ്ങളിലൊന്ന്, വാഷിങ്ടണിലേയും

0:40:40.419,0:40:47.419
ലണ്ടനിലേയും ടോക്യോയിലേയും ഒക്കെയുള്ള
അധികാരങ്ങള്‍ നമുക്ക് സ്വര്‍ണ്ണത്തിന്റെ

0:40:47.889,0:40:52.259
അടിത്തറ ഉപയോഗിക്കാന്‍ പറ്റില്ല തീരുമാനിച്ചു. അവര്‍ക്ക്
സ്വര്‍ണ്ണത്തെ അടിസ്ഥാനമാക്കാന്‍ പറ്റാതിരുന്നതിന്റെ

0:40:52.259,0:40:53.939
മറ്റ് കാരണങ്ങള്‍, നമുക്ക് സ്വര്‍ണ്ണത്തെ അടിസ്ഥാനമാക്കാന്‍ പറ്റില്ല,

0:40:53.939,0:40:58.189
കാരണം അതില്‍ രാഷ്ട്രീയമായ ഒരു ബാദ്ധ്യത അടങ്ങിയിരിക്കുന്നു
എന്നതാണ്. അതുകൊണ്ട് അദ്ദേഹം പറയുന്ന വൈരുദ്ധ്യങ്ങള്‍

0:40:58.189,0:41:02.239
ഇവിടെ പൊട്ടിപ്പുറപ്പെടുന്നുണ്ട്.

0:41:02.239,0:41:05.959
വളരെ പ്രത്യേകമായ രീതികളില്‍.

0:41:05.959,0:41:09.689
ആരാണ് പണ ലഭ്യതയെ നിയന്ത്രിക്കുന്നത്,
ആരാണ് ഉപയോഗ-മൂല്യത്തെ നിയന്ത്രിക്കുന്നത്,

0:41:09.689,0:41:11.859
അദ്ധ്വാനത്തിന്റെ അവസ്ഥ എന്താണ്?

0:41:11.859,0:41:13.319
1848 ല്‍

0:41:13.319,0:41:16.489
കാലിഫോര്‍ണിയയില്‍ പെട്ടെന്ന്
സ്വര്‍ണ്ണം കണ്ടെത്തിയപ്പോള്‍

0:41:16.489,0:41:19.249
എന്ത് സംഭവിച്ചു.

0:41:19.249,0:41:23.229
ലോക കമ്പോളത്തിലേക്ക് സ്വര്‍ണ്ണത്തിന്റെ
പ്രളയമുണ്ടായോ? 16, 17 ആം നൂറ്റാണ്ടില്‍

0:41:23.229,0:41:25.109
സ്പെയിന്‍കാര്‍ തെക്കെ അമേരിക്കയില്‍

0:41:25.109,0:41:28.959
എത്തി ഇന്‍കകളുടെ സ്വര്‍ണ്ണം എല്ലാം
കവര്‍ന്നതും അതുപോലുള്ള എല്ലാ കാര്യങ്ങളും

0:41:28.959,0:41:32.259
യൂറോപ്പില്‍ സ്വര്‍ണ്ണത്തിന്റെ

0:41:32.259,0:41:37.219
പ്രളയമുണ്ടാക്കി വമ്പന്‍ വിലക്കയറ്റമുണ്ടാക്കിയോ?
വേറൊരു രീതിയില്‍ പറഞ്ഞാല്‍,

0:41:37.219,0:41:41.659
സത്യത്തില്‍ ഒരു പ്രത്യേക ഉത്പന്നത്തിന്

0:41:41.659,0:41:45.789
പ്രാപഞ്ചികമായ തുല്യ വസ്തുവാകാനുള്ള ഈ പ്രത്യേക ശേഷിയുണ്ട്.

0:41:45.789,0:41:48.779
അതിന്റെ ആ എല്ലാ പ്രത്യേകതകളും

0:41:48.779,0:41:50.719
ഒരു പ്രശ്നം സൃഷ്ടിക്കുന്നു.

0:41:50.719,0:41:54.670
പ്രാപഞ്ചികമായ തലത്തിലെ ഒരു പ്രത്യേകതയും
പ്രാപഞ്ചികതയെ അളക്കുന്ന ഒരു അളവുകോലാകുന്നതിന്റെ

0:41:54.670,0:41:56.469
പ്രത്യേകതയും തമ്മിലുള്ള

0:41:56.469,0:42:01.829
ഒരു ലളിതമായ ബന്ധം ആണത്.

0:42:01.829,0:42:03.949
സമ്മര്‍ദ്ദം, വൈരുദ്ധ്യങ്ങള്‍,

0:42:03.949,0:42:07.989
ശേഷം വരുന്ന വിശകലനത്തിനകത്ത് പണപരമായ
വൈരുദ്ധ്യങ്ങള്‍ എല്ലായിടത്തും പരന്ന് കിടക്കുന്നു.

0:42:07.989,0:42:09.910
എന്നാല്‍ അദ്ദേഹം ഇവിടെ ചെയ്യുന്നത് അതിന് വേണ്ട

0:42:09.910,0:42:14.429
ഒരു അടിത്തറ പാകുകയാണ്.

0:42:14.429,0:42:16.469
151 ആം താളില്‍

0:42:16.469,0:42:22.329
അദ്ദേഹം മറ്റ് ചിലതിനെക്കുറിച്ച് പറയുന്നു. അത്
കൈമാറ്റത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

0:42:22.329,0:42:26.249
അരിസ്റ്റോട്ടിലിനെ ഉദ്ധരിക്കുന്നത് അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്.

0:42:26.249,0:42:31.659
അരിസ്റ്റോട്ടില്‍ പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചിരുന്നു:

0:42:31.659,0:42:35.309
വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍

0:42:35.309,0:42:37.739
ആ കൈമാറ്റത്തില്‍ തുല്യവസ്തുവായ

0:42:37.739,0:42:41.059
എന്തോ തീര്‍ച്ചയായും ഉണ്ട്.

0:42:41.059,0:42:48.059
കൈമാറ്റത്തില്‍ തുല്യവസ്തുത്വം (equivalence) ഉണ്ട്
എന്നതാണ് അരിസ്റ്റോട്ടില്‍ തുടങ്ങിവെക്കുന്ന ആശയം.

0:42:49.799,0:42:54.309
എന്നാല്‍ അരിസ്റ്റോട്ടിലിന് മൂല്യത്തിന്റെ
അദ്ധ്വാന സിദ്ധാന്തം ഉണ്ടായിരുന്നില്ല.

0:42:54.309,0:42:58.299
എന്തുകൊണ്ട് ഇല്ല? കാരണം അടിമത്തം.

0:42:58.299,0:43:01.329
ഇത്തരത്തിലെ കാര്യത്തില്‍
അദ്ധ്വാനത്തിന്റെ സ്വതന്ത്ര കമ്പോളം ഇല്ല.

0:43:01.329,0:43:04.860
അതുകൊണ്ട് കൈമാറ്റത്തിന്റെ സ്വഭാവത്തിലും
സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവത്തിലും അരിസ്റ്റോട്ടില്‍

0:43:04.860,0:43:07.320
വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കണ്ടു.

0:43:07.320,0:43:11.239
അത് തുല്യവസ്തുത്വ (equivalence)സിദ്ധാന്തം ആണ്.

0:43:11.239,0:43:14.829
ആളുകള്‍ക്കിടയില്‍ ഒരു തുല്യവസ്തുത്വം ഉണ്ടെന്ന് അതിന് അര്‍ത്ഥമില്ല.
എന്നാല്‍ വ്യവസ്ഥയില്‍ എവിടെയോ അത് മറ്റേതിന്

0:43:14.829,0:43:18.769
തുല്യമാണെന്ന് പറയുന്ന ഒരു തുല്യവസ്തുത്വം ഉണ്ട്.

0:43:18.769,0:43:20.500
ആ തുല്യവസ്തു സിദ്ധാന്തം എന്നത്

0:43:20.500,0:43:27.500
കമ്പോളം പ്രവര്‍ത്തിക്കുന്ന രീതിയില്‍
വളരെ പ്രധാനപ്പെട്ട ഒന്നാണ്.

0:43:28.839,0:43:31.079
അതുകൊണ്ട് അരിസ്റ്റോട്ടില്‍,

0:43:31.079,0:43:35.079
151 ആം താളില്‍ പറയുന്നു: “തുല്യതയില്ലാതെ കൈമാറ്റം
ഒരിക്കലും സാദ്ധ്യമല്ല (…)

0:43:35.079,0:43:40.349
അനുപാതപരത ഇല്ലാതെ തുല്യതയും ഇല്ല.”

0:43:40.349,0:43:41.909
കമ്പോളം എങ്ങനെ

0:43:41.909,0:43:50.819
പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് വളരെ
പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇത്.

0:43:53.599,0:43:55.039
ഇനി പ്രാപഞ്ചിക തുല്യവസ്തു

0:43:55.039,0:43:59.889
കൂടുതല്‍ കൂടുതല്‍ വാദത്തില്‍ പ്രത്യക്ഷപ്പെടുന്നതോടെ

0:43:59.889,0:44:04.519
എന്താണ് സംഭവിക്കുന്നത് ഇതാണ്:

0:44:04.519,0:44:11.519
153 ആം താളിന്റെ അവസാനം
അദ്ദേഹം അത് ചൂണ്ടിക്കാണിക്കുന്നു.

0:44:14.009,0:44:20.469
അദ്ദേഹം പറയുന്നു: “ഉല്‍പ്പന്നത്തിനകത്തെ ഉപയോഗ-മൂല്യവും
മൂല്യവും തമ്മിലുള്ള ആന്തരികമായ എതിര്‍പ്പ്

0:44:20.469,0:44:25.619
പുറമേയുള്ള ഒരു എതിര്‍പ്പിനാല്‍ ഉപരിതലത്തില്‍ പ്രതിനിധാനം
ചെയ്യപ്പെടുന്നു. അതായത് രണ്ട് ഉല്‍പ്പന്നങ്ങള്‍

0:44:25.619,0:44:29.279
തമ്മിലുള്ള ബന്ധം ആണത്. സ്വന്തം
മൂല്യം പ്രകടിപ്പിക്കപ്പെടുന്നത്, ഉപയോഗ-മൂല്യം

0:44:29.279,0:44:33.499
അളക്കപ്പെടുന്നത് വഴിയായിരിക്കുന്ന ഒരു ഉല്‍പ്പന്നവും
അതേ സമയം കൈമാറ്റ-മൂല്യം അളക്കപ്പെടുന്നത് വഴിയായി

0:44:33.499,0:44:35.190
സ്വന്തം മൂല്യം പ്രകടിപ്പിക്കപ്പെടുന്ന

0:44:35.190,0:44:41.799
മറ്റേ ഉല്‍പ്പന്നവും തമ്മിലുള്ള ബന്ധം..”

0:44:41.799,0:44:44.689
അതായത്: ഈ വാദത്തിന് നിര്‍ണ്ണായകമായ

0:44:44.689,0:44:48.429
ചിലതിന്റെ ആവിര്‍ഭാവത്തിന്റെ തുടക്കമാണ്

0:44:48.429,0:44:50.779
നാം ഇവിടെ കാണാന്‍ തുടങ്ങുന്നത്.

0:44:50.779,0:44:53.589
ഉപയോഗ-മൂല്യവും മൂല്യവും

0:44:53.589,0:44:56.179
തമ്മില്‍ ഉല്‍പ്പന്നത്തിനകത്തുള്ള

0:44:56.179,0:44:59.409
ഒരു ആഭ്യന്തര എതിര്‍പ്പ്,

0:44:59.409,0:45:03.679
ഉല്‍പ്പന്നങ്ങളുടെ ലോകവും പണത്തിന്റെ
ലോകവും തമ്മിലുള്ള ഒരു ബാഹ്യമായ

0:45:03.679,0:45:05.269
എതിര്‍പ്പായാണ്

0:45:05.269,0:45:10.209
ആത്യന്തികമായി പ്രകടമാകാന്‍ പോകുന്നത്.

0:45:10.209,0:45:12.519
ഈ രണ്ട് ലോകങ്ങളും

0:45:12.519,0:45:15.629
പെട്ടെന്ന് രണ്ടായി പരസ്പരം വേര്‍പിരിക്കപ്പെട്ടു.

0:45:15.629,0:45:20.879
അവ രണ്ടും പരസ്പരം വേര്‍തിരിക്കപ്പെടുന്നതോടെ
അവ പരസ്പരം വിരോധപരമാകാം.

0:45:20.879,0:45:24.910
മറ്റൊരു രീതിയില്‍: നിങ്ങള്‍ ആന്തരിക
പ്രതിരോധത്തില്‍ നിന്ന് പുറത്തുള്ള

0:45:24.910,0:45:25.599
പ്രതിരോധത്തിലേക്ക് പോകുന്നു,

0:45:25.599,0:45:34.629
എതിര്‍പ്പിന്റെ സാദ്ധ്യതകളുമായി.

0:45:39.619,0:45:45.679
എങ്ങനെയാണ് മൂല്യത്തിന്റെ വികസിത രൂപത്തിന്

0:45:45.679,0:45:50.839
ഒരു പ്രാപഞ്ചികമായ തുല്യവസ്തുവായി രൂപാന്തരം വരുന്നത്

0:45:50.839,0:45:57.499
എന്നതായിരുന്നു അന്നത്തെ കഥയുടെ അവസാനം.

0:45:57.499,0:46:01.949
അതുകൊണ്ട് എന്താണിതിന്റെ അര്‍ത്ഥം
എന്നാല്‍ പണം ഒരു പ്രകടനം ആയി.

0:46:01.949,0:46:04.919
പണ ഉത്പന്നം

0:46:04.919,0:46:09.429
മൂല്യത്തിന്റെ ഒരു പ്രകടനമായി മാറി.

0:46:09.429,0:46:14.089
അദ്ദേഹം 160 യില്‍ പറയുന്നു,
താളിന്റെ മദ്ധ്യ ഭാഗത്താണ് അത് പറയുന്നത്:

0:46:14.089,0:46:14.879
“ആത്യന്തികമായി,

0:46:14.879,0:46:19.999
ഒരു പ്രത്യേക തരം ഉല്‍പ്പന്നത്തിന്
പ്രാപഞ്ചിക തുല്യ വസ്തുവിന്റെ രൂപം ആവശ്യമുണ്ട്,

0:46:19.999,0:46:24.349
മറ്റെല്ലാ ഉല്‍പ്പന്നങ്ങളും അതിനെ അവയുടെ നിയതമായ
പ്രാപഞ്ചികമായ മൂല്യത്തിന്റെ രൂപത്തിന്റെ ഭൌതികമായി

0:46:24.349,0:46:29.059
സാക്ഷാല്‍ക്കാരം ആയി മാറ്റുന്നു.”

0:46:29.059,0:46:33.699
അടുത്ത വാചകം ശ്രദ്ധിക്കുക: “എന്നാല്‍
മൂല്യത്തിന്റേയും തുല്യവസ്തു രൂപത്തിന്റേയും താരതമ്യ രൂപം

0:46:33.699,0:46:38.169
തമ്മിലുള്ള മത്സരത്തില്‍, മൂല്യ രൂപത്തിന്റെ
രണ്ട് ധൃവങ്ങള്‍, മൂല്യ രൂപത്തിന്റെ തന്നെ

0:46:38.169,0:46:45.169
വികാസത്തോടൊപ്പം അനുബന്ധമായി വികസിപ്പിക്കുന്നു.”

0:46:45.679,0:46:48.309
അത് നമ്മേ പണ രൂപത്തിന്റെ
അവസാന ഭാഗത്തേക്ക്

0:46:48.309,0:46:51.159
കൊണ്ടുപോകുന്നു.

0:46:51.159,0:46:52.969
നാം ഇവിടെ ചെയ്തത് എന്തെന്നാല്‍

0:46:52.969,0:46:55.559
കൈമാറ്റത്തില്‍ സമൂര്‍ത്തവും അമൂര്‍ത്തവും

0:46:55.559,0:46:59.749
ആയ കാര്യങ്ങള്‍ കൈമാറ്റത്തിന്റെ
സമയത്ത് ഒന്നിച്ച് വന്ന്

0:46:59.749,0:47:03.029
പണ ഉല്‍പ്പന്നം നിര്‍മ്മിക്കാനായി
എങ്ങനെയാണ് മൂല്യത്തിന്റെ

0:47:03.029,0:47:04.589
ആപേക്ഷികവും തുല്യവസ്തു രൂപങ്ങള്‍ ഒരു പ്രത്യേക

0:47:04.589,0:47:11.049
രീതിയില്‍ സൃഷ്ടിച്ചെടുക്കുന്നത് എന്ന് നോക്കുകയാണ്.

0:47:11.049,0:47:14.289
പിന്നീട് അത് നമ്മേ അമിതാരാധനയിലേക്ക്
നയിക്കുന്നു, എന്നാല്‍

0:47:14.289,0:47:21.289
ഈ ഭാഗത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള എന്തെങ്കിലും
ചോദ്യങ്ങളെക്കുറിച്ച് നോക്കാം ഇനി.

0:47:21.289,0:47:24.289
»വിദ്യാര്‍ത്ഥി: താല്‍പ്പര്യമുള്ളത് കാര്യമെന്തെന്നാല്‍,
മാര്‍ക്സ് ശ്രമിക്കുന്നത്,

0:47:24.289,0:47:27.289
നമ്മള്‍ക്ക് ഇതൊരു യുക്തിപരമോ ചരിത്രപരമോ
ആയ ഒരു വാദമായി എടുക്കാം. താല്‍പ്പര്യമുള്ള

0:47:27.289,0:47:35.289
കാര്യമെന്തെന്നാല്‍ നാം ഈ രീതി ചരിത്രപരമായ
വിശകലനത്തിന് ഉപയോഗിക്കുന്നു.

0:47:35.289,0:47:41.289
സംഭാവ്യതയുടേയും നിയമ ക്രമീകരണത്തിന്റേയും
ഒരു ആശയം അവക്കുണ്ട്. അതുകൊണ്ട് മുതലാളിത്തം ഒരു നിര

0:47:41.289,0:47:48.289
അപകടങ്ങളുണ്ടാക്കുന്നു(»ഡേവിഡ് ഹാര്‍വി: ശരിയാണ്). അത്
നിഗൂഢമാണ്(codified). പിന്നീട് ബോധത്തിന്റെ ചോദ്യവും വരുന്നു.

0:47:48.289,0:47:54.289
പിന്നെ ഒരു കാര്യം മനസില്‍ വരുന്നത്,
സത്യത്തിന്റെ രൂപത്തിലുള്ള സത്യം എന്ന ഈ ആശയം

0:47:54.289,0:48:01.289
മുതലാളിത്ത സമൂഹത്തിലെ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച്
എന്താണ് പറയാനുള്ളത്… മുതലാളിത്തത്തില്‍

0:48:01.289,0:48:07.890
സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രകടനങ്ങളാണല്ലോ
ഉള്ളത്. അത് മറ്റെന്തുമായും വൈരുദ്ധ്യമായിരിക്കുന്നതാണ്.

0:48:07.890,0:48:15.890
മൂല്യത്തിന്റെ പ്രകടനം എന്നത് വൈരുദ്ധ്യമായ
ഒരു കാര്യമാണ്, പ്രത്യേകിച്ച് എന്തിന്റെയെങ്കിലും

0:48:15.890,0:48:22.890
ഉപയോഗമൂല്യത്തിന്റെ കാര്യത്തില്‍. പ്രതിനിധാനവും അതും
ഒന്നാകുമ്പോഴാണ് സത്യം ആകുന്നത് എന്ന ആശയം,

0:48:22.890,0:48:27.660
സമൂഹത്തില്‍ അസംബന്ധങ്ങള്‍
നിലനിര്‍ത്താന്‍ ഇതേ ഒരു വഴിയേയുള്ളോ?

0:48:27.660,0:48:31.390
»ഡേവിഡ് ഹാര്‍വി: അവയൊന്നും അസംബന്ധങ്ങളല്ല.
മാര്‍ക്സ് എല്ലായിപ്പോഴും സംസാരിച്ചിരുന്നത് വൈരുദ്ധ്യങ്ങളുടെ

0:48:31.390,0:48:35.959
ആന്തരികവല്‍ക്കരണത്തെക്കുറിച്ചാണ്.

0:48:35.959,0:48:42.159
ആ വൈരുദ്ധ്യങ്ങളുടെ ആന്തരികവല്‍ക്കരണം
പൊതുവാക്കപ്പെടുകയും ചെയ്യുന്നു.

0:48:42.159,0:48:44.709
അതാണ് അവിടുത്തെ സമ്മര്‍ദ്ദം…

0:48:44.709,0:48:50.369
ഇവിടെ നമുക്ക് സങ്കീര്‍ണ്ണമായ

0:48:50.369,0:48:51.709
ഒരു വാദം കിട്ടുകയാണ്.

0:48:51.709,0:48:57.659
കൂടുതല്‍ ആഴത്തില്‍ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
എന്നാല്‍ ഒരു സങ്കീര്‍ണ്ണമായ വാദം പറയുന്നതിതാണ്:

0:48:57.659,0:49:00.420
മാര്‍ക്സിന്റെ പ്രതിനിധാനത്തിന്റെ രീതികളെക്കുറിച്ചാണോ

0:49:00.420,0:49:03.429
നാം ഇവിടെ സംസാരിക്കുന്നത്?

0:49:03.429,0:49:09.799
അദ്ദേഹത്തിന്റെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള സംസാരമോ?
അതോ നിലനില്‍ക്കുന്ന ശരിക്കുമുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചാണോ?

0:49:09.799,0:49:11.619
ഇപ്പോള്‍, ഞാന്‍ ഇതിനകം തന്നെ സൂചിപ്പിച്ചത്,

0:49:11.619,0:49:15.359
ഞാന്‍ മാര്‍ക്സില്‍ ആകര്‍ഷകമായി കണ്ടത്
അദ്ദേഹം രൂപപ്പെടുത്തിയെടുക്കുന്ന

0:49:15.359,0:49:19.579
പണ രൂപത്തിലെ വൈരുദ്ധ്യം എന്ന ആശയം
ആണ്. ഈ അദ്ധ്യായത്തില്‍ അതുണ്ട്.

0:49:19.579,0:49:23.399
പിന്നീട് ഞാന്‍ അത് നോക്കിയിട്ട് ഇങ്ങനെ പറയുന്നു:
എന്തുകൊണ്ടാണ് 1960കളില്‍ അവര്‍ സ്വര്‍ണ്ണത്തിന്റെ

0:49:23.399,0:49:26.780
അടിസ്ഥാനം ഉപേക്ഷിച്ചത്. പിന്നീട് ഞാന്‍ എന്നോട്
തന്നെ അതിനെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാന്‍ പറയുന്നു:

0:49:26.780,0:49:30.940
അതിനെക്കുറിച്ച് ചില കാര്യങ്ങള്‍
മനസിലാക്കാന്‍ അതെന്നെ സഹായിക്കുന്നു.

0:49:30.940,0:49:36.379
അത് വളരെ യാഥാര്‍ത്ഥ്യമാണെന്ന് എനിക്ക് തോന്നുന്നു. എഴുത്തില്‍
നിങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് കണ്ടെത്താനാകും. തീര്‍ച്ചയായും അത് യാഥാര്‍ത്ഥ്യമാണ്.

0:49:36.379,0:49:38.830
സോവ്യേറ്റ് യൂണിയന്റേയും തെക്കെ ആഫ്രിക്കയുടേയും
ശാക്തീകരണത്തെക്കുറിച്ചുള്ള

0:49:38.830,0:49:42.409
പരിഭ്രമം അന്നുണ്ടായിരുന്നു.

0:49:42.409,0:49:46.309
അതുകൊണ്ട്

0:49:46.309,0:49:50.569
മാര്‍ക്സിന്റെ വാദവും നമ്മുടെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യവും
തമ്മിലുള്ള ബന്ധം, നമ്മുടെ ദൈനംദിന ജീവിതത്തില്‍

0:49:50.569,0:49:54.329
നാം അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ എപ്പോഴും
സങ്കീര്‍ണ്ണമായതാണ്. നിങ്ങള്‍ക്ക്

0:49:54.329,0:49:56.339
അതിലൂടെ പ്രവര്‍ത്തിയെടുത്ത് കടന്ന് പോകണം.

0:49:56.339,0:50:00.289
അതില്‍ നിങ്ങള്‍ പണിയെടുക്കണം.
എന്നാല്‍ അത് ചെയ്യുമ്പോള്‍ നിങ്ങള്‍ കാണുന്നത്: അദ്ദേഹം

0:50:00.289,0:50:02.629
ഒരു യുക്തി വാദം നടത്തുകയാണ് ഇവിടെ. എങ്ങനെയാണ്

0:50:02.629,0:50:07.189
വൈരുദ്ധ്യം ആന്തരികവല്‍ക്കരിക്കുന്നത്
എന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

0:50:07.189,0:50:10.659
പണം പോലുള്ള ഒന്നില്‍. ശരി. എന്താണ് പണം?

0:50:10.659,0:50:13.529
അത് രസകരമായ ഒരു ചോദ്യമാണ്.
നിങ്ങളിലെത്ര പേര്‍ പണം എന്താണ് എന്ന ചോദ്യം

0:50:13.529,0:50:17.049
ചോദിച്ചിട്ടുണ്ട്? എവിടെ നിന്നാണ് അത് വരുന്നത്?

0:50:17.049,0:50:21.939
നിങ്ങള്‍ ഡിക്കന്‍സിലേക്ക് പോയാല്‍, ഡോംബേയും മകനും.
അവിടെ ഡോംബേയുണ്ട് പിന്നെ

0:50:21.939,0:50:24.690
ചെറിയ പോള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ പറയുന്നു:

0:50:24.690,0:50:27.219
അച്ഛ, എന്താണ് പണം?

0:50:27.219,0:50:32.069
വലിയ വ്യവസായിയായ ഡേംബേക്ക്
ഒരു ഉത്തരം കൊടുക്കാനാകുന്നില്ല.

0:50:32.069,0:50:36.879
കൊച്ചു പോളിന്റെ അമ്മ മരിച്ച് പോയതായിരുന്നു.
അവന്‍ ചോദിക്കുന്നു: എന്റെ അമ്മയെ നിങ്ങള്‍ക്ക് തിരിച്ചുകൊണ്ടുവരാനാകുമോ?

0:50:36.879,0:50:39.279
ഡോംബേയ്ക്ക് എന്ത് പറയണമെന്ന് അറിയില്ല.

0:50:39.279,0:50:42.689
എന്താണ് പണം? എത് എന്താണ്?

0:50:42.689,0:50:48.130
അത് നമ്മോടൊപ്പം എല്ലായിപ്പോഴുമുണ്ട്. അത് നാം എപ്പോഴും
ഉപയോഗിക്കുന്നു. എന്നാല്‍ അത് ആഴത്തില്‍ വൈരുദ്ധ്യമുള്ളതാണ്.

0:50:48.130,0:50:53.339
അതുമായുള്ള നമ്മുടെ ബന്ധത്തില്‍
അത് അമിതാരാധനയുടെ പേരിലാണ്.

0:50:53.339,0:50:57.999
എന്തിന് ഞാനും ചിലപ്പോള്‍ ഉണര്‍ന്നെഴുനേറ്റ്
പോയി എന്റെ പെന്‍ഷന്‍ ഫണ്ടിന്റെ ഓഹരി

0:50:57.999,0:51:00.390
പരിശോധിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഒരു തരത്തിലെ …

0:51:00.390,0:51:04.359
അതുകൊണ്ട് നമുക്ക് അതിനെക്കുറിച്ച് ഒരു അമിതാരാധനയുണ്ടാകുന്നു.
അതെന്താണ്? ഓ, അത് രണ്ട് ശതമാനം വര്‍ദ്ധിച്ചു

0:51:04.359,0:51:06.579
കൊള്ളാം.

0:51:06.579,0:51:11.409
അല്ലെങ്കില്‍: അത് പത്ത് കുറഞ്ഞു. നിങ്ങള്‍ പറയും: അയ്യോ ദൈവമേ!
അതുകൊണ്ട് എനിക്ക് ഓഹരികമ്പോളത്തിന്റെ തകര്‍ച്ചയില്‍

0:51:11.409,0:51:15.720
ഒരു വൈരുദ്ധ്യമുള്ള ബന്ധം ഉണ്ട്.
ഒരു രീതിയില്‍ എനിക്കത് രാഷ്ട്രീയമായി ഇഷ്ടമാണ്.

0:51:15.720,0:51:18.049
മറ്റൊരു രീതിയില്‍ എനിക്കത് രാഷ്ട്രീയമായി വെറുക്കുന്നു.

0:51:18.049,0:51:20.429
കാരണം അതോടൊപ്പം എന്റെ പെന്‍ഷന്‍ ഫണ്ടും തകരുന്നു.

0:51:20.429,0:51:24.289
ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങളും സമ്മര്‍ദ്ദങ്ങളും
എല്ലായിപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടായിരിക്കും.

0:51:24.289,0:51:27.859
അതിനെക്കുറിച്ച് നാം ചിന്തിക്കണമെന്ന് ഞന്‍ കരുതുന്നു.

0:51:27.859,0:51:31.419
ഈ ഭാഗത്തെക്കുറിച്ചുള്ള ഒരു രസകരമായ കാര്യം എന്തെന്നാല്‍
അത് വളരെ വ്യത്യസ്ഥമായ രീതിയിലാണ്

0:51:31.419,0:51:33.839
എഴുതിയിരിക്കുന്നത് എന്നതാണ്.

0:51:33.839,0:51:38.119
അവസാനത്തെ ഭാഗത്ത് മാര്‍ക്സ് തന്റെ
വിരസമായ അകൌണ്ടിങ് തൊപ്പി എടുത്തിരിക്കുന്നു.

0:51:38.119,0:51:41.369
ഇത് അതിന് തുല്യമാണ്, അത് അതിന് തുല്യമാണ് എന്ന തരത്തില്‍.

0:51:43.359,0:51:45.989
ഇത് മാര്‍ക്സ് ഒരു തരത്തില്‍

0:51:45.989,0:51:50.749
നിഗൂഢതകളോടും …

0:51:50.749,0:51:51.460
മനുഷ്യച്ചെന്നായ്കളൊടും(werwolves) ഒക്കെ

0:51:51.460,0:51:56.619
പൊട്ടിത്തെറിക്കുകയാണ്.

0:51:56.619,0:51:59.889
അത് വ്യത്യസ്ഥമായ എഴുത്ത് ശൈലിയാണ്.

0:51:59.889,0:52:04.309
അതിന്റെ ഫലമായി സംഭവിച്ച
ഒരു കാര്യം എന്തെന്നാല്‍

0:52:04.309,0:52:09.349
ധാരാളം ആളുകള്‍ ഇതിനെ മൂലധനത്തിലെ ബാഹ്യമായ
തരത്തിലുള്ള വാദമായി കണ്ട്

0:52:09.349,0:52:11.229
ചില തരത്തിലുള്ള കാര്യങ്ങള്‍

0:52:11.229,0:52:13.680
വശത്തേക്ക് വേര്‍തിരിച്ച് വെക്കുന്നു.

0:52:13.680,0:52:17.640
അതുകൊണ്ട് മാര്‍ക്സ് മൂലധനത്തില്‍ വികസിപ്പിച്ച് കൊണ്ടുവരുന്ന

0:52:17.640,0:52:20.500
പൊതു സിദ്ധാന്തത്തെക്കുറിച്ച്
സംസാരിക്കോമ്പോള്‍ അവര്‍ അവയെ

0:52:20.500,0:52:23.499
ഗൌരവകരമായി എടുക്കുന്നില്ല. മറു പക്ഷം

0:52:23.499,0:52:27.519
മൂലധനത്തിന്റെ പൊതു സിദ്ധാന്തത്തിന് പ്രാധാന്യം

0:52:27.519,0:52:29.659
കൊടുക്കുന്നില്ല. അവര്‍ അമിതാരാധന ഭാഗത്തെ

0:52:29.659,0:52:32.009
മാര്‍ക്സിലെ സുവര്‍ണ്ണ ഭാഗമായി കണക്കാക്കുന്നു

0:52:32.009,0:52:34.349
അതിനെ വികസിപ്പിച്ച് മഹത്തായ സാമൂഹ്യ സാഹിത്യ

0:52:34.349,0:52:35.909
സിദ്ധാന്തമായി വികസിപ്പിച്ചെടുക്കുകയുമൊക്കെ ചെയ്യുന്നു.

0:52:35.909,0:52:40.139
അത് തിരിച്ചറിയുന്നത് വളരെ
പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു

0:52:40.139,0:52:44.769
മൂന്നാം പതിപ്പില്‍ ചെയ്തത് പോലെ രണ്ടാം പതിപ്പില്‍
ഒരു അനുബന്ധത്തില്‍ മാര്‍ക്സ് അത് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

0:52:44.769,0:52:48.660
അദ്ദേഹം അവ വീണ്ടുമെഴുതുകയും രണ്ടാം പതിപ്പില്‍ ചേര്‍ക്കുകയും
ചെയ്തു. അതുകൊണ്ട് അത് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള

0:52:48.660,0:52:50.149
വളരെ ബോധപൂര്‍വ്വമായ

0:52:50.149,0:52:54.759
നീക്കമാണ്. എന്നാല്‍ അത് മാര്‍ക്സിന്റെ
രീതിയെക്കുറിച്ച് അത് ചിലത് പറയുന്നുണ്ട്.

0:52:54.759,0:52:58.549
ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു
വിഷയത്തിലേക്ക് മാറുമ്പോള്‍

0:52:58.549,0:53:01.999
എഴുത്തിന്റെ രീതി മാറ്റുന്നതില്‍ അദ്ദേഹത്തിന് സന്തോഷമേയുള്ളു.

0:53:01.999,0:53:08.699
ശരിക്കും പകരാന്‍ ശ്രമിക്കുന്നതിനോട്
ചേരുന്ന എഴുത്ത് ശൈലി അദ്ദേഹം സ്വീകരിക്കുന്നു.

0:53:08.699,0:53:11.330
അതുകൊണ്ട് നാം ചോദിക്കേണ്ട ഒരു ചോദ്യം ഇതാണ്:

0:53:11.330,0:53:12.559
മാര്‍ക്സിന്റെ പൊതുവായ വാദത്തില്‍

0:53:12.559,0:53:15.389
ഇതിന്റെ സാദ്ധ്യത എന്താണ്?

0:53:15.389,0:53:19.689
എനിക്ക് തോന്നുന്നത് ആ വീക്ഷണം,

0:53:19.689,0:53:22.919
എങ്ങനെയാണ് വസ്തുക്കള്‍ മറച്ച് വെക്കപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള

0:53:22.919,0:53:26.119
അദ്ദേഹത്തിന്റെ സംസാരത്തില്‍ ഇതിനകം തന്നെ ഭാഗികമായി വ്യക്തമാക്കപ്പെട്ടതാണ്.

0:53:26.119,0:53:30.130
എങ്ങനെയാണ് കാര്യങ്ങള്‍ നിഗൂഢമാകുന്നത്,

0:53:30.130,0:53:32.229
എങ്ങനെയാണ് കാര്യങ്ങള്‍ കുഴിച്ചുമൂടപ്പെടുന്നത്,

0:53:32.229,0:53:34.899
ശരിക്കും സംഭവിക്കുന്ന കാര്യങ്ങള്‍ നമുക്ക് കാണാന്‍ പറ്റാതാകുന്നത്,

0:53:34.899,0:53:38.829
പ്രതീക്ഷിക്കുന്നത് പോലെ പ്രവര്‍ത്തിക്കുന്ന, അതിന്റേതായ പ്രത്യേകതകളോടു

0:53:38.829,0:53:43.739
കൂടിയ പണ രൂപവും പ്രാപഞ്ചിക തുല്യവസ്ഥവും
തമ്മിലുള്ള ഈ വൈരുദ്ധ്യത്തിന്റെ

0:53:43.739,0:53:45.780
സങ്കീര്‍ണ്ണത എങ്ങനെയുണ്ടാകുന്നു എന്നത്.

0:53:45.780,0:53:48.659
അതുകൊണ്ട് ഇത്തരത്തിലുള്ള ബന്ധങ്ങള്‍

0:53:48.659,0:53:52.959
ഇതിനകം തന്നെ അവയും അവയുടെ വാദങ്ങളുടെ
ഘടകങ്ങളും ശ്രദ്ധാകേന്ദ്രത്തിലേക്ക്

0:53:52.959,0:53:58.519
വരാന്‍ തുടങ്ങുന്ന രീതിയില്‍
ഘടിപ്പിക്കപ്പെട്ടു. അവ ശ്രദ്ധാകേന്ദ്രമായി.

0:53:58.519,0:54:03.069
അടങ്ങിയിരുന്ന ആശയങ്ങള്‍ പെട്ടെന്ന്
ശ്രദ്ധാകേന്ദ്രമായി വാദത്തിന്റെ

0:54:03.069,0:54:05.129
പൊതുവായ തരമായി.

0:54:05.129,0:54:08.059
രണ്ട് കൂട്ടം കാര്യങ്ങളിലാണ് അദ്ദേഹത്തിന് ഇവിടെ

0:54:08.059,0:54:12.390
താല്‍പ്പര്യകരമായി മാറിയത്.

0:54:12.390,0:54:16.669
ആദ്യത്തേത് ഉല്‍പ്പന്നങ്ങളോടുള്ള

0:54:16.669,0:54:20.309
അമിതാരാധനയെ വെളിച്ചത്തു കൊണ്ടുവരികയാണ്.

0:54:20.309,0:54:22.099
അതില്‍

0:54:22.099,0:54:26.640
ഒരു സാധാരണ ഐന്ദ്രികമായ കാര്യം

0:54:26.640,0:54:30.669
മറ്റൊന്നായി രൂപാന്തരണം സംഭവിക്കുന്നു. 163 ആം
താളിന്റെ അവസാനം അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത്

0:54:30.669,0:54:34.589
“ഐന്ദ്രികതയെ അതിജീവിക്കുന്നു”എന്നാണ്.

0:54:34.589,0:54:37.269
അത്,

0:54:37.269,0:54:44.269
165 ആം താളില്‍, അദ്ദേഹം പറയുന്നു: “(…)ഐന്ദ്രികമായ
കാര്യം, അത് ഒരേ സമയം ബോധത്തിന് അതീതവും സാമൂഹികവും ആണ്.”

0:54:48.759,0:54:52.389
ഇനി, ഉല്‍പ്പന്നത്തിന്റെ സമസ്യാപരമായ സ്വാഭാവം,

0:54:52.389,0:54:55.249
അദ്ദേഹം പറയുന്നത് പോലെ,

0:54:55.249,0:55:01.449
അതിന്റെ സാമൂഹ്യ സ്വഭാവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാണ്.

0:55:01.449,0:55:06.039
164 ആം താളിന്റെ അവസാനം അദ്ദേഹം പറയുന്നു:
“ഉല്‍പ്പന്ന രൂപത്തിന്റെ നിഗൂഢമായ സ്വഭാവത്തില്‍ അടങ്ങിയിരിക്കുന്നത് അതുകൊണ്ട്

0:55:06.039,0:55:07.719
ലളിതമായ യാഥാര്‍ത്ഥ്യം

0:55:07.719,0:55:12.249
എന്നത് ആളുകളുടെ അദ്ധ്വാനത്തിന്റെ
സാമൂഹ്യ സ്വഭാവങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ വസ്തുനിഷ്ട

0:55:12.249,0:55:16.349
സ്വഭാവങ്ങളായി ഉല്‍പ്പന്നം പ്രതിഫലിപ്പിക്കുന്നു
ഈ സാധനങ്ങളുടെ സാമൂഹ്യ-സ്വാഭാവിക

0:55:16.349,0:55:19.599
സ്വഭാവങ്ങളായി.”

0:55:19.599,0:55:21.900
അതിന് കുറച്ച് താഴെയായി പറയുന്നു:

0:55:21.900,0:55:23.709
അദ്ദേഹം പറയുന്നു, “നാം കണ്ടെത്തിയത്

0:55:23.709,0:55:27.969
മനുഷ്യര്‍ തമ്മിലുള്ള സമൂര്‍ത്തമായ സാമൂഹിക ബന്ധം ആണ്.

0:55:27.969,0:55:31.229
അവരെ സംബന്ധിച്ച് സാധനങ്ങള്‍ തമ്മിലുള്ള

0:55:31.229,0:55:35.089
അത്യുത്തമമായ ബന്ധമാണ്.”

0:55:35.089,0:55:38.059
പിന്നീട് അദ്ദേഹം മതത്തെക്കുറിച്ച്
ചെറിയ ഒരു പാര്‍ശ്വ നിരീക്ഷണം നടത്തുന്നു

0:55:38.059,0:55:41.179
അത് ഇങ്ങനെ പറയുന്നു:
“ഞാനിതിനെ അമിതാരാധന എന്ന് വിളിക്കുന്നു

0:55:41.179,0:55:43.620
അവ ചരക്കുകളായി ഉത്പാദിപ്പിക്കപ്പെടുന്ന ഉടന്‍ തന്നെ അത് അതിനെ

0:55:43.620,0:55:46.529
അദ്ധ്വാനത്തിന്റെ ഉല്‍പ്പന്നങ്ങളുമായി സ്വയം ബന്ധിപ്പിക്കപ്പെടുന്നു.

0:55:46.529,0:55:51.059
അതുകൊണ്ട് അതിനെ ചരക്കുകളുടെ
ഉത്പാദനത്തില്‍ നിന്ന് വേര്‍പെടുത്താനാകില്ല.”

0:55:51.059,0:55:55.909
ചരക്കുകളുടെ ഉത്പാദനത്തിലെ ഈ
വേര്‍തിരിക്കാനാകാത്ത സ്വഭാവം വളരേറെ പ്രധാനപ്പെട്ടതാണ്.

0:55:55.909,0:55:58.599
ചുമ്മാ തുടച്ചു കളയാവുന്ന എന്തെങ്കിലും ഒന്ന് അല്ല അമിതാസക്തി

0:55:58.599,0:56:01.619
എന്നാണ് അത് പറയുന്നത്.

0:56:01.619,0:56:04.579
ബോധത്തിന്റെ ഒരു കാര്യമല്ല അത്,

0:56:04.579,0:56:07.049
ഉല്‍പ്പന്നങ്ങള്‍

0:56:07.049,0:56:09.349
ഉത്പാദിപ്പിക്കപ്പെടുകയും കൈമാറ്റം
ചെയ്യപ്പെടുകയും ചെയ്യുന്ന രീതിയില്‍ വളരെ

0:56:09.349,0:56:13.079
ആഴത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ഒന്നാണത്.

0:56:13.079,0:56:14.879
താളിന്റെ അവസാന ഭാഗത്ത്

0:56:14.879,0:56:16.450
അദ്ദേഹം തുടര്‍ന്ന് പറയുന്നു,

0:56:16.450,0:56:20.439
165, അത് പ്രധാന ഖണ്ഡികയാണ്:

0:56:20.439,0:56:24.579
“വേറൊരു രീതിയില്‍ സ്വകാര്യ വ്യക്തിയുടെ
അദ്ധ്വാനം തന്നത്താനെ സമൂഹത്തിലെ

0:56:24.579,0:56:28.059
മൊത്തം അദ്ധ്വാനത്തിന്റെ ഒരു
ഘടകമായി പ്രത്യക്ഷത്തില്‍ വരുന്നു.

0:56:28.059,0:56:33.569
അത് ഉല്‍പ്പന്നങ്ങള്‍ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥയുടെ
പ്രവര്‍ത്തിയായ ബന്ധങ്ങളിലൂടെയും

0:56:33.569,0:56:37.499
ഉത്പാദകരിലൂടെയുള്ള അവയുടെ
ഇടപെടലൂടെയും മാത്രമാണ് സംഭവിക്കുന്നത്.

0:56:37.499,0:56:40.039
അതുകൊണ്ട് ഉത്പാദകരെ സംബന്ധിച്ചടത്തോളം

0:56:40.039,0:56:43.000
അവരുടെ സ്വകാര്യ അദ്ധ്വാനത്തിന്റെ
സാമൂഹിക ബന്ധങ്ങള്‍ അത് എങ്ങനെയാണോ

0:56:43.000,0:56:48.159
അതേപോലെ കാണപ്പെടുന്നു”. അത് ശ്രദ്ധിക്കുക. അവ
എങ്ങനെയാണോ അതുപോലെ കാണപ്പെടുന്നു. “അതായത്

0:56:48.159,0:56:52.969
അവ തങ്ങളുടെ ജോലി ചെയ്യുന്ന വ്യക്തികള്‍ തമ്മിലുള്ള
നേരിട്ടുള്ള സാമൂഹ്യ ബന്ധങ്ങളായി അല്ല പ്രത്യക്ഷപ്പെടുന്നത്,

0:56:52.969,0:56:56.539
എന്നാല്‍ അതിന് പകരം ഭൌതികമായ ബന്ധങ്ങളായാണ്.

0:56:56.539,0:57:03.539
വ്യക്തികളും സാധനങ്ങള്‍ തമ്മില്ലുള്ള സാമൂഹിക ബന്ധങ്ങളായി”.

0:57:08.509,0:57:13.179
ഈ വാദം ഒരു തരത്തില്‍ ലളിതമാണ്.

0:57:13.179,0:57:16.900
മുതലാളിത്തത്തിനകത്തെ ആളുകള്‍
പരസ്പരം തങ്ങള്‍ മനുഷ്യരാണെന്ന

0:57:16.900,0:57:19.549
നിലയില്‍ പരസ്പരം ബന്ധം കാണിക്കാറില്ല.

0:57:19.549,0:57:23.219
അവര്‍ കമ്പോളത്തില്‍ എതിരിടുന്ന
അനേകം ഉല്‍പ്പന്നങ്ങളിലൂടെ

0:57:23.219,0:57:31.579
ആണ് അവര്‍ പരസ്പരം
ബന്ധപ്പെട്ടിരിക്കുന്നത്.

0:57:31.579,0:57:37.349
എന്നാല്‍ നമ്മള്‍ കമ്പോളത്തിലേക്ക് പോകുമ്പോള്‍ നാം ഒരു ചോദ്യം
ചോദിക്കുന്നു: എന്തുകൊണ്ടാണ് ഇതിന് അതിനേക്കാള്‍ ഇരട്ടി വില വരുന്നത്?

0:57:37.349,0:57:42.099
നാം നേരിടുന്നത് സാമൂഹ്യ ബന്ധത്തിന്റെ
ഒരു പ്രകാശനത്തെ ആണ്.

0:57:42.099,0:57:45.359
അതിന് മൂല്യവുമായി മാര്‍ക്സിന്റെ വീക്ഷണത്തില്‍

0:57:45.359,0:57:51.419
ചില കാര്യമുണ്ട്.
സാമൂഹികമായി അവശ്യമായ അദ്ധ്വാന സമയം.

0:57:51.419,0:57:56.139
ഇനി എന്താണ് അതിന്റെ ശാഖോപശാഖയായ വളര്‍ച്ച?

0:57:56.139,0:58:00.069
ധാരാളം ശാഖോപശാഖയായ വളര്‍ച്ച അവിടെയുണ്ട്.

0:58:00.069,0:58:01.709
ഒന്നാമതായി,

0:58:01.709,0:58:05.849
നമ്മുടെ പ്രഭാത ഭക്ഷണം മേശപ്പുറത്തെത്തിച്ച

0:58:05.849,0:58:08.429
എല്ലാ മനുഷ്യരുടേയും അദ്ധ്വാനത്തിന്റെ

0:58:08.429,0:58:13.489
അവസ്ഥകളെക്കുറിച്ച് നമുക്ക്
അറിയാനുള്ള സാദ്ധ്യതയില്ല.

0:58:13.489,0:58:15.769
നമുക്ക് അതിനെക്കുറിച്ച് അറിയാനുള്ള സാദ്ധ്യതയില്ല.

0:58:15.769,0:58:19.529
അതുകൊണ്ട് അത് കൂടിക്കുഴഞ്ഞതാണ്, അത്
വലിച്ചുനീട്ടിയതാണ്. അത് വിപുലമായതാണ്.

0:58:19.529,0:58:23.199
അപ്പോള്‍ നിങ്ങള്‍ സ്രോതസ് എടുക്കുന്നത് മറ്റ് സ്രോതസില്‍
നിന്ന് വരുകയും അത് മറ്റ് സ്രോതസില്‍ നിന്ന് വരുകയും ചെയ്യുമ്പോള്‍

0:58:23.199,0:58:27.489
ഉരുക്കുണ്ടാക്കാനായി കല്‍ക്കരി ഉപയോഗിക്കുന്നു,
ആ ഉരുക്കുപയോഗിച്ച് ട്രാക്റ്ററുണ്ടാക്കുന്നു, അതുപയോഗിച്ച് …

0:58:27.489,0:58:33.939
ദശലക്ഷക്കണക്കിന് ദശലക്ഷക്കണക്കിന് ആളുകള്‍ ഉള്‍പ്പെട്ടാണ്
നിങ്ങളുടെ പ്രാതല്‍ നിങ്ങളുടെ മേശപ്പുറത്തെത്തിക്കുന്നത്.

0:58:33.939,0:58:36.440
അവിടെ വലിയ ഒരു ചോദ്യം ഉണ്ടാകുന്നു: ശരി,

0:58:36.440,0:58:39.069
എവിടെ നിന്നാണ് നിങ്ങളുടെ പ്രാതല്‍ എത്തുന്നത്?

0:58:39.069,0:58:42.989
ഭൂമിശാസ്ത്രത്തിന്റെ ആമുഖമായുള്ള എന്റെ

0:58:42.989,0:58:46.879
ക്ലാസുകള്‍ ഞാന്‍ ആരംഭിക്കുന്നത് ആ ഒരു ചോദ്യത്തില്‍
നിന്നാണ്: എവിടെ നിന്നാണ് നിങ്ങളുടെ പ്രാതല്‍ എത്തുന്നത്?

0:58:46.879,0:58:47.680
ഇപ്പോള്‍,

0:58:47.680,0:58:49.349
പോയി അതിനെക്കുറിച്ച് ചിന്തിക്കുക.

0:58:49.349,0:58:55.029
ആദ്യം വരുന്ന ഉത്തരം: ശരി, അത് വരുന്നത് സൂപ്പര്‍മാര്‍ക്കറ്റില്‍
നിന്നാണ്. അല്ല. കുറച്ചു കൂടി പിറകിലേക്ക് നോക്കിയേ.

0:58:55.029,0:58:58.169
അത് നിര്‍മ്മിക്കുന്ന ആളുകളെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത്
അറിയാം? മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന

0:58:58.169,0:59:05.049
അവസരത്തില്‍ ആളുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങും:
ഇന്ന് രാവിലെ ഞാന്‍ പ്രാതല്‍ കഴിച്ചില്ല.

0:59:05.049,0:59:10.119
കുറ്റബോധത്തിന്റെ ഒരു ബോധത്തില്‍ നിന്നാണ് അത്
ഉയര്‍ന്ന് വരുന്നത് എന്ന് എനിക്ക് തോന്നുന്നു.

0:59:10.119,0:59:13.269
സാധാരണ പ്രതികരണം അതുപോലെയാണ്.

0:59:13.269,0:59:17.059
അതുകൊണ്ട് കാര്യം എന്തെന്നാല്‍

0:59:17.059,0:59:18.839
കാര്യങ്ങള്‍ തമ്മിലുള്ള

0:59:18.839,0:59:21.359
സാമൂഹ്യ ബന്ധങ്ങള്‍

0:59:21.359,0:59:26.489
നമ്മളിലൂടെയും അവിടെ നടക്കുന്ന
എല്ലാ സംഭവങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്.

0:59:26.489,0:59:28.369
മാര്‍ക്സ് ഈ വാദം ഉന്നയിക്കുന്നില്ല. എന്നാല്‍

0:59:28.369,0:59:33.160
നല്ല ധാര്‍മ്മിക സ്വഭാവം, അതുപോലുള്ള കാര്യങ്ങളില്‍ നിര്‍ബന്ധം

0:59:33.160,0:59:37.390
പിടിക്കുന്ന മതപരമായ ആളുകളോട് ഞാന്‍ ഈ വാദം
ഉന്നയിയിച്ചിട്ടുണ്ട്. അത് എല്ലായിപ്പോഴും മുഖാമുഖമുള്ള ബന്ധമാണ്.

0:59:37.390,0:59:41.619
ഞാന്‍ എന്റെ അയല്‍ക്കാരുമായി നല്ല ബന്ധത്തിലാണ്.
അടുത്ത വീട്ടിലെ ആളുമായി നല്ല

0:59:41.619,0:59:42.440
ബന്ധത്തിലാണ്.

0:59:42.440,0:59:45.909
നിരത്തിലെ മനുഷ്യനെ ഞാന്‍ സഹായിക്കുന്നു.
ഇതുപോലുള്ള കാര്യങ്ങള്‍.

0:59:45.909,0:59:49.779
നിങ്ങള്‍ പറയുന്നത് ഇതുപോലെയാണ്. നിങ്ങളുടെ മേശപ്പുറത്ത്
പ്രാതല്‍ എത്തിക്കുന്ന ഈ എല്ലാ ആളുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?

0:59:49.779,0:59:53.689
ഈ എല്ലാ ആളുകളോടും ഉള്ള നിങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം
എന്താണ്? ഉത്തരം എന്നത്: “ഇല്ല,

0:59:53.689,0:59:57.229
എനിക്കതില്‍ താല്‍പ്പര്യമില്ല.”
അദ്ധ്വാനത്തിന്റെ ലോകവുമായുള്ള

0:59:57.229,1:00:00.719
നമ്മുടെ ശരിക്കുള്ള സാമൂഹ്യ ബന്ധം അവിടെയാണ് കിടക്കുന്നത്.

1:00:00.719,1:00:05.379
അത് കണ്ടെത്താന്‍ വളരെ സങ്കീര്‍ണ്ണമായതാണ്.
അതുകൊണ്ട് യാദൃച്ഛികമായി നാം കണ്ടെത്തുന്നത്

1:00:05.379,1:00:08.809

1:00:08.809,1:00:12.890
ഉല്‍പ്പന്നം എവിടെയോ ഉത്പാദിപ്പിക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്ന
അദ്ധ്വാന അവസ്ഥയിലാണ്. അതുകൊണ്ട് നാം ഈ ഉല്‍പ്പന്നത്തെ

1:00:12.890,1:00:14.419
ബഹിഷ്കരിക്കണം ആ ഉല്‍പ്പന്നത്തെ ബഹിഷ്കരിക്കണം.

1:00:14.419,1:00:16.289
എന്നാല്‍ ഈ ലോകം ലോകം

1:00:16.289,1:00:20.839
എത്രമാത്രം സങ്കീര്‍ണ്ണമാണെന്ന് നിങ്ങള്‍ക്ക്
കാണാന്‍ കഴിയും.

1:00:20.839,1:00:27.839
എങ്ങനെയാണ് ഈ ലോകത്ത് നമുക്ക് ചുറ്റും
നടക്കുന്ന വളരേധികം കാര്യങ്ങള്‍ കമ്പോള

1:00:27.959,1:00:32.749
സംവിധാനവും, പ്രത്യേകിച്ച് പണ ഉല്‍പ്പന്നവും,
നമ്മില്‍ നിന്ന് മറച്ചുവെക്കുന്നത്.

1:00:32.749,1:00:36.750
അതുകൊണ്ട് മാര്‍ക്സ് തുടങ്ങുന്നത്
ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: ഈ ലോകം

1:00:36.750,1:00:42.469
പ്രവര്‍ത്തിക്കുന്ന രീതിയെ നമുക്ക് നേരിടണം.

1:00:42.469,1:00:46.639
കമ്പോളത്തിന്റെ പ്രവര്‍ത്തനത്തിലൂടെ അത് നമ്മില്‍

1:00:46.639,1:00:53.469
നിന്ന് മറച്ച് വെക്കപ്പെട്ടിരിക്കുകയാണെന്ന കാര്യം തിരിച്ചറിയണം

1:00:53.469,1:00:55.999
അങ്ങനെ ചെയ്യുന്നത്

1:00:55.999,1:00:59.539
അദ്ദേഹം തിരിച്ച് വന്ന്

1:00:59.539,1:01:01.890
ഈ ആശയത്തിലേക്ക് എത്തുന്നു, അതായത്

1:01:01.890,1:01:04.229
ഉല്‍പ്പന്നങ്ങള്‍ എന്നത് വസ്തുനിഷ്ടമാണ്.

1:01:04.229,1:01:07.139
അവ നിലനില്‍ക്കുന്നു.

1:01:07.139,1:01:09.389
നിങ്ങള്‍ക്ക് സൂപ്പര്‍മാര്‍ക്കെറ്റില്‍ പോയി ഒരു

1:01:09.389,1:01:12.750
പച്ചടിച്ചീരയെ നോക്കിയിട്ട് അത്
ചൂഷണാത്മകമായ തൊഴില്‍ അവസ്ഥയില്‍

1:01:12.750,1:01:18.469
നിര്‍മ്മിച്ചതാണോ അല്ലയോ
എന്ന് കണ്ടെത്തി പറയാനാവില്ല.

1:01:18.469,1:01:23.010
അത് കണ്ടെത്താനുള്ള ഒരു വഴിയും
നിങ്ങള്‍ക്കില്ല. ഈ സ്ഥലത്ത് നിന്നുള്ള

1:01:23.010,1:01:23.829
മുന്തിരി നിങ്ങള്‍

1:01:23.829,1:01:26.319
ബഹിഷ്കരിക്കുകയാണെങ്കില്‍
മുന്തിരി വേറൊരു സ്ഥലത്ത് നിന്ന്

1:01:26.319,1:01:30.859
ഉത്പാദിപ്പിക്കപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം

1:01:30.859,1:01:32.949
പിന്നീട് അദ്ദേഹം ഒരു പടി കൂടി കടന്ന്

1:01:32.949,1:01:34.949
ഇത് പറയുന്നു:

1:01:34.949,1:01:39.159
നാം മനസിലാക്കണം, 166 ആം താളിന്റെ താഴെ,
“അതുകൊണ്ട് ആളുകള്‍ ഉല്‍പ്പന്നങ്ങളേയും അവരുടെ അദ്ധ്വാനത്തേയും

1:01:39.159,1:01:43.169
മൂല്യമെന്ന നിലയിലെ പരസ്പര
ബന്ധത്തിലേക്ക് കൊണ്ടുവരുന്നില്ല.

1:01:43.169,1:01:47.979
കാരണം അവര്‍ ഈ വസ്തുക്കളെ ഒരുപോലുള്ള
മനുഷ്യാദ്ധ്വാനത്തിന്റെ വെറും ഭൌതിക ആവരണം

1:01:47.979,1:01:48.929
ആയി കാണുന്നു.

1:01:48.929,1:01:51.019
അതിന് വിപരീതമായതാണ് സത്യം:

1:01:51.019,1:01:53.759
കൈമാറ്റത്തെ മൂല്യമായി കണ്ട്
അവരുടെ വ്യത്യസ്ഥ ഉല്‍പ്പന്നങ്ങള്‍

1:01:53.759,1:01:55.910
പരസ്പരം തുലനപ്പെടുത്തുമ്പോള്‍,

1:01:55.910,1:01:59.439
വ്യത്യസ്ഥ തരത്തിലുള്ള അദ്ധ്വാനത്തെയാണ്
അവര്‍ തുലനപ്പെടുത്തുന്നത്.

1:01:59.439,1:02:04.379
അത് തിരിച്ചറിയാതെയാണ് അവര്‍ അത് ചെയ്യുന്നത്.
അതുകൊണ്ട് മൂല്യം നെറ്റിയില്‍ അതിന്റെ നിര്‍വ്വചനം

1:02:04.379,1:02:05.589
എഴുതി വെച്ചിട്ടില്ല;

1:02:05.589,1:02:08.410
അതിന് പകരം ഒരു സാമൂഹികമായ
ചിത്രലിപി സമ്പ്രദായം ആയി അത്

1:02:08.410,1:02:10.959
അദ്ധ്വാനത്തിന്റെ എല്ലാ ഉല്‍പ്പന്നങ്ങളേയും മാറ്റുന്നു.”

1:02:10.959,1:02:12.970
തുടര്‍ന്ന് അദ്ദേഹം പറയുന്നു. ഈ ചിത്രലിപി

1:02:12.970,1:02:16.779
എന്താണെന്ന് കണ്ടെത്താനാണ് നാം ശ്രമിക്കുന്നത്.

1:02:16.779,1:02:21.380
എന്നാല്‍: “ഇതുവരെ മൂല്യമായി കണ്ടിരുന്ന അദ്ധ്വാനത്തിന്റെ ഉല്‍പ്പന്നങ്ങള്‍,
എന്നത് അവ ഉത്പാദിപ്പിക്കാനായി ചിലവാക്കിയ മനുഷ്യാദ്ധ്വാനത്തിന്റെ

1:02:21.380,1:02:25.299
വെറും ഭൌതിക പ്രകടനങ്ങള്‍ ആണ് എന്ന
വൈകിയ ശാസ്ത്രീയ കണ്ടെത്തല്‍ മനുഷ്യ വംശത്തിന്റെ

1:02:25.299,1:02:29.399
ചരിത്രത്തിലെ ഒരു യുഗമായി രേഖപ്പെടുത്തുന്നു.

1:02:29.399,1:02:33.779
എന്നാല്‍ അദ്ധ്വാനത്തിന്റെ സാമൂഹിക വിശേഷലക്ഷണങ്ങള്‍ക്കുള്ള
വസ്തുനിഷ്ടതയുടെ ബാഹ്യപ്രകടനം മനസ്സില്‍ നിന്ന് പുറത്താക്കാന്‍

1:02:33.779,1:02:37.369
ഒരു വഴിയും ഇല്ല.”

1:02:37.369,1:02:42.759
വീണ്ടും കൈമാറ്റ പ്രക്രിയയുടെ സാമാന്യവല്‍ക്കരണത്തെക്കുറിച്ചാണ്
അദ്ദേഹം ഇവിടെ പറയുന്നത്,

1:02:42.759,1:02:43.979
…ആഗോളമായ…,

1:02:43.979,1:02:49.279
ഉല്‍പ്പന്നങ്ങളുടെ ലോകം, ആഗോള ഘടന.

1:02:49.279,1:02:53.339
അദ്ദേഹം വീണ്ടും ഈ ആശയത്തിലേക്കെത്തുന്നു,
മൂല്യം താനെന്താണെന്ന് വിശദമാക്കിക്കൊണ്ട്

1:02:53.339,1:02:55.899
കറങ്ങി നടക്കുന്നില്ല.

1:02:55.899,1:03:01.129
മൂല്യം ഉയര്‍ന്ന് വരുകയാണ്. ഈ എല്ലാ
പ്രക്രിയകളിലൂടെയും മൂല്യം എന്ന സങ്കല്‍പം ഉയര്‍ന്ന് വരുകയാണ്.

1:03:01.129,1:03:04.939
അത് അവക്ക് മുമ്പുണ്ടായിരുന്നതല്ല, അത് അവയില്‍ നിന്നുയര്‍ന്ന് വരുന്നതാണ്.

1:03:04.939,1:03:07.839
മൂല്യ ബന്ധം എന്നത് മുതലാളിത്ത
സമൂഹത്തില്‍

1:03:07.839,1:03:13.399
പ്രത്യേകിച്ച് ഉത്പാദിപ്പിക്കുന്ന ഒന്നാണ്.

1:03:13.399,1:03:17.159
ഒരു മുതലാളിത്ത സമൂഹമാണ് മൂല്യത്തിന്റെ

1:03:17.159,1:03:21.469
അദ്ധ്വാന സിദ്ധാന്തം വെളിച്ചത്ത് കൊണ്ടുവന്നത്.

1:03:21.469,1:03:23.119
മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തത്തിന്റെ

1:03:23.119,1:03:28.159
ചില പതിപ്പുകള്‍ ആദ്യമായി
കൊണ്ടുവന്നയാള്‍ക്കാരില്‍ ഒരാള്‍ ഹോബ്സാണ്.

1:03:28.159,1:03:33.719
അതിന് ശേഷം നമുക്ക് ലോക്കിന്റേയും ഹ്യൂമിന്റേയും ഒരു കൂട്ടം വാചകങ്ങള്‍
കിട്ടുന്നു. ഈ ആളുകളെല്ലാം ഇതിനെക്കുറിച്ച് സംസാരിക്കുന്നത്,

1:03:33.719,1:03:35.059
അവസാനമായി

1:03:35.059,1:03:39.109
നിങ്ങള്‍ ആദം സ്മിത്തിലെത്തുമ്പോള്‍ റിക്കാര്‍ഡോയില്‍
നിങ്ങള്‍ക്ക് ഒരു അദ്ധ്വാനത്തിന്റെ മൂല്യ

1:03:39.109,1:03:41.969
സിദ്ധാന്തം കിട്ടുന്നു.

1:03:41.969,1:03:45.589
അതുകൊണ്ട് മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം
എക്കാലമായും നിലനിന്നിരുന്ന ഒന്നല്ല.

1:03:45.589,1:03:46.279
മുതലാളിത്തത്തിന്റെ ഉയര്‍ച്ചയോടെ

1:03:46.279,1:03:54.000
അടിസ്ഥാനപരമായി ഉയര്‍ന്ന് വന്ന ഒന്നാണ് അത്.

1:03:54.000,1:03:59.059
അദ്ധ്വാന-സമയം ആയി ക്ലാസിക്കല്‍ രാഷ്ട്രീയ സാമ്പത്തികവ്യവസ്ഥ

1:03:59.059,1:04:00.079
അതിനെ കണ്ടു.

1:04:00.079,1:04:04.459
അദ്ധ്വാനവും സമയവും ആയല്ല, സമൂര്‍ത്ത അദ്ധ്വാനവും
അമൂര്‍ത്ത അദ്ധ്വാനവും ആയ വ്യത്യാസമായല്ല.

1:04:04.459,1:04:08.849
ഈ കാര്യങ്ങളാണ് മാര്‍ക്സ് പറയുന്നത്.

1:04:08.849,1:04:13.049
അതുകൊണ്ട് മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തമോ,
മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തത്തിന്റെ ഉയര്‍ച്ചയോ ബൂര്‍ഷ്വാ

1:04:13.049,1:04:18.059
യുഗത്തിന്റെ ഉയര്‍ച്ചയോടെ കൂടെ വന്നതാണ്.

1:04:18.059,1:04:20.669
അതില്‍ നിന്നാണ് അത് അനുഗമിക്കുന്നത്,

1:04:20.669,1:04:23.439
ബൂര്‍ഷ്വാ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച,

1:04:23.439,1:04:28.619
മുതലാളിത്തത്തിന്റെ തകര്‍ച്ച, സംഭവിക്കണമെങ്കില്‍

1:04:28.619,1:04:30.399
ഒരു ബദല്‍

1:04:30.399,1:04:32.549
മൂല്യ ഘടനയെ നിര്‍മ്മിക്കേണ്ടതായുണ്ട്,

1:04:32.549,1:04:35.109
ഒരു ബദല്‍ മൂല്യ വ്യവസ്ഥ.

1:04:35.109,1:04:39.150
എല്ലെങ്കില്‍ വിപരീതമായി, നിങ്ങള്‍ക്ക് മുതലാളിത്തത്തിന്റെ
മൂല്യ വ്യവസ്ഥ ഇഷ്ടപ്പെട്ടില്ലെങ്കിലോ, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലുമോ

1:04:39.150,1:04:43.279
ആണ് ആവശ്യമെങ്കില്‍ നിങ്ങള്‍ അതി
വേഗത്തില്‍ ഒരു വിപ്ലവകാരി ആയി മാറണം.

1:04:43.279,1:04:46.559
കാരണം അത് നമ്മുടെ
സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന

1:04:46.559,1:04:48.099
ആധിപത്യമുളള മൂല്യ രൂപമാണ്.

1:04:48.099,1:04:52.929
അത് പ്രവര്‍ത്തിക്കുന്നത് നമ്മുടെ
ചുമലിലാണെന്ന് അദ്ദേഹം പറയുന്നു.

1:04:52.929,1:04:59.309
നാം അത് കാണുന്നില്ല. അതിന്റെ
പ്രത്യാഘാതങ്ങള്‍ നാം മനസിലാക്കുന്നില്ല.

1:04:59.309,1:05:03.459
നാം മൂല്യത്തിന്റെ മാനസികവിഭ്രാന്തിപരമായ
രൂപങ്ങളിലേക്ക് എത്തിച്ചേരുന്നു.

1:05:03.459,1:05:06.969
നല്ല മുഖാമുഖമായ ബന്ധങ്ങള്‍ പോലെ. എന്നാല്‍
കമ്പോളത്തില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ഞാന്‍ ഒരു

1:05:06.969,1:05:09.669
പ്രാധാന്യവും നല്‍കുന്നില്ല

1:05:09.669,1:05:19.649
ആ തരത്തിലെ വിഭജനങ്ങള്‍.

1:05:19.969,1:05:23.169
അടുത്ത അദ്ധ്യായത്തില്‍
വളരെ പ്രാധാന്യമായി മാറുന്ന

1:05:23.169,1:05:25.099
ചിലതിനെക്കുറിച്ചുള്ള

1:05:25.099,1:05:26.269
ഒരു തുടക്കം ആണ് പിന്നീട്

1:05:26.269,1:05:28.759
നമുക്ക് കിട്ടുന്നത്.

1:05:28.759,1:05:31.909
167 ആം താളിന്റെ അവസാനം

1:05:31.909,1:05:36.529
കൈമാറ്റം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ

1:05:36.529,1:05:42.129
അനുപാതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

1:05:42.129,1:05:47.410
വ്യക്തമായും ഈ കൈമാറ്റ ബന്ധങ്ങള്‍
ധാരാളമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

1:05:47.410,1:05:52.089
“ഇച്ഛ, മുന്നറിവ്, കൈമാറ്റത്തിന്റെ പ്രവര്‍ത്തി
എന്നിവക്ക് സ്വതന്ത്രമായി ഈ അളവ്

1:05:52.089,1:05:55.799
തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു.

1:05:55.799,1:05:59.099
സമൂഹത്തിനകത്തെ അവരുടെ സ്വന്തം നീക്കം അവക്ക്
സാധനങ്ങളാല്‍ നിര്‍മ്മിതമായ നീക്കത്തിന്റെ രൂപം

1:05:59.099,1:06:05.619
ആകുന്നു. ഈ സാധനങ്ങള്‍ നിയന്ത്രണത്തിനകത്ത്
നില്‍ക്കുന്നതിന് പകരം അവയെ നിയന്ത്രിക്കുന്നു.”

1:06:05.619,1:06:08.769
അതായത്: ഉത്പാദകര്‍.

1:06:08.769,1:06:11.919
ഈ വ്യവസ്ഥയുടെ നിയന്ത്രണത്തില്‍ ആരാണുള്ളത്?

1:06:11.919,1:06:13.669
ഉത്പാദകരാണോ?

1:06:13.669,1:06:18.529
അതോ വ്യവസ്ഥ അവരെ നിയന്ത്രിക്കുന്നുവോ?

1:06:18.529,1:06:25.789
തീര്‍ച്ചയായും വ്യവസ്ഥ അവരെ
നിയന്ത്രിക്കുന്നു എന്ന വാദം മാര്‍ക്സ്

1:06:25.789,1:06:27.989
മാത്രം പറഞ്ഞതല്ല.

1:06:27.989,1:06:29.589
‘കമ്പോളത്തിന്റെ അദൃശ്യമായ

1:06:29.589,1:06:33.199
കരങ്ങള്‍’ എന്ന പേരില്‍ അതിനെ ഏറ്റവും

1:06:33.199,1:06:37.709
ശക്തമായി മുന്നോട്ട് നീക്കിയ
വ്യക്തി ആദം സ്മിത്തായിരുന്നു.

1:06:37.709,1:06:42.159
കമ്പോളത്തിന്റെ അദൃശ്യമായ കരങ്ങളാണ്
കാര്യങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്.

1:06:42.159,1:06:47.339
ശരിക്ക് പ്രവര്‍ത്തിക്കുന്ന, നന്നായി പ്രവര്‍ത്തിക്കുന്ന കമ്പോള

1:06:47.339,1:06:53.139
സമൂഹത്തിലെ വ്യക്തികള്‍ക്ക് വ്യവസ്ഥയുടെ
മേല്‍ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല.

1:06:53.139,1:07:00.629
കമ്പോളമായിരിക്കും
നിയന്ത്രണ സംവിധാനം.

1:07:00.629,1:07:04.579
മഹത്തായ മുതലാളിത്ത ഉട്ടോപ്യയിലേക്ക്
നമുക്ക് മാര്‍ഗ്ഗദര്‍ശം നല്‍കി കൊണ്ടുപോകുന്നത്

1:07:04.579,1:07:11.579
കമ്പോളത്തിന്റെ അദൃശ്യ കരങ്ങളാണ്.

1:07:12.809,1:07:15.499
എന്നാല്‍ മാര്‍ക്സ് പറയുന്നു,

1:07:15.499,1:07:19.239
ഈ കമ്പോള വ്യവസ്ഥക്കകത്ത്

1:07:19.239,1:07:23.749
168 ആം താളിന്റെ അവസാന ഭാഗത്ത്,

1:07:23.749,1:07:25.409
അത്,

1:07:25.409,1:07:27.889
“ഈ കുറക്കലിന്റെ കാരണം

1:07:27.889,1:07:33.309
(…) യാദൃശ്ഛികവും എപ്പോഴും മാറിക്കൊണ്ടുമിരിക്കുന്ന
ഉല്‍പ്പന്നങ്ങള്‍ തമ്മിലെ കൈമാറ്റ ബന്ധങ്ങള്‍ക്കിടക്കാണ്,”

1:07:33.309,1:07:34.669
അതിനെ നിങ്ങള്‍ക്ക് ലഭ്യതയിലേയും (supply)

1:07:34.669,1:07:38.119
ആവശ്യകതയിലേയും(demand) ചാഞ്ചാട്ടം ആയി കണക്കാക്കാം.

1:07:38.119,1:07:44.079
“അവനിര്‍മ്മിക്കാനാവശ്യമായ സാമൂഹ്യമായി അവശ്യമായ അദ്ധ്വാന-സമയം
പ്രകൃതിയുടെ ഒരു നിയന്ത്രണ നിയമമായാണ് തന്നത്താനെ വ്യക്തമാക്കുന്നത്.

1:07:44.079,1:07:51.059
ഒരു മനുഷ്യന്റെ വീട് തകര്‍ന്ന് അയാളുടെ മേലെ പതിക്കുമ്പോള്‍
ഭൂഗുരുത്വ നിയമം പ്രാമാണീകരിക്കുന്ന അതേ രീതിയില്‍.

1:07:51.059,1:07:56.369
അദ്ധ്വാന സമയത്തിന്റെ മൂല്യത്തിന്റെ അളവിനെ
തീരുമാനിക്കുന്നത് ഉല്‍പ്പന്നങ്ങളുടെ താരതമ്യ

1:07:56.369,1:08:00.159
മൂല്യങ്ങളുടെ പ്രത്യക്ഷമായ നീക്കങ്ങള്‍ക്കകത്തുള്ള
ഒരു രഹസ്യമാണ്.”

1:08:00.159,1:08:02.769
കമ്പോളത്തിന്റെ ഉയര്‍ച്ചയും താഴ്ചയും കാരണം.

1:08:02.769,1:08:07.359
“അദ്ധ്വാനത്തിന്റെ ഉല്‍പ്പന്നങ്ങളുടെ മൂല്യത്തിന്റെ
അളവ് വെറും യാദൃശ്ഛികമായ തീരുമാനിക്കലിന്റെ

1:08:07.359,1:08:09.349
മായാരൂപത്തെ

1:08:09.349,1:08:16.349
അതിന്റെ കണ്ടുപിടുത്തം നശിപ്പിക്കുന്നു. എന്നാല്‍ ആ
തിരുമാനിക്കലിന്റെ ഭൌതിക രൂപത്തെ ഇല്ലാതാക്കുന്നില്ല.”

1:08:18.900,1:08:23.440
ഈ കമ്പോള ചാഞ്ചാട്ടങ്ങള്‍ക്കും
കമ്പോളത്തിന്റെ അദൃശ്യ കരത്തിനും

1:08:23.440,1:08:25.939
ഇടയില്‍ ഒരു നിയന്ത്രണ തത്വം

1:08:25.939,1:08:28.509
ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. ആ നിയന്ത്രണ തത്വം

1:08:28.509,1:08:32.579
എന്നത് സാമൂഹ്യമായി അവശ്യമായ
ഉല്‍പ്പന്നങ്ങളില്‍ ലീനമായിരിക്കുന്ന

1:08:32.579,1:08:34.729
അദ്ധ്വാന സമയം ആണ്.

1:08:34.729,1:08:35.859
മറ്റ് ഉല്‍പ്പന്നങ്ങളുമായുള്ള

1:08:35.859,1:08:40.259
ശരാശരി കൈമാറ്റ അനുപാതം
അത് സ്ഥാപിക്കുന്നു.

1:08:40.259,1:08:46.969
അതാണ് നിയന്ത്രണ തത്വമായി
മാറാന്‍ പോകുന്നത്.

1:08:46.969,1:08:49.689
ആസക്തി വാദത്തിന്റെ

1:08:49.689,1:08:52.140
ആദ്യ ഭാഗം ഇതാണ്.

1:08:52.140,1:08:55.659
ചിന്തകളുടെ രംഗത്തേക്ക് മാര്‍ക്സ് അതിനെ കൊണ്ടുപോകുമ്പോള്‍

1:08:55.659,1:09:01.119
രണ്ടാം ഭാഗം അതിന് ശേഷം
പെട്ടെന്ന് ആരംഭിക്കുന്നു.

1:09:01.119,1:09:04.789
ലോകത്തെക്കുറിച്ച് നാം എങ്ങനെ ചിന്തിക്കുന്നു,

1:09:04.789,1:09:09.509
ഭൌതിക സൂചകങ്ങള്‍ പറയുന്നു:

1:09:09.509,1:09:12.069
അത് ഇങ്ങനെ ഇരിക്കുന്നു,

1:09:12.069,1:09:19.069
നാം മനസിലാക്കുമ്പോള്‍ അത് അങ്ങനെയിരിക്കുന്നു.

1:09:20.089,1:09:23.089
എന്തിനെയെങ്കിലും നോക്കുന്നതിന്

1:09:23.089,1:09:25.139
ആഴത്തിലുള്ള ഒരു വഴിയുണ്ടെന്നാണ്

1:09:25.139,1:09:27.979
അമിതാരാധനയുടെ ആശയം നിര്‍ദ്ദേശിക്കുന്നത്.

1:09:27.979,1:09:32.279
അത് ഉപരിതലത്തില്‍ പ്രത്യക്ഷത്തില്‍
വരുന്നതില്‍ നിന്ന് വിഭിന്നമായിരിക്കും.

1:09:32.279,1:09:37.539
മാര്‍ക്സ് വേറെ എവിടെയോ
ഈ മറുപടി പറയുന്നു:

1:09:37.539,1:09:42.579
ഉപരിതലത്തിലുള്ളത് പോലെയാണ് എല്ലാം എങ്കില്‍
ശാസ്ത്രത്തിന്റെ ആവശ്യം ഉണ്ടാവില്ല.

1:09:42.579,1:09:46.329
അദ്ദേഹം രാഷ്ട്രീയ സാമ്പദ്‌വ്യവസ്ഥയുടെ
ശാസ്ത്രത്തെ നിര്‍മ്മിക്കുകയായിരുന്നു.

1:09:46.329,1:09:48.649
ആ ശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം വളരെ ഗൌരവമുള്ളയാളായിരുന്നു.

1:09:48.649,1:09:51.400
അതുകൊണ്ട് അദ്ദേഹം ഈ അമിതാരാധനക്കും ഉപരിതല കാഴ്ചക്കും

1:09:51.400,1:09:53.179
പിറകിലുള്ളതിനെ കണ്ടെത്താനുള്ള ഒരു

1:09:53.179,1:09:57.509
ഉപകരണം നിര്‍മ്മിക്കാന്‍
ശ്രമിക്കുകയാണ്. അത് നിങ്ങളെങ്ങനെ ചെയ്യും?

1:09:57.509,1:10:02.130
ഈ ചോദ്യത്തെ മറ്റുള്ളവര്‍
എങ്ങനെയാണ് സമീപിച്ചത്?

1:10:02.130,1:10:05.730
അദ്ദേഹം കണ്ടെത്തിയതെന്തെന്നാല്‍ ആ ചോദ്യത്തെ ആരും
അഭിമുഖീകരിച്ചിട്ടില്ല എന്ന കാര്യമാണ്. എല്ലാവരും

1:10:05.730,1:10:11.589
ഉപരിതല ഭാവങ്ങളില്‍ മതിവിഭ്രമിക്കപ്പെട്ടു.

1:10:11.589,1:10:17.030
ആ നിര്‍ണ്ണായകമായ കാര്യത്തിലേക്ക് തിരിച്ച് പോയാല്‍:
അവ ശരിക്കും എങ്ങനെയാണോ അതുപോലെ പ്രത്യക്ഷപ്പെടുന്നു. ഉപരിതല ഭാവങ്ങള്‍

1:10:17.030,1:10:23.269
വെറും മിഥ്യാബോധം അല്ല.

1:10:23.269,1:10:28.030
തീര്‍ച്ചയായും നാം കമ്പോളത്തിലോ സൂപ്പര്‍മാര്‍ക്കറ്റിലോ പോകാറുണ്ട്,
തീര്‍ച്ചയായും നമ്മള്‍ സാധനങ്ങള്‍ വാങ്ങു, നാം പണം കൊടുക്കും,

1:10:28.030,1:10:29.840
തീര്‍ച്ചയായും നാം ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നു.

1:10:29.840,1:10:31.830
അതാണ് നമ്മള്‍ ചെയ്യുന്നത്.

1:10:31.830,1:10:38.679
നാം അത് ചെയ്യുന്നത് നമ്മള്‍ കാണുന്നു. അതെല്ലാം
പ്രവര്‍ത്തികളാണ്. അത് യാഥാര്‍ത്ഥ്യമാണ്.

1:10:38.679,1:10:43.319
ആ യാഥാര്‍ത്ഥ്യത്തെ നിങ്ങള്‍ കണക്കിലെടുക്കണം.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍:

1:10:43.319,1:10:51.679
ആന്തരികമായ ഘടനയെ കൈകാര്യം ചെയ്യുന്ന അതേ
സമയത്ത് തന്നെ നിങ്ങള്‍ക്ക് ആ യാഥാര്‍ത്ഥ്യത്തെയും കൈകാര്യം ചെയ്യണം.

1:10:51.679,1:10:54.269
ധാരാളം ശാസ്ത്രീയ പ്രയത്നങ്ങളില്‍

1:10:54.269,1:10:58.949
മുന്നോട്ട് നീങ്ങാനുള്ള ഒരു
പരിചിതമായ രീതിയാണ് അത്.

1:10:58.949,1:11:03.320
അത് ഇങ്ങനെ പറയുന്നില്ലെങ്കില്‍
സൈക്കോ അനാലിസിസ് എന്ത് ചെയ്യും: ശരി നോക്കൂ,

1:11:03.320,1:11:08.560
സ്വഭാവത്തിന്റെ ഉപരിതല കാഴ്ച
മറ്റ് ചിലതിനെ മറച്ച് വെക്കുന്നു.

1:11:08.560,1:11:10.850
അപ്പോള്‍ ഒരു സൈക്കോ അനലിസ്റ്റ് പറയില്ല:

1:11:10.850,1:11:15.190
ആ വ്യക്തി അക്രസക്തനാണ്. അയാള്‍ക്ക്
സുരക്ഷിതത്വം തോന്നുന്നില്ല. ഒരു കത്തിയോ മറ്റോ കൊടുക്കുക,

1:11:15.190,1:11:18.759
അതുകൊണ്ട് അവരുടെ കൈവശമുള്ള കത്തി കണ്ട് പേടിക്കേണ്ട.

1:11:18.759,1:11:20.569
നിങ്ങളവിടെ നിന്ന് രക്ഷപെടും.

1:11:20.569,1:11:24.260
അതൊരു മിഥ്യാബോധം ആണെന്ന് നിങ്ങള്‍ പറയില്ല,

1:11:24.260,1:11:25.810
ഇല്ല അത് യാഥാര്‍ത്ഥ്യമാണ്.

1:11:25.810,1:11:30.459
എന്നാല്‍ അവിടെ അതിന് പിറകില്‍ ചിലത്
സംഭവിക്കുന്നു എന്ന കാര്യം നിങ്ങള്‍ക്കറിയാം. അത്

1:11:30.459,1:11:33.959
ഉപരിതലത്തില്‍ കാണപ്പെടുന്നതല്ലാത്തതാണ്. അങ്ങനെ
മാര്‍ക്സ് അതുപോലുള്ള ഒരു വാദം ഉന്നയിക്കുകയാണ്.

1:11:33.959,1:11:35.669
സത്യത്തില്‍ സാമൂഹ്യ ശാസ്ത്രത്തില്‍

1:11:35.669,1:11:39.719
അത്തരത്തിലുള്ള ഒരു വാദം ഉന്നയിക്കുന്ന ആദ്യത്തെ ആളാണ് അദ്ദേഹം.

1:11:39.719,1:11:42.030
എനിക്ക് തോന്നുന്നത് ആ ശേഷി അദ്ദേഹത്തില്‍ നിന്ന്

1:11:42.030,1:11:44.439
ധാരാളം ആളുകള്‍ നേടി എന്നാണ്.

1:11:44.439,1:11:47.590
എന്നാല്‍ എങ്ങനെയാണ് ഉപരിതലത്തിലെ

1:11:47.590,1:11:50.469
രൂപങ്ങളെ ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ വിശദീകരിക്കുന്നു

1:11:50.469,1:11:59.760
എന്നറിയാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു.

1:12:00.090,1:12:01.669
അദ്ദേഹം പറയുന്നതനുസരിച്ച്

1:12:01.669,1:12:05.429
168 ആം താളില്‍:
“മനുഷ്യ ജീവിതത്തിന്റെ പ്രതിഫലനത്തിന്റെ രൂപങ്ങള്‍,

1:12:05.429,1:12:09.809
അതുകൊണ്ട് ആ രൂപങ്ങളുടെ ശാസ്ത്രീയ വിശകലനവും,
അവയുടെ വികാസത്തിന്റെ നേരേ വിപരീതമായ

1:12:09.809,1:12:11.570
ദിശയിലാണ് നടക്കുന്നത്.

1:12:11.570,1:12:15.860
പ്രതിഫലനം തുടങ്ങുന്നത് വളരെ വൈകിയും. അതുകൊണ്ട്
വികാസത്തിന്റെ പ്രക്രിയയുടെ ഫലം

1:12:15.860,1:12:16.799
എളുപ്പം കിട്ടും.” അതായത്:

1:12:16.799,1:12:20.459
നമ്മളിന്നുള്ള ഈ ലോകത്തെ നമുക്ക് മനസിലാക്കണം
അത് എവിടെ നിന്നു വന്നു എന്ന് വന്നോ അവിടേക്ക് നമുക്ക്

1:12:20.459,1:12:23.449
പിന്നിലോട്ട് പ്രവര്‍ത്തിക്കണം.

1:12:23.449,1:12:27.479
അദ്ദേഹം പറയുന്നു, “അനന്തരഫലമായി, അത് പൂര്‍ണ്ണമായും
മൂല്യത്തിന്റെ അളവ് തീരുമാനിക്കുന്നതിലേക്ക് നയിക്കുന്ന

1:12:27.479,1:12:30.840
ഉല്‍പ്പന്നങ്ങളുടെ വിലയെക്കുറിച്ചുള്ള
വിശകലനമാണ്…”

1:12:30.840,1:12:32.750
നമ്മള്‍ തുടങ്ങിയത് സൂപ്പര്‍മാര്‍ക്കറ്റിലാണ്,

1:12:32.750,1:12:36.199
പറയുന്നു, എന്താണ് പൊതുവായ മൂല്യം?

1:12:36.199,1:12:40.639
“അത് കൃത്യമായും ഉല്‍പ്പന്നങ്ങളുടെ ലോകത്തെ ഈ പണിതീര്‍ന്ന
രൂപമാണ് – പണ രൂപം – സ്വകാര്യമായ അദ്ധ്വാനത്തിന്റെ

1:12:40.639,1:12:42.649
സാമൂഹ്യ സ്വഭാവവും വ്യക്തികളായ തൊഴിലാളികളും

1:12:42.649,1:12:45.819
തമ്മില്ലുള്ള സാമൂഹിക ബന്ധങ്ങളും
അത് മറച്ച് വെക്കുന്നു.

1:12:45.819,1:12:49.949
ആ ബന്ധങ്ങളെ വ്യക്തമായി തുറന്ന്
കാട്ടുന്നതിന് പകരം അവയെ ഭൌതികമായ വസ്തുക്കള്‍ തമ്മിലുള്ള

1:12:49.949,1:12:53.369
ബന്ധങ്ങളായി കാണിക്കുന്നത് വഴിയാണ് അങ്ങനെ ചെയ്യുന്നത്.”

1:12:53.369,1:12:58.119
ബൂര്‍ഷ്വ സാമ്പത്തികശാസ്ത്രത്തിന്റെ
വിഭാഗങ്ങളെക്കുറിച്ച് അദ്ദേഹം പിന്നീട് സംസാരിക്കുന്നു.

1:12:58.119,1:13:02.619
അദ്ദേഹം പറയുന്നു അവ “… ഇത്തരത്തിലുള്ള രൂപങ്ങള്‍ കൃത്യമായി
ഉള്‍ക്കൊണ്ടിരിക്കുന്നു. അവ സാമൂഹ്യമായി ശരിയായ

1:13:02.619,1:13:06.480
ചിന്തകളുടെ രൂപങ്ങളാണ്. അതുകൊണ്ട് വസ്തുനിഷ്ടവും ആണ്.
അത് ഉത്പാദനത്തിന്റെ ബന്ധങ്ങള്‍ക്ക് വേണ്ടി

1:13:06.480,1:13:11.139
ചരിത്രപരമായി തീരുമാനിക്കപ്പെട്ട
സാമൂഹ്യ ഉത്പാദനത്തിന്റെ രീതിയുടെ ഭാഗമായിരിക്കുന്നു.

1:13:11.139,1:13:15.349
… മറ്റ് ഉത്പാദന രൂപങ്ങളിലേക്ക് നാം എത്തുമ്പോള്‍
ഉല്‍പ്പന്നങ്ങളുടെ മൊത്തം നിഗൂഢത, ഉല്‍പ്പന്ന

1:13:15.349,1:13:17.760
ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്വാനത്തിന്റെ

1:13:17.760,1:13:19.900
ഉല്‍പ്പന്നങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ മാജിക്കും

1:13:19.900,1:13:23.849
ആഭിചാരവിദ്യയും അപ്രത്യക്ഷമാകുന്നു.”

1:13:23.849,1:13:30.599
പിന്നീട് അദ്ദേഹം റോബിന്‍സണ്‍ ക്രൂസോയുടെ
കെട്ടുകഥയെക്കുറിച്ച് ധാരാളം തമാശ പറയുന്നു.

1:13:30.599,1:13:33.150
റോബിന്‍സണ്‍ ക്രൂസോയുടെ കെട്ടുകഥ ഉപയോഗിച്ച്

1:13:33.150,1:13:38.380
അക്കാലത്തെ രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞര്‍
മനോരാജ്യം കെട്ടുകയായിരുന്നു.

1:13:38.380,1:13:43.369
പ്രകൃതിയുടെ ഒരു സ്ഥിതിയില്‍ എങ്ങനെയാണ് ഒരാള്‍

1:13:43.369,1:13:47.309
അവരുടെ സ്വന്തം ജീവിതം നിയന്ത്രിക്കുന്നുത്, എങ്ങനെയാണ്
പ്രകൃതിയുമായി അവരുടെ ബന്ധം നിയന്ത്രിക്കുന്നത്,

1:13:47.309,1:13:50.769
എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടത്,
അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും.

1:13:50.769,1:13:54.349
ഡീഫോ ഇത്തരത്തിലെ കെട്ടുകഥയാണ് നിര്‍മ്മിച്ചത്.

1:13:54.349,1:13:58.950
മൊത്തം രാഷ്ട്രീയ സാമ്പത്തിക സൈദ്ധാന്തിക
വല്‍ക്കരണത്തില്‍ വളരെ പ്രധാനപ്പെട്ട കാഴ്ചപ്പാടാണ്

1:13:58.950,1:14:01.089
ക്രൂസോ സാമ്പത്തികശാസ്ത്രത്തിനുള്ളത്.

1:14:01.089,1:14:04.949
എന്നാല്‍ അതിനെ തമാശയായി കണ്ട്
ഒരു വാദം ഉന്നയിക്കുകയാണ് മാര്‍ക്സ് ചെയ്യുന്നത്.

1:14:04.949,1:14:09.339
“(…) അനുഭവത്തിലൂടെ കപ്പല്‍ചേതത്തില്‍
നിന്ന് ഒരു വാച്ച്, കണക്കുപുസ്തകം, മഷി, പേന

1:14:09.339,1:14:14.029
തുടങ്ങിയവ സൂക്ഷിക്കാന്‍ നമ്മുടെ സുഹൃത്ത് റോബിന്‍സണ്‍ ക്രൂസോ
പഠിക്കുന്നു.. ഒരു നല്ല ഇംഗ്ലീഷുകാരനെ പോലെ അദ്ദേഹം ഒരു കൂട്ടം

1:14:14.029,1:14:16.409
പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പെട്ടെന്ന് തന്നെ തുടങ്ങുന്നു.”

1:14:16.409,1:14:21.489
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇംഗ്ലീഷ് രാഷ്ട്രീയ സാമ്പത്തിക
ജീവിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ മനോരാജ്യം ഉണ്ടായത്.

1:14:21.489,1:14:25.500
ഇങ്ങനെയാണ് പ്രകൃതിയിലെ യുക്തിയുള്ള
ഒരു വ്യക്തി തന്റെ ജീവിതം നിയന്ത്രിക്കുന്നത്

1:14:25.500,1:14:29.429
എന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍
പിന്നീട് അതിനെ ഭാവനയിലൂടെ കണ്ടു.

1:14:29.429,1:14:32.769
മാര്‍ക്സ് ആ വീക്ഷണത്തെ
കളിയാക്കുകയാണ് ഇവിടെ.

1:14:32.769,1:14:35.579
അദ്ദേഹം പറയുന്നു, ശരി റോബിന്‍സണിന്റെ
ദ്വീപില്‍ നിന്ന് നമുക്ക് ദൂരെ പോകാം.

1:14:35.579,1:14:41.749
അതിനിടക്ക്, സാമ്പത്തികശാസ്ത്രജ്ഞര്‍ ഡീഫോയുടെ തെറ്റായ
നോവലാണ് എടുത്തതെന്ന് എനിക്ക് തോന്നുന്നു. അവര്‍ എടുക്കേണ്ടിയിരുന്നത്

1:14:41.749,1:14:44.609
മോള്‍ ഫ്ലാന്‍ഡേഴ്സ് ആയിരുന്നു.

1:14:44.609,1:14:50.349
അത് വളരെ നല്ലതായിരുന്നു. മോള്‍ ഒരു
ക്ലാസിക്കായ കോമഡി കഥാപാത്രമായിരുന്നു.

1:14:50.349,1:14:54.249
അവര്‍ ചുറ്റിക്കറങ്ങി നടക്കുന്നു. മറ്റുള്ള
എല്ലാവരുടേയും വികാരങ്ങളെ ചൂതാട്ടം നടത്തി.

1:14:54.249,1:14:57.110
മറ്റുള്ള എല്ലാവരും അവരുടെ
വികാരങ്ങളേയും ചൂതാട്ടം നടത്തി.

1:14:57.110,1:15:00.929

മോള്‍ ഫ്ലാന്റേഴ്സില്‍ അത്ഭുതകരമായ
ഒരു നിമിഷമുണ്ട്. അതില്‍

1:15:00.929,1:15:06.349
അവര്‍ അവരുടെ അവസാനത്തെ പണവും ചിലവഴിക്കുന്നു. അവരുടെ
കൈവശമുള്ളതെല്ലാം ഉപയോഗിച്ച് ഒരു വാഹനം വാടകക്കെടുക്കുകയും

1:15:06.349,1:15:09.829
ആകര്‍ഷക വസ്ത്രം ധരിച്ച് ഈ വിരുന്ന് ശാലയിലേക്ക് നൃത്തശാലയില്‍
പോകുകയും അവിടെ അവര്‍ ഈ മനുഷ്യനെ കണ്ടുമുട്ടുകയും

1:15:09.829,1:15:13.449
അവര്‍ രണ്ട് പേരും ചേര്‍ന്ന് നൃത്തം ചെയ്യുകയും, അവര്‍ ഒളിച്ചോടുകയും വിവാഹം
കഴിക്കാനും തീരുമാനിക്കുകയും, അവര്‍ ഒളിച്ചോടി വിവാഹം കഴിക്കുകയും ചെയ്യുകയും

1:15:13.449,1:15:15.960
പിന്നെ അടുത്ത ദിവസം രാവിലെ ഒരു പ്രാദേശിക സത്രത്തില്‍
അവര്‍ ഉറക്കമുണരുകയും അയാള്‍ ഇങ്ങനെ പറയുകയും ചെയ്തു:

1:15:15.960,1:15:18.530
കുറച്ച് പണമുണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ഞാന്‍ തകര്‍ന്നവനാണ്.

1:15:18.530,1:15:21.790
അപ്പോള്‍ അവള്‍ പറഞ്ഞു: ഞാനും തകര്‍ന്നതാണ്.
അവര്‍ രണ്ടുപേരും പൊട്ടിച്ചിരിച്ചുകൊണ്ട് വിരമിച്ചു.

1:15:21.790,1:15:23.949
അത് ആശ്ചര്യജനകമായതാണ്. ഉല്‍പ്പന്ന

1:15:23.949,1:15:27.429
സംഘട്ടനങ്ങള്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് കാണിക്കുന്നു.
കോളനികളിലേക്ക് അവള്‍ പോകുന്നു.

1:15:27.429,1:15:30.539
വെര്‍ജീനിയയിലേക്കാണ് അവള്‍ പോകുന്നത്. അവള്‍ കടക്കാരുടെ ജയിലിലെത്തുന്നു…

1:15:30.539,1:15:32.179
മുതലാളിത്തം എന്താനെന്നതിനെക്കുറിച്ചുള്ള

1:15:32.179,1:15:37.449
രൂപകാലങ്കാരത്തില്‍ റോബിന്‍സണ്‍
ക്രൂസോയെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രൂപകാലങ്കാരം അതാണ്

1:15:37.449,1:15:41.219
എന്നാല്‍ നമ്മള്‍ റോബിന്‍സണ്‍ ക്രൂസോയുടെ ദ്വീപിലേക്ക് പോകുകയാണ്

1:15:41.219,1:15:43.169
മുതലാളിത്തത്തിന് മുമ്പുള്ള അവസ്ഥയെ

1:15:43.169,1:15:47.650
കാണാനായി അവിടേക്ക് പോയി നാം നോക്കും

1:15:47.650,1:15:53.859
മദ്ധ്യകാല യൂറോപ്പിലെ വ്യക്തി
ആശ്രിത്വങ്ങളുടെ ലോകം.

1:15:53.859,1:15:56.480
അദ്ദേഹം സേവനജോലിയെക്കുറിച്ച് സംസാരിക്കുന്നു,

1:15:56.480,1:16:00.980
അതില്‍ “…”, അദ്ദേഹം പറയുന്നു, “എല്ലാ സംഭവങ്ങളിലും
തങ്ങളുടെ അദ്ധ്വാന പ്രവര്‍ത്തിയലെ വ്യക്തികള്‍ തമ്മിലുള്ള

1:16:00.980,1:16:03.550
സാമൂഹിക ബന്ധങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്
അവരുടെ സ്വന്തം വ്യക്തിപരമായ ബന്ധങ്ങളായാണ്.

1:16:03.550,1:16:06.729
സാധനങ്ങള്‍ തമ്മിലുള്ള, ഉല്‍പ്പന്നങ്ങളും
അദ്ധ്വാനവും തമ്മിലുള്ള സാമൂഹിക

1:16:06.729,1:16:09.779
ബന്ധങ്ങളായി മറച്ച് വെച്ചല്ല.”

1:16:09.779,1:16:15.439
ഭൂപ്രഭുവിന് വേണ്ടി നിങ്ങള്‍ ജോലിചെയ്യുകയാണെങ്കില്‍
എസ്റ്റേറ്റില്‍ നിങ്ങള്‍ ധാരാളം മണിക്കൂര്‍ ജോലി

1:16:15.439,1:16:16.790
ചെയ്യുന്നുണ്ടാവും.

1:16:16.790,1:16:20.349
അതാണ്. അവിടെ ആശ്രിതത്വത്തിന്റെ
വ്യക്തിപരമായ ഒരു ബന്ധം ഉണ്ട്.

1:16:20.349,1:16:22.449
അവിടെ മറക്കപ്പെട്ടതായി

1:16:22.449,1:16:26.650
ഒന്നുമില്ല. അതാര്യമായത് ഒന്നുമില്ല. പുരുഷാധിപത്യ ഭരണം,
വ്യവസായം, ഗ്രാമീണ കുടുംബം എന്നിവയെക്കുറിച്ചും

1:16:26.650,1:16:29.569
അദ്ദേഹം അത് തന്നെ പറയുന്നു.

1:16:29.569,1:16:32.449
171 താളിന്റെ അവസാനം

1:16:32.449,1:16:34.820
അദ്ദേഹം പറയുന്നു:

1:16:34.820,1:16:36.569
“അവസാനമായി നമുക്ക് ചിന്തിക്കാം

1:16:36.569,1:16:41.069
ഒരു മാറ്റത്തിനായി, പൊതുവായുള്ള ഉത്പാദന
സംവിധാനളോടുകൂടിയ സ്വതന്ത്രരായ മനുഷ്യരുടെ ഒരു കൂട്ടം

1:16:41.069,1:16:45.210
പൂര്‍ണ്ണമായ സ്വബോധത്തെടെ വിവിധ രീതിയില്‍
അവരുടെ അദ്ധ്വാന ശക്തി വികസിപ്പിച്ച് ഒരു

1:16:45.210,1:16:48.609
ഒറ്റ സാമൂഹ്യ അദ്ധ്വാന ശക്തിയായി.”

1:16:48.609,1:16:52.099
സോഷ്യലിസവും അത് എന്താണ് എന്നതിന്റെ
മനോരാജ്യത്തെക്കുറിച്ച് മാര്‍ക്സ് സംസാരിക്കുന്ന

1:16:52.099,1:16:56.840
അപൂര്‍വ്വമായ ഖണ്ഡികകളില്‍
ഒന്നാണിത്. വീണ്ടും

1:16:56.840,1:17:00.829
അദ്ദേഹം പറയുന്നു: “റോബിന്‍സണിന്റെ അദ്ധ്വാനത്തിന്റെ
എല്ലാ സ്വഭാവങ്ങളും ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍

1:17:00.829,1:17:03.239
അത് സാമൂഹ്യപരമാണ് വ്യക്തിപരമല്ല എന്നൊരു വ്യത്യാസമുണ്ട്.”

1:17:03.239,1:17:05.130
അത്തരത്തിലെ ഒരു സമൂഹത്തിലെ

1:17:05.130,1:17:09.629
സാമൂഹ്യ ബന്ധങ്ങളുടെ രീതിയെക്കുറിച്ച്
അദ്ദേഹം തുടര്‍ന്ന് സംസാരിക്കുന്നു.

1:17:09.629,1:17:16.629
172 ആം താളില്‍, “… അവയുടെ ലാളിത്യത്തിലും,
ഉത്പാദനത്തിലും, അതുപോലെ വിതരണത്തിലും സുതാര്യമാണ്.”

1:17:16.780,1:17:21.350
നാം ജീവിക്കുന്ന ലോകത്തിന്റെ സവിശേഷത എടുത്ത്

1:17:21.350,1:17:24.989
പറയാനായി, മുതലാളിത്തത്തിനകത്ത് ആവിര്‍ഭവിക്കുന്ന

1:17:24.989,1:17:28.670
സാമൂഹ്യ ബന്ധങ്ങളുടെ അതാര്യമായ ഗുണം,
അതിന് വിപരീതമായുള്ള ബദല്‍ ഉത്പാദന രീതികള്‍

1:17:28.670,1:17:33.260
എന്നീ വളരെ പ്രത്യേകമായ ഗുണത്തെക്കുറിച്ചാണ്

1:17:33.260,1:17:37.159
അദ്ദേഹം സംസാരിക്കുന്നത്.

1:17:37.159,1:17:40.250
പിന്നീട് അദ്ദേഹം ചില

1:17:40.250,1:17:42.469
അഭിപ്രായങ്ങള്‍ പറയുന്നു.

1:17:42.469,1:17:46.249
അത് ഒരു തരത്തില്‍ രസകരവും വിവാദപരവും ആണ്:

1:17:46.249,1:17:50.449
“ചരക്ക് ഉത്പാദകരുടെ ഒരു സമൂഹത്തിന് അവരുടെ
ഉത്പാദനത്തിന്റെ പൊതുവായ സാമൂഹ്യ ബന്ധം,

1:17:50.449,1:17:54.039
സത്യത്തില്‍ അവര്‍ അവരുടെ ഉല്‍പ്പന്നങ്ങളെ
ചരക്കുകളായി പരിഗണിക്കുന്നു.

1:17:54.039,1:17:58.730
അതുകൊണ്ട് മൂല്യമായും. ഈ പദാര്‍ത്ഥ രൂപം അവരുടെ വ്യക്തിനിഷ്ടമായ
സ്വകാര്യ അദ്ധ്വാനത്തെ മറ്റുള്ളവരുടെ പരസ്പര ബന്ധമായി

1:17:58.730,1:18:02.310
കൊണ്ടുവരുന്ന സമജാതീയമായ മനുഷ്യാദ്ധ്വാനം ആക്കുന്നു.

1:18:02.310,1:18:05.459
മതപരമായ മനുഷ്യന്റെ ആരാധാനയോടുകൂടിയ
ക്രിസ്തുമതം അമൂര്‍ത്തമായ അതിനേക്കാള്‍

1:18:05.459,1:18:09.789
പ്രത്യേകമായി ബൂര്‍ഷ്വാ വികസനത്തില്‍ അതായത്
Protestantism, Deism തുടങ്ങിയവ മതത്തിന്റെ

1:18:09.789,1:18:12.270
ഏറ്റവും ചേര്‍ന്നിരിക്കുന്ന രൂപമാണ്.”

1:18:12.270,1:18:15.710
നിങ്ങള്‍ക്കറിയാവുന്നത് പോലെ മാക്സ് വെബ്ബര്‍ ആ സിദ്ധാന്തത്തെ വളരെ

1:18:15.710,1:18:19.619
കാലത്തിന് ശേഷം നേര്‍വിപരീതം പറഞ്ഞു, മുതലാളിത്തമെന്നത്
യഥാര്‍ത്ഥത്തില്‍ മത വിശ്വാസത്തിന്റെ ഒരു പ്രകടനമാണ്

1:18:19.619,1:18:20.900
അതേ സമയം മാര്‍ക്സ് പറയുന്നത്:

1:18:20.900,1:18:23.789
യഥാര്‍ത്ഥത്തില്‍ മതപരമായ രൂപമാറ്റം

1:18:23.789,1:18:25.209
വളരുന്ന ചരക്ക് ബന്ധങ്ങളുടെ ഒരു അപവര്‍ത്തനം

1:18:25.209,1:18:29.649
ആണ് ഒരു പ്രതിഫലനം. മൂല്യ സിദ്ധാന്തത്തിന്റെ വളര്‍ച്ചയും

1:18:29.649,1:18:30.250
അമൂര്‍ത്ത രൂപത്തിലെ

1:18:30.250,1:18:33.980
മനുഷ്യാദ്ധ്വാനത്തിന്റെ മൂല്യം,
അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും.

1:18:33.980,1:18:36.780
ആ പ്രത്യേക രൂപത്തിലെ മതപരമായ വിശ്വാസങ്ങള്‍

1:18:36.780,1:18:39.119
സാമ്പത്തിക രാഷ്ട്രീയ ഘടനയുടെ

1:18:39.119,1:18:45.799
മാറ്റങ്ങളോടെ ഒരു സ്ഥലത്ത്
സമാന്തരമായി നീങ്ങുന്നു.

1:18:45.799,1:18:50.039
അദ്ദേഹം പിന്നെ പറയുന്ന അഭിപ്രായം: “പുരാതനമായ
ഏഷ്യാറ്റിക്, ക്ലാസിക്കല്‍-പുരാതനമായ, അത്തരത്തിലുള്ള

1:18:50.039,1:18:53.170
മറ്റ് രീതിയിലെ ഉത്പാദനത്തിലും
ചരക്കിലേക്കുള്ള ഉല്‍പ്പന്നത്തിന്റെ രൂപമാറ്റം,

1:18:53.170,1:18:58.129
അതുകൊണ്ട് ചരക്കുകളുടെ ഉത്പാദകരെന്ന മനുഷ്യന്റെ
നിലനില്‍പ്പ് കീഴുദ്യോഗം പോലുള്ള കര്‍ത്തവ്യം വഹിക്കുന്നു…”

1:18:58.129,1:19:02.799
വിശ്വാസ ക്രമങ്ങളുടെ മേല്‍ കമ്പോള കൈമറ്റത്തിന്റെ

1:19:02.799,1:19:06.909
ആഘാതത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

1:19:06.909,1:19:09.500
തീര്‍ച്ചയായും വിശ്വാസ ക്രമങ്ങളും

1:19:09.500,1:19:14.900
ബാധിക്കുന്നു. താള് 173 ല്‍ അദ്ദേഹം പറയുന്നു, “മറ്റ് മനുഷ്യരുമായി
മനുഷ്യനുള്ള പ്രകൃതിദത്തമായ സ്പീഷീസ് ബന്ധത്തിന്റെ പൊക്കിള്‍ക്കൊടിയും

1:19:14.900,1:19:20.049
പരിചാരകവൃത്തിയിലെ ആധിപത്യത്തിന്റെ നേരിട്ടുള്ള ബന്ധങ്ങളും.

1:19:20.049,1:19:23.379
അദ്ധ്വാനത്തിന്റെ ഉത്പാദന ശക്തികളുടെ ഒരു താഴ്ന്ന
തലത്തിലുള്ള വികാസവും, അതിനോടൊപ്പം തങ്ങളുടെ ഭൌതിക ജീവിതം

1:19:23.379,1:19:24.880
പുനര്‍നിര്‍മ്മിക്കാനുള്ള നിര്‍മ്മാണ

1:19:24.880,1:19:28.920
പ്രക്രിയക്കകത്തെ അതുമായി ബന്ധപ്പെട്ട മനുഷ്യര്‍
തമ്മിലുള്ള പരിമിതമായ ബന്ധങ്ങളും കൊണ്ട്

1:19:28.920,1:19:29.659
പാകപ്പെടുത്തിയെടുക്കുന്നതാണ് അവ.

1:19:29.659,1:19:33.419
അതുകൊണ്ട് മനുഷ്യനും പ്രകൃതിയും
തമ്മിലുള്ള പരിമിതമായ ബന്ധങ്ങളും.

1:19:33.419,1:19:37.989
പുരാതന പ്രകൃതി ആരാധനകളില്‍ ശരിക്കുള്ള
പരിമിതികള്‍ പ്രതിഫലിക്കപ്പെട്ടിരിക്കുന്നു…”.

1:19:37.989,1:19:42.059
കുറച്ച് താഴെ അദ്ദേഹം സംസാരിക്കുന്നു,
“സാമൂഹ്യ ജീവ-പ്രക്രിയയില്‍ നിന്ന് മൂടുപടം

1:19:42.059,1:19:44.199
നീക്കംചെയ്യപ്പെട്ടിട്ടില്ല,…

1:19:44.199,1:19:47.120
സ്വതന്ത്രമായി ബന്ധപ്പെട്ട മനുഷ്യരുടെ
ഉത്പാദനം ആയി മാറുന്നത് വരെ,

1:19:47.120,1:19:50.919
അവരുടെ ബോധത്തിലും ആസൂത്രിത
നിയന്ത്രണത്തിലും നില്‍ക്കുന്നതാണ്.

1:19:50.919,1:19:54.380
എന്നിരുന്നാലും സമൂഹത്തിന്റെ ഒരു ഭൌതിക അടിസ്ഥാനവും

1:19:54.380,1:19:58.409
നിലനില്‍പ്പിന്റെ ഒരു ഭൌതിക അവസ്ഥകളുടെ
ഒരു നിരയും ആവശ്യമായതാണ് ഇത്,

1:19:58.409,1:20:05.409
അത് കാലാകാലമായി പ്രകൃതിദത്തവും ദീര്‍ഘകാലത്തെ
ചരിത്രപരമായ വികാസത്തിന്റെ പെട്ടെന്നുണ്ടാകുന്ന ഉല്‍പ്പന്നവും ആണ്.”

1:20:06.919,1:20:12.780
ഇവിടെ മാര്‍ക്സ് അദ്ദേഹത്തിന്റെ ഊഹാധിഷ്ടിത രീതിയിലാണ്,

1:20:12.780,1:20:17.000
ആശയങ്ങളും വിശ്വാസങ്ങളും ഏങ്ങനെ

1:20:17.000,1:20:19.749
പ്രതിരോധമില്ലാത്തവയാകുന്നു

1:20:19.749,1:20:24.699
എന്ന് സംസാരിക്കുന്നു. അത് അടുത്ത
രണ്ട് മൂന്ന് താളുകളില്‍ എഴുതിയിരിക്കുന്നു.

1:20:24.699,1:20:27.469
ഇതിന് മേല്‍ നമുക്ക് എത്രമാത്രം ഉറപ്പ്

1:20:27.469,1:20:29.380
കൊടുക്കാമെന്നതിനെക്കുറിച്ച് തീര്‍ച്ചയായും

1:20:29.380,1:20:32.099
ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

1:20:32.099,1:20:33.989
എന്നാല്‍ അത് വളരെ വ്യക്തമാണ്

1:20:33.989,1:20:39.599
175 ആം താളിന്റെ അവസാനം
അദ്ദേഹം പറയുന്നു,

1:20:39.599,1:20:41.809
ഫലത്തില്‍ ഒരു

1:20:41.809,1:20:46.800
ചുരുക്കല്‍(reductionist) വാദം അദ്ദേഹം

1:20:46.800,1:20:49.969
പുനരാവര്‍ത്തിക്കുകയാണ് ആ അടിക്കുറിപ്പില്‍:

1:20:49.969,1:20:52.909
“ഓരോ പ്രത്യേക രീതിയിലെ
ഉത്പാദനത്തിലും എന്റെ വീക്ഷണം,

1:20:52.909,1:20:57.760
ഓരോ പ്രത്യേക നിമിഷങ്ങളിലും അതുമായി ബന്ധപ്പെട്ട
ഉത്പാദന ബന്ധങ്ങള്‍, ചുരുക്കത്തില്‍ ‘സമൂഹത്തിന്റെ

1:20:57.760,1:21:00.320
സാമ്പത്തിക ഘടന’, ആണ്

1:21:00.320,1:21:05.129
‘യഥാര്‍ത്ഥ അടിത്തറ. അതിന് മുകളിലാണ്
നിയമപരവും രാഷ്ട്രീയവുമായ വലിയ ഘടന

1:21:05.129,1:21:09.440
കൃത്യമായ രൂപത്തിലെ സാമൂഹ്യ ബോധം
അതുമായി ബന്ധപ്പെട്ടിരിക്കുന്നു’,

1:21:09.440,1:21:14.449
‘സാമൂഹ്യ, രാഷ്ട്രീയ, ബൌദ്ധിക ജീവിതത്തിന്റെ പൊതുവായ
പ്രക്രിയയെ രൂപപ്പെടുത്തിയെടുക്കുന്നത് ഭൌതിക

1:21:14.449,1:21:17.399
ജീവിതത്തിന്റെ ഉത്പാദന രീതി ആണ്.”

1:21:17.399,1:21:20.789
രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിന് മുഖവുരയായി

1:21:20.789,1:21:22.270
ഈ വാദമാണ് അദ്ദേഹം

1:21:22.270,1:21:25.010
മുന്നോട്ട് വെക്കുന്നത്,

1:21:25.010,1:21:28.739
അത് അദ്ദേഹം മൂലധനത്തില്‍ ചേര്‍ത്ത് വെക്കുന്നു.

1:21:28.739,1:21:31.150
അത് ഒരു ചുരുക്കല്‍ വാദമാണ്.

1:21:31.150,1:21:32.800
അത് പറയുന്നു,

1:21:32.800,1:21:35.909
അദ്ധ്വാന പ്രക്രിയയുടെ മനസിലാക്കലില്‍ നിന്ന്
തുടങ്ങി അദ്ധ്വാന പ്രക്രിയയുടെ സ്വഭാവത്തേയും

1:21:35.909,1:21:39.989
എന്താണ് അദ്ധ്വാന പ്രക്രിയ എന്നതിന്റേയും,
എങ്ങനെയാണ് മനുഷ്യര്‍ അവരുടെ

1:21:39.989,1:21:43.039
ഉത്പാദനം സംഘടിപ്പിക്കുന്നത് എന്നതിന്റേയും

1:21:43.039,1:21:44.449
അടിസ്ഥാനത്തില്‍

1:21:44.449,1:21:47.079
നിങ്ങള്‍ക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട്

1:21:47.079,1:21:49.449
കാര്യങ്ങള്‍ പറയാനാവും, നിയമ ഘടനയെക്കുറിച്ച്,

1:21:49.449,1:21:53.319
വിശ്വാസത്തിന്റെ മാതൃകയെക്കുറിച്ച്, അങ്ങനെയുള്ളതെല്ലാം.

1:21:53.319,1:21:54.899
ചുരുക്കല്‍ വാദത്തെ നിങ്ങള്‍

1:21:54.899,1:21:58.689
ഇഷ്ടപ്പെടുന്നുണ്ടാവില്ല. നിങ്ങള്‍ അതിനോട് വിസമ്മതിച്ചേക്കാം.
എന്നാല്‍ മാര്‍ക്സ് അദ്ദേഹം വിശ്വസിക്കുന്നത് എന്താണെന്ന്

1:21:58.689,1:22:00.919
പറയുകയാണിവിടെ എന്ന് നിങ്ങള്‍

1:22:00.919,1:22:03.379
വ്യക്തമായി അറിയണം . പ്രധാനപ്പെട്ടതെന്ന് അദ്ദേഹം

1:22:03.379,1:22:08.719
കരുതുന്നത് എന്താണെന്നത്.

1:22:08.719,1:22:10.339
അതിനെക്കുറിച്ച് എന്റെ വീക്ഷണം

1:22:10.339,1:22:12.590
അത് ഒരു പ്രചോദനകരമായ ആശയമാണ്.

1:22:12.590,1:22:17.169
എന്നാല്‍ മിക്ക ചുരുക്കല്‍ വാദങ്ങളെ പോലെ
അത് അവസാനം പരാജയപ്പെടും.

1:22:17.169,1:22:21.149
ചുരുക്കല്‍ വാദ സ്ഥാനം എടുക്കുന്നത് വഴി
മുമ്പ് കാണാതിരുന്ന എല്ലാ തരത്തിലേയും

1:22:21.149,1:22:22.989
കാര്യങ്ങള്‍ നിങ്ങള്‍ കാണാന്‍ തുടങ്ങും.

1:22:22.989,1:22:27.280
ചുരുക്കല്‍ വാദ ഉള്‍പ്രരണയില്ലാതെ
കാര്യങ്ങളുടെ എല്ലാ സ്വഭാവങ്ങളും മാര്‍ക്സിന്

1:22:27.280,1:22:30.869
ഒരിക്കലും മനസിലാകില്ലായിരുന്നു.

1:22:30.869,1:22:35.099
സമാനമായ തരത്തിലെ ചുരുക്കല്‍വാദം നിങ്ങള്‍ കാണും.
ജീവശാസ്ത്രപരമായ ശാസ്ത്രങ്ങളിലേത് പോലെ. അവിടെ

1:22:35.099,1:22:37.799
പരിണാമം സൂഷ്മ ഭൌതികശാസ്ത്രത്തിലേക്ക് ചുരുക്കിക്കൊണ്ട്

1:22:37.799,1:22:39.920
വരുന്നു, തുടങ്ങിയുള്ള കാര്യങ്ങള്‍.

1:22:39.920,1:22:41.139
വീണ്ടും,

1:22:41.139,1:22:45.920
നിങ്ങള്‍ക്ക് വാദിക്കാം, അവസാനം ആ ശ്രമം പരാജയപ്പെടും,
എന്നാല്‍ സത്യം എന്തെന്തെന്നാല്‍, പരിണാമവും,

1:22:45.920,1:22:51.310
ജനിതക ചരിത്രവും തുടങ്ങയവയെല്ലാം പരസ്പരം ഒരു തരത്തില്‍
ഉള്‍ക്കൊണ്ടിരിക്കുന്ന സ്ഥിതിയിലാണ്. ജീവശാസ്ത്രത്തിന്റെ രംഗത്ത്

1:22:51.310,1:22:55.470
ചുരുക്കല്‍വാദപരമായ തെരയല്‍ യഥാര്‍ത്ഥത്തില്‍
അവിശ്വസനീയമായ തരത്തില്‍ പ്രധാനപ്പെട്ട

1:22:55.470,1:22:58.860
വീക്ഷണങ്ങള്‍ ഉത്പാദിപ്പിക്കുന്നു.
അതേ രീതിയില്‍ ഞാന്‍ വാദിക്കുന്നു,

1:22:58.860,1:23:00.820
മാര്‍ക്സ് ഇവിടെ

1:23:00.820,1:23:04.719
ചുരുക്കല്‍വാദത്തിന്റെ തത്വവുമായി
ചേര്‍ന്ന് നില്‍ക്കുന്നത് അദ്ദേഹത്തിന്റെ

1:23:04.719,1:23:07.229
അന്വേഷണ രീതിയിലും അന്വേഷിക്കാനുള്ള

1:23:07.229,1:23:11.129
പ്രചോദനത്തിലും വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്.

1:23:11.129,1:23:15.219
ഓ അത് ചുരുക്കല്‍വാദിയാണ്. അതുകൊണ്ട് അതില്‍ വിശ്വസിക്കുന്നില്ല
എന്ന് പറയുന്ന ആളുകള്‍ ഉണ്ട്. അത് എന്നെ ശല്യപ്പെടുത്തുന്ന ഒരു കാര്യം

1:23:15.219,1:23:19.309
ആണെന്ന് എനിക്ക് പറയേണ്ടിവരും.

1:23:19.309,1:23:22.949
നമുക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആളുകള്‍
ചുരുക്കല്‍വാദി ആകാന്‍ തയ്യാറായില്ലെങ്കിലെങ്കില്‍

1:23:22.949,1:23:25.849
നാം ഒരിക്കലും ഒന്നും അറിയില്ല.

1:23:25.849,1:23:29.539
സത്യത്തില്‍ ധാരാളം പ്രാവശ്യം നാം
സ്ഥിരമായി സങ്കീര്‍ണ്ണതകളെ ചുരുക്കി

1:23:29.539,1:23:31.679
ലളിതവല്‍ക്കരിക്കുന്നുണ്ട്.

1:23:31.679,1:23:36.459
ധാരണയും അറിവിന്റെ നിര്‍മ്മാണങ്ങളും
എന്താണെന്നതിനെക്കുറിച്ച് അത് ധാരാളം കാര്യം പറയുന്നു.

1:23:36.459,1:23:40.329
ലോകത്തെ ഒരു സങ്കീര്‍ണ്ണമായ സ്ഥലമായാണ്
നാം മനസിലാക്കുന്നത്. അതിന്റെ മറുവശമായി,

1:23:40.329,1:23:42.510
ചില ലളിതമായ കാര്യങ്ങള്‍ നമുക്ക് കിട്ടിയാല്‍

1:23:42.510,1:23:45.540
നിങ്ങള്‍ക്ക് സങ്കീര്‍ണ്ണതകളെ വ്യത്യസ്ഥമായ
ഒരു രീതിയില്‍ മനസിലാക്കാനാകും. അതാണ്

1:23:45.540,1:23:48.199
മാര്‍ക്സ് നമുക്ക് വേണ്ടി ചെയ്യുന്നത്. എന്നാല്‍ ഇവിടെ

1:23:48.199,1:23:52.539
അദ്ദേഹം വളരെ തുറന്നമനസ്സോടെയാണ്.
ഇതാണ് അദ്ദേഹം ചെയ്യുന്നത്. ഈ ഖണ്ഡികകളില്‍

1:23:52.539,1:23:55.019
എങ്ങനെയാണ് ഇടപെട്ടുകൊണ്ടിരിക്കുന്ന

1:23:55.019,1:23:59.349
രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിന്റെ
സ്വഭാവത്തില്‍ വിശ്വാസ ക്രമങ്ങളെ

1:23:59.349,1:24:03.379
ഒറ്റപ്പെടുത്താന്‍ കഴിയില്ല
എന്ന് അദ്ദേഹം വളരേറെ

1:24:03.379,1:24:06.769
പ്രത്യക്ഷമായി പറയുന്നു.

1:24:06.769,1:24:08.369
എന്നാല്‍ വീണ്ടും, ഞാന്‍ ഊന്നിപ്പറയുന്നു,

1:24:08.369,1:24:11.520
174 ആം താളിലെ അടിക്കുറിപ്പ്,

1:24:11.520,1:24:16.050
താഴെയായി, അടിക്കുറിപ്പ് 34,

1:24:16.050,1:24:20.599
വളരെ പ്രധാനപ്പെട്ട അടിക്കുറിപ്പ് ആണ്. കാരണം
അവിടെ അദ്ദേഹം ക്ലാസിക്കല്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തിന്റെ

1:24:20.599,1:24:27.469
പ്രധാന പരാജയത്തെക്കുറിച്ചാണ് പറയുന്നത്.

1:24:27.469,1:24:30.549
അദ്ദേഹം ഇവിടെ ചൂണ്ടിക്കാണിക്കുന്നത്

1:24:30.549,1:24:36.269
മൂല്യ സിദ്ധാന്തത്തെ മനസിലാക്കുന്നതില്‍
നാം തെറ്റ് വരുത്തരുത് എന്നാണ്.

1:24:36.269,1:24:39.109
മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം

1:24:39.109,1:24:43.860
സാമൂഹ്യ ഉത്പാദനത്തിന്റെ ശാശ്വതമായ പ്രകൃതിദത്ത രൂപമാണ്.

1:24:43.860,1:24:46.230
അത് ചരിത്രപരമായ ഒരു നിര്‍മ്മിതിയാണ്,

1:24:46.230,1:24:52.400
അങ്ങനെയുള്ള ഒന്ന് ചരിത്രപരമായി അപനിര്‍മ്മാണം ചെയ്യാനാകും..

1:24:52.400,1:24:55.109
എന്നാല്‍ ക്ലാസിക്കല്‍ രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞര്‍ മൂല്യത്തിന്റെ

1:24:55.109,1:24:58.599
അദ്ധ്വാനത്തെ പ്രകൃതിദത്തമായതെന്ന് കണക്കാക്കി.

1:24:58.599,1:25:02.570
റോബിന്‍സണ്‍ ക്രൂസോ പോലെ, അതുകൊണ്ടാണ്
അവര്‍ റോബിന്‍സണ്‍ ക്രൂസോയിലേക്ക് മടങ്ങി പോയത്.

1:25:02.570,1:25:06.340
പ്രകൃതിദത്തമായ ഒരു ചുറ്റുപാടില്‍ ഒരു സാധാരണ വ്യക്തി
എന്ത് ചെയ്യും? അയാള്‍ റോബിന്‍സണ്‍ ക്രൂസോ

1:25:06.340,1:25:10.389
ചെയ്തത് പോലെ ചെയ്യും. അങ്ങനെയാണ്

1:25:10.389,1:25:19.339
17ആം നൂറ്റാണ്ടില്‍ ബൂര്‍ഷ്വകള്‍ ചിന്തിച്ചത്.

1:25:20.300,1:25:23.750
അദ്ദേഹം 174 ആം താളില്‍ പറയുന്നത് പോലെ:

1:25:23.750,1:25:27.749
ബൂര്‍ഷ്വാ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം, അദ്ദേഹം പറയുന്നു,
“…ഒരിക്കലും ആ ചോദ്യം ചോദിച്ചിട്ടില്ല

1:25:27.749,1:25:32.400
എന്തുകൊണ്ടാണ് ഈ ഉള്ളടക്കം ആ പ്രത്യേക രൂപത്തിലായത്. അതിനെ
ഇങ്ങനെ പറയാം, എന്തുകൊണ്ടാണ് അദ്ധ്വാനത്തെ മൂല്യത്തിന്റെ രൂപത്തില്‍

1:25:32.400,1:25:34.689
പ്രകടിപ്പിക്കുന്നത്.

1:25:34.689,1:25:38.729
എന്തുകൊണ്ടാണ് അദ്ധ്വാനത്തെ അതിന്റെ കാലയളവില്‍
അളക്കുന്നത് ഉല്‍പ്പന്നത്തിന്റെ മൂല്യത്തിന്റെ അളവിന്റെ രൂപത്തില്‍

1:25:38.729,1:25:41.239
പ്രകടിപ്പിക്കുന്നത്.

1:25:41.239,1:25:43.870
ഉത്പാദന പ്രക്രിയ മനുഷ്യന് മേല്‍ യജമാനനാകുന്ന, തിരിച്ചാകേണ്ടതിന്

1:25:43.870,1:25:46.070
പകരം, ഒരു സാമൂഹിക രൂപീകരണത്തില്‍ ഉള്‍പ്പെട്ട,

1:25:46.070,1:25:50.629
തെറ്റുവരാത്ത മുദ്ര വഹിക്കുന്ന ഈ സമവാക്യങ്ങള്‍
രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞരുടെ ബൂര്‍ഷ്വ

1:25:50.629,1:25:55.219
ബോധം സ്വതഃസിദ്ധമായി കാണപ്പെടുന്നു.

1:25:55.219,1:26:00.710
ഉത്പാദനപരമായ അദ്ധ്വാനത്തെ പ്രകൃതി
അടിച്ചേല്‍പ്പിക്കുന്ന അവശ്യകതയായും കണ്ടു.”

1:26:00.710,1:26:06.269
ക്ലാസിക്കല്‍ രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിന്
നാശകാരിയായ വിമര്‍ശനമാണിത്.

1:26:06.269,1:26:10.829
ഒരു രീതിയില്‍ അത് എത്രമാത്രം നാശകിരയായിരുന്നുവെന്നാല്‍

1:26:10.829,1:26:14.639
അതിന് ശേഷം മാര്‍ക്സിന് പിന്നാലെ വന്ന ബഹളങ്ങള്‍ എല്ലാം,

1:26:14.639,1:26:15.690
സാമ്പത്തികശാസ്ത്രത്തിന് കണ്ടെത്തേണ്ടതായി…,

1:26:15.690,1:26:20.399
മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തത്തെ ഉപേക്ഷിക്കേണ്ടതായി വന്നു.

1:26:20.399,1:26:24.780
അതുകൊണ്ട് 19 ആം നൂറ്റാണ്ടിന്റെ മദ്ധ്യ കാലത്ത്
ഇത്തരത്തിലുള്ള വിമര്‍ശങ്ങനങ്ങള്‍ അനുഭവിച്ച പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട

1:26:24.780,1:26:28.870
സാമ്പത്തികശാസ്ത്രജ്ഞര്‍ ചെയ്തതെന്തെന്നാല്‍ അവര്‍ ഇങ്ങനെ പറഞ്ഞു:
ഇതിനെ നേരിടാനുള്ള ഏക വഴി എന്തെന്നാല്‍ ഈ മൂല്യത്തിന്റെ

1:26:28.870,1:26:31.289
അദ്ധ്വാന സിദ്ധാന്തത്തെ മൊത്തത്തില്‍ തള്ളിക്കളയുക എന്നതാണ്.

1:26:31.289,1:26:35.739
അങ്ങനെ മൂല്യത്തിന്റെ ഒരു പാര്‍ശ്വവല്‍കൃത സിദ്ധാന്തത്തിലേക്ക്
നാം എത്തിച്ചേരുന്നു. അത് പൂര്‍ണ്ണമായും വ്യത്യസ്ഥമായ

1:26:35.739,1:26:37.110
ഒരു മൂല്യ ഘടനയാണ്.

1:26:37.110,1:26:41.830
ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രത്തിന് പകരം
സാമ്പത്തികശാസ്ത്രത്തെ പുനര്‍നിര്‍മ്മിച്ച് നവക്ലാസിക്കല്‍

1:26:41.830,1:26:43.469
സാമ്പത്തികശാസ്ത്രമാക്കി.

1:26:43.469,1:26:46.910
എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്.
മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തത്തില്‍ പിടിച്ച് നില്‍ക്കാന്‍ വളരെ വിഷമമാണ്.

1:26:46.910,1:26:53.420
അതുപോലെ ചവറാക്കപ്പെടാനും
വേറൊന്ന് അവസാനം ഒരു മാര്‍ക്സിസ്റ്റായി മാറാനും..

1:26:53.420,1:26:58.329
ആരും അതാകാന്‍ ആഗ്രഹിക്കുന്നില്ല. ക്ലാസിക്കല്‍
രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞര്‍ ഒരു തരത്തില്‍

1:26:58.329,1:27:02.460
വലിച്ചെറിയപ്പെട്ടു, തള്ളിമാറ്റപ്പെട്ടു.
പ്രധാന കാരണം മാര്‍ക്സ് നിര്‍മ്മിച്ച

1:27:02.460,1:27:07.380
തരത്തിലെ വിമര്‍ശനം കാരണം ആശയപരമായി
പിടിച്ച് നില്‍ക്കാന്‍ അസാദ്ധ്യമായി തീര്‍ന്നു.

1:27:07.380,1:27:13.779
മാര്‍ക്സ് പറഞ്ഞതിന്റെ ശക്തി എന്താണെന്ന്
അംഗീകരിക്കാതെയാണ് അങ്ങനെ നടന്നത്.

1:27:13.779,1:27:17.579
176 ല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞ് തുടരുന്നു:
“ചരക്കുകളുടെ ലോകത്തോട് ബന്ധപ്പെട്ട

1:27:17.579,1:27:21.499
അമിതാരാധനയാലോ, അദ്ധ്വാനത്തിന്റെ
സാമൂഹ്യ സ്വഭാവങ്ങളുടെ വസ്തുനിഷ്ടമായ പ്രകടനത്താലും,

1:27:21.499,1:27:26.170
മറ്റ് കാര്യങ്ങളാലോ, കൈമാറ്റ മൂല്യത്തിന്റെ രൂപീകരണത്തിന്റെ
പ്രകൃതിയുടെ പങ്കിനെക്കുറിച്ചുള്ള വിരസവും ക്ഷീണിപ്പിക്കുന്നതുമായ

1:27:26.170,1:27:32.280
തര്‍ക്കത്തിന്റെ പേരിലോചില സാമ്പത്തികശാസ്ത്രജ്ഞര്‍
തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്നു.”

1:27:32.280,1:27:34.739
തീര്‍ച്ചയായും അത് തുടരുന്നു.

1:27:34.739,1:27:38.800
“കൈമാറ്റ-മൂല്യം ഒരു സാധനത്തില്‍ സംഭരിക്കപ്പെട്ടിരിക്കുന്ന
അദ്ധ്വാനത്തെ പ്രകടിപ്പിക്കാനുള്ള ഒരു കൃത്യമായ സാമൂഹ്യ രീതി ആയതിനാല്‍

1:27:38.800,1:27:42.179
അത് കൈമാറ്റത്തിന്റെ തോത്
പോലുള്ളവയേക്കുള്ളതിനേക്കാള്‍ ഒട്ടും തന്നെ

1:27:42.179,1:27:44.259
അസാധാരണ കാര്യമല്ല.”

1:27:44.259,1:27:47.289
വാടക സമൂഹത്തില്‍ നിന്നല്ല മണ്ണില്‍

1:27:47.289,1:27:52.909
നിന്ന് വളര്‍ന്ന് വരുന്ന ഒന്നാണെന്ന physiocratic
മിഥ്യാബോധത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

1:27:52.909,1:27:55.289
പിന്നീട് അദ്ദേഹം അത് അവസാനിപ്പിക്കുന്നത്

1:27:55.289,1:27:58.030
ചരക്കുകള്‍ക്ക് സംസാരിക്കാന്‍

1:27:58.030,1:28:01.320
കഴിഞ്ഞിരുന്നെങ്കില്‍ അവ എന്താകും പറയുക
എന്ന രസകരമായ വരികളിലാണ്. സത്യത്തില്‍

1:28:01.320,1:28:03.049
ചരക്കുകളുടെ ആ ഭാഷ ഇവിടെയുണ്ട്.

1:28:03.049,1:28:07.589
ഞാന്‍ അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. എന്നാല്‍
അത് കുറച്ച് രഹസ്യപദ്ധതി പോലെയാണ്.

1:28:07.589,1:28:11.190
ശരി. അതുകൊണ്ട് അതാണ് ചരക്കുകളെക്കുറിച്ചുള്ള
അമിതാരാധന, ആര്‍ക്കെങ്കിലും എന്തെങ്കിലും

1:28:11.190,1:28:15.599
നിരീക്ഷണങ്ങളുണ്ടോ? മാര്‍ക്സിന്റെ പ്രധാന വിഷയത്തെക്കുറിച്ച് തര്‍ക്കം
നടത്താന്‍ എനിക്ക് ആഗ്രഹമില്ല. അത് നമുക്ക് മറ്റൊരു സമയത്ത് ചെയ്യാം.

1:28:15.599,1:28:20.429
എനിക്ക് രണ്ടാം അദ്ധ്യായം കടന്ന് പോകണം.

1:28:20.429,1:28:23.699
രണ്ടാം അദ്ധ്യായത്തിലേക്ക് നമുക്ക് കടക്കാം.

1:28:23.699,1:28:29.369
രണ്ടാം അദ്ധ്യായം എനിക്ക് തോന്നുന്നത് അത്ര അധികം വിഷമകരമല്ല.

1:28:29.369,1:28:33.210
ലളിതമായി പറഞ്ഞാല്‍, കൈമാറ്റത്തിന്റെ വ്യവസ്ഥകള്‍ വിവരിക്കുകയാണ്

1:28:33.210,1:28:38.819
മാര്‍ക്സ് ഇവിടെ ചെയ്യുന്നത്.

1:28:38.819,1:28:39.790
തീര്‍ച്ചയായും

1:28:39.790,1:28:44.119
ചരക്കുകള്‍ തന്നത്താനെയല്ല കമ്പോളത്തിലേക്ക്

1:28:44.119,1:28:47.670
പോകുന്നത്. അവക്ക് ഉടമസ്ഥരുണ്ട്
എന്ന് കാണിച്ചുകൊണ്ട് അദ്ദേഹം തുടങ്ങുന്നു

1:28:47.670,1:28:54.670
അതുകൊണ്ട് നമുക്ക് ചിലത് പറയണം, ചരക്കുകളെക്കുറിച്ചല്ല.
പകരം ചരക്കുകളും അവയുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്.

1:28:55.189,1:28:57.990
ഒരു സമൂഹത്തെക്കുറിച്ച് ആലോചിക്കുകയാണ്

1:28:57.990,1:29:01.429
അദ്ദേഹം ചെയ്യുന്നത്.

1:29:01.429,1:29:05.590
178 ആം താളില്‍ പറയുന്നു, “എല്ലാവരും
പരസ്പരം സ്വകാര്യ വസ്തുക്കളുടെ ഉടമകളാണെന്ന കാര്യം

1:29:05.590,1:29:07.989
പാലകര്‍ തീര്‍ച്ചയായും തിരിച്ചറിയുക.

1:29:07.989,1:29:09.800
ഇത് നിയമസംബന്ധിയായ ബന്ധമാണ്,

1:29:09.800,1:29:12.370
അതിന്റെ രൂപം കരാറാണ്.

1:29:12.370,1:29:16.110
അത് വികസിതമായ ഒരു നിയമ വ്യവസ്ഥയുടെ ഭാഗമായാലും
ഇല്ലെങ്കിലും സാമ്പത്തിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന

1:29:16.110,1:29:18.819
രണ്ട് ആഗ്രഹങ്ങള്‍ തമ്മിലുള്ള ബന്ധമാണ്.

1:29:18.819,1:29:23.260
ഈ നിയമപരമായ ബന്ധത്തിന്റെ ഉള്ളടക്കം (…)
തന്നെ സാമ്പത്തിക ബന്ധമാണ് തീരുമാനിക്കുന്നത്.

1:29:23.260,1:29:26.989
(…)പരസ്പരം വെറും പ്രതിനിധികളെന്ന നിലയില്‍
ആണ് വ്യക്തികള്‍ ഉണ്ടായിരിക്കുന്നത്”

1:29:26.989,1:29:33.219
അദ്ദേഹം പറയുന്നു. നാം ഇനി നോക്കാന്‍ പോകുന്നത്
“(…)സാമ്പത്തിക വേദിയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ (…)”

1:29:33.219,1:29:40.219
“സാമ്പത്തിക ബന്ധങ്ങള്‍ വ്യക്തിത്വവല്‍ക്കരിച്ചവയാണ്.”

1:29:42.729,1:29:44.479
അവസാനം പറഞ്ഞതിനെ നമുക്ക് ആദ്യം പരിശോധിക്കാം.

1:29:44.479,1:29:49.839
സാമൂഹ്യബന്ധങ്ങളുടെ വ്യക്തിത്വ
വല്‍ക്കരണത്തെക്കുറിച്ചാണ് അദ്ദേഹം

1:29:49.839,1:29:51.379
മൂലധനത്തില്‍ മുഴുവനും പറയുന്നത്.

1:29:51.379,1:29:55.750
വ്യക്തികളെക്കുറിച്ചല്ല അദ്ദേഹം പറയാന്‍ പോകുന്നത്.

1:29:55.750,1:29:59.090
അദ്ദേഹം വാങ്ങുന്നവരേയും വില്‍ക്കുന്നവരേയും കുറിച്ചാണ് സംസാരിക്കുന്നത്,

1:29:59.090,1:30:01.619
മുതലാളിമാരും തൊഴിലാളികളും.

1:30:01.619,1:30:03.400
കര്‍ത്തവ്യങ്ങളിലുള്ള ആളുകളെക്കുറിച്ച് അദ്ദേഹം

1:30:03.400,1:30:05.689
സംസാരിക്കുന്നു.

1:30:05.689,1:30:08.769
അതുകൊണ്ട് ഈ കര്‍ത്തവ്യങ്ങളില്‍ ആളുകള്‍

1:30:08.769,1:30:12.029
എന്ത് ചെയ്യുന്നു എന്നുള്ള വിശകലനം ആണ് നടക്കുന്നത്.

1:30:12.029,1:30:16.550
ആളുകള്‍ വ്യത്യസ്ഥമായ കര്‍ത്തവ്യങ്ങള്‍ സ്വീകരിക്കാം.

1:30:16.550,1:30:19.809
എന്നാല്‍ അത് വളരെ പരിചിതമായ വാചാടോപം

1:30:19.809,1:30:22.919
ഉപയോഗിച്ച് ഇങ്ങനെ പറയുന്നതാണ്, ശരി നമ്മള്‍ വ്യക്തികളെക്കുറിച്ചല്ല,

1:30:22.919,1:30:26.070
കര്‍ത്തവ്യങ്ങളെക്കുറിച്ചാണ് നോക്കാന്‍ പോകുന്നത്.

1:30:26.070,1:30:31.050
അതുപോലെ നിങ്ങള്‍ വാദം ഉന്നയിക്കില്ല

1:30:31.050,1:30:34.619
മാന്‍ഹാറ്റന്‍ തെരുവിലെ ഡ്രൈവര്‍മാരും കാല്‍നടക്കാരും

1:30:34.619,1:30:37.429
തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ച

1:30:37.429,1:30:39.239
ന്യായാനുസൃതമല്ലാതാകും.

1:30:39.239,1:30:41.320
കാരണം ആളുകള്‍ ഡ്രൈവര്‍മാരും

1:30:41.320,1:30:45.280
കാല്‍നടക്കാരും ആണ്. ഒപ്പം നിങ്ങള്‍

1:30:45.280,1:30:47.380
വ്യക്തികളെക്കുറിച്ചല്ല സംസാരിക്കുന്നത്.

1:30:47.380,1:30:50.210
നിങ്ങള്‍ പറയും ഇല്ല എന്ന്. എന്നിരുന്നാലും
കാല്‍നടക്കാരേയും ഡ്രൈവര്‍മാരേയും കുറിച്ച്

1:30:50.210,1:30:55.439
സംസാരിക്കുന്നതില്‍ കാര്യമുണ്ട്.

1:30:55.439,1:30:59.509
കാരണം വളരെ പ്രധാനപ്പെട്ട ചിലത് അവിടെ സംഭവിക്കുന്നുണ്ട്.
നിങ്ങള്‍ അവിടെ കണ്ടെത്തുന്നത് തീര്‍ച്ചയായും

1:30:59.509,1:31:03.199
ഒരു പ്രത്യേക ദിവസം, നിങ്ങള്‍ ഡ്രൈവര്‍ ആയിരിക്കുമ്പോള്‍
നിങ്ങള്‍ കാല്‍നടക്കാരെ ശപിക്കുന്നു. നിങ്ങളൊരു

1:31:03.199,1:31:06.790
കാല്‍നക്കാരനാണെങ്കില്‍ നിങ്ങള്‍ ഡ്രൈവറെ
ശപിക്കുന്നു. അതുകൊണ്ട് ഇത്തരത്തില്‍

1:31:06.790,1:31:09.949
മാര്‍ക്സ് സംസാരിക്കുന്നത് കര്‍ത്തവ്യങ്ങളെക്കുറിച്ചാണ്.
അദ്ദേഹം എല്ലാ സമയത്തും അതിനെക്കുറിച്ച്

1:31:09.949,1:31:11.429
സംസാരിക്കുന്നു.

1:31:11.429,1:31:14.429
വ്യക്തികളെ കുറിച്ച് അദ്ദേഹം
അധികം സംസാരിക്കുകയില്ല.

1:31:14.429,1:31:19.079
വല്ലപ്പോഴും അദ്ദേഹം ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതലും
അദ്ദേഹം കര്‍ത്തവ്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.

1:31:19.079,1:31:24.059
ഈ കേസില്‍ കര്‍ത്തവ്യങ്ങള്‍
കൃത്യമായി നിര്‍വ്വചിക്കപ്പെട്ടതാണ്.

1:31:24.059,1:31:30.590
തങ്ങള്‍ ഭരിക്കുന്ന ചരക്കുകളുടെ മേലെ

1:31:30.590,1:31:34.429
സ്വകാര്യ സ്വത്ത് ബന്ധമുള്ള വ്യക്തികളെ

1:31:34.429,1:31:37.419
അദ്ദേഹം തിരിച്ചറിയുന്നുണ്ട്.

1:31:37.419,1:31:43.790
അവര്‍ അത് നിര്‍ബന്ധപൂര്‍വ്വമല്ലാത്ത
അവസ്ഥയില്‍ വ്യാപാരം നടത്തുന്നു.

1:31:43.790,1:31:48.530
അതായത് വ്യക്തികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചുള്ള

1:31:48.530,1:31:53.219
ബഹുമാനത്തിന്റെ ഒരു പരസ്പരവിനിമയം അവിടെയുണ്ട്.

1:31:53.219,1:31:57.820
ഇത് ശരിക്ക് പ്രവര്‍ത്തിക്കുന്ന
കമ്പോളത്തിന്റെ നിയമപരവും രാഷ്ട്രീയവുമായ

1:31:57.820,1:32:02.559
ചട്ടക്കൂടിനെക്കുറിച്ചുള്ള വിവരണം ആണ്.

1:32:02.559,1:32:06.109
ആ സന്ദര്‍ഭത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു:

1:32:06.109,1:32:09.800
179 ആം താളില്‍ അദ്ദേഹം പറയുന്നു, ചരക്കുകള്‍

1:32:09.800,1:32:15.279
“…born leveller(s) ഉം ഹൃദയശൂന്യതയുള്ളതും ആണ്.

1:32:15.279,1:32:22.279
അത് എല്ലായിപ്പോഴും മറ്റൊരു ചരക്കിന് വേണ്ടി ആത്മാവ്
മാത്രമല്ല ശരീരവും കൈമാറ്റം ചെയ്യപ്പെടാന്‍ തയ്യാറാണ്…”

1:32:23.099,1:32:27.260
ഉടമസ്ഥന്‍ അതിനെ ഒഴുവാക്കാന്‍ തയ്യാറാണ്.

1:32:27.260,1:32:31.389
വാങ്ങുന്നയാള്‍ അതിനെ സ്വീകരിക്കാന്‍ തയ്യാറാണ്.

1:32:31.389,1:32:38.940
അദ്ദേഹം പറയുന്നു, “എല്ലാ ഉല്‍പ്പന്നങ്ങളും അതിന്റെ ഉടമസ്ഥര്‍ക്ക്
ഉപയോഗമൂല്യമില്ലാത്തതാണ്. എല്ലാ ഉടമസ്ഥരല്ലാത്തവര്‍ക്കും ഉപയോഗമൂല്യമാണ്.

1:32:38.940,1:32:44.159
അനന്തരഫലമായി അവ എല്ലാം കൈമാറുക തന്നെ വേണം.”

1:32:44.159,1:32:49.579
വീണ്ടും ഇവിടെ അദ്ദേഹത്തിന്റെ വാദം
ചരിത്രപരമായി പ്രത്യേകമായതാണ്.

1:32:49.579,1:32:54.949
ഈ അടിക്കുറിപ്പില്‍ അദ്ദേഹം പ്രുഥോണിനെ
ol’ crack എന്ന് പറയുന്നു

1:32:54.949,1:32:58.420
ഒരു അനാര്‍ക്കിസ്റ്റ് തരത്തിലെ പതിപ്പാണ്

1:32:58.420,1:33:03.399
അദ്ദേഹം പറയുന്നത്. നീതിയെന്ന ആശയത്തെ
എടുക്കുകയാണ്

1:33:03.399,1:33:08.020
പ്രുഥോണ്‍ ചെയ്തത്. നീതിയുടെ ബൂര്‍ഷ്വ ആശയം.

1:33:08.020,1:33:11.760
അതുപോലെ അദ്ധ്വാനത്തിന്റേയും അദ്ധ്വാന

1:33:11.760,1:33:14.380
നിവേശത്തിന്റേയും ബൂര്‍ഷ്വാ ആശയത്തിന്റെ

1:33:14.380,1:33:19.749
അടിസ്ഥാനത്തില്‍ ഒരു ബദല്‍ സമൂഹം നിര്‍മ്മിക്കാനുള്ള ശ്രമം
മാര്‍ക്സിന്റെ കാഴ്ചപ്പാടില്‍ വിഢിത്തമായിരുന്നു. കാരണം നിങ്ങള്‍

1:33:19.749,1:33:23.400
മൊത്തത്തില്‍ ചെയ്യുന്നത് ബൂര്‍ഷ്വാ ബോധത്തിന്റെ

1:33:23.400,1:33:27.600
ശുദ്ധ രൂപത്തെ എടുത്തിട്ട് ബൂര്‍ഷ്വാ സമൂഹത്തില്‍ നിന്ന്

1:33:27.600,1:33:30.989
രക്ഷപെടാനുള്ള വഴിയാണെന്ന് കാണിക്കുകയാണ്.

1:33:30.989,1:33:39.559
മാര്‍ക്സ് പറയുന്നു, അത് വിവരക്കേടാണ്.

1:33:39.559,1:33:43.049
നാം എന്തിലൂടെയാണ് കടന്ന് പോകേണ്ടത്,
ചിലത് ഇവിടെയുണ്ട്,

1:33:43.049,1:33:50.049
പണം എന്നത് കട്ടപിടിച്ച് പുറത്തുവരുന്ന
പുനര്‍വിചിന്തനത്തിന്റെ വഴിയാണ്.

1:33:50.110,1:33:57.110
അദ്ദേഹം 181 ആം താളില്‍ പറയുന്നു: “കൈമാറ്റ പ്രക്രിയയില്‍
പണം തീര്‍ച്ചയായും കട്ടപിടിച്ച് പുറത്ത് വരുന്നു(…)”,

1:33:57.639,1:34:01.929
“ചരിത്രപരമായി വിസ്ത്രിതവും ആഴത്തിലും ഉള്ള കൈമാറ്റം എന്ന സംഭവം
ഉപയോഗ-മൂല്യവും ചരക്കിന്റെ സ്വഭാവത്തില്‍ ഒളിഞ്ഞിരിക്കുന്ന മൂല്യവും

1:34:01.929,1:34:05.679
തമ്മിലുള്ള എതിര്‍പ്പിനെ വികസിപ്പിക്കുന്നു.” ഈ ആശയത്തില്‍

1:34:05.679,1:34:08.610
ഈ എതിര്‍പ്പില്‍ മുമ്പും നാം എത്തിച്ചേരുന്നിട്ടുണ്ട്.

1:34:08.610,1:34:10.920
അദ്ദേഹം ഇപ്പോള്‍ അതിലേക്ക് വരുന്നു, കുറച്ച് കൂടി വിപുലമാക്കുന്നു.

1:34:10.920,1:34:14.979
“വാണിജ്യപരമായ ബന്ധത്തിന്റെ ലക്ഷ്യത്തിന് വേണ്ടി ഈ
എതിര്‍പ്പിന് ഒരു ബാഹ്യമായ പ്രകടനം നല്‍കുന്നതിന്റെ

1:34:14.979,1:34:17.170
ആവശ്യകത, സ്വതന്ത്ര രൂപത്തിലുള്ള

1:34:17.170,1:34:21.329
മൂല്യത്തിലേക്കുള്ള പ്രേരണ ഉത്പാദിപ്പിക്കുന്നു.
ചരക്കുകളുടെ വേര്‍തിരിക്കല്‍ വഴി

1:34:21.329,1:34:25.220
ചരക്കുകള്‍, പണം എന്ന ഒരു സ്വതന്ത്രമായ
രൂപം കിട്ടുന്നത് വരെ അത് വിശ്രമിക്കുകയോ

1:34:25.220,1:34:27.550
സമാധാനത്തിലാകുകയോ ചെയ്യുന്നില്ല.”

1:34:27.550,1:34:28.270
വേറൊരു രീതിയില്‍,

1:34:28.270,1:34:30.949
ഇത് വീണ്ടും കൈമാറ്റ വ്യാപനം, നിര്‍മ്മിക്കകല്‍,

1:34:30.949,1:34:35.940
ആ വേര്‍തിരിവ് എന്ന പ്രക്രിയയെക്കുറിച്ചാണ്.

1:34:35.940,1:34:41.699
ഈ വേര്‍തിരിവ് ഉദ്ദേശിക്കുന്നത്,

1:34:41.699,1:34:45.760
അദ്ദേഹം 182 ആം താളില്‍ പറയുന്നു,
നാം കൈകാര്യം ചെയ്യുന്നത് വ്യക്തികളേയും സ്വകാര്യ

1:34:45.760,1:34:47.269
ഉടമസ്ഥരേയും ആണ്.

1:34:47.269,1:34:52.769
“കാര്യങ്ങള്‍ തന്നത്താനെ മനുഷ്യര്‍ക്ക് പുറത്തുള്ളതാണ്.
അതുകൊണ്ട് അന്യവല്‍ക്കരിക്കാവുന്നതാണ്.”

1:34:52.769,1:34:54.889
അന്യവല്‍ക്കരിക്കാവുന്നത് എന്നത് ഇവിടെ ഉദ്ദേശിക്കുന്നത്:

1:34:54.889,1:35:00.719
അവ എന്റെ നിലനില്‍പ്പിന്റെ ഭാഗമല്ല.
എനിക്ക് അവയെ സ്വതന്ത്രമായി ഒഴുവാക്കാം.

1:35:00.719,1:35:05.480
നിങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്ക് സ്വതന്ത്രമായി
ഒഴുവാക്കാം. നിങ്ങള്‍ക്ക് എന്തിനോടെങ്കിലും ആഴത്തിലുള്ള

1:35:05.480,1:35:10.199
ആത്മബന്ധം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ ഒഴുവാക്കാന്‍
പോകുന്നില്ല. എന്നാല്‍ എല്ലാ ചരക്കുകളും ഈ രീതിയില്‍

1:35:10.199,1:35:14.919
അന്യവല്‍കൃതമാണ് എന്നാണ് അനുമാനം.

1:35:14.919,1:35:19.099
ആ താളിന്റെ മദ്ധ്യത്ത് അദ്ദേഹം പറയുന്നു: നാം ഇവിടെ സംസാരിക്കാന്‍
പോകുന്നത് “കൈമാറ്റത്തിന്റെ സ്ഥിരമായ ആവര്‍ത്തനം അതിനെ

1:35:19.099,1:35:24.749
ഒരു സാധാരണ സാമൂഹ്യ പ്രക്രിയയായി മാറ്റുന്നു” എന്നതിനെക്കുറിച്ചാണ്.

1:35:24.749,1:35:28.659
വിവിധ സാമൂഹിക ക്രമങ്ങളിലൂടെയാണ് ഈ പ്രാപഞ്ചികവും

1:35:28.659,1:35:32.199
സാമൂഹികവും ആയ തുല്യവസ്തു
പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന വഴി.

1:35:32.199,1:35:34.579
183 ആം താളില്‍ അദ്ദേഹം സംസാരിക്കുന്നു
രീതിയെക്കുറിച്ച്

1:35:34.579,1:35:39.909
“സമാനമായ അനുപാതത്തില്‍ കൈമാറ്റം
അതിന്റെ പ്രാദേശിക ബന്ധങ്ങളേയും

1:35:39.909,1:35:44.309
ചരക്കുകളുടെ മൂല്യത്തേയും പൊട്ടിച്ച് മനുഷ്യാദ്ധ്വാനത്തിന്റെ ഭൌതികമായ
വിളക്കിച്ചേര്‍ക്കലിലേക്ക് കൂടുതല്‍ കൂടുതല്‍ വികസിക്കുമ്പോള്‍ അതിനനുസരിച്ച്

1:35:44.309,1:35:45.039
സ്വഭാവം കൊണ്ട്

1:35:45.039,1:35:49.030
തന്നെ പ്രാപഞ്ചിക തുല്യവസ്തുവിന്റെ
സാമൂഹ്യ ധര്‍മ്മം നിര്‍വ്വഹിക്കുന്ന

1:35:49.030,1:35:53.019
ആ അനുപാതം പണ-രൂപം
ചരക്കുകളായി രൂപാന്തരപ്പെടുന്നു.

1:35:53.019,1:36:00.000
ആ ചരക്കുകള്‍ വിലപിടിപ്പുള്ള ലോഹങ്ങളാണ്.

1:36:00.000,1:36:05.000
സ്വര്‍ണ്ണവും വെള്ളിയും.”

1:36:05.000,1:36:09.409
ഇത് അദ്ദേഹത്തെ പിന്നീട് കൂടുതല്‍
പ്രധാനപ്പെട്ട പ്രതിഫലനങ്ങളിലേക്ക് നയിച്ചു. താള് 181

1:36:09.409,1:36:13.729
183

1:36:13.729,1:36:16.139
184 ന്റെ അവസാനം, ക്ഷമിക്കണം

1:36:16.139,1:36:17.329
185 ല്‍

1:36:17.329,1:36:21.719
“എല്ലാ മറ്റ് ചരക്കുകള്‍ തമ്മിലുള്ള ബന്ധത്താല്‍
ഒറ്റ ഒരു ചരക്കിന് മേല്‍ ചാര്‍ത്തുന്ന വെറുമൊരു

1:36:21.719,1:36:26.369
പ്രതിഫലനമാണ് പണ-രൂപം എന്ന് നാം കണ്ടു.
ആ പണം എന്നത് ഒരു ചരക്കാണ്.

1:36:26.369,1:36:29.090
അതുകൊണ്ട് അതിന്റെ പണിതീര്‍ന്ന

1:36:29.090,1:36:29.900
രൂപത്തില്‍ നിന്ന് അതിനെ കൈകാര്യം

1:36:29.900,1:36:36.900
ചെയ്യുന്നവര്‍ക്ക് പിന്നീട് വിശകലനം ചെയ്യാന്‍
വേണ്ടിയുള്ള ഒരു കണ്ടുപിടുത്തമാണ് അത്.”

1:36:37.479,1:36:41.849
പണത്തിന് പ്രതീകാത്മക രൂപം ഏറ്റെടുക്കാനുള്ള
വഴിയെക്കുറിച്ച് കുറച്ച് കാര്യം സംസാരിക്കുന്നതിലേക്ക് ഇത് അദ്ദേഹത്തെ

1:36:41.849,1:36:45.609
നയിക്കുന്നു. എന്നാല്‍ അദ്ദേഹം തുടര്‍ന്ന് ഇങ്ങനെ പറയുന്നു:

1:36:45.609,1:36:51.269
ഒരര്‍ത്ഥത്തില്‍ “…എല്ലാ ചരക്കുകളും ഒരു പ്രതീകമാണ്…”

1:36:51.269,1:36:55.509
എന്തിന്റെ പ്രതീകം? മൂല്യത്തിന്റെ ഒരു പ്രതീകം.

1:36:55.509,1:37:02.509
“…അതിന്റെ മേലെ ചിലവാക്കിയ മനുഷ്യാദ്ധ്വാനക്കിന്റെ
ഒരു ഭൌതിക കവചം ആണ് അത്.”

1:37:02.649,1:37:08.780
ഇപ്പോള്‍ ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങള്‍
എപ്പോഴും കേള്‍ക്കുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രതീകാത്മക വശത്തെ

1:37:08.780,1:37:13.019
നാം എന്ത് ചെയ്യണം, എങ്ങനെയാണ്
പ്രതീകാത്മക സാമ്പത്തികശാസ്ത്രം പ്രവര്‍ത്തിക്കുന്നത്?

1:37:13.019,1:37:18.839
എന്നാല്‍ മാര്‍ക്സ് ഇവിടെ തുറന്ന് തരുന്നത് അത്തരത്തിലുള്ള വിശകലനത്തെ
സ്വീകരിക്കാനുള്ള ഒരു സാദ്ധ്യതയാണ്. എന്നാല്‍ അതിന് ചില ക്രമീകരണങ്ങള്‍

1:37:18.839,1:37:23.710
വേണ്ടിവരും. തുടങ്ങിയ കാര്യങ്ങളെല്ലാം. എന്നാല്‍ നിങ്ങള്‍ക്ക് അത്തരത്തിലുള്ള
ചോദ്യങ്ങളെ അദ്ദേഹത്തിന്റെ വിശകലനത്തിലേക്ക് ആഗിരണം ചെയ്യാന്‍ പറ്റും.

1:37:23.710,1:37:26.329
കാരണം എല്ലാ ചരക്കുകളും പ്രതീകാത്മകമാണ്

1:37:26.329,1:37:28.099
എന്ന് അദ്ദേഹം വളരെ വളരെ

1:37:28.099,1:37:31.550
നന്നായി തിരിച്ചറിഞ്ഞതാണ്.

1:37:31.550,1:37:33.940
അദ്ധ്വാന ഉള്ളടക്കത്തിന്റെ പ്രതീകം.

1:37:33.940,1:37:39.090
അതുകൊണ്ട് ഒരര്‍ത്ഥത്തില്‍ നമ്മളെല്ലാം കൈകാര്യം
ചെയ്യുന്നത് പ്രതീകാത്മക സാമ്പത്തിക ശാസ്ത്രത്തെയാണ്.

1:37:39.090,1:37:42.570
ആ പ്രതീകാത്മകമായ സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവത്തിന്

1:37:42.570,1:37:44.989
രൂപമാറ്റമുണ്ടാക്കുകയും മാറ്റുകയും ചെയ്യാം.

1:37:44.989,1:37:49.429
നമ്മുടെ സമകാലീന സമൂഹത്തിലും
നമുക്ക് അതിനെ കാണാം.

1:37:49.429,1:37:50.819
പക്ഷേ എന്താണ് നാം ചെയ്യേണ്ടതെന്തെന്നാല്‍

1:37:50.819,1:37:53.239
മൂല്യ സിദ്ധാന്തത്തിലെ അതിന്റെ

1:37:53.239,1:37:56.840
സ്ഥിരപ്രതിഷ്‌ഠിതത്വല്‍ നിന്ന് ശ്രദ്ധയോടെ

1:37:56.840,1:38:01.869
പ്രതീകാത്മകമായ ഗുണങ്ങളെ നീക്കം ചെയ്യുകയാണ്.

1:38:01.869,1:38:05.260
നമുക്ക് എല്ലായിപ്പോഴും ഈ പ്രതീകാത്മക
ഗുണങ്ങളെ ഈ സ്ഥിരപ്രതിഷ്‌ഠിതത്വത്തിലേക്ക്

1:38:05.260,1:38:13.059
കൊണ്ടുവരണം. അദ്ദേഹം 186 ആം

1:38:13.059,1:38:15.150
താളിന്റെ അവസാനം പറയുന്നു,

1:38:15.150,1:38:19.939
“പണത്തെ ഒരു ചരക്കായി കാണുന്നതിലല്ല
വിഷമമുള്ളത്.

1:38:19.939,1:38:24.550
പക്ഷേ എങ്ങനെയാണ്, എന്തുകൊണ്ടാണ് ഏത് രീതിയിലാണ് ഒരു

1:38:24.550,1:38:29.769
ഉല്‍പ്പന്നം പണമായി മാറുന്നത് എന്ന് കണ്ടെത്തുന്നതിലാണ്.”

1:38:29.769,1:38:32.800
അതാണ് ഈ അവസാന ഭാഗങ്ങളില്‍
അദ്ദേഹം ശരിയായ രീതിയില്‍ കൈകാര്യം

1:38:32.800,1:38:39.800
ചെയ്യുന്ന കടങ്കഥ.

1:38:40.559,1:38:44.780
അതുകൊണ്ട് പണത്തിന്റെ മാജിക്കിനെക്കുറിച്ച്
സംസാരിക്കുന്നതിലേക്ക് ഇത് നയിക്കുന്നു.

1:38:44.780,1:38:48.110
187 താളിന്റെ അവസാനം.

1:38:48.110,1:38:52.179
പിന്നീട് വളരെ വളരെ പ്രധാനപ്പെട്ട ഒരു വാചകം വരുന്നു:

1:38:52.179,1:38:57.409
“ആളുകള്‍ അവരുടെ ഉത്പാദനത്തിന്റെ സാമൂഹിക പ്രക്രിയില്‍
ആണ് ശുദ്ധമായും കണികാപരമായ രീതിയില്‍ പരസ്പരം

1:38:57.409,1:38:59.639
ബന്ധപ്പെട്ടിരിക്കുന്നത്.

1:38:59.639,1:39:03.859
അവരുടെ സ്വന്തം ഉത്പാദനത്തിന്റെ ബന്ധങ്ങള്‍ അതുകൊണ്ട്
അവരുടെ നിയന്ത്രങ്ങളില്‍ നിന്നും അവരുടെ ബോധപൂര്‍വ്വമായ

1:39:03.859,1:39:08.760
വ്യക്തിപരമായ പ്രവര്‍ത്തിയില്‍ നിന്നും സ്വതന്ത്രമായ
ഒരു ഭൌതികമായ ആകൃതി അനുമാനിക്കുന്നു.

1:39:08.760,1:39:12.879
ഈ സ്ഥിതി ആദ്യം പ്രകടമായിരിക്കുന്നത് മനുഷ്യന്റെ അദ്ധ്വാനത്തിന്റെ

1:39:12.879,1:39:17.789
ഉത്പന്നങ്ങള്‍ പ്രാപഞ്ചികമായി ചരക്കുകളുടെ
രൂപം സ്വീകരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലാണ്.

1:39:17.789,1:39:19.349
പണ അമിതാരാധനയുടെ കടങ്കഥ

1:39:19.349,1:39:20.879
അതുകൊണ്ട് ചരക്ക് അമിതാരാധനയുടെ

1:39:20.879,1:39:24.539
കടങ്കഥ ആണ്. അത് ഇപ്പോള്‍ ദൃശ്യമായി. അത്

1:39:24.539,1:39:29.229
നമ്മുടെ കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്നു.”

1:39:29.229,1:39:31.759
മാര്‍ക്സ് ഇവിടെ ചെയ്യുന്നതെന്തെന്നാല്‍

1:39:31.759,1:39:37.380
തീരുമാനങ്ങളെ അദൃശ്യ കരങ്ങള്‍ വഴികാട്ടുന്ന

1:39:37.380,1:39:42.789
പരിപൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന കമ്പോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള

1:39:42.789,1:39:48.900
ആദം സ്മിത്തിന്റെ പതിപ്പിനെ അദ്ദേഹം അംഗീകരിക്കുകയാണ്.

1:39:48.900,1:39:51.309
ഒരു ഒറ്റ വ്യക്തിയും അധികാരിയല്ല.

1:39:51.309,1:39:55.159
ഒരു ഒറ്റ വ്യക്തിയും ഉത്തരവ് കൊടുക്കുന്നില്ല.

1:39:55.159,1:39:57.879
മാര്‍ക്സ് പിന്നീട് പറയുന്ന, കമ്പോളത്തിലെ മല്‍സരത്തിന്റെ

1:39:57.879,1:40:04.590
അനുസരിപ്പിക്കുന്ന നിയമങ്ങള്‍ക്ക്
അനുസൃതമായാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്.

1:40:04.590,1:40:08.190
ഇനി, സംരംഭകരുടെ വ്യക്തിപരമായ

1:40:08.190,1:40:12.249
പ്രചോദനവും കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന
സ്വയംഭരിക്കുന്ന വ്യക്തികളും ആയിരുന്നു

1:40:12.249,1:40:16.099
യഥാര്‍ത്ഥത്തില്‍ ആദം സ്മിത്തിന്റെ സിദ്ധാന്തം

1:40:16.099,1:40:21.280
അവര്‍ അത്യാഗ്രഹികളാകാം, അവര്‍ സ്വാര്‍ത്ഥത
ഇല്ലാത്തവരും ആകാം, അവര്‍ എങ്ങനെയുള്ളവരും ആകാം.

1:40:21.280,1:40:24.739
അവര്‍ നല്ലവരാകാം, അവര്‍ ഭയാനകമാകാം.

1:40:24.739,1:40:28.429
എന്നാല്‍ അവസാനം, ആദം സ്മിത്ത് വാദിക്കുന്നു,

1:40:28.429,1:40:33.739
സ്വയം ഭരിക്കുന്ന വ്യക്തികള്‍
കമ്പോള്‍ത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു.

1:40:33.739,1:40:38.690
അവര്‍ അവരുടെ ആഗ്രഹങ്ങളേയും
ആവശ്യങ്ങളേയും, ആസക്തികളേയും പിന്‍തുടരുന്നു.

1:40:38.690,1:40:43.949
അത് ഒരു സാമൂഹ്യ ഫലത്തിലേക്ക് നയിക്കുന്നു.

1:40:43.949,1:40:50.949
കമ്പോളത്തിന്റെ അദൃശ്യ കരങ്ങളാല്‍ നയിക്കപ്പെടുമ്പോള്‍
അത് എല്ലാവരുടേയും ഗുണത്തിന് വേണ്ടി ഉപയോഗപ്രദമാകുന്നു

1:40:51.749,1:40:55.940
മാര്‍ക്സ് ഈ വീക്ഷണത്തെ അംഗീകരിക്കുന്നു.

1:40:55.940,1:40:59.769
അത് എന്തുകൊണ്ടാണ് എന്ന് മനസിലാക്കുന്നത്
വളരെ പ്രധാനപ്പെട്ടതാണെന്നും ഞാന്‍ കരുതുന്നു.

1:40:59.769,1:41:05.029
മാര്‍ക്സിന്റെ മൂലധനം ക്ലാസിക്കല്‍ രാഷ്ട്രീയ
സമ്പദ്‌വ്യവസ്ഥയുടെ ഒരു വിമര്‍ശനമാണ്.

1:41:05.029,1:41:08.449
ക്ലാസിക്കല്‍ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ പറയുന്നത്

1:41:08.449,1:41:11.790
നിങ്ങള്‍ കമ്പോളത്തെ അതിന്റെ
ജോലി ചെയ്യാന്‍ അനുവദിച്ചാല്‍

1:41:11.790,1:41:14.840
എല്ലാം മഹത്തരമായിരിക്കും എന്നാണ്.

1:41:14.840,1:41:21.840
നിങ്ങള്‍ രാഷ്ട്രത്തെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുകയും,
കുത്തക നിയന്ത്രണത്തെ നീക്കം ചെയ്യുകയും,

1:41:22.499,1:41:28.199
നിങ്ങള്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്തു
കഴിഞ്ഞാല്‍ അത് അവസാനം വളരെ ചടുലവും

1:41:28.199,1:41:32.739
സാമൂഹ്യമായി നീതിപരവും ആയ ഒരു സാമൂഹ്യ ക്രമത്തിലെത്തും.

1:41:32.739,1:41:36.239
അതാണ് അദം സ്മിത്തിന്റെ ഉട്ടോപ്യന്‍ സ്വപ്നം.

1:41:36.239,1:41:38.339
അതാണ് റിക്കാര്‍ഡോയുടെ ഉട്ടോപ്യന്‍ സ്വപ്നം.

1:41:38.339,1:41:44.389
ലിബറല്‍ സിദ്ധാന്തത്തിന്റെ ഉട്ടോപ്യന്‍ സ്വപ്നം അതാണ്.

1:41:44.389,1:41:49.309
നവലിബറല്‍ സിദ്ധാന്തത്തിന്റെ
ഉട്ടോപ്യന്‍ സിദ്ധാന്തവും ഇതിന്റെ തുടര്‍ച്ചയാണ്.

1:41:49.309,1:41:54.309
കമ്പോളത്തെ അതിന്റെ ജോലി ചെയ്യാന്‍ മാത്രം
അനുവദിക്കൂ. എല്ലാം പിന്നെ ശരിയായിക്കോളും.

1:41:54.309,1:41:57.409
മാര്‍ക്സിന് ഈ സമയത്തെ ഒരു തെരഞ്ഞെടുക്കല്‍ ആകാം.

1:41:57.409,1:42:02.199
കമ്പോളം പ്രവര്‍ത്തിക്കുകയില്ല എന്ന് വേണമെങ്കില്‍ അദ്ദേഹത്തിന് പറയാം.

1:42:02.199,1:42:06.429
കുത്തകകളുണ്ടെന്ന് നമുക്കെല്ലാം അറിയാം.
അധികാരം ഉണ്ട് … തുടങ്ങിയ അത്തരം കാര്യങ്ങളും.

1:42:06.429,1:42:08.430
കറങ്ങിനടക്കുന്ന എല്ലാത്തിനേയും നശിപ്പിക്കുന്നതാണത്.

1:42:08.430,1:42:16.379
അത്തരത്തിലുള്ള ഒരു ഉട്ടോപ്യന്‍ പദ്ധതി
സാദ്ധ്യമാകുമെന്ന് ഞാന്‍ ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല.

1:42:16.379,1:42:18.980
ഇവിടെ പറയുന്നത് പോലെ അദ്ദേഹത്തിനും അങ്ങനെയാണ്.

1:42:18.980,1:42:23.179
ആ ഉട്ടോപ്യന്‍ സ്വപ്നത്തിന്റെ വ്യവസ്ഥകളെ അംഗീകരിക്കുന്നു,

1:42:23.179,1:42:25.119
പിന്നീട് ഈ ചോദ്യം ചോദിക്കുന്നു:

1:42:25.119,1:42:30.300
അത് എല്ലാവര്‍ക്കും ശരിക്കും ഗുണകരമാകുമോ?‍

1:42:30.300,1:42:35.590
മൂലധനത്തില്‍ നിന്ന് പുറത്തുവരുന്ന
വലിയ പൂര്‍വ്വപക്ഷം: ഇല്ല!

1:42:35.590,1:42:39.320
ബൂര്‍ഷ്വാസിക്ക് മാത്രമേ അത് ഗുണകരമാകൂ.

1:42:39.320,1:42:42.799
ഉന്നതനിലവാരത്തിലുള്ള ബൂര്‍ഷ്വാസിക്ക് മാത്രമേ അത് ഗുണം ചെയ്യു.

1:42:42.799,1:42:45.859
തൊഴിലാളികള്‍ക്ക് അത് ദോഷകരമായിരിക്കും.

1:42:45.859,1:42:48.570
ഇടതും വലതും മദ്ധ്യത്തിലും.

1:42:48.570,1:42:50.579
ഈ ലിബറല്‍, നവലിബറല്‍,

1:42:50.579,1:42:56.239
ഉട്ടോപ്യന്‍ പദ്ധതി നടപ്പാക്കുന്നതിനനുസരിച്ച്

1:42:56.239,1:42:59.229
സമൂഹത്തിലെ അസമത്വം കൂടിക്കൂടി വരും.

1:42:59.229,1:43:04.650
സമൂഹത്തിലെ അനീതി വര്‍ദ്ധിച്ച് വരും.

1:43:04.650,1:43:07.659
പരിസ്ഥിതി ഗുണങ്ങളും അദ്ധ്വാനത്തിന്റെ

1:43:07.659,1:43:12.479
ഗുണങ്ങളും കൂടുതലായി നശിക്കും.

1:43:12.479,1:43:18.419
ക്ലാസിക്കല്‍ രാഷ്ട്രീയ സാമ്പത്തികശാസ്ത്ര
തര്‍ക്കത്തിന്റെ വാദങ്ങളെ മാര്‍ക്സ് അംഗീകരിക്കുന്നു.

1:43:18.419,1:43:26.829
അവരുടെ സ്വന്തം വാദങ്ങള്‍ തെറ്റായ ഫലമാണ് നല്‍കാന്‍
പോകുന്നത് എന്ന് കാണിക്കാനാണ് അദ്ദേഹം അത് ചെയ്യുന്നത്.

1:43:26.829,1:43:30.920
അദ്ദേഹം അത് പടിപടിയായി തെറ്റാണെന്ന് തെളിയിക്കുന്നു.

1:43:30.920,1:43:34.530
എന്നാല്‍ അത് ചെയ്യുമ്പോള്‍ അദ്ദേഹം തന്നെ ആ വാദങ്ങളില്‍

1:43:34.530,1:43:37.570
നിയന്ത്രിച്ച് നിര്‍ത്തുന്നു. ആദം സ്മിത്തിന്റെ

1:43:37.570,1:43:41.059
അദൃശ്യ കരങ്ങള്‍ ആവിഷ്കരിച്ച ക്ലാസിക്കല്‍
അവസ്ഥകള്‍ യഥാര്‍ത്ഥത്തില്‍ അവിടെയുണ്ട്.

1:43:41.059,1:43:47.010
അവ യഥാര്‍ത്ഥത്തില്‍ നേടിയെടുത്തിട്ടുമുണ്ട്.

1:43:47.010,1:43:50.809
അവ നേടിയില്ലെന്ന് നാം അറിയുമ്പോള്‍
അവ ഒരിക്കലും നേടുകയില്ലെന്നും അറിയുന്നു.

1:43:50.809,1:43:56.109
എന്നാല്‍ നാം പ്രത്യേക ചരിത്രപരമായ കാലഘട്ടങ്ങളിലൂടെ കടന്ന്
പോയിട്ടുണ്ട്. അവിടെ ആളുകള്‍ അത് നേടിയെടുക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്.

1:43:56.109,1:44:00.900
ഉദാഹരണത്തിന് കഴിഞ്ഞ 30 വര്‍ഷങ്ങള്‍.

1:44:00.900,1:44:02.590
അതുകൊണ്ട് ലിബറല്‍

1:44:02.590,1:44:07.370
ബൂര്‍ഷ്വാസിയുടെ ക്ലാസിക്കല്‍ രാഷ്ട്രീയ

1:44:07.370,1:44:13.929
സാമ്പത്തികശാസ്ത്ര വീക്ഷണത്തെ, അത്
സ്വയം സേവിക്കുന്നതാണെന്ന് കാണിക്കാനായി

1:44:13.929,1:44:20.929
പൊളിച്ച് നോക്കുകയാണ് മാര്‍ക്സ് ചെയ്യുന്നത്.

1:44:21.039,1:44:24.309
എന്നാല്‍ അത് അദ്ദേഹത്തെ ഒരു പ്രശ്നത്തിലെത്തിച്ചു.
അത് നമ്മേ ഒരു പ്രശ്നത്തിലെത്തിച്ചു.

1:44:24.309,1:44:28.539
അദ്ദേഹം ശരിക്കുള്ള മുതലാളിത്ത സമൂഹത്തെക്കുറിച്ചാണോ
പറയുന്നത്, അതോ ആദം സ്മിത്ത് സ്വപ്നം കണ്ട താത്വികമായ സമൂഹത്തെക്കുറിച്ചാണോ,

1:44:28.539,1:44:33.519
അതോ രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞര്‍ സ്വപ്നം കണ്ടതോ

1:44:33.519,1:44:35.449
എന്നതിനെക്കുറിച്ച് നിങ്ങള്‍ അദ്ദേഹത്തിന്റെ

1:44:35.449,1:44:39.099
വിശകലനം വായിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം.

1:44:39.099,1:44:43.310
ചിലപ്പോള്‍ ആ രണ്ട് കാര്യങ്ങളും പരസ്പരം ഇടപെടും.

1:44:43.310,1:44:44.909
ചിലപ്പോള്‍ അവ കൂടിക്കുഴയും.

1:44:44.909,1:44:49.380
നാം അത് ശ്രദ്ധിച്ചിരിക്കണം. ചിലപ്പോള്‍ അദ്ദേഹം
അവസാനിപ്പിക്കുന്നത് അയഥാര്‍ത്ഥമല്ലാത്ത കാര്യങ്ങളിലായിരിക്കും.

1:44:49.380,1:44:54.380
അനുമാനം കാരണമാണ് അത് അങ്ങനെ.

1:44:54.380,1:44:55.629
അങ്ങനെ അവിടെയാണ് നാം.

1:44:55.629,1:44:58.659
സമയം കഴിഞ്ഞിരിക്കുകയാണ്.

1:44:58.659,1:45:02.409
അടുത്തയാഴ്ച നിങ്ങള്‍ പണത്തെക്കുറിച്ചുള്ള
അദ്ധ്യായമാണ് വായിച്ച് വരേണ്ടത്.

1:45:02.409,1:45:04.709
പണത്തെക്കുറിച്ച് മാത്രമുള്ള അദ്ധ്യായം.

1:45:04.709,1:45:10.219
ആ ഘടനയെക്കുറിച്ച് ചിന്തിക്കുക.

1:45:10.219,1:45:13.309
അത് വളരെ വിഷമകരമായ ഒരു അദ്ധ്യായമാണ്.

1:45:13.309,1:45:18.709
മിക്കവരും പഠനം ഉപേക്ഷിക്കുന്ന അദ്ധ്യായമാണത്.

1:45:18.709,1:45:20.539
നിങ്ങള്‍ക്ക് അത് കടന്ന് പോകാനായാല്‍

1:45:20.539,1:45:22.459
പിന്നെ നിങ്ങള്‍ക്ക്…

1:45:22.459,1:45:24.760
ശരിയായിരിക്കും.

1:45:24.760,1:45:28.519
ശരി, നമുക്ക് അത് അടുത്ത പ്രാവശ്യം നോക്കാം, നന്ദി.


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.