കൊവിഡ്-19 ടെസ്റ്റുകളെവിടെ, സംരക്ഷണകവചം എവിടെ എന്ന് അടിയന്തിര ഘട്ട ഡോക്റ്റര്‍ ചോദിക്കുന്നു

അമേരിക്കയിലെ കൊവിഡ്-19 രോഗികളുടെ എണ്ണം 35,000 ന് മേലെയായതോടെ ഡോക്റ്റര്‍മാര്‍ അവശ്യസാധനങ്ങളുടെ ലഭ്യത കുറയുന്നതിന്റേയും ടെസ്റ്റിങ് വൈകുന്നതിന്റേയും വിഷമങ്ങള്‍ അനുഭവിക്കുന്നു. 465 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റുകള്‍ വൈകുകയാണ്. അവശ്യ സാധനങ്ങളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്നു. കഴിഞ്ഞ രാത്രി ഏകദേശം 17,000 പുതിയ രോഗികളും, 150 മരണങ്ങളും ഉണ്ടായി. നഗരത്തിന് നിര്‍ണ്ണായക സാധനങ്ങളുടെ ലഭ്യത ഇനി 10 ദിവസത്തേക്ക് മാത്രമുള്ളു എന്ന് ന്യൂയോര്‍ക് സിറ്റി മേയര്‍ ആയ Bill de Blasio മുന്നറീപ്പ് നല്‍കി. മഹാമാരിയോടുള്ള ട്രമ്പിന്റെ സമീപനത്തിനെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചു. ആരോഗ്യ സാധനങ്ങളുടെ ഉത്പാദനവും ശേഖരണവും ഏറ്റെടുക്കണമെന്ന് ന്യൂയോര്‍ക് ഗവര്‍ണര്‍ Andrew Cuomo വാഷിങ്ടണോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ അവ വാങ്ങാനായി സംസ്ഥാനങ്ങള്‍ മല്‍സരത്തിലാണ്. Illinois ഗവര്‍ണര്‍ Pritzker കേന്ദ്ര സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് CNN നോട് ഇങ്ങനെ പറഞ്ഞു, “
നമുക്ക് ദശലക്ഷക്കണക്കിന് മാസ്കുകളും ലക്ഷക്കണക്കിന് ളോഹകളും കൈയ്യുറകളും മറ്റും വേണം. ദൌര്‍ഭാഗ്യവശാല്‍ അതിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ നമുക്ക് കിട്ടുന്നുള്ളു. അതുകൊണ്ട് ഞങ്ങള്‍ തുറന്ന കമ്പോളത്തില്‍ ഈ സാധനങ്ങള്‍ക്ക് വേണ്ടി മല്‍സരിക്കുകയാണ്. അത് തനി ഗുണ്ടായിസമാണ്.” [സ്വതന്ത്ര കമ്പോളം എന്നൊന്നില്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക]

Leana Wen സംസാരിക്കുന്നു:

ടെസ്റ്റിങ്ങിന്റെ അപര്യാപ്തത അമേരിക്കയിലെ ഒരു വലിയ പ്രശ്നമാണ്. ശരിക്കുള്ള കേസുകളുടെ കാര്യത്തില്‍ നമുക്ക് പിടിയില്ല. നാം വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി. ചൈനയെ നോക്കൂ. അവര്‍ കണിശമായ നിയന്ത്രണങ്ങള്‍ അവരുടെ ജനങ്ങളുടെ മേല്‍ നടപ്പാക്കി, ബാക്കി രാജ്യങ്ങള്‍ക്ക് സമയം കൊടുത്തു. പൊതുജനാരോഗ്യ പദ്ധതിതന്ത്രങ്ങള്‍ നടപ്പാക്കാനും, ആര്‍ക്കാണ് കൊറോണവൈറസുള്ളതെന്ന് കണ്ടെത്താനും, നമ്മുടെ അതിര്‍ത്തിയില്‍ വെച്ച് അതിനെ ഒതുക്കാനും ഒക്കെ ചെയ്യാന്‍ നമുക്ക് ആഴ്ചകളുണ്ടായിരുന്നു. എന്നാല്‍ നമുക്ക് അതിന് കഴിഞ്ഞില്ല. നമുക്കിപ്പോഴും അറിയില്ല. നമുക്ക് അറിയാവുന്നതില്‍ നിന്നും വളരെ അധികമായിരിക്കും ശരിക്കുള്ള കേസുകളുടെ എണ്ണം. കാരണം അമേരിക്കയില്‍ നമുക്ക് ടെസ്റ്റ് ചെയ്യാനുള്ള ശേഷിയില്ല. ലക്ഷണമുള്ള രോഗികള്‍ക്ക് പോലും അത്യാവശ്യമായ ആ ടെസ്റ്റ് കിട്ടുന്നില്ല.

വ്യക്തിപരമായ സംരക്ഷണ സംവിധാനമില്ലാത്തത് ഞെട്ടിക്കുന്നതാണ്. കാരണം രണ്ട് മാസം മുമ്പ് നമുക്ക് ചൈനയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണുകയുണ്ടായി. നഴ്സുമാര്‍ തങ്ങള്‍ക്ക് വേണ്ടി കണ്ണടകള്‍ നിര്‍മ്മിക്കുന്നത്, ചവര്‍ സഞ്ചി, റെയില്‍കോട്ട് ഒക്കെ ഉപയോഗിച്ച് ഗൌണുകളുണ്ടാക്കുന്ന ഡോക്റ്റര്‍മാര്‍ തുടങ്ങിയതെല്ലാം നാം കണ്ടു. നാം പറഞ്ഞു, “അയ്യോ! എനിക്കിത് വിശ്വസിക്കാനാകുന്നില്ലേ.” ഇത് അമേരിക്കയില്‍ സംഭവിക്കുമെന്ന് നാം ഒരിക്കലും കരുതിയില്ല. എന്നാല്‍ എന്റെ സഹ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങലില്‍ കെഞ്ചുകയായിരുന്നു. അവര്‍ അവധി സമയത്ത് Home Depot യിലേക്കും Lowe’s ലേക്കും പോയി ഒരു മാസ്കെങ്കിലും വാങ്ങാനാകുമോ എന്ന് നോക്കി. അത് സംഭവിക്കരുതായിരുന്നു. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ ദിവസവും അവരുടെ ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് അവരുടെ സ്വന്തം വീടുകളിലേക്ക് പോകാന്‍ പേടിയാണ്. ആദ്യമായി നമുക്ക് മാസ്കുകള്‍ ഇല്ലാതെയാകുന്നു. പിന്നീട് നമുക്ക് വേണ്ടത്ര ഡോക്റ്റര്‍മാരും നഴ്സുമാരും ഇല്ലാതാകാന്‍ പോകുന്നു. കാരണം അവര്‍ക്ക് രോഗം രോഗം പിടിപെടുന്നു. അവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റാതാകുന്നു. ദേശീയ അടിയന്തിരാവസ്ഥയുടെ ഈ സമയത്ത് ദേശീയ വിഭവങ്ങളെ സഹായം ആവശ്യമായവരെ സഹായിക്കാനായി നീക്കുന്നില്ല എന്നത് മനസാക്ഷിക്ക് വിരുദ്ധമാണ്.

നമുക്ക് എന്ത് വേണമെന്നുള്ളത് ഒരു രഹസ്യമല്ല. അത് തുറന്ന ഒരു കാര്യമാണ്. ഒന്നും ഭംഗിയല്ലാതിരിക്കുമ്പോള്‍ എല്ലാം ഭംഗിയാണെന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് ശരിയല്ല. ഈ പ്രതിസന്ധിയൊരു ദുരന്തമായി മാറാതിരിക്കാനുള്ള സുവ്യക്തമായ ധാരാളം കാര്യങ്ങള്‍ സജ്ജമാകാനായി നമുക്ക് ചെയ്യാനാകും. നമ്മുടെ രാഷ്ട്രീയമായ പ്രവര്‍ത്തന രാഹിത്യം കാരണം ലക്ഷക്കണക്കിനാളുകള്‍ മരിക്കും.

ഈ സമയത്ത് നാം മുന്നോട്ട് നോക്കുകയാണ് വേണ്ടത്. ഈ കാര്യങ്ങളെല്ലാം വ്യത്യസ്ഥമായ രീതിയില്‍ ചെയ്യാമായിരുന്നു. അങ്ങനെ വേണമായിരുന്നു. കാരണം നമുക്ക് സമയം ഉണ്ടായിരുന്നു. ഇതിന് വേണ്ടി തയ്യാറാകാന്‍ നമുക്ക് ആഴ്ചകളും മാസങ്ങളും ഉണ്ടായിരുന്നു. നാം ആ സമയം ഉപയോഗിച്ചില്ല. പക്ഷേ ഇപ്പോള്‍ നമുക്ക് മുന്നോട്ട് പോകണം. മുന്നോട്ട് പോയി നേരിട്ടുള്ള പ്രവര്‍ത്തികള്‍ ചെയ്യണം. എന്റെ സഹപ്രവര്‍ത്തകര്‍ മുന്നണിയില്‍ കാണുന്നതെന്തെന്ന് ഞാന്‍ പറയാം. ഈ N95 മാസ്കുകള്‍ അവര്‍ക്കുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അവ തീര്‍ന്നു. കൂട്ടത്തില്‍ പറയട്ടേ നമ്മുടെ ശസ്ത്രക്രിയ മാസ്കും തീര്‍ന്നിരിക്കുകയാണ്. ഈ ലോലമായ മാസ്കുകളില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് എങ്ങനെ കഴുകാം. അത് മാസ്കുകളെ ദ്രവിപ്പിക്കാം. പക്ഷേ ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ അത്. തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ട് സമൂഹത്തിലും അയല്‍ക്കാരോടും മാസ്കുകള്‍ സംഭാവനയായി നല്‍കാമോ എന്ന് ചോദിക്കട്ടേ എന്നാണ് എന്റെ സഹപ്രവര്‍ത്തകര്‍ നഴ്സുമാര്‍ ഡോക്റ്റര്‍മാര്‍ എല്ലാവരും എന്നോട് ചോദിക്കുന്നത്. ഈ രാജ്യത്ത് അങ്ങനെയൊരു കാര്യം സംഭവിക്കാന്‍ പാടില്ലാത്തതാണ്.

ഈ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഫെഡറല്‍ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കളോട് ഉത്തരവിടാന്‍ Defense Production Act വഴി പ്രസിഡന്റിന് ശേഷിയുണ്ട്. അതാണ് ഇപ്പോള്‍ ചെയ്യേണ്ടത്. മാസ്ക് നിര്‍മ്മിക്കുകയും, 3D പ്രിന്റന്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്ത് സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ധാരാളം നല്ല പൌരന്‍മാരുണ്ട്. സംഭാവന നല്‍കുന്ന കമ്പനികളും ഉണ്ട്. അതെല്ലാം നല്ല കാര്യങ്ങളാണ്. എന്നാല്‍ നമുക്ക് വേണ്ടത് ദേശീയ തലത്തിലെ ഏകോപിപ്പിക്കപ്പെട്ട പ്രവര്‍ത്തനമാണ്. ഇതൊരു ദേശീയ അടിയന്തിരാവസ്ഥയാണ്. ഇതൊരു യുദ്ധമായിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടേനെ. അപ്പോള്‍ നിങ്ങള്‍ പൌരന്‍മാരോട് നിങ്ങള്‍ സ്വന്തമായി ആയുധങ്ങളും പടച്ചട്ടകളും നിര്‍മ്മിക്കൂ എന്ന് പറയുമോ. പട്ടാളക്കാരോട് നിങ്ങള്‍ സ്വന്തമായി ആയുധങ്ങള്‍ അന്വേഷിച്ച് പ്രാദേശിക കടകളില്‍ നിന്ന് വാങ്ങൂ എന്ന് പറയുമോ. എന്നാല്‍ അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് അംഗീകരിക്കാനാകില്ല. നാം ഇപ്പോള്‍ ശരിയായ തീരുമാനമെടുത്തില്ലെങ്കില്‍ പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് അതില്‍ കൂടുതല്‍ ആളുകളുടെ ജീവിതം നമ്മുടെ കൈകളിലാണ്.

ഇതൊരു പൊതുജനാരോഗ്യ പ്രശ്നമാണ്. പൊതുജനാരോഗ്യ പ്രശ്നത്തിന് പൊതുജനാരോഗ്യ പ്രതികരണമാണ് ഉണ്ടാകേണ്ടത്. അത് തെളിവിലും, ശാസ്ത്രത്തിലും, ഡാറ്റയിലും അടിസ്ഥാനമായതാവണം. തുറന്ന് പറഞ്ഞാല്‍ അതാണ് അമേരിക്കയിലെ ജനങ്ങള്‍ക്കും വേണ്ടത്. അമേരിക്കയിലെ ജനങ്ങള്‍ക്ക് സത്യം അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ രോഗികളോട് സംസാരിക്കുമ്പോള്‍ ഞാനിതിനെക്കുറിച്ച് ആലോചിക്കാറുണ്ട്. അവര്‍ക്കുള്ള ഒരു രോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞാന്‍ അവരോട് പറഞ്ഞാല്‍, എന്റെ ജോലി സത്യത്തിന് പുറത്ത് മധുരം പൂശുകയല്ല. നമുക്ക് എന്ത് അറിയാം എന്ത് അറിയില്ല, അറിയാത്ത കാര്യങ്ങള്‍ എങ്ങനെ നാം കണ്ടെത്തും, നമുക്കൊന്നിച്ച് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് പറയുകയാണ് എന്റെ ജോലി.

ഈ വൈറസിന്റെ കാര്യത്തില്‍ നാം ദുര്‍ബലരല്ല. എന്നാല്‍ അത് വളരെ ഗൌരവമുള്ളതാണ്. അതുകൊണ്ട് നമുക്ക് ഉടനെ ചെയ്യാനുള്ള കാര്യങ്ങളുണ്ട്. കൈകളും മുഖവും ശുദ്ധിയാക്കുക, ,സാമൂഹിക [ശാരീരിക] അകലം പാലിച്ച് മറ്റുള്ളവരില്‍ നിന്ന് അകന്ന് നില്‍ക്കുക. പകരുന്നതിന്റെ തോത് നമുക്ക് അങ്ങനെ കുറക്കാനാകും. കോവിഡ്-19 ന്റെ വ്യാപനത്തെ കുറക്കാനായി നമ്മളിലോരോരുത്തര്‍ക്കും എടുക്കാവുന്ന പ്രവര്‍ത്തിയാണിത്. പരസ്പരം രക്ഷിക്കുക. കാരണം നമ്മുടെ വിധി പരസ്പരം അടുത്ത് കൂട്ടിക്കെട്ടിയതാണ്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ശാസ്ത്രജ്ഞരില്‍ നിന്നും, പൊതുജനാരോഗ്യ വിദഗ്ദ്ധരില്‍ നിന്നും കേള്‍ക്കേണ്ടത്. കാരണം നമ്മുടെ പ്രതികരണം ശാസ്ത്രത്തിന്റേയും ഡാറ്റയുടേയും അടിസ്ഥാനത്തിലാകണം. [അവരത് ചെയ്യുന്നുണ്ട്. പക്ഷേ മാധ്യമങ്ങള്‍ അതിന് പ്രാധാന്യം കൊടുക്കാതെ വൈകാരിക പ്രചരണം ആണ് നടത്തുന്നത്]

ഞാന്‍ 38 ആഴ്ച ഗര്‍ഭിണിയാണ്. ഈ രോഗത്തിന് ഗര്‍ഭിണികളിലുള്ള ഫലത്തെക്കുറിച്ച് എനിക്ക് അറിയില്ല. ഇത് പുതിയ ഒരു രോഗമായതിനാലാണത്. അതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ നമുക്ക് അറിയില്ല. ഇതുവരെ നടത്തിയ പഠനത്തില്‍ നിന്ന് ഗര്‍ഭമില്ലാത്ത ആളുകളേക്കാള്‍ ഗര്‍ഭമുള്ളവര്‍ക്ക് കൊറോണവൈറസ് കാരണം കൂടുതല്‍ ഗൌരവമുള്ള രോഗമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഗര്‍ഭിണികളായ ആളുകള്‍ക്ക് ദുര്‍ബലമായ പ്രതിരോധ വ്യവസ്ഥയാണുള്ളത്. അവരെ മാനസികമായും ദുര്‍ബലരായി കണക്കാക്കുന്നു. അവര്‍ പ്രത്യേകം മുന്‍കരുതലുകളെടുക്കണം. അത് കൂടാതെ ഇത് പുതിയ രോഗമായതിനാല്‍ ഒന്നാമത് കൊറോണവൈറസിന്റെ ആഘാതം എന്താണെന്ന് നമുക്ക് ശരിക്കും അറിയില്ല, രണ്ടാമത് ഗര്‍ഭത്തിന്റെ മൂന്നുമാസക്കാലം(trimesters). കാരണം ഡാറ്റകള്‍ ലഭ്യമല്ല.

ആശുപത്രിയിലെ തിരക്ക് കൂടുതന്നത് വഴി കൂടുതല്‍ പ്രശ്നങ്ങള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഞാന്‍ ഒരുപാട് ആലോചിച്ചു. എനിക്ക് രണ്ടര വയസായ ഒരു കുട്ടിയുണ്ട്. ഞാന്‍ ആ കുട്ടിയെ പ്രസവിക്കുമ്പോള്‍ വളരെ വ്യത്യസ്ഥമായ ഒരു ലോകമായിരുന്നു ഉണ്ടായിരുന്നത്. എന്റെ ഭര്‍ത്താവിന് പ്രസവ മുറിയില്‍ വരമായിരുന്നു. എന്റെ പ്രസവ പദ്ധതിയെക്കുറിച്ചും എങ്ങനെ മുലകൊടുക്കും എന്നതിനെക്കുറിച്ചും ഒക്കെ ഞാന്‍ വിഷമിച്ചിരുന്നു. അന്നത്തേതിനേക്കാള്‍ വ്യത്യസ്ഥമായ വിഷമങ്ങളാണ് ഇന്നുള്ളത്. ആശുപത്രികള്‍ അവരുടെ നയങ്ങള്‍ മാറ്റി. അണുബാധ വ്യാപിക്കുമോ എന്ന ഭയത്താല്‍ ചില ആശുപത്രികള്‍ ഒരു സന്ദര്‍ശകനെ പോലും കടത്തിവിടില്ല.

വ്യക്തി സ്വാതന്ത്ര്യവും പൊതുജനാരോഗ്യവും തമ്മില്‍ തുലനം ചെയ്യേണ്ട് ഒരു വെല്ലുവിളിയിലേക്ക് നാം എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അമേരിക്കയില്‍ ഒരു പൂര്‍ണ്ണമായും നിയന്ത്രണമില്ലാത്ത സ്ഥിതിയാണുള്ളത്. അസാധാരണമായ നടപടിക്രമങ്ങള്‍ എടുക്കേണ്ടി വരും. ഇത് വളരേറെ ആഴത്തിലും വ്യക്തിപരവും ആയി എനിക്ക് തോന്നുന്ന കാര്യമാണ്. വരും ദിവസങ്ങളില്‍ ഞാന്‍ തന്നെ ഈ യാത്രയിലൂടെ കടന്ന് പോകുകയാണെന്ന് എനിക്കറിയാം

നാം പ്രവര്‍ത്തിക്കേണ്ട സമയമാണ്. പ്രതീക്ഷകളെ കേട്ടിരിക്കാനാവില്ല. കാരണം പ്രതീക്ഷ ഒരു പദ്ധതിതന്ത്രമല്ല. അധികം എന്നത് ഒരു അളവല്ല, പെട്ടെന്ന് എന്നത് ഒരു സമയമല്ല.

നാം ശാസ്ത്രത്തിന്റെ തെളിവുകളെ പിന്‍തുടരണം. ലോകാരോഗ്യ സംഘടന ഈ രോഗത്തിന് ഒരു പേര് കൊടുത്തിട്ടുണ്ട്. അത് ഉപയോഗിക്കുക. അതിനെ കോവിഡ്-19 എന്ന് വിളിക്കുന്നു.
_________

Dr. Leana Wen
emergency physician and public health professor at George Washington University. She previously served as Baltimore’s health commissioner.

— സ്രോതസ്സ് democracynow.org | Mar 23, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )