NPR എങ്ങനെയാണ് സെന്‍സസുമായി വ്യത്യാസപ്പെട്ടിരിക്കുന്നു?

സെന്‍സസിനോടൊപ്പം National Population Register (NPR) ന് വേണ്ടി ഡാറ്റ ശേഖരിക്കുന്നത് ഏപ്രില്‍ 2020 ന് തുടങ്ങി. ഈ രണ്ട് പ്രവര്‍ത്തികളും ഒന്നുതന്നെ ആണോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ National Population Register (NPR) NRC ലേക്ക് നയിക്കുമെന്നതിനാല്‍ ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ അത് നിര്‍ത്തിവെക്കുകയുണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധദേവ് താക്കറേ പോലുള്ള മറ്റ് ചില മുഖ്യമന്ത്രിമാര്‍ ‘NPR, സെന്‍സസാണ്’ എന്ന പ്രസ്ഥാവനയും ഇറക്കിയിട്ടുണ്ട്.

ഏപ്രില്‍ 2020 മുതല്‍ സെപ്റ്റംബര്‍ 2020 വരെ ഈ പരിപാടികള്‍ ഒരുമിച്ച് നടത്താന്‍ സര്‍ക്കാര് തീരുമാനിച്ചതിനാലാണ് ഈ തെറ്റിധാരണ ഭാഗികമായി ഉണ്ടായത്. ലക്ഷ്യത്തിലും ആരംഭത്തിലും NPR ഉം സെന്‍സസും പൂര്‍ണ്ണമായും വ്യത്യസ്ഥമാണെങ്കിലും അവ “സമാനമായത്” എന്നോ “ഒന്നാണ്” എന്നോ വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ടിനേയും ഏകീകരിക്കുന്നത്, NPR-NRIC നെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളെ മറികടക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ്.

എങ്ങനെയാണ് സെന്‍സസും National Population Register (NPR) ഉം സമാനമാകുന്നത്?

NPR നും സെന്‍സസിനും വീടുകളില്‍ പോയി ഡാറ്റ ശേഖരിക്കണം. സെന്‍സസിന് വേണ്ടിയുള്ള ഡാറ്റാ ശേഖരണത്തെ വീട്-പട്ടികയുണ്ടാക്കല്‍ ഘട്ടം എന്നാണ് വിളിക്കുന്നത്. വീട്-പട്ടികയുണ്ടാക്കല്‍ ഘട്ടത്തില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരാള്‍ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും എല്ലാ വീടുകളില്‍ പോകുകയും എല്ലാ വ്യക്തികളേയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2019 സെപ്റ്റംബറിലെ വിജ്ഞാപനം അനുസരിച്ച് സെന്‍സസിന് വേണ്ട കാര്യങ്ങളെല്ലാം NPR ന് വേണ്ടിയും പുതുക്കുന്നു.

എന്നിരുന്നാലും വീട് വീടാന്തരമുള്ള വിവര ശേഖരണ ആവശ്യകത ഒഴിച്ച് സെന്‍സസും NPR ഉം തമ്മില്‍ ഒരു സാദൃശ്യവും ഇല്ല.

എങ്ങനെയാണ് സെന്‍സസും National Population Register (NPR) വ്യത്യസ്ഥമായിരിക്കുന്നത്? നിയമപരമായ തുടക്കവും ലക്ഷ്യവും, വിവരവും, ഡാറ്റ സ്വകാര്യതയും, ശിക്ഷയും ആണ് അവയെ വ്യത്യാസപ്പെടുത്തുന്ന പ്രധാന കാര്യങ്ങള്‍.

നിയമപരമായ തുടക്കവും ലക്ഷ്യവും

ഓരോ പത്ത് വര്‍ഷം കൂടും തോറും ഇന്‍ഡ്യ സര്‍ക്കാരാണ് ജനസംഖ്യ സെന്‍സസ് നടത്തുന്നത്. ഇന്‍ഡ്യ കോളനി വാഴ്ചയിലായിരുന്ന 1872 ല്‍ ആണ് ഇന്‍ഡ്യയില്‍ ഈ പ്രക്രിയ തുടങ്ങിയത്. സെന്‍സസ് നടത്തുന്നത് 1948 ലെ സെന്‍സസ് നിയമ പ്രകാരമാണ്. സെന്‍സസിന് വേണ്ടി ശേഖരിക്കുന്ന ഡാറ്റ രാജ്യത്തെ ജനങ്ങളുടെ ഒരു demographic, സാമൂഹിക-സാമ്പത്തിക ചിത്രമാണ് നല്‍കുന്നത്. ആസൂത്രണത്തിനും, നയങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കുകയാണ് സെന്‍സസ് ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതിന്റെ ലക്ഷ്യം. അതോടൊപ്പം അത് സര്‍ക്കാരിന്റെ ഇപ്പോഴുള്ള നയങ്ങളുടെ ആഘാതവും പരിശോധിക്കുന്നു.

ഇതിനെതിരെ ഒരു National Population Register നിര്‍മ്മിച്ച് പരിപാലിക്കുന്നത് തുടങ്ങിയത് 2010 ല്‍ ആണ്. NPR നടത്തുന്നത് Citizenship (Registration of Citizens and Issue of National Identity Cards) Rules പ്രകാരമാണ്. 1955 ലെ പൌരത്വ നിയമത്തിന് 2003 ല്‍ കൊണ്ടുന്ന ഭേദഗതിക്ക് ശേഷമാണിതുണ്ടായത്. NPR നടത്തുന്നതിന്റെ ഏക ലക്ഷ്യം NRIC നിര്‍മ്മിക്കാന്‍ വേണ്ടിയാണ്. NPR ന് വേണ്ടി നടത്തുന്ന വിവരശേഖരണം പരിശോധനാ സമയത്ത് പൌരത്വത്തെ തീരുമാനിക്കാനായി ഉപയോഗിക്കുന്നു. NRIC യുണ്ടാക്കാനുള്ള ആദ്യ പടിയാണ് NPR.

സെന്‍സസില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ആസൂത്രണത്തിനും നയരൂപീകരണത്തിനും സഹായിക്കുന്നതാണ്. NPR-NRIC വ്യായാമം, അത് അതിന്റെ വളരെ കൃത്യമായ ലക്ഷ്യം എന്നത് വേര്‍തിരിക്കുകയും ഒഴുവാക്കുകയും ചെയ്യുകയാണ്.

വിവരങ്ങളും ഡാറ്റ സ്വകാര്യതയും

സാക്ഷരത, തൊഴില്‍, താമസം, കുടിയേറ്റം, വിവാഹം, വരുമാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് സെന്‍സസ് ചോദ്യങ്ങള്‍. ഡമോഗ്രാഫിക്കായ വിവരങ്ങളോടൊപ്പം ബയോമെട്രിക്കായ വിവരങ്ങളും ആണ് NPR ശേഖരിക്കുന്ന വിവരങ്ങള്‍. NPR 2020 ഫോമിലെ ഒരു ചോദ്യം പൌരത്വം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട രക്ഷകര്‍ത്താക്കളുടെ ജനനത്തെക്കുറിച്ചാണ്. ജനന വിവരങ്ങള്‍ കൂടാതെ പുതിയ ഫോമില്‍ ആധാര്‍ നമ്പര്‍, പാസ്പോര്‍ട്ട്, പാന്‍, വോട്ടര്‍ഐഡി തുടങ്ങിയവ കൂടി നല്‍കണം. ഇത് വ്യാപകമായ രഹസ്യാന്വേഷണത്തിന് എളുപ്പം ലഭ്യമാകുന്ന രീതിയില്‍ എല്ലാ മനുഷ്യരുടേയും വ്യക്തിപരമായ വിവരങ്ങളുടെ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് നിര്‍മ്മിക്കും. ഇത് വളരേറെ വിഷമിപ്പിക്കുന്നതാണ്. കാരണം ശേഖരിക്കപ്പെട്ട വിവരങ്ങള്‍ വലിയ അപകടസാദ്ധ്യതയിലാണ്.

സെന്‍സസ് സമയത്ത് ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായും anonymous ആയും സൂക്ഷിക്കണണെന്ന് സെന്‍സസ് നിയമം സര്‍ക്കാരിനെ നിര്‍ബന്ധമാക്കുന്നു. (സെന്‍സസിന് വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്ത് പോയാലോ, തെറ്റായി ഉപയോഗിച്ചാലോ ഉദ്യോഗസ്ഥരെ സെന്‍സസ് നിയമ പ്രകാരം ശിക്ഷിക്കും.). സ്വകാര്യതക്കുള്ള ഒരു നിര്‍ബന്ധവും NPR ഡാറ്റയുടെ മേലെ പൌരത്വനിയമപരമായി ഇല്ല.

— സ്രോതസ്സ് newsclick.in | 02 Mar 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )