Reetika Khera ഉം Anmol Somanchi ഉം പറയുന്നത് റേഷന്‍ കടകളില്‍ നിന്ന് ആഹാരവസ്തുക്കള്‍ ലഭിക്കുമ്പോള്‍ ആധാര്‍ എന്നത് ഒഴുവാക്കലിന്റെ ഒരു സ്രോതസ് ആണ്. മൂന്ന് വ്യത്യസ്ഥ രീതിയിലാണ് അത് ആളുകളെ ഒഴുവാക്കുന്നത്.
1) ഗുണഭോക്താവിന് ആധാര്‍ ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടും.
2) എന്തെങ്കിലും കാരണത്താല്‍ ഗുണഭോക്താവിന് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപയോഗശൂന്യമായി പോകും.
3) ആഹാരം ലഭ്യമാകാനായി ആധാര്‍ വ്യവസ്ഥയില്‍ ബയോമെട്രിക് നിര്‍ണ്ണയം നടത്തുന്നത് മിക്കപ്പോഴും പരാജയപ്പെടുന്നു.
റേഷന്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്ത ധാന്യങ്ങളും മൊത്തം അര്‍ഹതപ്പെട്ടവരും തമ്മിലുള്ള അനുപാതം ബയോമെട്രിക് നിര്‍ണയിക്കല്‍ നടത്താത്ത സംസ്ഥാനങ്ങളില്‍ അത് നടത്തുന്ന സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് എന്ന് ഔദ്യോഗിക സര്‍ക്കാര്‍ സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് അവര്‍ കാണിക്കുന്നു. റേഷന്‍ വിതരണത്തിന് മറ്റ് രീതികള്‍ ഉപയോഗിക്കുന്നത് ഉദാഹരണത്തിന് തമിഴ്നാട്ടിലെ ബയോമെട്രിക് അല്ലാത്ത സ്മാര്‍ട്ട് കാര്‍ഡ് (ATM കാര്‍ഡ് പോലെ), ഛത്തീസ്ഘട്ടില്‍ ധാന്യം ശേഖരിക്കുന്ന ഗുണഭോക്താവിന്റെ ഫോട്ടോ ടാബ്ലറ്റ് ഉപയോഗിച്ച് രേഖപ്പെടുത്തുന്നത് ഒക്കെയാണ്.
എന്തുകൊണ്ട്, എങ്ങനെ ആധാര്‍ അടിസ്ഥാനത്തിലുള്ള വിതരണം അവശ്യക്കാരെ ഒഴുവാക്കുന്നു എന്നത് 2017 മുതല്‍ ഝാര്‍ഘണ്ഡില്‍ നിന്നുള്ള പഠന രേഖകള്‍ ഉള്‍പ്പെടുത്തിയ ഈ ട്വിറ്റര്‍ ചര്‍ച്ചയില്‍ കൊടുത്തിട്ടുണ്ട്:
ആധാറിനെ റേഷനുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് അഴിമതിയോ ചോര്‍ച്ചയോ ഇല്ലാതാക്കില്ല എന്ന് ഈ പഠനങ്ങളെ ഉദ്ധരിച്ച് Khera ഉം Somanchi ഉം പറയുന്നു.
അതുകൂടാതെ അണുബാധ പടരും എന്ന ഭയത്താല്‍ സര്‍ക്കാര്‍ ജോലിക്കാരുടെ ബയോമെട്രിക് ഹാജര്‍ നിറുത്തിവെച്ചിരിക്കുന്നു എന്നും വായനക്കാരെ അവര്‍ ഓര്‍മ്മപ്പെടുത്തുന്നു.
വിവിധ പദ്ധതികളില്‍ ആധാര്‍ ഉപയോഗിച്ച് പണം അയച്ചുകൊടുക്കുന്നത് malfunction സാദ്ധ്യതയുണ്ടാക്കുന്നതായും പ്രബന്ധത്തിന്റെ രണ്ടാം ഭാഗത്തില്‍ അവര്‍ കാണിച്ചുതരുന്നു. വര്‍ഷങ്ങളായി ക്ഷേമ പരിപാടികളുടെ ഗുണം ലഭിക്കാനായി ആധാര്‍ നിര്‍ബന്ധിച്ച് ഉപയോഗിക്കുന്നത് കാരണം പരാജയപ്പെട്ട പണം അടക്കലിന്റെ എണ്ണം മൊത്തം ഇടപാടുകളെ അനുസരിച്ച് വര്‍ദ്ധിച്ച് വരുന്നു
ബാങ്ക് അകൌണ്ടുകളുമായി ആധാര്‍ ബന്ധിപ്പിച്ചതുകൊണ്ടുണ്ടായ പരാജയപ്പെട്ട പണമടക്കലുകളുടെ കണക്ക് താഴ്ന്ന വശത്താണ്. കാരണം അവര്‍ ഉപയോഗിച്ച ഡാറ്റയില്‍ മാറ്റിയ പണമടക്കലിന്റെ രേഖകള്‍ ഇല്ല.(ധാരാളം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ അവര്‍ അറിയാതെയും സമ്മതമില്ലാതെയും തുറക്കപ്പെട്ട ബാങ്ക് അകൌണ്ടുകളിലേക്കായിരുന്നു. അതിനാല്‍ അവര്‍ക്ക് അത് ലഭ്യമായുമില്ല.)
പ്രായമേറിയ ഗുണഭോക്താക്കളുടെ കാര്യത്തില്‍ പരാജയപ്പെട്ട പണമിടപാടുകള്‍ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നു എന്ന് ഡാറ്റ കാണിക്കുന്നു.
ഈ പരാജയത്തിന്റെ കാരണം പ്രബന്ധത്തില്‍ ചര്‍ച്ചചെയ്യുന്നില്ല. അത് ബാങ്ക് അകൌണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിലെ പിശകുകള്‍ മുതല്‍ ഇന്റര്‍നെറ്റ് തകരാര്‍, നിര്‍ണ്ണയിക്കല്‍ ഉപകരണം വിരലടയാളം കണ്ടെത്തുത് പരാജയപ്പെടുന്നത് തുടങ്ങി വിവിധ കാരണങ്ങളുണ്ട്. (പ്രായമേറിയവരുടേയും ശാരീരിക അദ്ധ്വാന തൊഴിലാളികളുടേയും വിരലടയാളം തേഞ്ഞ് പോകുാം.)
മഹാമാരിയുടെ സമയത്ത് പണം അയക്കാന്‍ ആധാര്‍ ഉപയോഗിക്കുന്നതിലെ അപകടസാദ്ധ്യത കൂടാതെ പണം അടിസ്ഥാനമായ ദുരിതാശ്വാസ പരിപാടികളുടെ അപകട സാദ്ധ്യതയും ലേഖകര്‍ മുന്നറീപ്പ് നല്കുന്നു. ഗ്രാമ പ്രദേശങ്ങളില്‍ ബാങ്കുകള്‍ കുറവും വിദൂരത്തുമാണ്. പണം ലഭിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായ ആള്‍ക്കൂട്ടം സമൂഹ വ്യാപന സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
പണം കൊടുക്കുന്നത് പരിഭ്രമ വാങ്ങലിലേക്കും പൂഴ്ത്തിവെപ്പിലേക്കും നയിക്കുമെന്ന് അവര്‍ കരുതുന്നു. ലഭ്യത കുറവുള്ള സമയത്താണിത്. അതുകൊണ്ട് അത് വിലക്കയറ്റത്തിലേക്കും ക്ഷാമത്തിലേക്കും നയിക്കും.
സര്‍ക്കാരുകളോടുള്ള അവരുടെ ശുപാര്‍ശകള്‍ –
1) മഹാമാരി സമയത്ത് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ആധാര്‍ അടിസ്ഥാനമായ ബയോമെട്രിക് നിര്‍ണയിക്കല്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക.
2) ആധാര്‍ ബന്ധിപ്പിക്കാത്ത കാരണത്താല്‍ റദ്ദാക്കിയ എല്ലാ റേഷന്‍ കാര്‍ഡുകളും വീണ്ടും ഉപയോഗിക്കാവുന്നതാക്കുക. റേഷന്‍ കാര്‍ഡില്ലാത്ത ആവശ്യക്കാര്‍ക്ക് ഒരു ആധാര്‍ വേണ്ടാത്ത താല്‍ക്കാലിക പ്രാപഞ്ചിക സംവിധാനം കൊണ്ടുവന്ന് ആഹാര ധാന്യങ്ങള്‍ ആവശ്യമുള്ള എല്ലാവര്ക്കും എവിടെ നിന്ന് വേണമെങ്കിലും എളുപ്പത്തില്‍ കിട്ടുന്ന സംവിധാനം ഒരുക്കണം. അത് അവര്‍ റേഷന്‍ ഉപഭോക്താവാണോ അല്ലയോ എന്നോ സംസ്ഥാന രേഖകളില്‍ ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ തന്നെ വേണം.
3)പണം കൊടുക്കുന്നത് കഴിയുന്നത്ര പ്രാദേശികമായി വേണം. ഉദാഹരണത്തിന് പണ സഹായം പഞ്ചായത്ത് തലത്തില്‍ ചെയ്യാം. അതുവഴി വിദൂരത്തുള്ള ബാങ്കുകളില്‍ പോകാതെ ഗുണഭോക്താക്കള്‍ക്ക് അത് ലഭിക്കും. അത് വീടുവീടാന്തരം പോയി കൊടുക്കുന്നതിന് പകരം പൊതു യോഗത്തില്‍ വെച്ച് നല്‍കാം. തട്ടിപ്പ് അതുവഴി ഇല്ലാതാക്കാം.
വിശദമായ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ഇവിടെ നിന്നും വായിക്കാം. – https://www.epw.in/engage/article/covid-19-and-aadhaar-why-union-governments-relief
— സ്രോതസ്സ് indianpolicycollective.com | Reetika Khera | May 6, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.