12 Solaris Urbino ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി വാങ്ങാനായി പോളണ്ടിലെ സര്‍ക്കാര്‍ ഗതാഗത സ്ഥാപനമായ Lublin നിര്‍ദ്ദേശം കൊടുത്തു. നവംബര്‍ 2021 – ഏപ്രില്‍ 2022 കാലത്ത് അത് ലഭ്യമാകുമെന്ന് കരുതുന്നു. ഈ വൈദ്യുതി ബസ്സുകളും 7 ചാര്‍ജ്ജിങ് സ്റ്റേഷനുകളും ശേഷമുള്ള സേവനങ്ങള്‍ക്കുമായുള്ള ഈ കരാര്‍ PLN 3.2 കോടിയുടേതാണ് (US$76 ലക്ഷം ഡോളര്‍). ഇടക്കിടയുള്ള അതിവേഗ ചാര്‍ജ്ജിങ്ങിന് പാകത്തിലുള്ള 116 kWh ന്റെ Solaris High Power ബാറ്ററികള്‍ ഈ ബസ് ഉപയോഗിക്കുന്നു. ബസ്സിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ ഉറപ്പിച്ചിട്ടുണ്ട്. താഴ്ന്ന പടിയുള്ള ഈ വാഹനത്തിന് 70 പേരെ വഹിക്കാനാകും. അതില്‍ 27 പേര്‍ക്ക് സീറ്റുണ്ടാകും.
— സ്രോതസ്സ് greencarcongress.com | 09 May 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.