മനുഷ്യ തൊലി പ്രകൃതിദത്തമായി squalene എന്ന hydrating എണ്ണ നിര്‍മ്മിക്കുന്നുണ്ട്. ശരീരമുണ്ടാക്കുന്ന പ്രകൃതിദത്ത squalene ന് supplement ആയി ധാരാളം cosmetics കമ്പനികള്‍ അവരുടെ ഉല്‍പ്പനങ്ങളുടെ കൂടെ squalene കൂട്ടിച്ചേര്‍ക്കുന്നു. lipstick, sunscreen, eye shadow, lotion, foundation തുടങ്ങിയവയിലെ പൊതു ഘടകമാണത്. പ്രായം കുറക്കാനുള്ള ക്രീമുകളിലും Squalene കൂട്ടിച്ചേര്‍ക്കുന്നു. മുടിയുടെ ഉല്‍പ്പന്നങ്ങളിലും അവയുണ്ട്. ധാരാളം ചെടികള്‍ squalene ന്റെ സ്രോതസ്സാണ്. യീസ്റ്റ്, wheat germ, olives, sugarcane rice bran എന്നിവയിലൊക്കെ ഇതുണ്ട്. എന്നാല്‍ ചെടികളില്‍ നിന്നുള്ള squalene ന്റെ ചിലവ് മൃഗങ്ങളിലുള്ളതിനേക്കാള് 30% അധികമാണ്. ഏറ്റവും ചിലവ് കുറഞ്ഞ squalene കാണപ്പെടുന്നത് സ്രാവുകളിലാണ്. cosmetic വ്യവസായ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി പ്രതിവര്‍ഷം 27 ലക്ഷം സ്രാവുകളേയാണ് കൊല്ലുന്നത്. കടലിലെ സ്രാവുകളുടെ എണ്ണം കുറയുന്നത് വലിയ ഒരു പ്രശ്നമാണ്.
— സ്രോതസ്സ് inhabitat.com, sharkallies.com | Jul 20, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.