മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള മഹാമാരി കൊറോണവൈറസിന്റെ പരിണാമം

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുള്ള മഹാമാരി കൊറോണവൈറസിന്റെ പരിണാമം

കോവിഡ്-19 മഹാമാരിക്ക് കാരണമായ SARS-CoV-2 ന്റെ ആരംഭത്തെക്കുറിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പഠിച്ചതില്‍ നിന്ന് അത് രൂപം മാറ്റുന്നത് വഴി മനുഷ്യ കോശങ്ങളെ ബാധിക്കാനുള്ള ശേഷി നേടുന്നതോടൊപ്പം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് ചാടാന്‍ പ്രത്യേകിച്ചും അനുകൂലനമുള്ളതാണ് എന്ന് കണ്ടെത്തി.

വവ്വാലുകളെ ബാധിക്കുന്ന ഒരു കൊറോണവൈറസ് ആണ് ഈ വൈറസിന്റെ ഏറ്റവും അടുത്ത ബന്ധു എന്ന് ജനിതക വിശകലനം നടത്തിയ Duke University, Los Alamos National Laboratory, the University of Texas at El Paso, New York University എന്നിവിടങ്ങളിലെ ഗവേഷകര്‍ ഉറപ്പാക്കി. എന്നാല്‍ ആ വൈറസിന് മനുഷ്യനെ ബാധിക്കാനുള്ള ശേഷി നല്‍കിയ നിര്‍ണ്ണായകമായ ഒരു ജീന്‍ ഭാഗം കിട്ടിയത് pangolin എന്ന് വിളിക്കുന്ന സസ്തനിയെ ബാധിക്കുന്ന ഒരു കൊറോണവൈറസില്‍ നിന്നാണ്. അത് മനുഷ്യനെ ബാധിക്കുന്ന വൈറസാണ്.

സ്വന്തം ജനിതക വസ്തുവില്‍ മാറ്റം വരുത്തി ആതിഥേയ കോശങ്ങളുമായി ചേരാനുള്ള ശേഷി വന്നതുകൊണ്ടാണ് അവക്ക് സ്പീഷീസില്‍ നിന്ന് സ്പീഷീസിലേക്കുള്ള ചാട്ടം സാദ്ധ്യമായത്. ആതിഥേയ കോശങ്ങളുടെ വാതില്‍ തുറക്കാനുള്ള താക്കോല്‍ പരിഷ്കരിക്കുന്നത് പോലെയാണിത്. ഈ സമയത്ത് അത് മനുഷ്യ കോശങ്ങള്‍. SARS-CoV-2 ന്റെ കാര്യത്തില്‍ താക്കോല്‍ എന്നത് വൈറസിന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന മുള്ള് പ്രോട്ടീന്‍ ആണ്. കൊറോണവൈറസ് ഈ പ്രോട്ടീന്‍ ഉപയോഗിച്ചാണ് കോശങ്ങളോട് ചേരുകയും ബാധിക്കുകയും ചെയ്യുന്നത്.

വവ്വാലുകളില്‍ നിന്ന് civets ലേക്ക് ചാടിയ ആദ്യത്തെ SARS പോലെ വവ്വാലുകളില്‍ നിന്ന് dromedary ഒട്ടകങ്ങളിലേക്ക് ചാടി പിന്നീട് മനുഷ്യരിലേക്ക് ചാടിയ MERS പോലെ ഈ മഹാമാരി കൊറോണവൈറസിന്റെ progenitor ന്റെ ജനിതക പദാര്‍ത്ഥത്തില്‍ പരിണാമപരമായ മാറ്റങ്ങള്‍ ഉണ്ടായത് അവസാനം അവയെ മനുഷ്യരെ ബാധിക്കുന്ന ശേഷി നല്‍കി.

സാധാരണ pangolin കൊറോണവൈറസുകളില്‍ നിന്ന് മനുഷ്യ മഹാമാരിക്ക് നേരിട്ട് കാരണമാകുന്ന കാര്യത്തില്‍ SARS-CoV-2 ല്‍ നിന്ന് വളരെ വ്യത്യസ്ഥമാണ് എന്ന് ഗവേഷകര്‍ കണ്ടു.

എന്നിരുന്നാലും അവക്ക് receptor-binding സൈറ്റുകളുണ്ട്. കോശ സ്തരവുമായി യോജിക്കാനാവശ്യമായ spike protein ന്റെ ഒരു ഭാഗം. മനുഷ്യരിലെ അണുബാധക്ക് അത് പ്രധാനപ്പെട്ടതാണ്. കോശോപരിതല പ്രോട്ടീനോട് ചേരാന്‍ ഈ binding site ആണ് സാധ്യമാക്കുന്നത്. അത് മനുഷ്യ ശ്വസനവ്യവസ്ഥയിലും കുടലിലെ epithelial cells, endothelial cell, വൃക്ക കോശങ്ങള്‍ തുടങ്ങിയവയില്‍ ധാരാളമുണ്ട്.

വവ്വാലിലെ വൈറസിന്റെ മുന്‍ഗാമി കൊറോണവൈറസുമായും SARS-CoV-2 ഉം വളരേറെ ബന്ധപ്പെട്ടതാണ്. അതിന്റെ binding site വളരെ വ്യത്യസ്ഥമാണ്. അതിന് തന്നത്താനെ മനുഷ്യ കോശങ്ങളെ ബാധിക്കാനാവില്ല.

വവ്വാലിലേയും pangolin ലേയും വൈറസുകളുടെ ഒരു സങ്കരമായിട്ട് SARS-CoV-2 കാണപ്പെടുന്നു. മനുഷ്യരില്‍ ബാധിക്കാനാവശ്യമായ receptor-binding site ന്റെ “താക്കോല്‍” കിട്ടിയത് അങ്ങനെയാണ്.

വൈറസിന്റെ ചില ഭാഗഭങ്ങള്‍ മനുഷ്യനേയും വവ്വാലുകളേയും pangolins ഉം ആക്രമിക്കുന്ന വിവിധങ്ങളായ കൊറോണവൈറസുകളിലെ അമിനോ ആസിഡുകളുടെ ഘടനയുമായി വളരേറെ സാദൃശ്യം ഉള്ളതാണ്. ഈ വൈറസുകള്‍ സമാനമായ ആതിഥേയ തെരഞ്ഞെടുപ്പിലായിരുന്നു എന്നും അത് ഈ മൃഗങ്ങളില്‍ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് ചാടാനായി തയ്യാറായ SARS-CoV-2 ന്റെ പൂര്‍വ്വികരെ സൃഷ്ടിക്കുകയും ചെയ്തു എന്ന് നിര്‍ദ്ദേശിക്കുന്നു.

SARS-CoV-2 ന് സമ്പന്നമായ ഒരു പരിണാമ ചരിത്രം ഉണ്ട്. അത് മനുഷ്യരിലേക്ക് ചാടാനുള്ള കഴിവ് നേടുന്നതിന് മുമ്പ് വവ്വാലിന്റേയും pangolin ന്റേയും കൊറോണവൈറസിന്റെ ജനിതക പദാര്‍ത്ഥം കൂട്ടിക്കുഴക്കുന്നത് ഉള്‍പ്പടെയാണ്.

— സ്രോതസ്സ് Duke University Medical Center | May 29, 2020


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.