നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്

എങ്ങനെ കാണണമെന്ന് നിങ്ങളെ പരിശീലിപ്പിക്കാന്‍ വാര്‍ത്താ മനുഷ്യനെ അനുവദിച്ച് കൊടുക്കുമോ.

എങ്ങനെ അനുഭവിക്കുന്നു എന്നത് നിങ്ങളെ പരിശീലിപ്പിക്കാന്‍ പണ്ഡിതരെ അനുവദിച്ച് കൊടുക്കുമോ.

എങ്ങനെ ചിന്തിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ അനുവദിച്ച് കൊടുക്കുമോ.

എങ്ങനെ സ്നേഹിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ പുരോഹിതരെ അനുവദിച്ച് കൊടുക്കുമോ.

എങ്ങനെ മൂല്യമളക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ ബാങ്കുകാരനെ അനുവദിച്ച് കൊടുക്കുമോ.

എങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ സിനിമക്കാരെ അനുവദിച്ച് കൊടുക്കുമോ.

നിങ്ങളെ അവര്‍ പരിശീലിപ്പിക്കാന്‍ അനുവദിക്കരുത്.

ശക്തരായവര്‍ അവരെ ജോലിക്കെടുക്കുന്നത് ഈ ലോകത്തിലെങ്ങനെ ജീവിക്കണമെന്ന്
നിങ്ങളെ പഠിപ്പിക്കാനാണ്. അത് വന്യ മനുഷ്യര്‍ക്ക് ചെറുതാണ്, വളരെ ചെറുതാണ്.

ജീവിതത്തിന്റെ അന്തർലീനമായ മഹിമയെ എങ്ങനെ അവഗണിക്കാം എന്നതുപോലെ,
വീട്ടിൽ പരിശീലനം നേടിയിട്ടില്ലാത്ത, പക്വത നേടാത്ത, spayed and neutered,പാർലർ തന്ത്രങ്ങൾ പഠിപ്പിക്കപ്പെടാത്ത
മനുഷ്യർക്ക് വളരെ ചെറുതാണ്,

സ്വന്തം അതിരില്ലായ്മയെ ഗ്രഹിക്കുന്ന മനുഷ്യന് വളരെ ചെറുത്

അവരുടെ സ്വന്തം വിശാലമായ പ്രവചിക്കാനാകാത്ത ആന്തിരിക വന്യത

അവരുടെ സ്വന്തം സൌന്ദര്യം,

അവരുടെ സ്വന്തം വിശുദ്ധി,

അവരുടെ സ്വന്തം യോഗ്യത,

അവരുടെ സ്വന്തം സഹജമായ ഗുണം,

തോല്‍വാര്‍ കൈവശം വെച്ചിരിക്കുന്നവര്‍

അതുകൊണ്ട് അവര്‍ നമ്മേ പരിശീലിപ്പിക്കുന്നു.

ഈ ലോകത്തെ പരന്ന പരിമിതമായ ആശയ പെട്ടികളില്‍ കൃത്യമായും
ഒതുങ്ങിയിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ അവര്‍ നമ്മേ പരിശീലിപ്പിക്കുന്നു.

ആ ജീവിതം പ്രവചിക്കാവുന്നതാണ്, നമ്മുടെ സ്വഭാവം ശരിക്കും മാപ്പ് ചെയ്തതാണ്.

അതില്‍ നിന്ന് ഒരിക്കലും രക്ഷപെടാനാകാത്ത
ദ്വിമാന (2-D) നിറമില്ലാത്ത കൂട്ടിലാണ് നാം ജീവിക്കുന്നതെന്നും
അതിനെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും അറിയാവുന്നതാണ്.

ആഖ്യാനത്തിന് ഈ ജ്വലിക്കുന്ന cacophonyയെ പോലും സ്പർശിക്കാൻ കഴിയും പോലെ,
അതിനെ ഉൾക്കൊള്ളാൻ അനുവദിക്കുക.

എന്റെ പ്രീയപ്പെട്ടവരെ അവര്‍ നിങ്ങളോട് കള്ളം പറയുകയാണ്.

അവരുടെ pixelated വായ തുറക്കുന്ന ഓരോ ഓരോ സമയത്തും അവര്‍ കള്ളം പറയുകയാണ്.

അവര്‍ നിങ്ങളെ വിശ്വസിക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ വളരെ വലിയതാണ് ഈ ജീവിതം.

അതുകൊണ്ട് വളരെ അതിബൃഹത്തായത്.

അതുകൊണ്ട് കൂടുതലും പര്യവേഷണം നടത്താത്തത്.

അതുകൊണ്ട് വളരെ പ്രവചനാതീതം.

അതുകൊണ്ട് വളരെ ചാറുള്ളതാണ്.

അതുകൊണ്ട് വളരെ വളരെ വളരെ സൌന്ദര്യമുള്ളത്

അറിയാന്‍ വയ്യാത്ത അറിയാത്ത കാര്യങ്ങള്‍ അറിയാവുന്ന അറിയാത്ത കാര്യങ്ങളെ ചെറുതാക്കുന്നു,
അതുപോലെ അറിയാവുന്ന അറിവില്ലായ്മകള്‍ അറിവിനെ ചെറുതാക്കുന്നു.

നിങ്ങള്‍ ഇത് അറിയാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല.

അതുകൊണ്ട് അവരുടെ അനുവാദം ചോദിക്കരുത്.

ആ കണ്ണുകള്‍ അടക്കരുത്, ആ കാലുകളിലെ ചങ്ങലകള്‍ അഴിക്കൂ.

എന്റെ പ്രീയപ്പെട്ടവരെ ആ ചങ്ങലകള്‍ നിങ്ങളെ ഈ ലോകത്തില്‍ നിന്ന് സംരക്ഷിക്കാനല്ല അവിടെയുള്ളത്.

നിങ്ങളുടെ പരിശീലകരെ സംരക്ഷിക്കാനുള്ളവയാണ് അതെല്ലാം,

നിങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍.

ആ തോല്‍വാര്‍ എടുത്തുമാറ്റുക.

— സ്രോതസ്സ് caitlinjohnstone.com | Caitlin Johnstone | Aug 3, 2020


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.