റോക്കറ്റുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളോ? സ്വതന്ത്ര സോഫ്റ്റ്‌വെയറും പ്രയോഗങ്ങളും ഉപകരണങ്ങളും

പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഒരു റോക്കറ്റ് ഉണ്ടാകുമോ? ഉപഗ്രഹങ്ങളെ അയക്കുന്ന റോക്കറ്റുകളിലെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാക്കാനായി SpaceX നോട് നാം ആവശ്യപ്പെടാമോ? ഇത് എന്നോട് ചോദിച്ച വ്യക്തി ഗൌരവത്തോടെയാണോ ചോദിച്ചത് എന്ന് എനിക്കറിയില്ല. എന്നാല്‍ അതിന് ഉത്തരം കണ്ടെത്തുന്നത് ഇന്ന് മനുഷ്യര്‍ ശരിക്കും വാങ്ങുന്ന ഉല്‍പ്പന്നങ്ങളിലെ സമാനമായ പ്രശ്നങ്ങളെ ദൃശ്യമാക്കും.

എനിക്ക് അറിയാവുന്നടത്തോളം, സോഫ്റ്റ്‌വെയറിന് തനിയെ തള്ളല്‍ശക്തി ഉത്പാദിപ്പിക്കാനാകില്ല. ഒരു റോക്കറ്റ് എന്നത് ശരിക്കും ഭൌതികമായ ഒരു ഉപകരണമാണ്. എന്നാല്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച നിയന്ത്ര​ണ, telemetry സംവിധാനങ്ങള്‍ അതില്‍ ഉള്‍പ്പട്ടേക്കാം. അതുകൊണ്ട് സോഫ്റ്റ്‌വെയറും.

ആരെങ്കിലും എനിക്കൊരു റോക്കറ്റ് വാഗ്ദാനം ചെയ്യുകയാണെങ്കില്‍ മറ്റേതൊരു ഉപകരണം പോലയേ ഞാന്‍ അതിനെ പരിഗണിക്കൂ. ഉദാഹരണത്തിന് ഒരു thermostat ന്റെ കാര്യം പരിഗണിക്കു. അതില്‍ പരിഷ്കരിക്കാവുന്ന സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കില്‍ അതിന് വേണ്ട എല്ലാ സോഫ്റ്റ്‌വെയറുകളും സ്വതന്ത്രമായിരിക്കണം. എന്നിരുന്നാലും അതിലുള്ള സോഫ്റ്റ്‌വെയര്‍ ഒരിക്കലും മാറ്റം വരുത്തേണ്ടതല്ല. അത് വളരെ പരിമിതമായ interface ലൂടെ മാത്രമേ അത് ആശയവിനിമയം ചെയ്യൂ. നിയന്ത്രണ പാനലിലെ ബട്ടണുകള്‍, ടിവി റിമോട്ട് കണ്‍ട്രോള്‍, USB interface ലെ സ്ഥിരമായ കമാന്‍ഡുകള്‍ പോലെ. ഒരു താപമാപിനിക്കകത്ത് എന്താണ് എന്ന് അറിയുന്നത് നിര്‍ണ്ണായകമാണെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ ഒരു പ്രത്യേക ചിപ്പോ, കോഡ് പ്രവര്‍ത്തിക്കുന്ന പ്രോസസറോ ഉണ്ടെന്നത് ഒരു ഉപയോക്താവെന്ന നിലയില്‍ എന്നെ നേരിട്ട് വ്യത്യാസമുണ്ടാക്കുന്ന കാര്യമല്ല. അതിനുള്ളില്‍ കോഡ് ഉണ്ടെങ്കില്‍ അതിനോടൊപ്പം പ്രത്യേകതരം ചിപ്പും അതിലുണ്ടായേക്കാം. അത് എന്താണെന്ന് അറിയുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല.

അത് എങ്ങനെ സ്ഥാപിക്കപ്പെടതായാലും എന്റെ പ്രവര്‍ത്തികളെ കുറിച്ചുള്ള വിവരങ്ങള്‍ ആ തെര്‍മ്മോസ്റ്റാറ്റ് മറ്റാര്‍ക്കെങ്കിലും അയക്കുന്നെങ്കില്‍ ഞാന്‍ object. വീണ്ടും സവിശേഷ ചിപ്പോ സവിശേഷ കോഡോ തമ്മില്‍ നേരിട്ട് വ്യത്യാസം ഒന്നുമൊന്നും ഉണ്ടാക്കുന്നില്ല. അതിനകത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കില്‍ രഹസ്യാന്വേഷണം ഓഫാക്കാന്‍ എനിക്ക് കഴിയുമായിരുന്നു. എന്നാല്‍ അത് മാത്രമല്ല വഴി. അതിന്റെ ഡിജിറ്റല്‍ ആശയവിനിമയ ആന്റിനകളെ വിഛേദിക്കുകയാണ് മറ്റൊരു വഴി. അവയെ ഓഫ് ചെയ്യുന്നത്.

റോക്കറ്റിന് സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കില്‍ അത് സ്വതന്ത്രസോഫ്റ്റ്‌വെയറായി പ്രസിദ്ധപ്പെടുത്തുന്നത് സമൂഹത്തിനുള്ള ഒരു സംഭാവനയാണ്. ആ സംഭാവനയെ നാം അഭിനന്ദിക്കണം. എന്നാല്‍ അത് വേറൊരു പ്രശ്നമാണ്. അത്തരത്തിലെ പ്രസിദ്ധീകരണം റോക്കറ്റ് വാങ്ങിയവരെ സോഫ്റ്റ്‌വെയര്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കുന്നു. എന്നിരുന്നാലും പുനരുപയോഗം സാദ്ധ്യമല്ലത്ത മിക്ക റോക്കറ്റുകളുടേയും പരാജയങ്ങള്‍ കുസൃതിപ്പണിയെ നിരുത്സാഹപ്പെടുത്തുന്നു.

ടെസ്‌ല കാറുകളുടെ അനുഭവത്തില്‍ നിന്ന് നമുക്കറിയാം, അത് നിറയെ Teslaക്ക് മാറ്റാന്‍ കഴിയുന്നതും ഉടമസ്ഥന് മാറ്റാന്‍ കഴിയാത്തതുമായ രഹസ്യാന്വേഷണ, പിന്‍തുടരല്‍ malware ആണ്. SpaceX റോക്കറ്റിലും അതുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇന്നത്തെ കാറ്, ട്രാക്റ്റര്‍ പോലെ റോക്കറ്റുകള്‍ വില്‍ക്കുന്ന ഒരു കാലം ഉണ്ടാകുകയാണെങ്കില്‍ അവയിലെ കുത്തക സോഫ്റ്റ്‌വെയറുകള്‍ അനീതിയായിരിക്കും ( https://gnu.org/philosophy/free-software-even-more-important.html). അത് മിക്കവാറും malware ( https://gnu.org/malware/) ആകാം. നിര്‍മ്മാതാക്കള്‍ക്ക് പരിഷ്കരിച്ച സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ കഴിയുകയും എന്നാല്‍ ഉടമസ്ഥന് അത് കഴിയാതിരിക്കുകയും ചെയ്യുന്നത് വലിയ അനീതി ആണ്. ആളുകള്‍ ഇത് തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്: അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശത്തിനായുള്ള പ്രസ്ഥാനത്തെ നോക്കൂ. ഈ സ്വാതന്ത്ര്യങ്ങളുടെ (കാറിന്റെ സോഫ്റ്റ്‌വെയറിനെ സ്വതന്ത്രമാക്കുന്നതില്‍ നിന്ന് വളരെ കുറഞ്ഞ) തുടക്കമാണ് അവര്‍ ആവശ്യപ്പെടുന്നത്, .കുറഞ്ഞത് ഒരു കടുത്ത യുദ്ധത്തെ അഭിമുഖീകരിക്കുനനുണ്ട്.

എന്നിരുന്നാലും SpaceX റോക്കറ്റുകള്‍ വില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല; അതിന്റെ സ്വന്തം റോക്കറ്റില്‍ payloads അയക്കുന്ന സേവനം അത് നല്‍കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അത് പ്രശ്നത്തെ മൊത്തത്തില്‍ വ്യത്യസ്ഥമാക്കുന്നു: നിങ്ങള്‍ ഒരു ഉപഭോക്താവാണെങ്കില്‍ നിങ്ങള്‍ റോക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നില്ല. SpaceX ആണ് അത് ചെയ്യുന്നത്.

SpaceX ഉപയോഗിക്കുന്ന റോക്കറ്റ് നിങ്ങളുടെ കാറോ വാനോ, എന്തിന് നിങ്ങള്‍ വാടകക്കെടുത്ത കാറിനേയും വാനിനേയോ പോലെയല്ല. ഇതിനെ ഒരു കടത്ത് കമ്പനിയുടെ ഒരു വാന്‍ ഈ സമയത്ത് നിങ്ങളുടെ പുസ്തകങ്ങളും ഗൃഹോപകരണങ്ങളും നിങ്ങള്‍ പറഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതുമായി താരതമ്യം ചെയ്യാവുന്നതാണ്. അതൊരു കടത്ത് കമ്പനിയാണ്. ആ നിമിഷത്തിലെ ഉപഭോക്താവിന് പകരം ആ വാനിലെ സോഫ്റ്റ്‌വെയറിന് പുറത്ത് നിയന്ത്രണം ലഭിക്കേണ്ട ഒന്നാണത്.

ഒരു സേവനം എന്ന നിലയില്‍ നിങ്ങളുടെ സാധനങ്ങള്‍ മംഗോളിയക്ക് പുറത്തേക്കോ ശൂന്യാകാശത്തേക്കോ കടത്തുന്ന ജോലിയെ പോലെ കരുതാം. കാരണം ജോലി മിക്കവാറും self-contained ആണ്. അതുപോലെ ഉപഭോക്താവിന് അതീതമായി കൂടുതലും സ്വതന്ത്രമാണ്. (“മിക്കവാറും” എന്നത് “പൂര്‍ണ്ണമായോ” അല്ലെങ്കില്‍ “100%” എന്നല്ല അര്‍ത്ഥമാക്കുന്നത്). അതുകൊണ്ട് ജോലിക്കുള്ള നിര്‍ദ്ദേശങ്ങള്‍ ലളിതമാണ് (ഈ പെട്ടികള്‍ എടുത്ത് A എന്ന വിലാസത്തില്‍ D എന്ന ദിവസം എത്തിക്കുക).

എന്നാല്‍ ഇവിടെ ഒരു തരത്തിലെ പ്രവര്‍ത്തനത്തെ ഒരിക്കലും ഒരു സേവനമായി കണക്കാക്കാനാകില്ല: സ്വകാര്യ computational പ്രവര്‍ത്തി. കാരണം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുണ്ടെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്വതന്ത്രമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഒരു സ്വകാര്യ computational പ്രവര്‍ത്തി.

ഒരു പ്രോഗ്രാമിന്റെ പണി നിങ്ങള്‍ക്ക് വേണ്ടി computing ചെയ്യുകയാണെങ്കില്‍ അത് ചെയ്യുന്നതിന് മുകളിലും എങ്ങനെ അത് ചെയ്യുന്നതിലും നിയന്ത്രണം ഉണ്ടാകാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അത് നിങ്ങള്‍ കൊടുക്കുന്ന ഉത്തരവ് എടുക്കുമ്പോള്‍ അത്പാലിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. നിങ്ങള്‍ക്ക് സ്വതന്ത്ര പ്രോഗ്രാമിന്റെ നിങ്ങളുടെ പകര്‍പ്പ് നിങ്ങള്‍ക്ക് നിയന്ത്രണമുള്ള കമ്പ്യൂട്ടറില്‍ ഉപയോഗിക്കാനുള്ള അവകാശമുണ്ട്.

പ്രവര്‍ത്തനങ്ങളെ കമ്പനികളുടെ സെര്‍വ്വറുകളില്‍ അവരുടെ നിയന്ത്രണത്തിലുള്ള പ്രോഗ്രാമുകളാല്‍ ചെയ്യുന്ന “സേവനങ്ങള്‍” എന്ന് മുദ്രകുത്തി നിങ്ങളുടെ computing പ്രവര്‍ത്തികളുടെ മേലുള്ള നിയന്ത്രണം അവരിലേക്ക് cede ഈ കമ്പനികളാഗ്രഹിക്കുന്നതില്‍ ഒരു അത്ഭുതവും ഇല്ല. text editing പോലെ ഉപയോക്താക്കളാല്‍ സൂഷ്മമായി നിര്‍ദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ പോലും ഇങ്ങനെ ചെയ്യപ്പെടുന്നു! നിങ്ങളുടെ സ്വാതന്ത്ര്യത്തിന് പകരം അവരുടെ അധികാരം വെച്ചുമാറുന്ന ഒരു പദ്ധതിയാണിത്. നാം അതിനെ “Service as a Software Substitute” (SaaSS) എന്നാണ് വിളിക്കുന്നത്(കാണുക https://gnu.org/philosophy/who-does-that-server-really-serve.html). ഞങ്ങള്‍ അത് തള്ളിക്കളയുന്നു.

ഉദാഹരണത്തിന് ഊഹാധിഷ്ഠിതമായ ഒരു SpaceX Smart Spaceship നെ പരിഗണിക്കുക, നിങ്ങളുടെ ബിസിനസുകളെക്കുറിച്ച് എല്ലാം അറിയാനാഗ്രഹിക്കുന്ന അതൊരു “സേവനം” ആണ്. അതുകൊണ്ട് എന്ത് cargoes ആണ് ഏത് ഗ്രഹത്തില്‍ വാങ്ങേണ്ടതെന്നും വില്‍ക്കേണ്ടതെന്നും എന്ന് SpaceX സെര്‍വ്വറുകള്‍ക്ക് തീരുമാനിക്കാം. ആ ആസുത്രണ സേവനം SaaSS ആണ്. അതുകൊണ്ട് ഒരു സേവനവിരുദ്ധതയാണ്(dis-service). സേവനവിരുദ്ധത ഉപയോഗിക്കുന്നതിന് പകരം, നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നിങ്ങളുടെ തന്നെ സ്വന്തം പകര്‍പ്പ് ഉപയോഗിച്ച് അത് ചെയ്യാനായി ആസൂത്രണം നടത്തണം.

SpaceX നും മറ്റുള്ളവര്‍ക്കും അപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി non-computational ആയ ചരക്ക് കടത്തുന്ന സേവനം ന്യായാനുസൃതമായി വാഗ്ദാനം ചെയ്യാനാകും. ചിലപ്പോള്‍ നിങ്ങള്‍ക്കത് ഉപയോഗിക്കാനാകും; അല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റേതെങ്കിലും രീതി തെരഞ്ഞെടുക്കാം. ഒരു ശൂന്യാകാശ പേടകം വാങ്ങി നിങ്ങള്‍ക്ക് തന്നെ പ്രവര്‍ത്തിപ്പിക്കുകയും ആകാം.

— സ്രോതസ്സ് gnu.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )