നൈജീരിയയിലെ OPL 245 എണ്ണപ്പാടത്തെ കരാറിന് വേണ്ടി നടത്തിയ “അന്തര്‍ദേശീയ അഴിമതി” കുറ്റത്തിന് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ Royal Dutch Shell നെതിരെ Milan Public Prosecutor ന്റെ ഓഫീസ് ഔദ്യോഗിക അന്വേഷണം തുടങ്ങി. 1998 ല്‍ Malabu Oil & Gas കമ്പനിക്ക് OPL 245 തുഛമായ US$2 കോടി ഡോളറിന് ആണ് വിറ്റത്. എണ്ണ മന്ത്രിയായ Dan Etete ന്റെ രഹസ്യ ഉടമസ്ഥതയിലുള്ളതായിരുന്നു ആ കമ്പനി. US$110 കോടി ഡോളറിന് പാടത്തെ പിന്നീട് ഷെല്ലിനും Eni ഉം 2011 ല്‍ നല്കി. നൈജീരിയയിലെ സര്‍ക്കാരായിരുന്നു അതിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. രാജ്യത്തെ 2015 ലെ ആരോഗ്യ ബഡ്ജറ്റിന്റെ 80% വരുന്നതായിരുന്നു ആ തുക. എന്നാല്‍ അത് രാജ്യത്തിന്റെ ഖജനാവില്‍ എത്തിയില്ല.
— സ്രോതസ്സ് globalwitness.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.