1960 കളിലെ വംശഹത്യയില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ കുറ്റവാളികളാണ്

1965 – ’66 കാലത്ത് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ വംശഹത്യ നടത്തിയതിന് ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഒരു അന്തര്‍ദേശീയ നീതിന്യായ കോടതി കണ്ടെത്തി. പ്രസിഡന്റ് സുകാര്‍ണോയെ (Sukarno) സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരത്തിലെത്തിയ ജനറല്‍ സുഹാര്‍തോയുടെ സര്‍ക്കാര്‍ പത്ത് ലക്ഷം പേരെയാണ് കൊന്നത്. ജനറല്‍ സുഹാര്‍തോക്ക് പിന്‍തുണ കൊടുത്തത് അമേരിക്കയാണ്. ഹേഗിലെ അന്തര്‍ദേശീയ ജനകീയ കോടതി ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിനോട് മാപ്പ് പറയാനും അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും നിര്‍ദ്ദേശിച്ചു.

— സ്രോതസ്സ് democracynow.org | 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ