ഇസ്രായേലിന്റെ അവാച്യമായ അക്രമങ്ങളുടെ മുന്നില്‍ പാലസ്തീന് പ്രതിരോധത്തിന്റെ ഒരു നിര്‍ണ്ണായക സമയമാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇസ്രായേല്‍ സൈന്യം, പോലീസ്, ആള്‍ക്കൂട്ടം എന്നിവര്‍ പാലസ്തീന് ജനങ്ങള്‍ക്കെതിരായി നടത്തുന്ന അനിയന്ത്രിതമായ നിഷ്ഠൂരത ഇസ്രായേല്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതും അമേരിക്കന്‍ സര്‍ക്കാരാല്‍ പിന്തുണക്കപ്പെടുകയും ധനസഹായം നേടുകയും ചെയ്യുന്ന ഒന്നാണ്. അതിന്റെ മനുഷ്യത്വമില്ലായ്മ ഭയപ്പെടുത്തുന്നതാണ്. അതിന്റെ പ്രതികരണമായി പാലസ്തീനിലും ഇസ്രായേലിലും പാലസ്തീന്‍കാര്‍ ഉയര്‍ത്തെഴുനേറ്റു. ഓരോ പൈശാചികകൃത്യത്തോടൊപ്പം ഞങ്ങളുടെ മനസ്താപവും രോഷവും വര്‍ദ്ധിക്കുന്നു. പാലസ്തീന്‍കാരുടെ പ്രതിഷേധത്തിന്റെ ദൃഢചിത്തതയെ ഞങ്ങള്‍ ഭയത്തിന്റെ ആഴത്തില്‍ നിന്ന് ബഹുമാനിക്കുന്നു.
ഒരു വ്യക്തിയെ കൊല്ലുന്നത് ലോകത്തെ മൊത്തം കൊല്ലുന്നതിന് തുല്യമാണെന്നാണ് യഹൂദ പാരമ്പര്യം പറയുന്നത്. കൊല്ലപ്പെട്ടവരുടേയും മരണാസന്നരായവരുടേയും പേരുകള്‍ ഞങ്ങള്‍ പറയുന്നു. ഓരോ സമയത്തും, മരണത്തില്‍ പോലും പാലസ്തീന്‍കാരുടെ മനുഷ്യത്വത്തെ ഇസ്രായേലി സര്‍ക്കാര്‍ വിസമ്മതിക്കുന്നു. എന്നാല്‍ ഞങ്ങളങ്ങനെയല്ല. ഓരോ നശിപ്പിക്കപ്പെട്ട ഭാവിയേയും ഞങ്ങളുടെ പ്രാര്‍ത്ഥന വഴിയും പ്രവര്‍ത്തി വഴിയും ഞങ്ങള്‍ ബഹുമാനിക്കുന്നു.
രണ്ട് തുല്യ ശക്തികള്‍ തമ്മിലുള്ള ഒരു “സംഘര്‍ഷം,” ഒരു “ഏറ്റുമുട്ടല്‍,” ഒരു“യുദ്ധം” ഒന്നുമല്ല നാം സാക്ഷ്യം വഹിക്കുന്നത്. ഇസ്രായേലി സര്‍ക്കാരും അവര്‍ ലക്ഷ്യം വെക്കുന്ന പാലസ്തീന്‍കാരും തമ്മിലുള്ള ശക്തിയുടെ വലിയ അസമത്വത്തെക്കുറിച്ച് ഒരു തെറ്റിധാരണയും ഇല്ല. അമേരിക്കയില്‍ നിന്ന് പ്രതിവര്‍ഷം $380 കോടി ഡോളര്‍ സൈനിക സഹായം കിട്ടുന്ന ഇസ്രായേലി സര്‍ക്കാര്‍ Sheikh Jarrah മുതല്‍ Lydd/Lod മുതല്‍ Gaza നഗരം വരെ നിയന്ത്രിക്കുകയും ആധിപത്യമുണ്ടാക്കുകയും, പാലസ്തീന് ജീവിതങ്ങളേയും ഭൂമിയേയും കുടിയിറക്കുകയും ചെയ്യുന്നു.
ഈ വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തല്‍ രൂപരേഖാപരമാണ്. അറബിയില്‍ നക്ബ(Nakba) എന്ന് വിളിക്കുന്ന — “മഹാദുരന്തം” 7.5 ലക്ഷം ആളുകളെയാണ് 1948 ല്‍ അഭയാര്ത്ഥികാളാക്കിയത്. അതോടെയാണ് ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്. അത് ഒരിക്കലും അവസാനിച്ചില്ല. 73 വര്‍ഷങ്ങളായി ഇസ്രായേല്‍ സര്‍ക്കാര്‍ വ്യവസ്ഥാപിതമായി പാലസ്തീന്‍കാരുടെ വീടുകള്‍ മോഷ്ടിക്കുകയും പൊളിക്കുകയും പരസ്പരം അവരെ വേര്‍തിരിക്കുകയും ആണ്. പാലസ്തീന്കാര്ക്കെതിരായ അക്രമത്തിന്റെ ഈ സമഗ്ര വ്യവസ്ഥയില്‍ ഒരാളും സുരക്ഷിതരല്ല. പാലസ്തീന്‍കാരുടെ ജീവന് നഷ്ടത്തിന്റെ മഹാദുരന്തത്തെ ഞങ്ങള്‍ അപലപിക്കുന്നു. പാലസ്തീനിലേയും ഇസ്രായേലിലേയും എല്ലാ ജീവന് നഷ്ടത്തിലും ഞങ്ങള്‍ ദുഃഖിക്കുന്നു.
എല്ലാ ആളുകള്‍ക്കും, ഒരു കുറവും ഇല്ലാതെ, നീതി, സമത്വം, സ്വാതന്ത്ര്യം, അഭിമാനം കിട്ടാനുള്ള ഒരു വ്യവസ്ഥയും ഇല്ലാതെ കടപ്പാടിന്റെ വശത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. എല്ലാവരും സുരക്ഷിതരും സ്വതന്ത്രരും ആയ ഒരു ഭാവിക്ക് വേണ്ടി ഇസ്രായേലി സര്‍ക്കാരിന്റെ കുടിയേറ്റ-കൊളനിവാഴ്ച വംശവെറി ഭരണം നമുക്ക് അവസാനിപ്പിക്കണം.
പാലസ്തീന് പ്രതിഷേധക്കാരിയായ Mariam Afifi ചോദിച്ചു, “അടിച്ചമര്‍ത്തുന്നവരുടെ പക്ഷെത്തെ പിന്തുണക്കുന്നവരായി നിങ്ങളുടെ കുട്ടികള്‍ വളരണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവോ?” ലോകം മൊത്തമുള്ള യഹൂദര്‍ ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കണം. ഞങ്ങളുടെ ഉത്തരം ഞങ്ങള്‍ക്കറിയാം: അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ പിന്തുണക്കുകയും, എല്ലാവരുടേയും ഒന്നിച്ചുള്ള സ്വാതന്ത്ര്യം എന്ന ആശയത്തിന് വേണ്ടി സമരം ചെയ്യാനും വേണ്ടിയാകണം ഞങ്ങളുടെ കുട്ടികള്‍ വളരേണ്ടത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
യഹൂദ സമൂഹം തീര്‍ച്ചയായും ഒരു തെരഞ്ഞെടുക്കല്‍ നടത്തണം. നമ്മുടെ പേരില്‍ നിഷേധത്തിലും വംശവെറി തുടരുന്നതിലും വംശഹത്യ നടത്തുന്നതിലും കൂട്ടക്കൊല നടത്തുന്നതിലും വേരൂന്നിയ ഒരു ഭാവിക്ക് വേണ്ടി സമ്മതിക്കണോ? അതോ നാം കടുത്ത സത്യങ്ങളുമായി ഇടപെടണോ അതോ ഈ ദോഷങ്ങള്‍ പരിഹരിക്കുന്ന teshuva സമരത്തിന് വേണ്ടി നമ്മുടെ മൊത്തം സ്വത്വത്തെ കൊണ്ടുവരണോ?
നിശബ്ദതക്കും കുറ്റപങ്കാളിത്തത്തിനും പകരം നീതിക്കായുള്ള സമരത്തെ ഞങ്ങള്‍ തെരഞ്ഞെടുത്തു. നീതിയുടേയും സമത്വത്തിന്റേയും, സ്വാതന്ത്ര്യത്തേയും പങ്കുവെക്കുന്ന ഭാവിയുടെ ഭാഗമായി പാലസ്തീന്‍കാരോടും പാലസ്തീന്‍കാര്‍ക്ക് തിരിച്ച് വരാനുള്ള അവകാശത്തെ പിന്തുണക്കുന്ന വളരുന്ന ആഗോള പ്രസ്ഥാനത്തോടും ചേരാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഞങ്ങളോട് ചേരുക: പാലസ്തീന്‍കാര്‍ നയിക്കുന്ന BDS നെ പിന്തുണക്കുക, ഇസ്രായേലിന് അമേരിക്ക കൊടുക്കുന്ന സൈനിക സഹായം അവസാനിപ്പിക്കാനായി ആവശ്യപ്പെടുക, സയണിസത്തിന് അതീതമായ ഒരു യഹൂദത്വവും യഹൂദ സമൂഹവും സൃഷ്ടിക്കുക.
— സ്രോതസ്സ് jewishvoiceforpeace.org | 14 May 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.