കോവിഡ്-19 ന്റെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഒരിക്കല്‍ ബാധിച്ചവരുടെ ലക്ഷണങ്ങള്‍ ഗൌരവകരമാക്കുന്നതിലും പൊണ്ണത്തടിയും, ടൈപ്പ് 2 പ്രമേഹവും പോലുള്ള ഉപാപചയ അവസ്ഥകള്‍ക്ക് ബന്ധമുണ്ട്. ഈ അപകടസാദ്ധ്യതകളില്‍ ആഹാരത്തിന്റെ ആഘാതം എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പച്ചക്കറികളും പഴങ്ങളും പോലുള്ള ആരോഗ്യകരമായ സസ്യാഹാരം കഴിക്കുന്നവരില്‍ ഈ രണ്ട് കാര്യത്തിലും താഴ്ന്ന അപകടസാദ്ധ്യതയേയുള്ളു എന്ന് Gut ല്‍ പ്രസിദ്ധപ്പെടുത്തിയ Massachusetts General Hospital (MGH) ന്റെ പഠനം പറയുന്നു. ഉയര്‍ന്ന ഉയര്‍ന്ന സാമൂഹ്യ സാമ്പത്തിക കുറവുകള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ആഹാരത്തിന്റെ ഗുണകരമായ ഫലം കോവിഡ്-19 ന്റെ അപകടസാദ്ധ്യതയില്‍ പ്രത്യേകം പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായ ആഹാരം മെച്ചപ്പെടുത്താനും ആരോഗ്യത്തിന്റെ സാമൂഹിക നിര്‍ണ്ണയങ്ങളെ അഭിമുഖീകരിക്കാനും വേണ്ട പൊതുജനാരോഗ്യ പദ്ധതിതന്ത്ര നടപ്പാക്കുന്നത് കോവിഡ്-19 മഹാമാരിയുടെ ഭാരം കുറക്കുന്നതിന് സഹായിക്കും.
— സ്രോതസ്സ് Massachusetts General Hospital | Sep 8, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.