Ghadar പ്രസ്ഥാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ ജലന്ധറിലെ Desh Bhagat Yadgaar Committee യിലെ 9 അംഗങ്ങള്‍ പുതുക്കി പണിഞ്ഞ ജാലിയന്‍വാലാ ബാഗിലെ മാറ്റങ്ങള്‍ കാണാനായി അവിടം സന്ദര്‍ശിച്ചു. അവിടെ ചെയ്ത പണിയില്‍ അംഗങ്ങള്‍ അവരുടെ ധാര്‍മ്മികരോഷവും അമര്‍ഷവും പ്രകടിപ്പിച്ചു. ആദ്യത്തെ രൂപത്തിലേക്ക് അത് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജാലിയന്‍വാലാ ബാഗിന്റെ ആത്മാവിലും ചരിത്രത്തിലും ഈ നശിപ്പിക്കല്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ചരിത്രകാരന്മാരുടെ ഒരു കമ്മറ്റി രൂപീകരിച്ച് ചെയ്ത തെറ്റുകളെ നീക്കം ചെയ്യണണെന്നും അവര്‍ ആവശ്യപ്പെട്ടു. ആ കൂടിയാലോചനയില്‍ Desh Bhagat Yadgaar Committee നെ പോലുള്ള പൊതു സംഘടനകളേയും പങ്കാളികളാക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജാലിയന്‍വാലാ ബാഗ് സുന്ദരമാക്കാനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം അതിന്റെ ചരിത്രപരമായ പാരമ്പര്യത്തെ ഇല്ലാതാക്കുകയും ഒരു ഓര്‍മ്മ സ്ഥലത്തെ ഉല്ലാസത്തിനും നേരമ്പോക്കിനുമുള്ള സ്ഥലമായി മാറ്റി എന്ന് അവര്‍ വിലപിച്ചു. ജാലിയന്‍വാലാ ബാഗിലെ മാറ്റങ്ങളെക്കുറിച്ച് അംഗങ്ങള്‍ പറഞ്ഞു. 1,000ല്‍ അധികം പേര് റൌലറ്റ് നിയമത്തിനെതിരെ ശബ്ദമുയര്‍ത്തിയ സമയത്ത് ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത സ്ഥലം അല്ലെന്നും പകരം ആഘോഷത്തിന്റേതാണെന്ന് അനുസ്മരിപ്പിക്കുന്നതായിരുന്നു പ്രവേശന കവാടത്തിന്റെ ഭിത്തികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചുവര്‍ച്ചിത്രം.
അതുപോലെ 200 പേരുടെ ജീവന് നഷ്ടപ്പെട്ട കിണര്‍ ഇപ്പോള്‍ ഗ്ലാസ് ഭിത്തികൊണ്ട് മൂടിയിരിക്കുന്നതിനാല്‍ ബ്രിട്ടീഷ് രാജിനെതിരെ കോപം ഉണര്‍ത്തുന്നില്ല. പകല്‍ സമയത്ത് അതിലൂടെ ഒന്നും കാണാനാവില്ല. ആളുകള്‍ക്ക് മേലെ വെടിവെക്കാനായി പട്ടാളം നിന്ന സ്ഥലം തുടച്ചു നീക്കി. ഒരു പുതുതായ തറയോട് മാത്രം അവിടെ പാകിയിരിക്കുന്നു. മുമ്പ് ആ സ്ഥലം ഉയര്‍ന്ന പിരമിഡ് പോലുള്ള നിര്‍മ്മിതിയായിരുന്നു.
Desh Bhagat Yadgaar Committeeയുടെ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ആയ Amolak Singh പറഞ്ഞു, “ചരിത്രത്തെ സുന്ദരമാക്കാന്‍ ഒരിക്കലും കഴിയില്ല എന്ന് സര്‍ക്കാരിന് തീര്‍ച്ചയായും അറിയില്ല. ചരിത്രത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പുതുക്കിയ ജാലിയന്‍വാലാ ബാഗ് ആളുകളെ പ്രചോദിപ്പിക്കില്ല. ഒറ്റയടിപ്പാതയില്‍ ഉല്ലാസഭരിതമായ മുഖങ്ങള്‍ കാണിക്കുന്ന ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് വഴി, പ്രകാശ ശബ്ദ ഷോയില്‍ നിന്ന് 62 മുസ്ലീങ്ങളുടെ പേര് നീക്കം ചെയ്യുന്നത് വഴി, പുതിയതായി താമര കുളം നിര്‍മ്മിച്ചത് വഴി, ജാലിയന്‍വാലാ ബാഗ് പ്രവേശന കവാടത്തില്‍ ഹിന്ദിയില്‍ എഴുതിയത് വഴി, ഈ സ്മാരകത്തില്‍ വലതുപക്ഷ തത്വചിന്ത അടിച്ചേല്‍പ്പിക്കാന്‍ BJP എങ്ങനെയാണ് ശ്രമിക്കുന്നത് എന്ന് വ്യക്തമാകും. ഹിന്ദിയില്‍ ആദ്യം എഴുതി. അതിന് ശേഷം പഞ്ചാബിയില്‍ എഴുതി.”
സ്മാരകത്തിലെ Ghadar Partyയുടെ കൊടിയുടെ നിറം പോലും മാറ്റിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. “വെടിയേറ്റ രണ്ട് ഭിത്തികള്‍ സംരക്ഷിച്ചിട്ടുണ്ട്. നന്ദി. എന്നാല്‍ ആഘാതം നഷ്ടപ്പെടത്തക്ക രീതിയില്‍ അവയും വീണ്ടും പണിതിട്ടുണ്ട്.”
ടൂറിസ്റ്റ് സ്ഥലമെന്ന രീതിയില്‍ സ്മാരകത്തിന്റെ ചരിത്രപരമായ കാഴ്ച മാറ്റാനുള്ള ഏതൊരു ശ്രമത്തേയും കാലാകാലം പരിശോധിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെടുന്നു. “എന്നാല്‍ അത്തരത്തിലെ എല്ലാ ശ്രമങ്ങള്‍ക്കിടയിലും തങ്ങളുടെ അജണ്ടകളനുസരിച്ച് ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു,” എന്ന് Amolak Singh പറഞ്ഞു.
— സ്രോതസ്സ് thewire.in | 10/Sep/2021
[നൂറുവര്‍ഷം കഴിഞ്ഞിട്ടും സംഘികള്‍ക്ക് ബ്രിട്ടീഷുകാരോടുള്ള വിധേയത്വം വ്യക്തമാക്കുന്നതാണിത്. ഫാസിസ്റ്റുകള്‍ക്ക് ചരിത്രത്തെ പേടിയാണ്.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.