കോവിഡ്-19 ന് മഹാമാരി ലോകത്ത് വ്യാപിച്ച് 19 മാസം കഴിഞ്ഞപ്പോഴേക്കും അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ എണ്ണ വര്‍ദ്ധിക്കുകയും അവര്‍ അവരുടെ ഭാഗ്യം $2.1 ലക്ഷം കോടി ഡോളര്‍ വികസിപ്പിക്കുകയും ചെയ്തു എന്ന് പുതിയ വിശകലനം കണ്ടെത്തി. മാര്‍ച്ച് 2020 ന് ശേഷം രാജ്യത്തെ ഏറ്റവും സമ്പന്നര്‍ക്ക് അവരുടെ സമ്പത്തില്‍ 70% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി 130 പുതിയ ശതകോടീശ്വരന്മാര് ഉണ്ടായി. Americans for Tax Fairness (ATF) ഉം Institute for Policy Studies (IPS) ഉം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. “10-അക്ക സംഖ്യയുള്ള ബാങ്ക് അകൌണ്ട്” ഉള്ള പുതിയ 745 പേരുണ്ടായിരിക്കുകയാണ്. മഹാമാരി തുടങ്ങിയപ്പോള്‍ അത്തരം 614 പേരായിരുന്നു ഉണ്ടായിരുന്നത്. ഈ 745 പേര്‍ക്കെല്ലാം കൂടി $5 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. അമേരിക്കയിലെ താഴെയുള്ള 50% പേരുടെ കൈവശമുള്ള $3 ലക്ഷം കോടി ഡോളറിനേക്കാള്‍ മൂന്നില്‍ രണ്ട് കൂടുതലാണ് ഇവരുടെ സമ്പാദ്യം.
— സ്രോതസ്സ് commondreams.org | Oct 18, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.