എല്ലാവരും @ceo_uidai യുടെ നിര്‍ണ്ണയിക്കല്‍ ചരിത്രത്തിന്റെ പരാജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ എനിക്ക് അതില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ മനസിലായി. തുടങ്ങാം.
അദ്ദേഹത്തിന് ഒരു Vodafone ഫോണ്‍ ഉണ്ട്. അത് സുപ്രീം കോടതിയിലെ ഡെമോ നടത്തുന്നതിന് ഒരാഴ്ച മുമ്പ് വരെ അത് ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. അല്ലെങ്കില്‍ അത് പുതിയ ഒരു ഫോണ്‍ ആണ്. അദ്ദേഹത്തിന്റെ സ്ഥാനവും സ്ഥിതിയും വെച്ച് അത് ഒരു Post Paid കണക്ഷനാകാനാണ് സാദ്ധ്യത.
അദ്ദേഹം “UIDAI Services” ഉപയോഗിക്കുന്നു. അത് internal AUA ഓ പൊതുവായതോ അല്ല. അതുകൊണ്ട് ഈ സമയത്ത് മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതിനോടൊപ്പം അദ്ദേഹം ഓഫീസിനകത്ത് നിന്ന് വെബ് ബ്രൌസിങ്ങ് ചെയ്യുകയായിരുന്നു എന്ന് നമുക്ക് സംഗ്രഹിക്കാം.
മറ്റൊരു “internal” AUA. AUA ന്റെ transaction പേരില്‍ നിന്ന് അദ്ദേഹം ഒരു Demo Application ആണ് ഉപയോഗിച്ചത് എന്ന് എളുപ്പം സംഗ്രഹിക്കാം. അതായത് മിക്കവാറും അദ്ദേഹം ആധാറിന്റെ മാഹാത്മ്യത്തെക്കുറിച്ച് ആര്‍ക്കെങ്കിലും ഒരു Presentation നടത്തുകയായിരിക്കാം.
രാത്രി 8 PM ന് നടന്ന മറ്റൊരു “Internal AUA”, ഒരു മിനിട്ട് ശേഷം വീണ്ടും. ശരി. പാണ്ഡേജിക്ക് തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നിരിക്കണം അന്ന് ഓഫീസില്‍. അദ്ദേഹം വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. 9 PM മണിക്ക് മുമ്പ് എന്തായാലും എത്തിയിട്ടുണ്ടാവില്ല.
ശരി. അര്‍ദ്ധരാത്രിയില്‍ OTP ബന്ധിപ്പിച്ചു. അദ്ദേഹത്തിന് തീര്‍ച്ചയായും ICICI ബാങ്കില്‍ മൂന്ന് അകൌണ്ടുകളുണ്ടാകണം. ചിലപ്പോള്‍ ഒരു ക്രഡിറ്റ് കാര്‍ഡോ രണ്ട് ബാങ്ക് അകൌണ്ടുകളോ, മൂന്ന് ബാങ്ക് അകൌണ്ടുകളോ. അതെല്ലാം അദ്ദേഹം റിപ്പബ്ലിക് ദിനത്തിലാണ് ബന്ധിപ്പിച്ചത്. അതുകൊണ്ട് അദ്ദേഹം ഓഫീസില്‍ നിന്നാവില്ല, പകരം വീട്ടില്‍ നിന്നാവും അത് ചെയ്തിരിക്കുക. എന്തുകൊണ്ട് മൂന്ന് അകൌണ്ട്? UKC:XXX വ്യത്യസ്ഥമാണ്.
റിപ്പബ്ലിക്ക് ദിനത്തില്‍ 7 PM ന് മറ്റൊരു “Internal Auth Service Monitoring”? ഉം… അദ്ദേഹം മിക്കവാറും ഓഫീസില്‍ തന്നെയാകും. ചില ഡാറ്റാ സെര്വ്വറുകള് പരിശോധിക്കുകയാവാം. ചിലപ്പോള്‍ അവര്‍ക്ക് അദ്ദേഹത്തിനായി പ്രത്യേക PIN അടിസ്ഥാനത്തിലുള്ള ടെര്മിനലുണ്ടാവാം. അതൊരു പരികല്പന ആണ്. അത് നമ്മുടെ മനസില്‍തന്നെ തല്ക്കാലം സൂക്ഷിക്കാം.
ശരി. ഇപ്പോള്‍ പാണ്ഡേജിക്ക് ഒരു IDFC ബാങ്ക് അകൌണ്ടുള്ളതായി ഉറപ്പായി. അത് നാലാമത്തേതാണ്. എന്നെക്കാളും രണ്ടണ്ണം കൂടുതല്‍. കഷ്ടം പൂട്ട് കാരണം ബയോമെട്രിക് പ്രവര്‍ത്തിച്ചില്ല. അതായത് തീര്‍ച്ചയായും ഒരു ബാങ്ക് അകൌണ്ട് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാവില്ല. 16.01 ചൊവ്വാഴ്ചയാണ്. അതുകൊണ്ട് നിങ്ങള്‍ ഓഫീസില്‍ എത്തിയിട്ടില്ല.
3 മണിക്കൂര്‍ വിടവില്‍ മറ്റൊരു “Internal AUA”. UKC fields ഒത്തുചേരുന്നുണ്ട്. അദ്ദേഹം ചില data center പരിശോധന നടത്തുകയാണെന്ന് 80% ഉറപ്പോടെ എനിക്ക് പറയാം. ചിലപ്പോള്‍ @rachnakhaira യുടെ ലേഖന ബോംബിന് ശേഷം സുരക്ഷ വിശകലനം ചെയ്യുകയായിരിക്കാം. അദ്ദേഹത്തിന് ഒരു മോശം ദിവസമായിരുന്നു. തീര്‍ച്ചയായും വീട്ടില്‍ വന്നുകാണില്ല. കൊള്ളാം!
മറ്റൊരു “Internal” AUA. അദ്ദേഹം testing ചെയ്യുകയോ “Limited KYC” സൌകര്യത്തിന്റെ പ്രദര്‍ശനം നടത്തുകയോ ആകാം. അദ്ദേഹം ക്രമാനുഗതമായി വിശകലന യോഗങ്ങള്‍ നടത്തുന്നു എന്നതാണ് തവണകള്‍ സൂചിപ്പിക്കുന്നത്. പാണ്ഡേജിയെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും, അദ്ദേഹം methodical ആണ്. ക്രമാനുഗതമായി അടിസ്ഥാനത്തില്‍ കാര്യങ്ങളെ പിന്തുടരുന്ന ആളുമാണ്.
ഒരു വേറിട്ട് നില്‍ക്കുന്നതാണ്. ഇതിനെക്കുറിച്ച് എന്ത് പറയണമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അദ്ദേഹം sign out ചെയ്യാന്‍ മറന്ന് പോയോ?
ശരി. ഉറപ്പിച്ചു. പാണ്ഡേജി regular Limited eKYC പ്രദര്‍ശനം നടത്തുന്നു. തീയതികളുടെ തവണകള്‍ കാണിക്കുന്നത് അദ്ദേഹം നല്ല തുടര്‍നടപടി നടത്തുന്നു എന്നാണ്. ഉന്നത തല ഉദ്യോഗസ്ഥന് ചേരുന്ന നല്ല കാര്യമാണത്. താങ്കുളുടെ ജീവിതം വിശകലനം ചെയ്യാന്‍ അവസരം തന്നതിന് നന്ദി CEO. ഇത് ഉപകാരപ്രദമാകും എന്ന് കരുതുന്നു.
— സ്രോതസ്സ് twitter.com/iam_anandv | Mar 29, 2018
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.