കോര്‍പ്പറേറ്റ് ആധിപത്യമുളള ലോകം ഒന്നല്ല മൂന്ന് മഹാമാരികളെയാണ് നേരിടുന്നത്

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

കോര്‍പ്പറേറ്റ് ആധിപത്യമുളള ലോകം ഒന്നല്ല മൂന്ന് മഹാമാരികളെയാണ് നേരിടുന്നത്

ഒരേ സമയം മൂന്ന് മഹാമാരികളെയാണ് ഈ മെയ് ദിനത്തില്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ആദ്യത്തേത് കൊറോണവൈറസ് മഹാമാരിയാണ്. രണ്ടാമത്തേത് പട്ടിണി മഹാമാരിയാണ്. മൂന്നാമത്തേത് ഉപജീവനത്തിന്റെ തകര്‍ച്ച മഹാമാരിയാണ്.

ഇതുവരെ കൊറോണവൈറസ് മഹാമാരി 31.9 ലക്ഷം ആളുകളെ ബാധിക്കുകയും 2.28 ലക്ഷം ആളുകളെ കൊല്ലുകയും ചെയ്തു. വളര്‍ന്ന് വരുന്ന “പട്ടിണി മഹാമാരി”യെക്കുറിച്ച് World Food Programme മുന്നറീപ്പ് നല്‍കിയിരിക്കുന്നു. 25 കോടി ആളുകളെ അത് ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. അവരുടെ ജീവിതവും ഉപജീവനവനും ഉടനെ തന്നെ അപകടപ്പെടും.

10 ലക്ഷം പേരാണ് പട്ടിണിയുടെ വക്കിലെത്തി നില്‍ക്കുന്നത് എന്ന് World Food Programme പറയുന്നു. അടുത്ത മൂന്ന് മാസത്തില്‍ പ്രതിദിനം 3 ലക്ഷം പേര്‍ പട്ടിണി കൊണ്ട് മരിക്കുന്ന സ്ഥിതിയിലാണ്.

ജീവിതവൃത്തിയുടെ നാശത്തിന്റെ ഒരു മഹാമാരികൂടിയുണ്ട്. ILO യുടെ അഭിപ്രായത്തില്‍, മഹാമാരിയുണ്ടാക്കിയ സാമ്പത്തിക തകര്‍ച്ച കാരണം ലോകത്തെ അസംഘടിത മേഖലയിലെ 200 കോടി തൊഴിലാളികളില്‍ ഏകദേശം 160 കോടി തൊഴിലാളിക്ക് അവരുടെ ജീവിതവൃത്തി കണ്ടെത്തുന്നതില്‍ വലിയ നാശം സംഭവിച്ചു. ലോകം മൊത്തം 330 കോടി തൊഴിലാളികളാണുള്ളത്. ലോക്ക്ഡൌണിലെ നയങ്ങളാലോ, മഹാമാരി നേരിട്ട് ബാധിച്ച തൊഴില്‍ ആയതിനാലോ ആണ്. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഒരു വരുമാനവുമില്ല, ആഹാരവും ഇല്ല, സുരക്ഷിതത്വവുമില്ല, ഒരു ഭാവിയും ഇല്ല. മഹാമാരിയും തൊഴില്‍ പ്രശ്നവും വികസിക്കുന്നതോടെ ദുര്‍ബലരായവരെ സംരക്ഷിക്കേണ്ട ആവശ്യകത കൂടുതല്‍ അടിയന്തിരമായിക്കൊണ്ടിരിക്കുകയാണ്.

ഈ എല്ലാ മഹാമാരികളുടേയും വേരുകള്‍ ലാഭത്തിലും അത്യാഗ്രഹത്തിലും അമിത ചൂഷണത്തിലും അടിസ്ഥാനമായ ഒരു സാമ്പത്തിക മാതൃകയിലാണുള്ളത്. അവ വര്‍ദ്ധിച്ച പാരിസ്ഥിതിക നാശം, ജീവിതവൃത്തിയുടെ നാശം, സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നത്, സമൂഹത്തെ 1%, 99% എന്ന് വിഭജിക്കുകയും ധൃുവീകരിക്കുന്നത് എന്നിവയിലേക്ക് നയിക്കുന്നു. ഈ മെയ് ദിനത്തില്‍ കൊറോണ പ്രതിസന്ധിയുടെ കാലത്ത് ഭൂമിയേയും മനുഷ്യരേയും സംരക്ഷിക്കുന്ന ഭൂമി ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം എന്നിവയിടസ്ഥാനമായ പുതിയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നമുക്ക് സ്വപ്നം കാണുകയും അത് നിര്‍മ്മിക്കുകയും ചെയ്യാം. ജനാധിപത്യപരമായ പങ്കാളിത്തത്താലും, സാഹോദര്യത്താലും ഈ എല്ലാ പ്രശ്നത്തേയും അഭിമുഖീകരിക്കാം. ദയയോടുകൂടി ആരും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പാക്കാം. തൊഴിലില്ലാത്തവരാരും ഇല്ലെന്നും ശബ്ദമില്ലാത്തവരാരും ഇല്ലെന്ന് ഉറപ്പാക്കുന്ന ഭാവിയിലെ സമ്പദ്‍വ്യവസ്ഥ സാഹോദര്യത്താലും ജനാധിപത്യത്താലും രൂപീകരിക്കുന്നതിന് നമുക്ക് പങ്കാളികളാകാം.

1%ക്കാര്‍ നടപ്പാക്കുന്ന സമ്പദ്‌വ്യവസ്ഥ ജനങ്ങള്‍ക്ക് വേണ്ടിയോ പ്രകൃതിക്ക് വേണ്ടിയോ പ്രവര്‍ത്തിക്കുന്നില്ല എന്നത് വിവിധ പ്രശ്നങ്ങള്‍ ഒരു wake up call ആണ്. ഡിജിറ്റല്‍ കൃഷി, കൃഷിക്കാരില്ലാത്ത കൃഷി, automated ഫാക്റ്ററികള്‍, തൊഴിലാളികളില്ലാത്ത ഉത്പാദനം അടിസ്ഥാമായ ഭാവിയെക്കുറിച്ചുള്ള ആശയത്തില്‍ 99% ക്കാരെ “ഉപയോഗമില്ലാത്ത ആള്‍ക്കാര്‍” എന്നാണ് 1%ക്കാര്‍ വിളിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കാത്ത, ജീവിതവൃത്തി നശിപ്പിക്കാത്ത, തൊഴിലാളികളുടെ അവകാശങ്ങള്‍ നശിപ്പിക്കാത്ത, രോഗവും മഹാമാരികളും പരത്തി നമ്മുടെ ആരോഗ്യം നശിപ്പിക്കാത്ത, സ്വാതന്ത്രയവും, അന്തസും, തൊഴിലിനുള്ള അവകാശവും നശിപ്പിക്കാത്ത, പട്ടിണിയുണ്ടാക്കാത്ത ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള ഒരു കടപ്പാട് നമുക്കുണ്ട്. ലോകത്തിനുള്ള ആഹാരത്തിന്റെ 80% ഉം നല്‍കുന്ന ചെറുകിട കര്‍ഷകരുടെ ജീവിതവൃത്തി സംരക്ഷിക്കുന്നത് വഴി #ZeroHunger സമ്പദ്‌വ്യവസ്ഥ നമുക്ക് നിര്‍മ്മിക്കാം. മനുഷ്യന്റെ ആരോഗ്യവും ജൈവവൈവിദ്ധ്യവും സംരക്ഷിക്കാനായി വിഷമില്ലാത്ത ജൈവ കൃഷിയിലേക്ക് മാറാം. hawkersന്റേയും ചെറുകിട കച്ചവടക്കാരുടേയും ജീവതവൃത്തി സംരക്ഷിക്കുന്ന പ്രാദേശിക ചാക്രിയ സാഹോദര്യ സമ്പദ്‌വ്യവസ്ഥ നിര്‍മ്മിക്കാം. പാരിസ്ഥിതിക കാല്‍പ്പാട് കുറക്കുന്ന സമൂഹം നിര്‍മ്മിക്കാം.

കോവിഡ്-19 ന് ശേഷം എല്ലാ ജീവനും തുല്യമാണെന്നും നാം ഭൂമിയുടെ ഭാഗമാണെന്നുമുള്ള ബോധത്തോടെ നമുക്ക് സമ്പദ്‌വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാം. നാം എല്ലാ പരിസ്ഥിതിപരവും ജീവശാസ്ത്രപരവുമായ ജീവികളാണെന്ന കാര്യത്തെ സമ്മതിക്കാം. ഭൂമിയേയും പരസ്പരവും പരിരക്ഷിക്കുകയും ചെയ്യുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ജോലി. ആ പ്രവര്‍ത്തി നമ്മുടെ അവകാശമാണ്. അതാണ് മനുഷ്യന്റെ ഹൃദയം.

വലിച്ചെറിയാവുന്നതോ, ഉപയോഗമില്ലാത്തതോ ആയ ഒരു മനുഷ്യനും ഇല്ല. നാമെല്ലാം ഒരു ഭൂമിയിലെ ഒരു മനുഷ്യത്വമാണ്. സ്വയം ഭരണം എന്നത് അന്തസ്, ജോലി, സ്വാതന്ത്ര്യം, ജനാധിപത്യം എന്നതാണ്. അത് നമ്മുടെ ജന്മാവകാശമാണ്.

— സ്രോതസ്സ് commondreams.org | May 01, 2020


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.