ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം

ജൂലൈ 2020 ന് ഞാന്‍ Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന്റെ സന്നദ്ധപ്രവര്‍ത്തകനായി. കമ്പനിയുടെ ലാഭത്തിനായുള്ള ആര്‍ത്തിയെക്കുറിച്ച് ഇന്നെനിക്കറിയാവുന്നത് അന്ന് അറിയമായിരുന്നുവെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നില്ല.

30,000 “മനുഷ്യ ഗിനിപ്പന്നികളില്‍” ഒന്നായ ഞാന്‍ മൊഡേണക്ക് അവരുടെ പരീക്ഷണ വാക്സിന്‍ കോവിഡ്-19 ന് കാരണമായ SARS-CoV-2 നെതിരെ സംരക്ഷണം നല്‍കുമോ എന്ന് എന്നില്‍ പരീക്ഷിക്കാനായി സമ്മതം കൊടുത്തു. വാക്സിന്‍ പ്രവര്‍ത്തിക്കുമോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ വെറും രണ്ട് വര്‍ഷത്തില്‍ 55 ലക്ഷം ആളുകളെ കൊന്ന പേടിസ്വപ്നം പോലുള്ള മഹാമാരിക്ക് ഒരു പരിഹാരം ലോകത്തിന് ആവശ്യമായിരുന്നു.

double-blind പരീക്ഷണത്തിലെ അംഗമായ എനിക്ക് ഞാന്‍ control group ല്‍ ആയിരുന്നോ എന്ന് അറിയില്ല. അവര്‍ക്ക് saline കുത്തിവെപ്പാണ് നടത്തിയത്. പരീക്ഷണ ഗ്രൂപ്പിന് പരീക്ഷണ വാക്സിന്റെ കുത്തിവെപ്പും നടത്തി. ഞാന്‍ saline കുത്തിവെപ്പ് കിട്ടിയ സംഘത്തിലായിരുന്നു എന്ന് ആറ് മാസത്തിന് ശേഷമാണ് ഞാന്‍ അറിഞ്ഞത്.

എന്റെ ശരീരത്തെ ഒരു പരീക്ഷണവസ്തുവായി ഉപയോഗിക്കാന്‍ ഒരു വാക്സിന്‍ പോലും ഇതുവരെ കമ്പോളത്തിലെത്തിച്ചിട്ടില്ലാത്ത ഒരു കമ്പനിയെ അനുവദിച്ചത് പേടിപ്പിക്കുന്നതും, വേദനയുള്ളതും, ക്ഷീണിപ്പിക്കുന്നതുമാണ്. പരീക്ഷണത്തില്‍ പങ്കാളിളായവര്‍ക്ക് ഏഴ് പ്രാവശ്യം ആശുപത്രിയില്‍ പോകേണ്ടിവന്നു. 24 ഫോണ്‍ വിളി നടത്തി. ഡയറിയില്‍ ഡസന്‍ കണക്കിന് entries. എന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യല്‍, 5 പ്രാവശ്യം രക്തമെടുത്തു. ധാരളം പ്രാവശ്യം nasopharyngeal swabs എടുത്തു – വേദനയുണ്ടാക്കുന്ന തലച്ചോറിനെ tickling ആയത്.

പരീക്ഷണത്തിന് ഞാന്‍ സന്നദ്ധത കാണിച്ചു. കാരണം Moderna യെ വാക്സിന്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നത് ലോകത്തെ മഹാമാരിയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ അത് മൂല്യവത്താണ്. പരീക്ഷണ വാക്സിന്‍ എന്റെ ശരീരത്തില്‍ കുത്തിവെക്കുന്നതിന്റെ അപകട സാദ്ധ്യത വ്യക്തമാണ്. അതില്‍ നിന്ന് കിട്ടാവുന്ന ഗുണങ്ങള്‍ ആകര്‍ഷകമായതായിരുന്നു. ഒരു അച്ഛനെന്ന നിലയില്‍ എന്റെ രണ്ട് കുട്ടികളുടെ ലോകത്തെക്കുറിച്ച് എനിക്ക് വ്യാകുലതയുണ്ടായിരുന്നു.

പരീക്ഷണം അവസാനിച്ചപ്പോള്‍ വാക്സിന്‍ വിജയകരമായിരുന്നു എന്ന് ഞാന്‍ അറിഞ്ഞു. ജീവന്‍ രക്ഷിക്കുന്ന ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഒരു ചെറിയ പങ്ക് വഹിച്ചതില്‍ എനിക്ക് സന്തോഷം തോന്നി. Delta വകഭേദത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളുള്ള Moderna യുടെ ബൂസ്റ്ററിന്റെ മറ്റൊരു പരീക്ഷണത്തിന് പോലും ഞാന്‍ പേര് കൊടുത്തു. കോവിഡ്-19 മഹാമാരി സമയത്ത് പൊതുജനാരോഗ്യത്തിന് നല്‍കുന്ന സംഭാവനയായി ഒരു പരീക്ഷണ വസ്തുവായ മാറുന്നത് മൂല്യവത്തായതാണെന്ന് എനിക്ക് തോന്നി.

ആ ആദ്യ അനുഭവം അടുത്ത മാസങ്ങളില്‍ അകന്ന് പോയി. ശാസ്ത്ര നിര്‍മ്മിതിയുടെ മഹത്തായ സ്ഥാപനം എന്ന് ഞാന്‍ കരുതിയിരുന്നത്. യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റ് ലാഭമുണ്ടാക്കലിന്റെ നിഷ്ഠൂരമായ ശ്രമത്തിന്റെ ഭാഗമമായിരുന്നു എന്ന് ആദ്യമായി അറിഞ്ഞ സമയത്തായിരുന്നു അത്.

മഹാമാരി അതിവേഗം ഇല്ലാതാക്കാനായി എല്ലാവര്‍ക്കും കൊടുക്കുന്നതിന് പകരം Moderna അത് prolong നാണ് ശ്രമിക്കുന്നത്. mRNA സാങ്കേതികവിദ്യ അമേരിക്കന്‍ സര്‍ക്കാരിനോ മറ്റ് നിര്‍മ്മാതാക്കള്‍ക്കോ നല്‍കി ആഗോളതലത്തില്‍ അതിവേഗം ഉത്പാദിക്കുന്നതിന് പകരം അവര്‍ അവരുടെ ലാഭം ഏറ്റവും അധികമാക്കാന്‍ ആണ് നോക്കുന്നത്.

Modernaയുടെ സ്വന്തം കണക്ക് സൂചിപ്പിക്കുന്നത് 2021ല്‍ മാത്രം കമ്പനി $1500 കോടി ഡോളറിനും $1800 കോടി ഡോളറിനും ഇടക്ക് ലാഭം ഉണ്ടാക്കും. കൊറോണ വൈറസിന് ഉപരി മറ്റ് രോഗങ്ങള്‍ക്ക് കൂടിയും mRNA രീതി ഉപയോഗിക്കാനുള്ള സാദ്ധ്യത അനുസരിച്ച് Moderna, Pfizer/BioNTech(മറ്റ് mRNA വാക്സിന്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍) കമ്പനികള്‍ക്ക് കിട്ടുന്ന ലാഭം പരിധിയില്ലാത്തതാണ്. ചില കണക്കുകള്‍ പറയുന്നത് ഈ വാക്സിന്‍ കമ്പനികള്‍ മിനിട്ടില്‍ $65,000 ഡോളര്‍ എന്ന തോതിലാണ് ലാഭമുണ്ടാക്കുന്നത്.

ശാസ്ത്രത്തിന് സ്വാര്‍ത്ഥമായ പ്രവര്‍ത്തി ഇല്ല എന്നതാണ് വിരോധാഭാസം. അമേരിക്കയുടെ സര്‍ക്കാര്‍ $250 കോടി ഡോളര്‍ വാക്സിന്‍ വികസിപ്പിക്കാനും വാങ്ങാനുമായി Modernaക്ക് കൊടുത്തു. മാനവരാശിയുടെ ഭാവി ഇതിനകം തന്നെ ശതകോടികള്‍ നേടിയ കമ്പനികള്‍ തീരുമാനിക്കരുതെന്ന് ആ നിക്ഷേപം ഉറപ്പാക്കണമായിരുന്നു.

mRNA സാങ്കേതികവിദ്യ കൂടുതല്‍ വ്യാപകമായി ലഭ്യമാക്കാനുള്ള നിര്‍ണ്ണായകമായ തീരുമാനമെടുക്കുന്നതിന് പകരം Omicron ന്റെ വ്യാപനത്തെ ലോകം നേരിട്ടു. വരും മാസങ്ങളിലും വര്‍ഷങ്ങളിലും അതിലും അപകടകരമായ വകഭേദങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പുതിയ വകഭേദമുണ്ടാകുമ്പോള്‍ ലാഭം കൊയ്യുന്ന കുറച്ച് കമ്പനികള്‍ ഒഴിച്ച് തല്‍സ്ഥിതി ആരുടേയും നല്ല താല്‍പ്പര്യമല്ല. അത് ആവര്‍ത്തിച്ചുള്ള മരണ, അണുബാധ തരംഗം ഉണ്ടാക്കുന്നു. അത് ആഗോള വാക്സിന്‍ സമത്വ പരിഹാരം കൊണ്ട് ഗുണം കിട്ടുന്ന അമേരിക്കക്കാരുടെ നല്ല താല്‍പര്യമല്ല. WHOയുടെ കണക്ക് പ്രകാരം കൂടുതല്‍ സമത്വമുള്ള വാക്സിന്‍ പരിഹാരം കൊണ്ട് അമേരിക്കക്കും മറ്റ് 9 വ്യാവസായിക രാജ്യങ്ങള്‍ക്കും $15300 കോടി ഡോളറും $46600 കോടി ഡോളറും വീതം സാമ്പത്തിക ഗുണം കിട്ടും.

ശാസ്ത്രത്തിന്റെ പ്രക്രിയയും അത് നല്‍കുന്ന ഉല്‍പ്പന്നവും ഉന്നതമാണെങ്കിലും ജനങ്ങളുടെ ജീവന്‍ വെച്ച് അമിത ലാഭത്തിനായി ശാസ്ത്രത്തെ ഉപയോഗിക്കുന്നത് ഉന്നതമായ കാര്യമല്ല. അതുകൊണ്ടാണ് Modernaയുടെ പരീക്ഷണത്തില്‍ നല്ല മനഃസ്സാക്ഷി എനിക്ക് ഇല്ലാതാകുന്നത്. Modernaയുടെ പരീക്ഷണത്തിലെ മറ്റ് പങ്കാളികളോടും രാജിവെക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഈ മഹാമാരി അവസാനിപ്പിക്കാനായി Modernaയുടെ പരീക്ഷണ വാക്സിന്‍ പരീക്ഷിക്കാന്‍ നാം അവരെ അനുവദിച്ചു. മരുന്ന് കമ്പനികള്‍ക്ക് ശതകോടികള്‍ ഉണ്ടാക്കാന്‍ വേണ്ടിയല്ല.

— സ്രോതസ്സ് statnews.com | Jeremy Menchik | Jan. 4, 2022


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam