Food and Drug Administration ഉം Abbott Laboratories ഉം ഒരു കരാറില്‍ എത്തിച്ചേര്‍ന്നതോടെ baby formula യുടെ നിര്‍ണ്ണായകമായ കുറവ് മറികടക്കാനുള്ള പദ്ധതികള്‍ ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അത് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ baby formula നിലയം Abbott വീണ്ടും തുറക്കും. ഒരു whistleblower സുരക്ഷ പിഴവുകള്‍ FDAയെ അറിയിച്ചതിന് പിരിച്ചുവിടപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ബാക്റ്റീരിയ ബാധയുടെ വ്യാകുലതകള്‍ കാരണം ആ നിലയം അടച്ചതായിരുന്നു. ആ നിലയത്തില്‍ നിന്നുള്ള formula കഴിച്ചതിന് ശേഷം ധാരാളം കുട്ടികള്‍ക്ക് രോഗങ്ങളുണ്ടാകുകയും രണ്ട് കുട്ടികള്‍ മരിക്കുകയും ചെയ്തിരുന്നു.
അതിനിടക്ക് വിദേശത്ത് നിന്ന് baby formula ഇറക്കുമതി ചെയ്യാനുള്ള നിയമങ്ങളില്‍ FDA ഇളവുകള്‍ വരുത്തി. baby formula യുടെ ക്ഷാമം പരിഹരിക്കപ്പെടുന്ന കാലം 6 മാസമായ കുട്ടികള്‍ക്ക് പശുവിന്റെ പാല്‍ കുടിക്കാം എന്ന് American Academy of Pediatrics പറഞ്ഞു. ഒരു വര്‍ഷം വരെ പ്രായമാകാത്ത കുട്ടികള്‍ക്ക് പശുവിന്റെ പാല്‍ കൊടുക്കരുത് എന്നായിരുന്നു അടുത്തകാലം വരെ ശിശു ഡോക്റ്റര്‍മാര്‍ പറഞ്ഞിരുന്നത്.
— സ്രോതസ്സ് democracynow.org | May 17, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.