അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി

മഹാമാരി തുടങ്ങിയതിന് ശേഷം അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $43400 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു റിപ്പോര്‍ട്ട് മാത്രമാണ് അതിനെ ലംഘിക്കുന്നത്. അത് ഓഹരി നഷ്ടത്തിന്റെ അടിസ്ഥാനത്തിലെ വീക്ഷണമാണ്.

കൊറോണവൈറസ് മഹാമാരി തുടങ്ങി അമേരിക്കന്‍ സമ്പദ്‌ഘടനയെ ബാധിച്ച മാര്‍ച്ച് അവസാനം മുതല്‍ മെയ് അവസാനം വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ വരുമാനത്തെ വിശകലനം ചെയ്ത ശേഷം ആണ് Americans for Tax Fairness ഉം Institute for Policy Studies ന്റെ Program for Inequality ഉം ഈ സംഗ്രഹത്തില്‍ എത്തിച്ചേര്‍ന്നു. ആമസോണ്‍ CEO ആയ Jeff Bezos തന്റെ സമ്പാദ്യത്തോട് $3460 കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു. Facebook CEO ആയ Mark Zuckerberg തന്റെ സമ്പാദ്യത്തോട് $2500 കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു. ഇവരാണ് പട്ടികയിലെ ഏറ്റവും മുകളിലുള്ളവര്‍. ശതമാനക്കണക്കില്‍ സമ്പത്ത് വര്‍ദ്ധിപ്പിച്ചവരില്‍ Tesla, SpaceX CEO ആയ Elon Musk ന്റെ മൊത്തം സമ്പത്ത് 48% വര്‍ദ്ധിച്ച് $3600 കോടി ഡോളര്‍ ആയി. അതേ സമയത്ത് Zuckerberg ന്റെ സമ്പത്ത് വര്‍ദ്ധിച്ച് $8000 കോടി ഡോളര്‍ ആയി.

പഠനം നടത്തിയ രണ്ട് മാസ കാലത്ത് പട്ടികയിലെ ഏറ്റവും മുകളിലുള്ള 5 ശതകോടീശ്വരന്‍മാര്‍ — Bezos, Zuckerberg, Microsoft സഹ-സ്ഥാപനകന്‍ Bill Gates, Oracle CEO ആയ Larry Ellison, Berkshire Hathaway CEO ആയ Warren Buffett — അവരുടെ മൊത്തം സമ്പത്ത് $7600 കോടി ഡോളര്‍ വര്‍ദ്ധിച്ചതായി കണ്ടു.

1%ക്കാരുടെ സമ്പത്ത് തൊഴില്‍ദാദാക്കള്‍ നല്‍കുന്ന healthcare coverage നഷ്ടപ്പെട്ട 1.6 കോടി അമേരിക്കക്കാരുടേതുമായി ഗവേഷകര്‍ താരതമ്യം ചെയ്തു. താഴ്ന്ന വേതനമുള്ള ജോലിക്കാര്‍, കറുത്തവര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ അനുപാതപരമല്ലാതെയാണ് കഷ്ടപ്പാട് സഹിച്ചത്. “Millionaires Giveaway” യെ എഴുത്തുകാര്‍ അപലപിച്ചു. അതില്‍ കൊറോണവൈറസുമായി ബന്ധപ്പെട്ട മാര്‍ച്ച് മുതലുള്ള CARES Act ഉം ഉള്‍പ്പെടുന്നു. അത് ലക്ഷപ്രഭുക്കള്‍ക്കും ശതകോടീശ്വരന്‍മാര്‍ക്കും ശരാശരി $16 ലക്ഷം ഡോളര്‍ നികുതി ഇളവ് കൊടുത്തു.

ആഗോള മഹാമാരി സമയത്ത് ശതകോടീശ്വരന്‍മാരുടെ സമ്പത്തിലെ അമിത വര്‍ദ്ധനവ് അസമത്വപരമായ ത്യാഗത്തിന്റെ അപഹാസ്യമായ സ്വഭാവത്തിന് അടിവരയിടുന്നു. “ആദ്യ ഇടപെടലുകാര്‍, മുന്‍നിര തൊഴിലാളികള്‍ തുടങ്ങിയ നിലയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവനും ജീവിതവൃത്തിയും നഷ്ടപ്പെട്ട സമയത്ത് ഈ ശതകോടീശ്വരന്‍മാര്‍ സമ്പത്ത് മുകളിലേക്ക് ഒഴുക്കുന്ന ഈ സമ്പദ്‌വ്യവസ്ഥയില്‍ നിന്നും, നികുതി വ്യവസ്ഥയില്‍ നിന്നും ഗുണം നേടി,” എന്ന് IPS Program on Inequality ന്റെ ഡയറക്റ്ററായ Chuck Collins പറയുന്നു.

റിപ്പോര്‍ട്ടിന്റെ സംഗ്രഹം തെറ്റിധാരണജനകമാണെന്ന് MarketWatch ന്റെ Steve Goldstein കഴിഞ്ഞ ആഴ്ച എഴുതി.

“ഫെബ്രുവരി 19 ന് ശിഖിരബിന്ദുവിലെത്തിയതിന് ശേഷമുള്ള അവരുടെ കമ്പോളത്തിലെ പ്രകടനം നോക്കുകയാണ് ശതകോടീശ്വരന്‍മാര്‍ കൂടുതല്‍ പണക്കാരായോ അല്ലയോ എന്ന് ചിന്തിക്കാനുള്ള ഒരു കൂടുതല്‍ യുക്തിപരമായി രീതി. ആ ദിവസത്തിന് ശേഷമാണ് പുതിയ വൈറസിനെക്കുറിച്ച് നിക്ഷേപകര്‍ വ്യാകുലതകളുണ്ടായത്. സമ്പദ്‌വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായപ്പോഴും ആരാണ് പണക്കാരായത് എന്ന് നിങ്ങള്‍ക്ക് അപ്പോള്‍ കാണാം,” എന്ന് Goldstein എഴുതി. എന്നാല്‍ അധികമാരും അങ്ങനെയായില്ല. കമ്പോളത്തിന്റെ ശിഖിരബിന്ദു മുതല്‍ ഈ ചൊവ്വാഴ്ച വരെ സമയത്ത് മുകളിലത്തെ 50 ശതകോടീശ്വരന്‍മാര്‍ക്ക് $23200 കോടി ഡോളര്‍ നഷ്ടപ്പെട്ടു. Forbes പട്ടികയിലെ ബാക്കി ശതകോടീശ്വരന്‍മാര്‍ക്കും അതേ തോതില്‍ , ഏകദേശം 12.5%, സമ്പത്ത് നഷ്ടപ്പെട്ടാല്‍ അത് മറ്റൊരു $20000 കോടി ഡോളര്‍ തുടച്ചുമാറ്റുന്നതാണ്.

ഒരു പ്രത്യേക അപവാദം ഉണ്ട്: Bezos.

“Amazon.com ന്റെ Jeff Bezos -0.38% പണക്കാരനായി, $1350 കോടി ഡോളര്‍. ലോകം മൊത്തമുള്ള ജനങ്ങള്‍ ഉപഭോഗത്തിനായി മുമ്പത്തേക്കാള്‍ വര്‍ദ്ധിച്ച തോതില്‍ ഈ സേവനങ്ങള്‍ ആശ്രയിച്ചതോടെ ബീസോസും ആമസോണും വലിയ വിജയികളായി,” Goldstein എഴുതി.

— സ്രോതസ്സ് salon.com | Matthew Rozsa | May 28, 2020

#classwar


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam