കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

മാര്‍ച്ച് 18 നും ജൂണ്‍ 4 നും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തത്തിലുള്ള സമ്പത്ത് $56500 കോടി ഡോളര്‍ വര്‍ദ്ധിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേ കാലത്ത് 4.26 കോടി അമേരിക്കക്കാര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ കൊടുക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $7900 കോടി ഡോളര്‍ വളര്‍ന്നു എന്ന് എന്ന് IPS പറയുന്നു. അതേ സമയത്ത് കൊറോണ വൈറസ് കാരണം രാജ്യം മൊത്തം മഹാ പിരിച്ചുവിടല്‍ സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച 19 ലക്ഷം അമേരിക്കക്കാര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ കൊടുത്തു എന്ന് U.S. Department of Labor പ്രഖ്യാപിച്ചു. അതായത് അമേരിക്കയിലെ തൊഴില്‍ സേനയുടെ 25% ന് അടുത്ത് ഇപ്പോള്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരോ അതിനുള്ള അംഗീകാരം കാത്തിരിക്കുന്നവരോ ആണ്.

ആമസോണ്‍ CEO ആയ Jeff Bezos ആണ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി. തന്റെ തൊഴിലാളികള്‍ താഴ്ന്ന ശമ്പളവും അപകടകരമായ ജോലിസ്ഥലത്തിന്റേയും പേരില്‍ സമരങ്ങള്‍ നടത്തിയിട്ടും അമേരിക്കയിലെ മറ്റ് ഏത് സമ്പന്നനേക്കാളും അതിവേഗത്തിലാണ് അദ്ദേഹത്തിന്റെ സമ്പത്ത് മാര്‍ച്ച് പകുതിക്ക് ശേഷം വളര്‍ന്നത്. പണ്ടകശാല ജോലിക്കാരുടെ മണിക്കൂറിന് $2 ഡോളറെന്ന അപകട ശമ്പളം തിങ്കളാഴ്ച ആമസോണ്‍ അവസാനിപ്പിച്ചു.

മാര്‍ച്ച് 18 ന് ശേഷം സമ്പത്തില്‍ വലിയ നേട്ടമുണ്ടാക്കിയ അമേരിക്കയിലെ 14 ശതകോടീശ്വരന്‍മാരുടെ പട്ടിക IPS പ്രസിദ്ധപ്പെടുത്തി:

  • Jeff Bezos—up $36.2 billion
  • Mark Zuckerberg—up $30.1 billion
  • Elon Musk—up $14.1 billion
  • Sergey Brin—up $13.9 billion
  • Larry Page—up $13.7 billion
  • Steve Ballmer—up $13.3 billion
  • MacKenzie Bezos—up $12.6 billion
  • Michael Bloomberg—up $12.1 billion
  • Bill Gates—up $11.8 billion
  • Phil Knight—up $11.6 billion
  • Larry Ellison—up $8.5 billion
  • Warren Buffett—up $7.7 billion
  • Michael Dell—up $7.6 billion
  • Sheldon Adelson—up $6.1 billion

“ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവും താഴ്ന്ന ശതകോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ച് മാത്രം” ആണ് IPS വിശകലനം ചെയ്യുന്നതെന്ന വിമര്‍ശനത്തിന് Collins മറുപടി പറഞ്ഞു.

“അത് ശരിയാണ്. അതിന് ശേഷം കമ്പോളം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ വര്‍ഗ്ഗത്തിന്റെ വലിയ ഭാഗം കമ്പോളത്തെ തോല്‍പ്പിക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ വിശകലനത്തില്‍ ഉറച്ച് നില്‍ക്കുന്നു. ശതകോടീശ്വരന്‍മാരുടെ സമ്പത്ത് അതിവേഗം വളരുമ്പോള്‍ മറ്റുള്ളവര്‍ തൊഴില്‍ നഷ്ടപ്പെടുന്നതും, സമ്പാദ്യം കുറയുന്നതും രോഗത്തിനും മരണത്തിനും അടിപ്പെടുന്നതും ആണ് കാണുന്നത്.”

— സ്രോതസ്സ് commondreams.org | Jun 04, 2020

#classwar


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam