നിങ്ങളുടെ സാമൂഹ്യ മാധ്യമം നശിപ്പിക്കാനാഗ്രഹിക്കുന്നവോ

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

നിങ്ങളുടെ സാമൂഹ്യ മാധ്യമം നശിപ്പിക്കാനാഗ്രഹിക്കുന്നവോ

ഒരു ദശാബ്ദത്തിലധികമായി സാമൂഹ്യമാധ്യമങ്ങളുമായുള്ള പ്രണയത്തില്‍ നാം ആഴത്തില്‍ മുങ്ങിയിരിക്കുകയാണ്. അത് ഇല്ലാതാക്കണം എന്ന ചിന്ത വേദനാജനകമായിരിക്കാം. എന്നാല്‍ ഏത് ബന്ധവും, – സാമൂഹ്യ മാധ്യമം നിങ്ങളെ സന്തോഷമുള്ളവരാക്കുന്നില്ലെങ്കിലോ, നിങ്ങളുടെ ഓണ്‍ലൈന്‍ വ്യക്തിത്വം പരിപാലിക്കുന്നത് രസകരമാകുന്നതിന് പകരം ക്ഷീണിപ്പിക്കുന്നതാകുന്നെങ്കിലോ – വിട പറയാന്‍ സമയമായി എന്നാണ്.

കമ്പനിക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ചും Instagram, ഉപയോക്താക്കളുടെ മാനസികാരോഗ്യത്തില്‍ മോശം ഫലത്തെക്കുറിച്ച് പൂര്‍ണ്ണമായും അറിവുള്ളവരായിരുന്നു എന്ന് ചോര്‍ന്ന രേഖകളില്‍ കണ്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം അവസാനം Meta (മുമ്പത്തെ Facebook) ക്ക് എതിരെ വലിയ വിചാരണയാണുണ്ടായത്.

Meta നേരെ പോയത് നാശനിയന്ത്രണത്തിനാണ്. എന്നാല്‍ ആരും ഈ വാര്‍ത്ത കണ്ട് അത്ഭുതപ്പെട്ടില്ല – കൌമാരക്കാരയ പെണ്‍കുട്ടികള്‍ പോലും. അവരെയാണ് ഏറ്റവും അപകടസാദ്ധ്യതയില്‍ പെട്ടവരെന്ന് Meta കണ്ടത്. നമുക്ക് മുമ്പേ സംശയിച്ചിരുന്നത് ഈ ചോര്‍ച്ച ഉറപ്പാക്കി: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷങ്ങളുണ്ടാക്കാനുള്ള ശേഷിയുണ്ടോ?

എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങളുമായി യാതൊരു ശ്രദ്ധയുമില്ലാത്ത ബന്ധം പുളിച്ചതായത്? അതിനേക്കാള്‍ പ്രധാനമായി, അത് വീണ്ടെടുക്കാന്‍ പറ്റുമോ? അങ്ങനെ ചെയ്യണോ?

ചുവപ്പ് കൊടി കണ്ടത്

ബന്ധത്തില്‍ എന്താണ് നിങ്ങള്‍ക്ക് സന്തോഷം തരുന്നത് എന്ന് ബന്ധങ്ങള്‍ കൌണ്‍സില്‍ ചെയ്യുന്നവര്‍ ദാമ്പത്യ പ്രശ്നമുള്ളവരോട് മിക്കപ്പോഴും ചോദിക്കും. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അതിന്റെ എല്ലാ ശല്യപ്പെടുത്തുന്ന തെറ്റുകളോടൊപ്പം ചില ഗുണകരമായ സൌകര്യങ്ങളുണ്ട്.

മഹാമാരി സമയം മുഴുവന്‍ നേരിട്ട് കാണാന്‍ കഴിയാത്ത ആളുകളുമായി ബന്ധപ്പെട്ടിരിക്കാന്‍ കഴിഞ്ഞു എന്നന് ശരിക്കും മൂല്യവത്താണ്. offline ലോകം തങ്ങളുടെ മൂല്യങ്ങളും വിശ്വാസങ്ങളും പങ്കുവെക്കാത്ത ആളുകള്‍ക്ക് അവരുടെ തരം ആളുകളെ കണ്ടെത്താന്‍ സാമൂഹ്യ മാധ്യമങ്ങള്‍ സഹായിക്കുന്നു. [ഇതെല്ലാം ഇന്റര്‍നെറ്റിന്റെ സൌകര്യമാണ്. ഈ കമ്പനികളുടെ കുത്തകയല്ല.]

എന്നാല്‍ സൈറ്റുകളിലൂടെ അരിച്ച് പെറുക്കാതെ, “like” ചെയ്യുകയോ “like” ചെയ്യപ്പെടുകയോ വേണമെന്ന് ആഗ്രഹമില്ലാതെ നിങ്ങള്‍ക്ക് ഒരു ദിവസം തള്ളിനീക്കാനായില്ലെങ്കില്‍ നിങ്ങള്‍ പ്രശ്നത്തിലാണ്.

അമിതമോ ക്ഷേമത്തിനും മാനസികാരോഗ്യത്തിനും പ്രശ്നകാരിയോ ആയ സ്ക്രീന്‍ ഉപയോഗത്തിന്റെ ഹാനികരമായ ഫലങ്ങളെ ആണ് സ്ക്രീന്‍ സമയ ഗവേഷണങ്ങള്‍ കൂടുതലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും വിഷാദ രോഗവുമായി (ചെറുതാണെങ്കിലും) ഒരു ബന്ധമുണ്ടെന്ന് മൊത്തത്തില്‍ 80,533 ആളുകളെ ഉള്‍പ്പെടുത്തിയ 55 പഠനങ്ങളുടെ 2021 ലെ ഒരു meta-analysis കണ്ടെത്തി.

എത്ര നേരം സാമൂഹ്യ മാധ്യമമുപയോഗിച്ചു എന്നതല്ല, പങ്കെടുത്തവര്‍ക്ക് സാമൂഹ്യമാധ്യമം എങ്ങനെ അനുഭവപ്പെട്ടു എന്നതാണ് കൂടുതലും മോശം പ്രത്യാഘാതങ്ങളുണ്ടാക്കുന്നത്.

വിവര അമിതഭാരം

ഉള്ളടക്കത്തെക്കാള്‍ നമുക്ക് കുറവ് feeling എന്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ കൊണ്ടുണ്ടാവുന്നു എന്നതിന് 24/7 വാര്‍ത്താ ഒഴുക്ക് നമ്മുടെ പൊതു മനശാസ്ത്രത്തിന് എന്ത് ഫലമുണ്ടാക്കി എന്ന് നോക്കിയാല്‍ മതി.

ആസ്ട്രേലിയക്കാരിലെ 2021 Deloitte സര്‍വ്വേയില്‍ 79% പേരും വ്യാജ വാര്‍ത്ത ഒരു പ്രശ്നമാണെന്ന് പറഞ്ഞു. വെറും 18% പേര്‍ മാത്രമേ സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന വിവരങ്ങള്‍ വിശ്വാസ്യയോഗ്യമാണെന്ന് പറഞ്ഞുള്ളു. ഭയവും ഭിന്നതയും ലക്ഷ്യം വെച്ച് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന navigate ഉള്ളടക്കള്‍ ആളുകളുടെ ബുദ്ധിക്കും വികാരത്തിനും ഭാരം കൂട്ടുകയേയുള്ളു.

എന്നാല്‍ ഇവിടെയാണ് ഏറ്റുമുട്ടല്‍. നമ്മുടെ ക്ഷേമത്തില്‍ സാങ്കേതികവിദ്യ navigate ആഘാതമാണുണ്ടാക്കുന്നത് എന്ന് നാം പൊതുവായി വ്യാകുലപ്പെടുമ്പോഴും അത് വ്യക്തിപരമായ തലത്തില്‍ സ്വഭാവമാറ്റത്തിലേക്ക് പോകുന്നില്ല.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധപ്പെടുത്തിയ എന്റെ സ്വന്തം ഗവേഷണത്തില്‍, സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് വ്യക്തികളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ക്ഷേമത്തെ negatively ആയി ബാധിക്കുന്നു എന്ന് വിശ്വസിക്കുന്നു എങ്കിലും വ്യക്തിപരമായ ഉപയോഗം വളരെ ഉയര്‍ന്നതായിരുന്നു. പ്രതിദിനം ശരാശരി 184 മിനിട്ട്. വിശ്വാസവും സ്വഭാവവും തമ്മില്‍ ഒരു ബന്ധവും ഇല്ല.

ഈ ബൌദ്ധിക-സ്വഭാവ പൊരുത്തക്കേടിലേക്ക് എന്താണ് നയിക്കുന്നത്? University of Amsterdam ലെ ഗവേഷകരുടെ ദീര്‍ഘകാലത്തെ പഠനം ഒരു സൂചന നല്‍കിയേക്കാം. സ്ഥിരമായി ഓണ്‍ലൈനില്‍ ജീവിക്കുന്നത് സാമൂഹ്യ മാധ്യമ ഉപയോഗത്തിന്റെ സ്വയം നിയന്ത്രണം കുറയുന്നതിലേക്ക് നയിക്കുന്നു, അതിനെത്തുടര്‍ന്ന് സ്വാസ്ഥ്യവും കുറയുന്നു എന്ന് അവര്‍ കണ്ടെത്തി.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നമുക്ക് എന്ത് ദോഷമാണെന്ന് നമുക്കറിയാം, പക്ഷെ എന്നാലും നാം അത് ചെയ്യും.

നിങ്ങള്‍ക്കെടുക്കാവുന്ന ലളിതമായ കാര്യങ്ങള്‍

സാമൂഹ്യ മാധ്യമവുമായുള്ള നിങ്ങളുടെ ബന്ധം പുനപരിശോധിക്കാന്‍ സമയമായി എന്ന് എങ്ങനെ നിങ്ങള്‍ക്കറിയാം? ഒരു മോഹിപ്പിക്കുന്ന ലളിതമായ ചോദ്യം നിങ്ങള്‍ നിങ്ങളോട് ചോദിക്കുക: അത് നിങ്ങള്‍ക്കെങ്ങനെ അനുഭവപ്പെടുന്നു (feel)?

സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പും, ഉപയോഗിച്ചപ്പോഴും, അതിന് ശേഷവും നിങ്ങള്‍ക്ക് എന്ത് അനുഭവമുണ്ടായി എന്ന് ആലോചിക്കുക. നിങ്ങളുടെ ദിവസത്തിന്റെ, ആഴ്ചയുടെ, (നിങ്ങളുടെ ജീവിത്തിന്റെയും എന്നുകൂടി ധൈര്യത്തോടെ ഞാന്‍ പറയുന്നു) വലിയ ഭാഗം നഷ്ടപ്പെടുത്തി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതൊരു സൂചനയാണ്. ദുഖം, ആകാംഷ, കുറ്റബോധം, പേടി തുടങ്ങിയ negative വികാരങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരുത്തരം അതിനുണ്ട്.

പെട്ടെന്ന്‌ നിങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പിന്‍മാറുന്നത് കടുത്ത നീക്കമാണെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് സാവധാനം പിന്‍മാറാന്‍ എന്ത് ചെയ്യണം?

1. വേര്‍പിരിയലിന്റെ ഒരു പരീക്ഷണം നടത്തി നോക്കുക.

ശരിയായ ഇല്ലാതാക്കല്‍ നടപ്പാക്കുന്നതിന് മുമ്പ് ഒരു “മൃദുവായ ഇല്ലാതാക്കല്‍” നടത്തി നിങ്ങളുടെ സാമൂഹ്യ മാധ്യമമില്ലാതെ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്ന് നോക്കുക. നിങ്ങള്‍ ഇടവേളയെടുക്കുന്നു എന്ന് സുഹൃത്തുക്കളും കുടുംബവും അറിയട്ടെ. നിങ്ങളുടെ ഉപകരണത്തില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുക. ഒന്നോ രണ്ടോ ആഴ്ചക്ക് നിങ്ങള്‍ക്ക് അകൊണ്ട് ലഭ്യമല്ലാതിരിക്കും എന്ന് നിങ്ങളൊരു ലക്ഷ്യം നിശ്ചയിക്കുക. പരീക്ഷണത്തിന്റെ അവസാനവും ലോകം തിരിയുന്നുണ്ടെങ്കില്‍ തുടരുക! സാമൂഹ്യ മാധ്യമങ്ങളുടെ വലി നിങ്ങള്‍ അനുഭവിക്കുന്നില്ലെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ നിങ്ങള്‍ തയ്യാറായി.

2. നിങ്ങള്‍ ഇടപെടുന്ന പ്ലാറ്റ്ഫോമുകളുടെ എണ്ണം കുറക്കുക

നിങ്ങള്‍ക്ക് Facebook, Instagram, Twitter, TikTok, YouTube, Snapchat, WhatsApp, Tumblr, Pinterest, Reddit എന്നിവ നിങ്ങളുടെ ഫോണിലോ ടാബ്ലറ്റിലോ കമ്പ്യൂട്ടറിലോ ഉണ്ടെങ്കില്‍ നിങ്ങള്‍ പൂരിത നില കഴിഞ്ഞ് മുങ്ങിത്താഴുന്ന പ്രദേശത്തെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അര്‍ത്ഥവത്തായത് എന്ന് തോന്നുന്ന ഒന്നോ രണ്ടോ ആപ്പ് തെരഞ്ഞെടുക്കുക, ബാക്കി നശിപ്പിക്കുക. Gen X കാര്‍ക്ക് ഫേസ്‌ബുക്കിനോട് വിട പറയുന്നത് വിഷമകരമാണ്. എന്നാല്‍ Gen Z കാര്‍ കൂടുതലും വിടവാങ്ങുകയാണ്. അവര്‍ക്ക് ചെയ്യാമെങ്കില്‍ നിങ്ങള്‍ക്കും അതിന് കഴിയും.

3. 1 ഉം 2 ഉം വലിയ പാടാണെന്ന് തോന്നുന്നുവെങ്കില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിങ്ങള്‍ ചിലവാക്കുന്ന സമയം കുറക്കാന്‍ ശ്രമിക്കുക

ആദ്യമായി നിങ്ങളുടെ എല്ലാ notifications ഉം ഇല്ലാതാക്കുക. (ശരിയാണ്, എല്ലാത്തിനേയും.) എല്ലാ “ബിങ്” നോടും നിങ്ങള്‍ പ്രതികരിക്കുന്നയാളെങ്കില്‍ അത് നിര്‍ത്തുക എന്നത് നിങ്ങള്‍ക്ക് അസാദ്ധ്യമായ കാര്യമായി തോന്നും. സാമൂഹ്യമാധ്യമങ്ങളില്‍ ഒപ്പമെത്താനും മറിച്ചുനോക്കാനും(browsing) ആയി ദിവസത്തിലെ ഒരു പ്രത്യേക സമയം മാറ്റിവെക്കുക. നിങ്ങളുടെ മുന്‍ നിശ്ചയിച്ച സമയം കഴിഞ്ഞോ എന്നറിയാനായി ഒരു അലാറം വെക്കുക. അത് അടിക്കുമ്പോള്‍ നാളെ അതേ സമയം ആകുന്നത് വരെ ഫോണ്‍ താഴ്ത്തി വെക്കുക.

ഇതൊന്നും എളുപ്പമല്ല. സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് പുറത്ത് പോകുന്നത് ആദ്യം വേദനയുണ്ടാക്കുന്നതാകും. എന്നാല്‍ ആ ബന്ധം സുഖകരമല്ല. ചിലപ്പോള്‍ പീഡിപ്പിക്കുന്നതും ആകാം. ഒരു നിലപാടെടുക്കുന്നതിന് സമയം എടുക്കും. നിങ്ങള്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ സ്ക്രീനിന്റെ നാല് ചുവരുകള്‍ക്ക് അപ്പുറത്ത് അറിയപ്പെടാത്ത സന്തോഷം ലഭിച്ചേക്കാം, ആര്‍ക്കറിയാം.

— സ്രോതസ്സ് theconversation.com | Sharon Horwood | Feb 14, 2022

സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam