ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ തിരുത്തുക, ദോഹ ചര്‍ച്ച നിര്‍ത്തുക

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ തിരുത്തുക, ദോഹ ചര്‍ച്ച നിര്‍ത്തുക

Pittsburgh ല്‍ G-20 യോഗം നടക്കുമ്പോള്‍, വാണിജ്യ കരാറുകളുടെ പേരില്‍ World Trade Organization വളരെ കാലമായി തീവൃ സാമ്പത്തിക deregulation നെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Public Citizen ന്റെ Global Trade Watch പ്രസിദ്ധപ്പെടുത്തി.

സാമ്പത്തിക സഹകരണത്തിന് വേണ്ടി G-20 നെ നീക്കം ചെയ്ത് Group of Seven and Eight എന്ന സ്ഥിരമായ ആഗോള സംഘടനയെ Group of Twenty countries ന്റെ നേതാക്കള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, ഇന്‍ഡ്യ, അര്‍ജന്റീന, ബ്രസീല്‍, Mexico, Indonesia, Turkey, സൌദി അറേബ്യ, തെക്കെ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് ആഗോള സാമ്പത്തിക പ്രശ്നങ്ങളില്‍ കൂടുതല്‍ അഭിപ്രായസ്വാതന്ത്ര്യം കിട്ടും. വോട്ടിങ് അധികാരം വര്‍ദ്ധിപ്പിച്ച് International Monetary Fund നെ കൂടുതല്‍ പ്രതിനിധാനമുള്ളതാക്കാനായി G-20 നേതാക്കള്‍ സമ്മതിച്ചു എന്ന് ഒരു കരട് രേഖയും വ്യക്തമാക്കുന്നു. ഇപ്പോള്‍ വികസ്വര രാജ്യങ്ങള്‍ക്ക് 43% വോട്ട് മാത്രമേയുള്ളു. ഉയര്‍ന്ന നിയന്ത്രണ മാനദണ്ഡങ്ങള്‍ വേണമെന്ന് US Treasury Secretary Tim Geithner ആവശ്യപ്പെട്ടു

വ്യാപാര കരാറുകളുടെ മറയില്‍ ദീര്‍ഘകാലമായി തീവൃ സാമ്പത്തിക നിയന്ത്രണമില്ലാതാക്കല്‍ ലോക വ്യാപാര സംഘടന നടപ്പാക്കിയിട്ടുണ്ടെന്ന് Public Citizen ന്റെ Global Trade Watch കൊടുത്ത ഒരു റിപ്പോര്‍ട്ട് മുന്നറീപ്പ് നല്‍കുന്നു. അത് ഇപ്പോഴത്തെ കൂടിയ നിയന്ത്രണം വേണമെന്ന നീക്കത്തെ തകര്‍ക്കുന്നതാണ്.

ഇവിടെ വലിയ ഒരു വൈരുദ്ധ്യം ഉണ്ട്. സമ്മേളനത്തിന്റെ രേഖ സംസാരിക്കുന്നത് ധനകാര്യ നിയന്ത്രണങ്ങളെക്കുറിച്ചാണ്. അതേ സമയം അവര്‍ സ്വീകരിക്കാന്‍ പോകുന്നത് Doha WTO വികസിപ്പിക്കലാണ്. അതിന്റെ വലിയ ഭാഗം ധനകാര്യ നിയന്ത്രണമില്ലാതാക്കലാണ്.

Lori Wallach സംസാരിക്കുന്നു:

G-20 ന്റെ പ്രതിബദ്ധത എന്നത് ഉറപ്പില്ലാത്താണ് എന്നതാണ് പ്രശ്നം. തദ്ദേശീയമായി അവര്‍ എന്ത് ചെയ്യും എന്നതിന്റെ രാജ്യങ്ങളിലുള്ള വിശ്വാസത്തിന്റെ പ്രതിബദ്ധത ആണ് അത്. എന്നാല്‍ WTO നിയമങ്ങളെ വളരെ ഉറപ്പുള്ളതും ഉപരോധം വഴി നടപ്പാക്കുന്നതും ആണ്. അതുകൊണ്ട് അത് അറിവില്ലായ്മയാണോ അതോ ഹൃദയശൂന്യതയാണോ എന്ന് മനസിലാക്കാന്‍ കഴിയില്ല. ദോഹ ചര്‍ച്ച നടന്നാല്‍ ലോകത്തിലെ രാജ്യങ്ങള്‍ക്ക് നടപ്പാക്കേണ്ടാത്ത ഒരു പ്രതിബദ്ധത കിട്ടും. ധനകാര്യരംഗത്ത് WTO യുടെ നിയന്ത്രണ വിരുദ്ധത ഭരിക്കും. പക്ഷെ അത് നിയന്ത്രണം കൊണ്ടുവരണം എന്ന ആഗോള പ്രതിബദ്ധതയിക്കുള്ള നിയന്ത്രണമില്ലാതാക്കലാകും.

യൂറോപ്യന്‍ യൂണിയനും, Angela Merkel ഉം മറ്റുള്ളവരും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് നിര്‍ബന്ധിക്കുന്നു. നിയന്ത്രണത്തിന്റെ ഒരു ആഗോള നില G-20 സ്ഥാപിക്കണം എന്നതാണ് അവര്‍ക്ക് വേണ്ടത്. അമേരിക്ക അതിനെ അനുകൂലിക്കുന്നില്ല. ഈ communiqué യില്‍ അതില്ല. എന്നാല്‍ അവര്‍ ശരിക്കും അതിനായി നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ അതോടൊപ്പം യൂറോപ്യന്‍ യൂണിയനാണ് നിയന്ത്രണമില്ലാതാക്കുന്നതിന്റെ പ്രധാന കാരണക്കാര്‍.

WTO Doha ചര്‍ച്ചക്ക് വേണ്ടിയുള്ള പദ്ധതിയെക്കുറിച്ചുള്ള രേഖകള്‍ അവസാനം നമുക്ക് കിട്ടും എന്നതാണ് വലിയ ഒരു വികാസം. അതില്‍ നിന്ന് ഏറ്റവും മോശം കിട്ടാനായി നിര്‍ബന്ധിക്കുന്നത് യൂറോപ്യന്‍ യൂണിയനാണ്. നിയന്ത്രണത്തില്‍ നിന്നിടത്ത് നില്‍ക്കുന്ന ഒരു വ്യവസ്ഥയാണ് ശരിക്കും അവര്‍ക്ക് വേണ്ടത്. അതേ സമയം അവര്‍ വീണ്ടും നിയന്ത്രണത്തിനായി ആവശ്യപ്പെടുകയും ചെയ്യുന്നു. അത് രണ്ടും ഒരു സമയത്ത് നിങ്ങള്‍ക്ക് കിട്ടില്ല.

പരിപാടിസ്ഥലത്തേക്കുള്ള ഏതൊരു proximity യിലും പ്രതിഷേധക്കാരുടെ സാദ്ധ്യതകള്‍ squelch ചെയ്യാനുള്ള അവിശ്വസനീയമായ ശ്രമത്തിന്റെ അമിതപ്രതികരണം ആണ് ഇവിടെ വ്യക്തമായ യഥാര്‍ത്ഥമായ കാര്യം. ഓരോ പ്രതിഷേധക്കാരനും പത്ത് കവചമണിഞ്ഞ പോലീസുകാരുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും പൌരസ്വാതന്ത്രത്തിന്റേയും സന്ദര്‍ഭത്തില്‍ അത് പേടിപ്പെടുത്തുന്ന കാഴ്ചയാണ്. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്. എന്നാല്‍ ഇത് അതിലും കൂടുതലാണ്. മിയാമി പോലുള്ള സ്ഥലങ്ങളില്‍ നിന്നും അവര്‍ പോലീസിനെ കൊണ്ടുവന്നു. FTAA ministerial, storm troopers ഒക്കെ കുട്ടികളെ തല്ലുന്നത് ഞങ്ങള്‍ കണ്ടു. വലിയ സമ്മളനമുണ്ടാകുന്ന ഓരോ സമയത്തും പൊതുജനങ്ങളുടെ സന്ദേശം നേതാക്കളിലെത്തിക്കുന്നത് അസാദ്ധ്യമാക്കാനുള്ള ശ്രമം വളരെ വിഷമിപ്പിക്കുന്ന ഒന്നാണ്.

ട്രഷറി സെക്രട്ടറി Tim Geithner അമേരിക്കയിലാണ്. അവിടെ ധനകാര്യ രംഗത്ത് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുന്നു. എന്നാല്‍ ക്ലിന്റണ്‍ സര്‍ക്കാരില്‍ അദ്ദേഹം മുമ്പ് WTO terms ല്‍ ധനകാര്യ നിയന്ത്രണമില്ലാതാക്കുന്ന പങ്കാണ് വഹിച്ചത്.

ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഗൌരവകരമായ പ്രശ്നമാണ്. World Trade Organization ന് Financial Services Agreement എന്ന് വിളിക്കുന്ന ഒരു കരാറുണ്ടായിരുന്നു എന്ന് മിക്ക ആളുകളും തിരിച്ചറിയുന്നില്ല. നൂറിലധികം രാജ്യങ്ങളില്‍ വലിയ നിയന്ത്രണമില്ലാതാക്കല്‍ mandates കരാറായിരുന്നു അത്. ഉദാഹരണത്തിന്, വിദേശകമ്പനിക്കും സ്വദേശ കമ്പനിക്കും ഒരു പോലെ ബാധകമായാലും ഇന്‍ഷുറന്‍സ്, ബാങ്കിങ്, സെക്യൂരിറ്റീസ് പോലുള്ള സാമ്പത്തിക സേവനത്തിന്റെ വലിപ്പത്തെ പരിമിതപ്പെടുത്തുന്ന ഒരു സ്വദേശീയമായ നിയമം ഉണ്ടാകാന്‍ പാടില്ല എന്നത് ഒരു വകുപ്പായിരുന്നു. “തകരാന്‍ പാടില്ലാത്ത വിധം വലുത്” എന്നതിനെക്കുറിച്ച് എല്ലാവരും നിയമങ്ങള്‍ കൊണ്ടുവരണം എന്ന് സംസാരിച്ചപ്പോള്‍ WTO ന്റെ ആജ്ഞ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു. അതിതീവൃമായ നിയന്ത്രണമില്ലാതാക്കുന്ന നിയങ്ങളും അതിനോടൊപ്പമുണ്ടായിരുന്നു. അമേരിക്കയുടെ കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടത്തിയില്ല. അതിനാല്‍ ധാരാളം ജനപ്രതിനിധികള്‍ക്ക് അതിനെക്കുറിച്ച് ഒരു വിവരവും ഇല്ല.

ഞങ്ങള്‍ കണ്ടെത്തിയ ഒരു സത്യം, ഡാഡി ബുഷാണ് ചര്‍ച്ചകള്‍ തുടങ്ങിയതെങ്കിലും ക്ലിന്റണനാണ് അത് നടപ്പാക്കിയത്. ക്ലിന്റണ്‍ ഭരണകൂടത്തില്‍ Robert Rubin ന് വേണ്ടി ട്രഷറി വകുപ്പില്‍ ജോലി ചെയ്ത Geithner ആയിരുന്നു ചര്‍ച്ചകളുടെ നേതാവ്. അയാളാണ് ആ കരാറുറപ്പിച്ചത്. അതുകൊണ്ട് അയാള്‍ക്കതിനെക്കുറിച്ച് അറിയാം. നിലനില്‍ക്കുന്ന വകുപ്പുകള്‍ അയാള്‍ അറിഞ്ഞിരിക്കണം. perils നെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാവുന്നത് അയാള്‍ക്കാണ്. ക്ലിന്റണ്‍ കാലത്തെ മൊത്തം നിയന്ത്രണില്ലാതാക്കലിലും അയാള്‍ ഉള്‍പ്പെട്ടിരുന്നു. തദ്ദേശിയമായതിലും.

insurance, securities, banking എന്നിവ തമ്മിലുള്ള വിഭജനം കൊണ്ടുവന്നതാണ് Glass-Steagall. നമ്മുടെ സമ്പാദ്യം കൊണ്ട് ചൂതുകളി നടത്തുന്നതില്‍ നിന്ന് ബാങ്കുകളെ അത് തടയുന്നു. നല്ല ആശയം. Glass-Steagall പരിഷ്കരണിക്കണമെന്നത് WTOയുടെ പട്ടികയിലുള്ളതായിരുന്നു. അതിനെ ഇല്ലാതാക്കുന്നത്. ക്ലിന്റണിന്റെ കാലത്താണ് അതെല്ലാം സംഭവിച്ചത്. WTOയില്‍ മാത്രമല്ല, തദ്ദേശീയമായും . ക്ലിന്റണ്‍ സര്‍ക്കാരില്‍ നിന്ന് പുറത്തുവന്ന ധാരാളം പേര്‍ ഇപ്പോള്‍ ഒബാമയുടെ സര്‍ക്കാരിലുണ്ട്. Larry Summers, Geithner തുടങ്ങിയവര്‍.

ഇപ്പോള്‍ Geithner സംസാരിക്കുന്നത് തദ്ദേശീയമായി നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ചാണ്. കൂടുതല്‍ ദ്രോഹം ഉണ്ടാക്കരുത് എന്നതാണ് ഇവിടുത്ത അടിസ്ഥാന തത്വം. എന്നാല്‍ അതിന് അവര്‍ പോയി WTO നിയമങ്ങള്‍ പരിഷ്കരിക്കേണ്ടിവരും.

കുറച്ച് യൂണിയന്‍കാരേയും മറ്റുള്ളവരേയും കൂട്ടിച്ചേര്‍ത്തുകൊണ്ട് ഞങ്ങള്‍ ഒരു പരിപാടി തുടങ്ങാന്‍ പോകുകയാണ്. ലോകം മൊത്തം എന്നരീതിയിലാണ് അത് ചെയ്യുന്നത്. tradewatch.org എന്ന സൈറ്റില്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാം. ഇത് പരിഹരിക്കാന്‍ കഴിയുന്ന കാര്യമാണ്. എന്നാല്‍ അതിന് ഒരുപാട് പൊതുജന ശ്രദ്ധ കിട്ടിയെങ്കിലേ നേതാക്കളെക്കൊണ്ട് അത് ചെയ്യിക്കാനാകൂ.

ഈ കരാര്‍ 1999 ലേതാണ്. നിയന്ത്രണമില്ലാതാക്കലിന്റെ ഔന്യത്തില്ലായിരുന്നു അത്. ഉദാഹരണത്തിന് Financial Services Agreement ന് വലിപ്പം അനുസരിച്ച് നിയന്ത്രിക്കരുത് എന്നൊരു വകുപ്പുണ്ട്. അമേരിക്കയും 30ഓളം മറ്റ് സമ്പന്ന രാജ്യങ്ങളും കുറച്ച് വികസ്വരരാജ്യങ്ങളും
Understanding on Commitments in Financial Services എന്ന് വിളിക്കുന്ന അധിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അവ ഉത്തേജകമരുന്ന് കുത്തിവെച്ച നിയന്ത്രണമില്ലാതാക്കാനുള്ള കരാറുകളായിരുന്നു. “standstill” എന്ന പേരില്‍ അമേരിക്കക്ക് ഒരു WTO commitment ഉണ്ട്. അത് പ്രകാരം 1999 ല്‍ നിയന്ത്രമില്ലാതാക്കിയ അതേ സ്ഥിതിയില്‍ അമേരിക്കക്ക് നില്‍ക്കാനാകും.

ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് പുനര്‍നിയന്ത്രണത്തിനാണ്. എന്നാല്‍ നമ്മുടെ WTO ഉറപ്പുകളില്‍ നാം അടിസ്ഥാനപരമായി സമ്മതിച്ചവയോട് നാം ബന്ധിതമാണ്. derivatives ന്റെ രംഗത്ത് ഒരു പ്രധാന ഒഴുവാക്കല്‍ നാം എടുത്തിട്ടുണ്ട്. onion futures നെക്കുറിച്ചാണത്. അതല്ലാത്ത എല്ലാ security, stock, derivatives മായി നാം ബന്ധിതമാണ്. എന്നാല്‍ onion futures ന്റെ കാര്യത്തില്‍ നമ്മളൊരു സംവരണം എടുത്തിട്ടുണ്ട്. അത് പേടിപ്പിക്കുന്ന ഒരു കൂട്ടം പരിധികളാണ്. പുനനിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഒരു രാഷ്ട്രീയപരമായ ഒരു അനിവാര്യതയുണ്ട്. പുനനിയന്ത്രണം സത്യസന്ധമായി കൊണ്ടുവരുന്നുണ്ടെങ്കില്‍ ഈ പിന്‍വാതില്‍ നിയന്ത്രണമില്ലാതാക്കല്‍ അടക്കുമോ എന്നതാണ് ചോദ്യം. അതുകൊണ്ട് ഇപ്പോഴത്തെ WTO നിയമങ്ങള്‍ മാറ്റണം. വ്യക്തമായും ദോഹ ഉച്ചകോടിയിലെ അധികം നിയന്ത്രണമില്ലാതാക്കല്‍ നിര്‍ത്തിയേ മതിയാകൂ.

എന്നാല്‍ വലിയ ഭാഗം ഇതാണ്. വലിയ പ്രകാശം പതിക്കുന്നത് ഇതിലാണ്. കാരണം ധാരാളം ശക്തരായ സാമ്പത്തിക സേവന താല്‍പ്പര്യങ്ങളിതിലുണ്ട്. in cahoots with സര്‍ക്കാരുമായി ചേര്‍ന്ന് അവരാണ് അത് എഴുതുന്നത് Financial Services Agreement. എങ്ങനെയാണ് താനും AIG ഉം മറ്റുള്ളവരും ചേര്‍ന്ന് ഈ നിയമങ്ങള്‍ എങ്ങനെയാണ് എഴുതിയതെന്ന് വിവരിക്കുന്ന ഒരു American Express മനുഷ്യന്റെ ഒരു പുസ്തകമുണ്ട്. അവര്‍ക്ക് അത് കൂടുതല്‍ വേണം. ഞങ്ങള്‍ കണ്ടെത്തിയ ഒരു വാദം തന്നത്താനെ സ്ഥാപിക്കപ്പെട്ടു. G-20 communiqué ആവശ്യപ്പെടുന്നത് പോലെ ദോഹ ഉച്ചകോടി ചര്‍ച്ചകള്‍ അംഗീകരിക്കപ്പെട്ടാല്‍ അത് അകൌണ്ടിങ് നിയന്ത്രണങ്ങളുടെ പരിധിവെക്കുന്നതാകും. അകൌണ്ടിങ് രംഗത്തിന്റെ നിയന്ത്രണം. അതെഴുതിയതില്‍ ഒരാള്‍ Arthur Andersen ആണ്. നമുക്ക് ഇനി വേണ്ടത് ഈ പരിധികള്‍ കൊണ്ടുവരികയാണ്.

നമുക്ക് ചെയ്യാനുള്ള ജോലി വിവിധ രംഗങ്ങളില്‍ ബാങ്കുകാരെ പരാജയപ്പെടുത്തുകയാണ്. തദ്ദേശീയമായി അത് വലിയ ഒരു യുദ്ധമാകും. എന്നാല്‍ തദ്ദേശീയമായും അന്തര്‍ദേശീയമായും നാം അതില്‍ ജയിക്കില്ല. WTOയില്‍ അമേരിക്കയും യൂറോപ്പും നിയമങ്ങളില്‍ ചെറിയ കബിളിപ്പിക്കല്‍ നടത്തി രക്ഷപെടും. അമ്മുമ്മയുടെ പെന്‍ഷന്‍ മോഷ്ടിക്കപ്പെടരുത്, നിങ്ങളുടെ വായ്പവീട് ഇല്ലാതാകരുത്. അതിനെല്ലാം പുറമെ നമുക്ക് WTO നിയമങ്ങള്‍ ശരിയാക്കണം, ദോഹ ചര്‍ച്ച നിര്‍ത്തണം.

Lori Wallach, director of Public Citizen’s Global Trade Watch division

— സ്രോതസ്സ് democracynow.org | 2009/9/25


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam