ശതകോടീശ്വരന്‍മാര്‍ വര്‍ഷങ്ങളായി പണം പുറത്തേക്കൊഴുക്കി. ഇപ്പോള്‍ അവര്‍ക്ക് രക്ഷപെടുത്തലും വേണം

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ശതകോടീശ്വരന്‍മാര്‍ വര്‍ഷങ്ങളായി പണം പുറത്തേക്കൊഴുക്കി. ഇപ്പോള്‍ അവര്‍ക്ക് രക്ഷപെടുത്തലും വേണം

ഒരു അജ്ഞാത എഴുത്തുകാരന്റെ സ്വകാര്യ കഥ ഞങ്ങള്‍ പങ്കുവെക്കുകയാണ്. തങ്ങളെ സമ്പന്നരാക്കിയ ജോലിക്കാരോടും സമൂഹത്തോടും ഉള്ള അവരുടെ ഉത്തരവാദിത്തമില്ലായ്മയും കടപ്പാടില്ലായ്മയും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ‘സമ്പത്ത് സൃഷ്ടിക്കുന്നവര്‍’ എന്ന് വിളിക്കപ്പെടുന്നവരുടെ ആധിക്യമുള്ള ലോകത്തിന്റെ പ്രത്യാഘാതം ആണ് നാം സഹിക്കുന്നത്. അവര്‍ പിഴിഞ്ഞെടുക്കുന്ന സമ്പത്ത് ഏകദേശം പൂര്‍ണ്ണമായും ഒരു ദിശയിലേക്കാണ് ഒഴുകുന്നത്. നികുതി തട്ടിപ്പ് കേന്ദ്രങ്ങളിലൂടെ അവരുടെ പോക്കറ്റിലേക്ക്. മഹാമാരിയെ നേരിടുന്നതില്‍ ദുര്‍ബലവും ഒത്തുപോകാന്‍ കഴിയാത്തതുമായ സമൂഹത്തെ ഉപേക്ഷിച്ച് ശിക്ഷാഭയമില്ലാതെ നിയമങ്ങള്‍ വളച്ചൊടിക്കുകയും ലംഘിക്കുകയും ചെയ്യുന്നു. ഇനി വായിക്കുക.

നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളാകും അടുത്തത്: കൊറോണവൈറസ് പ്രതിസന്ധി എങ്ങനെയാണ് വിദൂര ധനകാര്യം കൂടുതല്‍ മോശമാക്കിയത്.

നിങ്ങളുടെ തൊഴില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ ജോലി നല്ലത് പോലെ ചെയ്യുന്നു. ലോകം മെച്ചപ്പെട്ട ഒരു സ്ഥലമാക്കാനായി നിര്‍ണ്ണായകമായ സേവനം നിങ്ങള്‍ ചെയ്യുന്നു. സുന്ദരമായ ഓഫീസിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നത്. സൌജന്യമായ വ്യായാമ ക്ലാസുകളും, ആരോഗ്യകരമായ ലഘുഭക്ഷണവും, സാമൂഹ്യ പരിപാടികളും, ജോലിക്ക് വേണ്ട എല്ലാ വിഭവങ്ങളും നിങ്ങള്‍ക്ക് കിട്ടുന്നുണ്ട്. എല്ലാ മാസവും HR ല്‍ നിന്ന്, നിങ്ങള്‍ എത്രമാത്രം മൂല്യമുള്ള ആളാണെന്ന് നിങ്ങളുടെ ടീം അംഗങ്ങള്‍ പറയുന്ന ഇമെയില്‍ നിങ്ങള്‍ക്ക് കിട്ടുന്നുണ്ട്. drab ല്‍ നിന്നും നിങ്ങള്‍ ജോലി ചെയ്തിരുന്ന വിഷാദകരമായ സ്ഥലങ്ങളിലും നിന്നുള്ള ഒരു far cry ആണ് അത്. മൂല്യമത്തായ അനുഭവങ്ങള്‍ നിങ്ങള്‍ക്കവിടെ നിന്ന് കിട്ടി. എന്നാല്‍ ഭീകരമായി കുറഞ്ഞ ശമ്പളമായിരുന്നു. അവശ്യ വിഭവങ്ങള്‍ മാത്രം കൊണ്ട് ജീവിച്ചു. അവിടെ ഒരു കാര്യം മാത്രം ശരിയല്ലാതുണ്ടായിരുന്നു. ഒരു നികുതി വെട്ടിപ്പ് കേന്ദ്രത്തിലായിരുന്ന head office ലേക്കായിരുന്നു നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. ധനകാര്യ വകുപ്പിന് contracting നും invoicing നും വളരെ പ്രത്യേകമായ ചില നിയമങ്ങളുണ്ട്. ‘താഴ്ന്ന-നികുതി’യുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി ‘ഉയര്‍ന്ന-നികുതി’യുള്ള സ്ഥലങ്ങളില്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നത് പോലെയാണ്.

അടുത്തകാലം വരെ ഇതായിരുന്നു എന്റെ ജീവിതം. അത് അത്യുജ്ജ്വലം എന്ന് ഞാന്‍ കരുതിയിരുന്നു എന്ന് ഞാന്‍ സമ്മതിക്കുന്നു. നികുതി വെട്ടിപ്പിക്കലും കമ്പനിയുടെ സ്പഷ്ടമായ സമ്പത്തിനോടും ഞാന്‍ കണ്ണടച്ചു. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം കിട്ടിയിരുന്നു. പിന്നെ എന്തിന് ബിസിനസിന്റെ ഉടമകള്‍ക്ക് കുറച്ച് സ്വകാര്യ ജെറ്റ് വിമാനങ്ങളെക്കുറിച്ചോ, ദശലക്ഷക്കണക്കിന് ഡോളറിന്റെ കൊട്ടാരങ്ങളെക്കുറിച്ചോ ആലോചിക്കണം.

പിന്നെ കൊറോണ വൈറസ് വന്നു. ആവശ്യകതയില്‍ വലിയ കുറവുണ്ടായി. കമ്പനിയുടെ വരുമാനം കുറഞ്ഞ് പൂജ്യത്തിലെത്തി. ആഴ്ചകള്‍ക്കകം ഡിപ്പാര്‍ട്ട്മെന്റുകള്‍ മൊത്തം ഇല്ലാതായി. വര്‍ഷങ്ങളുടെ അദ്ധ്വാനവും അനുഭവസമ്പത്തും നഷ്ടപ്പെട്ടു. ഒരു തലമുറയിലെ ഏറ്റവും വലിയ മാന്ദ്യത്തിന്റെ സമയത്ത് ആളുകള്‍‍ തൊഴിലില്ലാത്തവരായി. പ്രതിസന്ധിക്ക് മുമ്പ് സ്വന്തം വ്യക്തിത്വത്തിന്റെ പുറത്തൊരു cult വികസിപ്പിച്ചെടുത്തിരുന്ന സ്ഥാപകന്‍ പെട്ടെന്ന് കാഴ്ചയില്‍ നിന്ന് അപ്രത്യക്ഷനായി. Redundancies മാനേജര്‍മാരാണ് കൈകാര്യം ചെയ്തത്. അവര്‍ പിന്നീട് തന്നത്താനെ തന്നെ പിരിച്ചുവിടപ്പെട്ടു. ആളുകളെ പിരിച്ചുവിട്ടതില്‍ മാപ്പെന്ന ഒരു വാക്കോ, acknowledgement ഓ ഉടമയില്‍ നിന്ന് ഉണ്ടായില്ല. suppliers നോട് അവര്‍ ചെയ്ത ജോലിക്ക് പണം കിട്ടില്ലെന്ന കാര്യം അവരോട് പറയണമെന്നു പോലും ഞങ്ങളോട് ആവശ്യപ്പെട്ടു. ശതകോടീശ്വരന്‍മാരുടെ ഉടമസ്ഥതയിലുള്ള ഒരു ആഗോള കമ്പനി ചെറുകിട ബിസിനസ് ഉടമകളേയും അവരുടെ കുടുംബങ്ങളേയും നാശത്തിലേക്ക് ബോധപൂര്‍വ്വം തള്ളിനീക്കുകയാണ്. കരാര്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ വില ചെറുകിട ബിസിനസുകാരെ സംബന്ധിച്ചടത്തോളും വളരെ വലുതാണ്.

സ്വദേശ ധനകാര്യം ഇത്രയേറെ എങ്ങനെ വഷളായി? ലളിതമായി പറഞ്ഞാല്‍, സ്വദേശത്തേക്ക് പണം വലിച്ചെടുക്കാനായി ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. തെരഞ്ഞെടുത്ത വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ആ സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളു. നിയമത്തെ ഞാന്‍ വളച്ചൊടിച്ചു, കാരണം എനിക്ക് വേറെ വഴിയില്ലായിരുന്നു. എന്നാല്‍ പെട്ടെന്ന് tough ആയാല്‍, ബിസിനസില്‍ പണം ഇല്ലെന്നാണ് നമ്മോട് പറഞ്ഞിരിക്കുന്നത്. അത് അങ്ങനെ വിടണം. അത് ശരിയാരിക്കാം. എന്നാല്‍ വിദേശത്ത് സ്ഥാനമുള്ള കമ്പനി സ്വകാര്യ കമ്പനിയായാല്‍ നമുക്ക് ഒന്നും അറിയാന്‍ കഴിയില്ല.

നമ്മോട് വളരെ പരിമിതമായ redundancy കാര്യങ്ങളെ പറഞ്ഞിട്ടുണ്ടാവൂ. എന്നാല്‍ നമുക്കറിയാവുന്നടത്തോളം ഉടമകള്‍ക്ക് അയാളുടെ സ്വകാര്യ വിമാനങ്ങള്‍ ഉണ്ട്. ശമ്പളത്തോടുകൂടിയ അവധി കാലം കഴിഞ്ഞാല്‍ തൊഴിലാളികളെ പിരിച്ചുവിടും എന്ന് അവരോടും പറഞ്ഞിട്ടുണ്ട്. നാം കുറച്ച് ആയിരം പൌണ്ട് കൂടുതലുണ്ടാക്കിയേക്കാം. എന്നാല്‍ redundancy payouts കുറക്കുന്നത് വഴി കമ്പനി ഉണ്ടാക്കുക ലക്ഷക്കണക്കിന് പൌണ്ടാണ്. ശമ്പളത്തോടുകൂടിയ അവധി payments ലൂടെ രാഷ്ട്രം വ്യത്യസ്ഥത ഉണ്ടാക്കുകയാണ്. ഈ കമ്പനി വര്‍ഷങ്ങളായി (നിയമപരമായി?) നികുതിദായകരെ പറ്റിച്ച് തങ്ങള്‍ക്ക് വേണ്ട പണം നേടുന്നു. കാര്യങ്ങള്‍ മോശമായപ്പോള്‍ ഇപ്പോള്‍ പൊതുജനങ്ങളുടെ പോക്കറ്റില്‍ കൈയ്യിടുകയാണ്. ശതകോടീശ്വരന്‍മാരുടെ കുടുംബത്തിന്റെ സമ്പത്ത് വിദേശത്ത് അത് സംരക്ഷിക്കുന്നത് പോലെ. പണക്കാര്‍ക്ക് പരിചിതമായ ജീവതരീതി നിലനിര്‍ത്താനായി രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളെ അവര്‍ ചതിക്കുകയാണ്. National Health Service ജോലിക്കാര്‍ക്ക് വേണ്ട ഉപകരണങ്ങള്‍ കിട്ടാതെ കഷ്ടപ്പെടുന്ന സമയത്താണി ഇത്.

നിങ്ങള്‍ എത്ര പണക്കാരനാണെന്ന വ്യത്യാസം കൊറോണ വൈറസിന് അറിയില്ല. ആ കമ്പനികളില്‍ ഇപ്പോഴും ജോലി ചെയ്യുന്ന ആളുകള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും വിദേശത്ത് ആസ്തികള്‍ സംരക്ഷിക്കുന്നവര്‍. ഈ പ്രതിസന്ധി സമയത്ത് നിങ്ങളെന്ത് ചെയ്യുകയായിരുന്നു എന്ന് നിങ്ങളുടെ ചെറുമക്കള്‍ ചോദിക്കുമ്പോള്‍, നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും അതിജീവിപ്പിച്ച അതേ പൊതുമേഖലയെ വഞ്ചിക്കാനായി സഹായിക്കുകയായിരുന്നു എന്ന് പറയുവാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുവോ? ആരോഗ്യമുള്ള ഒരു ലോകത്തിന് വേണ്ടത്ര ഫണ്ടുള്ള സര്‍ക്കാര്‍ വേണമെന്ന കാര്യം തിരിച്ചറിയാന്‍ ഇതല്ലാതെ ഏത് സമയമാണ് വേണ്ടത്. എങ്കില്‍ ആ സമയം ഒരിക്കലും വരില്ല. നികുതി സംവിധാനത്തെ പീഡിപ്പിക്കുന്ന കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരോടെല്ലാം ഞാന്‍ ഇത് പറയുന്നു: വിദേശതീരത്തിന് ആരോടും കൂറില്ല. വിളിച്ച് പറയൂ, തട്ടിപ്പ് പുറത്തുകൊണ്ടുവരൂ, നമുക്ക് മെച്ചപ്പെട്ട ഒരു സംവിധാനം നിര്‍മ്മിക്കാം. അധികം വൈകുന്നതിന് മുമ്പ് ഇന്നത് ചെയ്യണം. കഴിഞ്ഞ മാസം ഈ വ്യവസ്ഥയെ വര്‍ഷങ്ങളായി സംരക്ഷിച്ചതിന് ശേഷവും എനിക്ക് എല്ലാം നഷ്ടപ്പെട്ടു. അടുത്തത് നിങ്ങളായിരിക്കും.

— സ്രോതസ്സ് taxjustice.net | Naomi Fowler | Apr 3, 2020


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam