ഇക്വിഫാക്സ് ഡാറ്റാ മോഷണം അന്വേഷിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു

William Black

ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്

കോവിഡിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിഡന്റ് ബൈഡനോട് ചോദിച്ചു. ബൈഡന്‍ മറുപടി പറഞ്ഞു, “They’re killing people. നോക്കൂ, ഏക മഹാമാരി സംഭവിക്കുന്നത് വാക്സിനെടുക്കാത്തവരിലാണ്. അവര്‍ ആളുകളെ കൊല്ലുകയാണ്.” ഫെഡറല്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ രാജ്യം മൊത്തം വ്യാപിപ്പിക്കുന്നതിനിടക്ക് ഈ ആഴ്ച വൈറ്റ് ഹൌസ് അവരുടെ ശ്രദ്ധ കോവിഡ്-19 വ്യാജവാര്‍ത്തകളുടെ വ്യാപനം അനുവദിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചിരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പൊതുജനാരോഗ്യത്തിന് “അടിയന്തിരമായ ഭീഷണി” ആണ് എന്ന് Surgeon General Vivek Murthy കഴിഞ്ഞ … Continue reading ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്

ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത് പോലുള്ള അക്രമം ഇനി സഹിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. ലഹളയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സാക്ഷിയായി ഡല്‍ഹി അസംബ്ലിയുടെ Peace and Harmony Committee ക്ക് മുമ്പേ ഹാജരാകാന്‍ ഫേസ്‌ബുക്ക് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്റ്ററും ആയ അജിത്ത് മോഹന്‍ പരാജയപ്പെട്ടു. ആ കല്‍പ്പനയെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഇന്‍ഡ്യ സുപ്രീംകോടതിയില്‍ കൊടുത്ത അപേക്ഷ കോടതി തള്ളിക്കളഞ്ഞപ്പോളാണ് ഈ പരാമര്‍ശം നടത്തിയത്. വാര്‍ത്ത എജന്‍സിയായ PTI പറയുന്നതനുസരിച്ച്, ഫേസ്‌ബുക്ക് … Continue reading ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം

ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം

ഡെബിയന്‍ ഗ്നൂ ലിനക്സില്‍ 2006 ല്‍ പ്രത്യക്ഷപ്പെട്ട ഒരു ഗൌരവകരമായ സുരക്ഷ bug നെക്കുറിച്ചും അത് NSA കയറ്റിയ ഒരു പിന്‍വാതിലാണോ എന്നതിനെക്കുറിച്ചും (അത് മിക്കവാറും അങ്ങനെയല്ല എന്നാണ് ഉപസംഹരിച്ചത്) Josh അടുത്ത കാലത്ത് എഴുതി. ഇന്ന് മറ്റൊരു സംഭവത്തെക്കുറിച്ച് എഴുതാനാഗ്രഹിക്കുന്നു. 2003 ല്‍ ആരോ ലിനക്സ് കേണലില്‍ ഒരു പിന്‍വാതില്‍ സ്ഥാപിക്കാനായി ശ്രമിച്ചു. ഇത് തീര്‍ച്ചയായും ഒരു പിന്‍വാതില്‍ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ ആരാണ് ആ ശ്രമം നടത്തിയത് എന്ന് നമുക്കറിയില്ല—മിക്കവാറും ഒരിക്കലും അറിയാന്‍ പോകുന്നില്ല. … Continue reading ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം

എസ്തോണിയയില്‍ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാണ്

Estonian State Property Act ല്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്താന്‍ എസ്തോണിയയിലെ പാര്‍ളമെന്റായ Riigikogu 12 മെയ് 2021 ന് അംഗീകാരം കൊടുത്തു. പുതിയ നിയമം അനുസരിച്ച് രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണം. ഒരു ഭാഗമേ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ളുവെങ്കില്‍ ആ ഭാഗം മാത്രം ജനങ്ങള്‍ക്ക് ലഭ്യമാകണം. — സ്രോതസ്സ് joinup.ec.europa.eu | 02/07/2021

ഇതുവരെ നടന്നതിലും ഏറ്റവും ക്രൂരമായ സാംസ്കാരിക യുദ്ധത്തില്‍ 20 ലക്ഷം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു

നിഷ്ടൂരമായ തര്‍ക്കത്തില്‍ നിന്നുള്ള അത്യാഹിതങ്ങള്‍ തുടര്‍ന്നും വര്‍ദ്ധിക്കുന്നു. രാജ്യത്തെ ഓണ്‍ലൈന്‍ സാംസ്കാരിക യുദ്ധത്തിലെ ഏറ്റവും ക്രൂരമായ കഴിഞ്ഞ ദിവസം 20 ലക്ഷം അമേരിക്കക്കാര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു എന്ന് സ്രോതസ്സുകള്‍ ഉറപ്പിച്ചു പറയുന്നു. “വിരുദ്ധ ക്യാമ്പുകള്‍ തമ്മില്‍ തമ്മില്‍ എണ്ണമറ്റ പ്രാവശ്യം വിരസമായ ട്വീറ്റുകളും താഴ്ന്ന ചിന്താ ശകലങ്ങളും, തീവ്രവേദനയുളവാക്കുന്ന വ്ലോഗുകളും വിനിമയം നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൌരന്‍മാരുടെ നാഡീകോശങ്ങള്‍ അഭൂതപൂര്‍വ്വമായ നിലയില്‍ നശിക്കുകയാണ്,” എന്ന് പാര്‍ട്ടിവ്യത്യാസമില്ലാത്ത Bridgewater Institute ലെ മുതിര്‍ന്ന senior ആയ Sherry … Continue reading ഇതുവരെ നടന്നതിലും ഏറ്റവും ക്രൂരമായ സാംസ്കാരിക യുദ്ധത്തില്‍ 20 ലക്ഷം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു

ഫേസ്‌ബുക്ക്, നീ ഇങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത്

സമാനചിന്താഗതിക്കാരല്ലാത്ത ആളുകളുമായി എനിക്ക് ഇടപെടാനുള്ള ശേഷി നഷ്ടപ്പെടുന്നതായി 5 വര്‍ഷം മുമ്പ് എനിക്ക് തോന്നി. എന്റെ സഹ അമേരിക്കക്കാരുമായി ചൂടുപിടിച്ച പ്രശ്നങ്ങളുടെ ചര്‍ച്ചയെക്കുറിച്ചുള്ള ആശയം എനിക്ക് വിദേശത്ത് ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവരോട് ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഹൃദയവേദന നല്‍കുന്നതായി. അത് എനിക്ക് കൂടുതല്‍ മുഷിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതും ആയി വന്നു. അതുകൊണ്ട് ഞാന്‍ ആഗോള ദേശീയ സുരക്ഷ ഭീഷണിയില്‍ നിന്ന് എന്റെ ശ്രദ്ധ മാറ്റി. പകരം വീട്ടിലെ തീവൃ ധൃുവീകരണത്തിന് എന്താണ് കാരണം എന്തെന്ന് മനസിലാക്കാന്‍ ശ്രമിച്ചു തുടങ്ങി. വിരമിച്ച ഒരു … Continue reading ഫേസ്‌ബുക്ക്, നീ ഇങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത്

ഡാറ്റ ചോര്‍ച്ച അനുഭവിച്ച ഉപയോക്താക്കളെ അക്കാര്യം ഫേസ്‌ബുക്ക് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല

2019 ന് മുമ്പ് ഫേസ്‌ബുക്കിലുണ്ടായിരുന്ന ഒരു സൌകര്യത്തിന്റെ തെറ്റായ ഉപയോഗം വഴി 53 കോടി ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ന്ന വിവരം അവരോട് പറയാന്‍ ഫേസ്‌ബുക്ക് ഉദ്ദേശിക്കുന്നില്ല. ഉപയോക്താക്കളുടെ profiles ല്‍ നിന്നുള്ള ഫോണ്‍നമ്പരുകളും മറ്റ് വിവരങ്ങളും ഒരു പൊതു ഡാറ്റാബേസില്‍ ലഭ്യമായി എന്ന് കഴിഞ്ഞ ആഴ്ച Business Insider റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 2019 ന് മുമ്പ് “malicious actors” ഡാറ്റ ശേഖരിച്ചതാകാം എന്ന് ഫേസ്‌ബുക്ക് അവരുടെ ബ്ലോഗ് പോസ്റ്റില്‍ എഴുതി. — സ്രോതസ്സ് reuters.com | … Continue reading ഡാറ്റ ചോര്‍ച്ച അനുഭവിച്ച ഉപയോക്താക്കളെ അക്കാര്യം ഫേസ്‌ബുക്ക് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല