നിങ്ങളുടെ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ ആപ്പിള്‍ താല്‍പ്പര്യപ്പെടുന്നില്ല

ന്യൂയോര്‍ക്കില്‍ കൊണ്ടുവരുന്ന “Fair Repair Act” എന്ന നിയമത്തിനെതിരെ ആപ്പിള്‍ കമ്പനി ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ആ നിയമ പ്രകാരം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ തന്നെ മാറ്റിവെക്കാനുള്ള അതിന്റെ ഘടകകങ്ങള്‍ വില്‍ക്കണം എന്നാണ്. അതുപോലെ ഉപയോക്താക്കള്‍ റിപ്പയര്‍ ചെയ്യുന്നത് തടയുന്ന സോഫ്‌റ്റ്‌വെയര്‍ ലോക്കുകളും ഇല്ലാതാക്കണം. വളരേറെ വിഭവങ്ങളാവശ്യമുള്ള ഉപകരണങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരത്തിലുള്ള നിയമങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ആളുകള്‍ക്ക് ചെറിയ റിപ്പയര്‍ നടത്തി കൂടുതല്‍ കാലം ഉപയോഗിക്കാം. — സ്രോതസ്സ് grist.org

ചിക്കാഗോയിലെ ഒബാമായുടെ പ്രസിഡന്റ് സെന്ററിന് $150 കോടി ഡോളര്‍ ചിലവാകും

മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമ ചിക്കാഗോയില്‍ പ്രസിഡന്റ് സെന്ററിന് പണിയുമെന്ന് ഈ മാസം പ്രഖ്യാപിച്ചിരുന്നു. 2021 ല്‍ പണി തീരുന്ന, ഒബാമയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ സ്മാരകമായ ഈ സെന്ററിന്റെ വില $100 കോടി ഡോളറില്‍ കൂടുതലായിരിക്കും. NBC Chicago പറയുന്നതനുസരിച്ച് മൊത്തം ചിലവ് $150 കോടി ഡോളര്‍ ആണ്. ജോര്‍ജ്ജ് ബുഷ് പണിത പ്രസിഡന്റ് സെന്ററിനേക്കാള്‍ മൂന്ന് മടങ്ങ് ചിലവ്. ബില്‍ ക്ലിന്റണ്‍ പണിത സെന്ററിന് $16.4 കോടി ഡോളറേ ചിലവായുള്ളു. തങ്ങളുടെ സാമ്രാജ്യ പാരമ്പര്യം [...]

ബൊള്‍ഷേവിക് വിപ്ലവത്തിന് 100 വര്‍ഷത്തിനും അമേരിക്കന്‍ ചുവപ്പ് ഭീതിക്കും ശേഷം കാലിഫോര്‍ണിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിലക്ക് നീക്കുന്നു

അമേരിക്കയില്‍ ചുവപ്പ് ഭീതിക്ക് കാരണമായ 1917 ലെ ബൊള്‍ഷേവിക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടിന് ശേഷം കാലിഫോര്‍ണിയ സംസ്ഥാനം അതിന്റെ ചില നിയമങ്ങള്‍ മാറ്റാന്‍ പോകുന്നു. കമ്യൂണിസ്റ്റുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഒഴുവാക്കുന്ന 1940 കളിലേയും '50 കളിലേയും നിയമത്തെ ഇല്ലാതാക്കാനുള്ള തീരുമാനം സംസ്ഥാന അസംബ്ലി പാസാക്കി. ഇനി ആ നിയമം സെനറ്റിലും പാസാകണം. 1919 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അമേരിക്ക രൂപീകൃതമായത്. ഇപ്പോള്‍ അതിന് ദേശീയമായി 5,000 അംഗങ്ങളുണ്ട്. — സ്രോതസ്സ് telesurtv.net

കോണ്‍ഫെഡറേറ്റ് സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ വെള്ളക്കാരുടെ ജനക്കൂട്ടം പന്തം കൊളുത്തി പ്രകടനം നടത്തി

വെര്‍ജീനിയയിലെ Charlottesville ല്‍ നൂറുകണക്കിന് ദേശീയവാദികളായ വെള്ളക്കാരുടെ ജനക്കൂട്ടം, Confederate സ്മാരകം നീക്കം ചെയ്യുന്നതിനെതിരെ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. വെള്ളക്കാരനായ ദേശീയവാദി Richard Spencer ആണ് പ്രതിഷേധക്കാരെ നയിച്ചത്. കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഭീകരവാദത്തിന്റെ ചരിത്ര സ്മരണകള്‍ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു വെള്ളക്കാരുടെ പന്തം കൊളുത്തി പ്രകടനം. — സ്രോതസ്സ് democracynow.org

നിങ്ങള്‍ക്ക് ശക്തമായ നെറ്റ് ന്യൂട്രാലിറ്റി നിയമം വേണമെന്ന് അജിത് പൈയ്യോട് പറയൂ

http://gofccyourself.com/ John Oliver

വിഷജലത്തിന്റെ ബില്ല് അടക്കാത്തതിനാല്‍ ഫ്ലിന്റിലെ നിവസാകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും

പൈപ്പുകള്‍ ഇതുവരെയും ശരിയാക്കാത്ത ഫ്ലിന്റ് നഗരത്തില്‍ കുടിവെള്ള പ്രശ്നം തുടരുകയാണ്. വെള്ളത്തിന്റെ ബില്ല് അടക്കാത്ത ആളുകള്‍ നികുതി അടക്കണം എന്നാണ് പറയുന്നത്. മെയ് 19 മുമ്പ് വെള്ളത്തിന്റെ ബില്ല് അടച്ചില്ലെങ്കില്‍ അവരുടെ വീടുകള്‍ ജപ്തിചെയ്യുമെന്ന നോട്ടീസ് 8,000 ല്‍ അധികം ആളുകള്‍ക്ക് നഗരസഭയില്‍ നിന്ന് കിട്ടി എന്ന് NBC യില്‍ ചേര്‍ന്നിട്ടുള്ള 25News പറയുന്നു. — സ്രോതസ്സ് commondreams.org