ഏറ്റവും മുകളിലുള്ള 1 % പേര്‍ ലോകത്തിന്റെ സമ്പത്തിന്റെ പകുതി കൈയ്യാളുന്നു

താഴെയുള്ള 99% ആളുകളേക്കാള്‍ സമ്പത്ത് ലോകത്തെ ഏറ്റവും മുകളിലുള്ള 1%ക്കാര്‍ കൈവശം വെച്ചിരിക്കുന്നു. Credit Suisse ന്റെ 2015 ലെ Global Wealth Report പ്രകാരമാണ് ഈ വിവിരം. ഏറ്റവും സമ്പന്നരായ 1 % മുതിര്‍ന്ന മനുഷ്യര്‍ ലോകത്തെ മൊത്തം സമ്പത്തിന്റെ 48 % വും കൈവശം വെച്ചിരിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം Credit Suisse കണ്ടെത്തി. ലോകത്തെ മൊത്തം വീടുകളുടെ സമ്പാദ്യത്തിന്റെ 50.4 % വും കൈയ്യാളുന്നത് ഏറ്റവും മുകളിലുള്ള ഈ 1 % ക്കാരാണെന്ന് ആ റിപ്പോര്‍ട്ട് പറയുന്നു.

Credit Suisseന്റെ കണ്ടെത്തലുകള്‍, ലോകത്തെ സാമ്പത്തിക അസമത്വം കൂടുതലാകുകയേയുള്ളു എന്ന Oxfam ന്റെ പ്രവചനങ്ങളുമായി ഒത്തുപോകുന്നതാണ്. വീടുകളുടെ സമ്പാദ്യത്തിന്റെ പകുതിയിലധികവും 2016 ല്‍ അതിസമ്പന്നരായ 1 % പേര്‍ കൈയ്യടക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഞങ്ങള്‍ പ്രവചിച്ചു. ആ പ്രവചനം ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. എന്നാലും അത് ആഘേഷിക്കേണ്ട ഒരു കാര്യമല്ല.


Share of global wealth of the top 1% and bottom 99% respectively; Credit Suisse data available 2000–2015

ആഗോള സാമ്പത്തിക പിരമിഡിന്റെ ഏറ്റവും മുകളില്‍ നോക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ പേടിപ്പെടുത്തുന്നതാണ്. 2014 ജനുവരിയില്‍ ഞങ്ങള്‍ ആദ്യം ഇത് കണക്കാക്കിയപ്പോള്‍ 85 സമ്പന്നരായ വ്യക്തികള്‍ക്ക് ഏറ്റവും ദരിദ്രരായ ഭൂമിയിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകളേക്കാള്‍ സമ്പത്തുണ്ടായിരുന്നു. ആ ഗതി കൂടുതല്‍ വഷളാകുകയാണ് പിന്നീടുണ്ടായത്. കഴിഞ്ഞ [2015] ജനുവരിയില്‍ പകുതിയിലധികം ജനങ്ങളേക്കാള്‍ സമ്പത്തുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞ് 80 ആയി.

വളരുന്ന ഈ തീവൃമായ സാമ്പത്തിക അസമത്വം വളരേറെ വിഷമമുണ്ടാക്കുന്നതാണ്. സാമ്പത്തിക വിഭവങ്ങളുടെ ഉയര്‍ന്ന അസമത്വം കേന്ദ്രീകരണം കുറവ് കുറവ് ആളുകളിലേക്ക് എത്തുന്നത് രാജ്യങ്ങളുടെ സാമൂഹ്യ സ്ഥിരതയേയും സുരക്ഷയേയും മോശമായി ബാധിക്കും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ ദുഷ്കരമാക്കും, രാഷ്ട്രീയ പങ്കാളിത്തത്തിന് ഭീഷണിയാകും, മറ്റ് അസമത്വങ്ങളെ വര്‍ദ്ധിപ്പിക്കും.

പല വഴിയില്‍, സമൂഹത്തില്‍ ആരാണ് ശക്തി കൈയാളുന്നത് എന്നതിന്റെ പ്രതിഫലനമാണ് ഇന്നത്തെ പ്രശ്നമായ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നത്. ഉദാഹരണത്തിന് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്കും അതി സമ്പന്നര്‍ക്കും അവരുടെ സമ്പത്ത് കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് നീക്കാന്‍ കഴിയുകയും മിക്കപ്പോഴും അവരുടെ സമ്പത്തിനുള്ള നികുതിയില്‍ വളരെ കുറവ് മാത്രം അടക്കുകയും ചെയ്യുമ്പോള്‍ സാധാരണ പൌരന്‍മാര്‍ക്ക് അവര്‍ കഷ്ടപ്പെട്ട് നേടിയ വരുമാനത്തില്‍ നിന്ന് മുഴുവനും നികുതി കൊടുക്കേണ്ടി വരുന്ന അവസ്ഥ.

ഈ അവസ്ഥയില്‍ സാമ്പത്തിക കളിയില്‍ കള്ളത്തരം കൃത്രിമത്വം ചെയ്ത് അത് തങ്ങള്‍ക്കനുകൂലമാക്കാന്‍ വിഭവങ്ങളുള്ള സമ്പന്ന ഉന്നതരില്‍ നിന്ന് ശരാശരി പൌരന്‍മാര്‍ക്ക് എങ്ങനെ രാഷ്ട്രീയ അധികാരം വീണ്ടെടുക്കാന്‍ കഴിയും എന്നത് ശരിക്കും ഒരു വെല്ലുവിളിയാണ്. രാഷ്ട്രീയ സംവിധാനത്തില്‍ അതി ഭീമമായി പണം ഒഴുക്കുന്നതില്‍ നിന്ന് ജനാധിപത്യവും തുല്യ പ്രതിനിധാനവും തകര്‍ക്കാന്‍ ഉന്നതര്‍ ചെയ്യുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വ്യക്തമാണ്. ഇറ്റ് വീഴല്‍ നയങ്ങള്‍ ദരിദ്രരെ സഹായിക്കും, സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടി “ഉത്തരവാദിത്ത”ത്തോടുകൂടിയതാണ് എന്നത് പോലുള്ള കെട്ടുകഥകള്‍ പ്രചരിപ്പിച്ച് ആശയങ്ങളുടെ കമ്പോളത്തെ ‘പിടിച്ചെടുക്കുന്നത്’ ല്‍ നിന്നും ഉന്നതരുടെ സ്വാധീനം കാണാം. ഇറ്റ് വീഴലും, ചിലവ് ചുരുക്കലും ഒക്കെ നിരന്തരം തെറ്റാണെന്ന് തെളിയക്കപ്പെട്ടിട്ടുണ്ട്.

ആധുനിക ലോകത്തെ നിര്‍വ്വചിക്കുന്ന ഭീമമായ സാമ്പത്തിക അസമത്വത്തിലേക്ക് ജനത്തെ ഉണര്‍ത്തുന്നതാണ് Credit Suisse പോലുള്ളവരുടെ കണ്ടെത്തല്‍. സമ്പന്നര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായി ജനകീയ പ്രതിഷേധം വളരുന്നു. ഉദാഹരണത്തിന് അടുത്തകാലത്ത് 34 വികസ്വര രാജ്യങ്ങളില്‍ നടന്ന ഒരു Pew സര്‍വ്വേയില്‍ അഴിമതിയാണ് അവരുടെ രാജ്യങ്ങളിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രശ്നം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അഴിമതിയും, ക്രോണി മുതലാളിത്തവും, അസമത്വം തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇന്‍ഡ്യയിലെ പുതിയ കോടീശ്വരന്‍മാരില്‍ പകുതി പേരും അവരുടെ ഭാഗ്യം കണ്ടെത്തിയത് ‘അമിത വാടക’ കിട്ടുന്ന രംഗങ്ങളില്‍ നിന്നാണ്. അതായത് അവരുടെ സമ്പത്ത് സര്‍ക്കാര്‍ നല്‍കുന്ന ആനുകല്യങ്ങളില്‍ നിന്നാണ്. (ഉദാഹരണത്തിന് പൊതു സ്ഥലം നിര്‍മ്മിക്കാനുള്ള അനുവാദം, ടെലികോം സ്പെക്ട്രത്തിന്‍ മേലുള്ള നിയന്ത്രണം തുടങ്ങിയവ). അത്തരം പ്രത്യേകാവകാശത്തില്‍ അഴിമതിയും കൈക്കൂലിയും തീര്‍ച്ചയായും പിന്നിലുണ്ടാവും.

സമ്പന്ന, ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു എന്നതാണ് ഒരു നല്ല കാര്യം. മല്‍സരം, കണ്ടുപിടുത്തം എന്നതില്‍ നിന്നും കുത്തകവല്‍ക്കരണം(monopoly), കോര്‍പ്പറേറ്റിസം എന്നതിലേക്ക് മുതലാളിത്തം മാറിയതാണ് ഈ കാലഘട്ടത്തിന്റെ ഗതിമാറ്റം. നാം ഇന്ന് കാണുന്ന ഭീമമായ അസമത്വത്തിന്റെ കാരണം അതാണ്. ലോകത്തിന്റെ സമ്പത്ത് ഒരു വളരെ ചെറിയ ഒരു കൂട്ടം ആളുകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. നാം ഇന്ന് ദൈനംദിനം കാണുന്ന ദാരിദ്ര്യത്തിന്റേയും അസമത്വത്തിന്റേയും അനീതിയുടെ ശരിക്കുള്ള വിവരങ്ങളുടെ പിന്‍തുണയോടെ ഇന്നത്തെ അസമത്വത്തിന് സര്‍ക്കാരുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരാന്‍ Credit Suisse പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പൌരന്‍മാര്‍ക്ക് ശക്തി നല്‍കും.

— സ്രോതസ്സ് politicsofpoverty.oxfamamerica.org By Nick Galasso

ചരിത്രപരമായ CEO ശമ്പള നികുതി പോര്‍ട്ട്‌ലാന്റ് പാസാക്കി

CEO ശമ്പളത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ പ്രാദേശിക നികുതി നിയമം ഡിസംബര്‍ 7 ന് പോര്‍ട്ട്‌ലാന്റിലെ നഗര സഭ പ്രഖ്യാപിച്ചു.

ശരാശരി ജോലിക്കാരെകാള്‍ 100 മടങ്ങിലധികം ശമ്പളം CEOമാര്‍ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് നഗരത്തിലെ ഇപ്പോഴുള്ള business license tax ന്റെ കൂടെ ഒരു സര്‍ടാക്സ് ഈടാക്കാന്‍ സഭ 3-1 വോട്ടിന് തീരുമാനമെടുത്തു. അമേരിക്കയിലെ വളരെ വലിയ CEO-തൊഴിലാളി ശമ്പള വിടവിന് കൊടുക്കുന്ന ആദ്യത്തെ ശിക്ഷയാണ് ഇത്.

നഗരത്തിലെ 500 കോര്‍പ്പറേറ്റുകളെ ഈ പുതിയ സര്‍ടാക്സ് ബാധിക്കും. അതില്‍ പലതും സ്ഥിരമായി ഏറ്റവും കൂടുതല്‍ CEO ശമ്പളം കൊടുക്കുന്ന Oracle, Honeywell, Goldman Sachs, Wells Fargo, General Electric തുടങ്ങിയ കമ്പനികളാണ്. ഈ നിയമം കാരണം നഗരത്തിന് $35 ലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കാനാവും.

— സ്രോതസ്സ് inequality.org

2016ല്‍ ലോകത്തെ അതി സമ്പന്നര്‍ $23700 കോടി ഡോളര്‍ നേടി

ലോകത്തെ അതി സമ്പന്നരായ 200 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പാദ്യത്തിന്റെ കൂടെ $23700 കോടി ഡോളര്‍ 2016ല്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ അവരുടെ മൊത്തം സമ്പാദ്യം $4.4 ട്രില്യണ്‍ ആയി. Bloomberg ന്റെ അഭിപ്രായത്തില്‍ 5.7% ആണ് ഈ വര്‍ഷം അവരുടെ സമ്പത്ത് വര്‍ദ്ധിച്ചത്. ട്രമ്പിന്റെ വിജയത്തിന് ശേഷം അമേരിക്കയിലെ സമ്പന്നര്‍ $7700 കോടി ഡോളര്‍ നേടി. ട്രമ്പ് കോര്‍പ്പറേറ്റ് നിയന്ത്രണങ്ങെല്ലാം എടുത്ത് കളയുമെന്നും കോര്‍പ്പറേറ്റുകളുടേയും വ്യക്തികളുടേയും വരുമാനത്തിനുള്ള നികുതി ഇല്ലാതാക്കുമെന്ന ഊഹത്തിലടിസ്ഥാനത്തിലാണ് ഇത്.

— സ്രോതസ്സ് bloomberg.com

റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും

വെറും 100 CEOമാരുടെ റിട്ടയര്‍മന്റ് ഫണ്ട് $470 കോടി ഡോളറാണ് – ഇത് അമേരിക്കയിലെ മൊത്തം കുടുംബങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന retirement savingsന്റെ 41% വരും.

$470 കോടി ഡോളറെന്നത് ഏറ്റവും താഴെയുള്ള ആളുകളുടെ retirement savingsല്‍ താഴെപ്പറയുന്നത് പോലെ തുല്യമാണ്:

59 percent of African-American families
75 percent of Latino families
55 percent of female-headed households
44 percent of white working class households

$300 കോടി ഡോളര്‍ വരുന്ന നികുതി ഒഴുവാക്കിയ അകൌണ്ടുകളില്‍ പണം സൂക്ഷിക്കുന്ന Fortune 500 CEO മാര്‍ സമ്പന്നര്‍ക്ക് നല്‍കുന്ന ട്രമ്പിന്റെ പുതിയ നികുതി ഇളവ് വഴി കൂടുതല്‍ പണക്കാരാകും.

— സ്രോതസ്സ് ips-dc.org

പണക്കാരെന്താണ് കൂടുതല്‍ പണമുള്ളവരാകുന്നത്?

അതി സമ്പന്നരും ബാക്കുയുള്ള നമ്മളും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ട്?

കുറച്ച് പേര്‍ക്ക് വളരേധികം പണം കിട്ടിയാല്‍ ഇത് നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് പൊതുവെയുള്ള ഒരു വിശ്വാസം. അവരുടെ സമ്പത്ത് നമ്മളിലെല്ലാവരിലേക്കും കിനിഞ്ഞിറങ്ങും എന്നാണ് സിദ്ധാന്തം.

എന്നാല്‍ അതൊരു കെട്ടുകഥയാണ്.

യഥാര്‍ത്ഥത്തില്‍, പണം നമ്മുടെയെല്ലാവരില്‍ നിന്നും വളരെ ചെറിയ ഒരു കൂട്ടം ആളുകളുടെ പോക്കറ്റിലേക്ക് വലിച്ചെടുക്കുകയാണ്. അതെങ്ങനെ സംഭവിക്കുന്നു? പണം നിര്‍മ്മിക്കുന്ന രീതിയാണ് അതിന്റെ ഒരു കാരണം.

ഇപ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ഏകദേശം മുഴുവന്‍ പണവും നിര്‍മ്മിക്കുന്നത് ബാങ്കുകള്‍ വായ്പ കൊടുക്കുമ്പോഴാണ്. മറ്റാരുടെയെങ്കിലും സഞ്ചിതനിക്ഷേപത്തില്‍ നിന്നാണ് ബാങ്ക് മറ്റുള്ളവര്‍ക്ക് വായ്പ കൊടുക്കുന്നത് എന്നാവും മിക്ക ആളുകളും കരുതുന്നത്.

എന്നാല്‍ അവര്‍ അങ്ങനെയല്ല ചെയ്യുന്നത്.

അതിന് പകരം ആരെങ്കിലും വായ്പ എടുക്കുമ്പോള്‍ അവരുടെ അകൌണ്ടില്‍ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് ബാങ്കുകള്‍ പണം ഇലക്ട്രോണിക്കായി നിര്‍മ്മിക്കുകയാണ്. ആളുകള്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത് വഴി നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ 97% പണവും നിര്‍മ്മിക്കുന്നത് ഈ രീതിയാലണ്. ആളുകള്‍ കൂടുതല്‍ വായ്പ എടുത്താല്‍ കൂടുതല്‍ കടമുണ്ടാകും. അതുകൊണ്ട് കൂടുതല്‍ പണവും ഉണ്ടാകും. ആരും കടത്തില്‍ അകപ്പെടുന്നില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു പണവും ഉണ്ടാകില്ല എന്നത് ഞെട്ടിപ്പിക്കുന്ന ഈ സത്യം ആണ്.

ബാങ്കുകള്‍ നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് പണത്തെ ആശ്രയിച്ചാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നത്. ആളുകള്‍ കടം വാങ്ങുമ്പോള്‍ പണം നിര്‍മ്മിക്കുന്നത് കൊണ്ട് ഓരോ രൂപക്കും ആരെങ്കിലും, എവിടെയെങ്കിലും അതിന് പലിശ കൊടുക്കണം. ഫലത്തില്‍ സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിപ്പിക്കാനുള്ള പണത്തെ ബാങ്കില്‍ നിന്ന് വാടകക്ക് കൊടുക്കുകയാണ് നാം ചെയ്യുന്നത്.

അതായത് ബ്രിട്ടണില്‍ മാത്രം നാം ബാങ്കുകള്‍ക്ക് £19.2 കോടി പൌണ്ട് പലിശ ഓരോ ദിവസവും കൊടുക്കുന്നു.

കടം മുഴുവന്‍ എടുക്കുന്നത് താഴെയുള്ള 90% ആളുകളായതിനാലും സമ്പത്ത് മുഴുവനും കൈയ്യാളുന്നത് മുകളിലത്തെ 10% ആയതിനാലും, ഈ പലിശ അടക്കുന്നത്, താഴെയുള്ള 90% ല്‍ നിന്ന് ഏറ്റവും മുകളിലുള്ള 10% ക്കാരിലേക്കാണ്. അത് നമ്മളില്‍ നിന്ന് സമ്പത്തും വരുമാവും വലിച്ചെടുത്ത് വളരെ ഭാഗ്യമുള്ള വളരെ കുറവ് ആളുകളിലേക്ക് എത്തിക്കുന്നു.

പണത്തെ ബാങ്ക് നിര്‍മ്മിച്ച്, നമുക്ക് വാടക്ക് കൊടുക്കേണ്ടിവരുന്നടത്തോളം കാലം നമുക്ക് ഈ ഭീമമായ പലിശ കൊടുത്തുകൊണ്ടിരിക്കേണ്ടി വരും. ഏറ്റവും പണക്കാരും ബാക്കിയുള്ള നമ്മളും തമ്മിലുള്ള വിടവ് തുടര്‍ന്നും വലുതായിക്കൊണ്ടിരിക്കും.

എന്നാല്‍ നമ്മളെ ബാങ്കിന് കടക്കാരാക്കാതെ പണം നിര്‍മ്മിക്കാനുള്ള വഴികളുണ്ട്. ഒരു പൊതു സംഘം പണം നിര്‍മ്മിക്കുകയും അത് സമ്പദ്‌വ്യവസ്ഥയില്‍ ചിലവാക്കുകയും ചെയ്യുന്ന സംവിധാനം നമുക്ക് വേ​ണം. നമുക്ക് വേണ്ട പണം ബാങ്കുകളില്‍ നിന്ന് കടം വാങ്ങേണ്ട ആവശ്യം വരില്ല. അത് കടം കുറക്കുകയും പണക്കാരും മറ്റുള്ളവരും തമ്മിലുള്ള വിടവ് വലുതാവുന്നത് ഇല്ലാതാക്കും. ഇതിന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളോട് ചേരൂ. Positive Money യില്‍ അംഗമാകുകയും ഈ വീഡിയോ പങ്കുവെക്കുകയും ചെയ്യുക.

— സ്രോതസ്സ് positivemoney.org

അസമത്വത്തിനും കോര്‍പ്പറേറ്റ് മുതലാളിത്തത്തിനുമെതിരെ ലോകം മൊത്തം എതിര്‍പ്പ്

On Contact 001
Tariq Ali, Chris Hedges

രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ

Institute for Policy Studies ഉം Center for Effective Government ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. Fortune 500 CEOമാരുടേയും മറ്റ് അമേരിക്കക്കാരുടേയും വിരമിക്കല്‍ ആസ്തികളെക്കുറിച്ച് ആദ്യമായുള്ള പഠനമാണിത്.

പ്രധാന കണ്ടെത്തലുകള്‍:

ഏറ്റവും മുകളിലത്തെ 100 പേര്‍.

  • 100 CEOമാര്‍ക്ക് അവരുടെ കമ്പനി കൊടുക്കുന്ന വിരമിക്കല്‍ ആസ്തി 41% അമേരിക്കന്‍ കുടുംബങ്ങള്‍ക്കുള്ള വിരമിക്കല്‍ ആസ്തിക്ക് തുല്യമാണ്. (5 കോടി കുടുംബങ്ങള്‍ വരും അത്.)
  • 100 CEOമാരുടെ വിരമിക്കല്‍ അകൌണ്ട് ശരാശരി $4.93 കോടി ഡോളറില്‍ കൂടുതലാണ്. അതില്‍ നിന്ന് ഓരോ CEOമാര്‍ക്കും പ്രതിമാസം $277,686 ഡോളര്‍ വിരമിക്കല്‍ ചെക്ക് ജീവിതകാലം മുഴുവന്‍ ലഭിക്കത്തക്ക തുകയാണത്.
  • 2014 ല്‍ YUM Brands ന്റെ David Novak നാണ് ഏറ്റവും കൂടുതല്‍ വിരമിക്കല്‍ ആസ്തി കിട്ടിയത്. $23.4 കോടി ഡോളര്‍. അതേ സമയം അയാളുടെ ലക്ഷക്കണക്കിന് വരുന്ന Taco Bell, Pizza Hut, KFC ജോലിക്കാര്‍ക്ക് കമ്പനി വക വിരമിക്കല്‍ ആസ്തി ഒന്നും കൊടുത്തില്ല. Novak 2015 ല്‍ CEO സ്ഥാനത്ത് നിന്ന് മാറി Executive Chairman ആയി.

നികുതി ഒഴുവാക്കിയുള്ള പ്രത്യേക ശമ്പള അകൌണ്ട്

  • Fortune 500 CEOമാര്‍ക്ക് $320 കോടി ഡോളര്‍ വരുന്ന നികുതി ഒഴുവാക്കിയുള്ള പ്രത്യേക ശമ്പള അകൌണ്ടുകളുണ്ട്. അവയെ വാര്‍ഷിക contribution limits ല്‍ നിന്ന് ഒഴുവാക്കിയിട്ടുമുണ്ട്.
  • ഈ പ്രത്യേക ശമ്പള അകൌണ്ടുകളില്‍ $19.7കോടി ഡോളര്‍ നിക്ഷേപിച്ച് 2014 ല്‍ CEOമാര്‍ $7.8 കോടി ഡോളര്‍ നികുതിയില്‍ നിന്ന് ലാഭിച്ചു. ജോലിക്കാരുടെ അതേ നിയമം പാലിച്ചിരുന്നുവെങ്കില്‍ അവര്‍ ആ പണം നഷ്ടമാകുമായിരുന്നു. CEOമാര്‍ അവര്‍ വിരമിക്കുന്നത് വരെ ഈ നികുതിയില്ലാത്ത പ്രത്യേക അകൌണ്ട് വളരുന്നു. അതിന് ശേഷം അതില്‍ നിന്ന് അവര്‍ പണം പിന്‍വലിച്ച് തുടങ്ങും.

സര്‍ക്കാര്‍ കരാറുകാര്‍

  • കേന്ദ്ര സര്‍ക്കാരിന്റെ കരാറുകാരായ 15 CEOമാര്‍ക്ക് പ്രതിമാസ retirement checks ലഭിക്കുന്നു. ആ തുക പ്രസിഡന്റ് ഒബാമക്ക് കിട്ടാന്‍ പോകുന്ന തുകയേക്കാള്‍ വലുതാണ്.
  • Honeywell ന്റെ David Cote ക്കാണ് ഏറ്റവും വലിയ വിരമിക്കല്‍ അകൊണ്ടുള്ളത്. $16.8 കോടി ഡോളര്‍. അതില്‍ നിന്ന് അയാള്‍ക്ക് പ്രതിമാസം $950,000 ഡോളറിന്റെ ചെക്ക് കിട്ടും. അത് ഒബാമക്ക് കിട്ടാന്‍ പോകുന്ന പ്രതിമാസ ചെക്കായ $16,975 ഡോളറിനേക്കാള്‍ 56 മടങ്ങ് അധികമാണ്.

ലിംഗ ജാതി വിടവ്

  • ഏറ്റവും വലിയ 10 CEO retirement fund എല്ലാം തന്നെ വെള്ളക്കാരായ പുരുഷന്‍മാര്‍ക്കുള്ളതാണ്. അതെല്ലാം കൂടി $140 കോടി ഡോളര്‍ വരും. സ്ത്രീകളായ CEO മാരുടെ ഏറ്റവും വലിയ 10 retirement fund മൊത്തം $28 കോടി ഡോളര്‍ ആണ്. കറുത്തവരായ CEO മാരുടെ ഏറ്റവും വലിയ 10 retirement fund $19.6 കോടി ഡോളറും.
  • സാധാരണക്കാരായ അമേരിക്കക്കാരെ സംബന്ധിച്ചടത്തോളം, കറുത്തവരായ ജോലിക്കാരില്‍ 62% പേര്‍ക്കും, ലാറ്റിനോകളയാ 69% ജോലിക്കാര്‍ക്കും retirement savings തന്നെയില്ല. വെള്ളക്കാരായ ജോലിക്കാരില്‍ അത് 37% ആണ്.

കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന ധാരാളം നയപരമായ മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് പ്രതിപാതിക്കുന്നുണ്ട്. CEO വിരമിക്കല്‍ സബ്‌സിഡി നിര്‍ത്തലാക്കണമെന്നും സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് അഭിമാനകരമായ ഒരു വിരമിക്കല്‍ നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

http://www.ips-dc.org/wp-content/uploads/2015/10/Two-Retirements-final-pdf.pdf

— സ്രോതസ്സ് ips-dc.org

100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്

അമേരിക്കയുെട വളരുന്ന സമ്പത്തിക വിടവിന്റെ വേറൊരു മുഖമായി അവിടെയുള്ള Fortune 500 കമ്പനികളുടെ CEOമാരും ശരാശരി അമേരിക്കക്കാരുടെ retirement savings ഉം താരതമ്യം ചെയ്യുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Institute for Policy Studies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള CEO ശമ്പളവും ശരാശരി ജോലിക്കാരുടെ ശമ്പളവും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ വളരെ വലിയ വ്യത്യാസമാണ് Retirement accounts അത് കാണിച്ചുതരുന്നു. രാജ്യത്തെ 100 സമ്പന്ന CEOമാരുടെ കമ്പനി നല്‍കുന്ന വിരമിക്കല്‍ ആസ്തി ഒന്നിച്ച് കൂട്ടിയാല്‍ അത് 41% കുടുംബങ്ങളുടെ വിരമിക്കല്‍ ആസ്തിയേക്കാള്‍(retirement assets) കൂടുതലാണ് എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 5 കോടി കുടുംബങ്ങള്‍ വരും അത്.

നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സമ്പത്ത് വഹിക്കുന്ന ശക്തിയെക്കുറിച്ച് ഗവേഷകര്‍ പറയുന്നുണ്ട്. “CEOമാരുടെ അസാദ്ധ്യമായ nest eggs അവരുടെ അസാദ്ധ്യമായ പ്രകടനത്തിന്റെ ഫലമല്ല. ഇപ്പോള്‍ തന്നെ നിയമങ്ങള്‍ ഏണിയിലെ ഏറ്റവും മുകളിലുള്ളവര്‍ക്ക് ഗുണകരമായി എഴുതപ്പെട്ടവയായതുകൊണ്ടാണിത്” എന്ന് Scott Klinger പറഞ്ഞു. Center for Effective Government ന്റെ Revenue and Spending Policies തലവനാണ് അദ്ദേഹം.

YUM Brands ന്റെ CEO ആണ് David Novack. ഫാസ്റ്റ് ഫുഡ് ചെയിന്‍ കമ്പനികളായ Taco Bell, KFC, Pizza Hut എന്നിവയുടെ മാതൃസ്ഥാപനമാണത്. അയാള്‍ക്കാണ് ഭാവിയിലേക്കുള്ള ഏറ്റവും വലിയ ആസ്തി: $23.4 കോടി ഡോളര്‍. (YUM ചെയിനിന്റെ മിക്ക ജോലിക്കാര്‍ക്കും retirement assets തന്നെയില്ല.) Leucadia National ന്റെ തലവനായ Richard B. Handler ആണ് രണ്ടാം സ്ഥാനത്ത്, $20.1 കോടി ഡോളര്‍. Honeywell ന്റെ David Cote മൂന്നാമത്, $16.8 കോടി ഡോളര്‍.

Fortune 500 CEOമാരില്‍ മിക്കവര്‍ക്കും നികുതിയില്ലാത്ത ശമ്പള അകൌണ്ടുകളാണുള്ളത്. വാര്‍ഷിക വരുമാന പരിധി പോലെ 401(k)s പ്രകാരമുള്ള നിയമങ്ങള്‍ അവക്ക് ബാധകമല്ല. ഈ CEOമാര്‍ $320 കോടി ഡോളര്‍ ഈ അകൌണ്ടുകളില്‍ സൂക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. അതുവഴി മാത്രം അവര്‍ 2014 ല്‍ $7.8 കോടി ഡോളര്‍ നികുതിയില്‍ നിന്ന് രക്ഷപെട്ടു.

അമേരിക്കയിലെ മറ്റുള്ളവരുമായി ഇത് ഒന്ന് താരതമ്യം ചെയ്തു നോക്കുക. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവരുടെ പകുതിക്കും retirement plans കമ്പനി നല്‍കുന്നില്ല. ജോലിചെയ്യുന്ന 37% വെള്ളക്കാര്‍ക്കും, 62% ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും, 69% ലാറ്റിനോ അമേരിക്കക്കാര്‍ക്കും ഒരു retirement savings ഉം ഇല്ല. വര്‍ഗ്ഗീയ disparity ആണ്. (ഇത് Fortune 500 CEO മാരേയും ബാധിക്കുന്നു. മൊത്തം $140 കോടി ഡോളര്‍ വരുന്ന ഏറ്റവും വലിയ 10 CEO retirement funds വെള്ളക്കാര്‍ക്കുള്ളതാണ്. ഏറ്റവും മുകളിലുള്ള കറുത്തവരായ 10 CEO മാര്‍ക്ക് $19.6 കോടി ഡോളറാണ് retirement funds. സ്ത്രീകളായ CEOമാര്‍ക്ക് $28 കോടി ഡോളറും.)

— സ്രോതസ്സ് billmoyers.com

ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു.

ട്രമ്പ് പറഞ്ഞു:

“ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ”.
അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം കഷ്ടപ്പാട് സഹിച്ച് പണിയെടുക്കുമ്പോള്‍ 1% പേര്‍ അതിന്റെ ഫലമെല്ലാം അനുഭവിക്കും.

എത്ര നല്ല അദ്ധ്യാപകന്‍!

ഇതാ വേറൊരു ഉദാഹരണം കൂടി:
Former Staffer Accuses Trump’s Campaign of Sex Discrimination
Twenty-six-year-old Elizabeth Mae Davidson has filed a complaint alleging Trump’s campaign paid male organizers more than female organizers doing the same jobs.
_____
അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 20 പേര്‍ക്ക് ജനസംഖ്യയുടെ പകുതിയെക്കാള്‍, 5.7 കോടി കുടുംബത്തിലെ 15.2 കോടി ആളുകളേക്കാള്‍, സമ്പന്നരാണ്. 15.2 കോടി ആളുകള്‍ സ്റ്റേഡിയത്തിന് പുറത്താണ്.
Top 20 Combined: $732 Billion. Source: Forbes, September 29, 2015.

http://www.ips-dc.org/wp-content/uploads/2015/12/Billionaire-Bonanza-The-Forbes-400-and-the-Rest-of-Us-Dec1.pdf