സാമ്രാജ്യത്വശക്തികളോടൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന് ഇന്‍ഡ്യ തീരുമാനിക്കണം

Ex-Naval commander Atul Bhardwaj

Advertisements

പൌരന്‍മാരേയും അവരുടെ അവകാശങ്ങളേയും സംരക്ഷിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു

— സ്രോതസ്സ് downtoearth.org.in by 2017-09-16

മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു

ആധാര്‍ നിര്‍ബന്ധമാക്കണമോ വേണ്ടയോ എന്ന കേസില്‍ സുപ്രിംകോടതി ഇനിയും വിധി പറഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പലവധിത്തില്‍ ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പേര്‍ ആധാര്‍ എടുക്കാതെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആധാര്‍ വിഷയത്തിലെ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണെന്ന സാഹചര്യത്തില്‍ അത് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നതാണ് പലരുടെയും ധൈര്യം. എന്നാല്‍ അന്ധേരി സ്വദേശിയായ ജോണ്‍ എബ്രാഹിം തനിക്കും കുടുംബത്തിനും ആധാര്‍ വേണ്ടെന്ന തീരുമാനം മൂലം ഇപ്പോള്‍ അനുഭവിക്കുന്നത് ഗൗരവകരമായ അനീതിയാണ്. കാര്‍ഡ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മകന്റെ [...]

റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

രാജ്യത്തിന്റെ ചരിത്രത്തില്‍ കൈക്കൊള്ളപ്പെട്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയെന്നും കള്ളപ്പണത്തെ തുരത്തിയോടിക്കാനുള്ള ഒറ്റമൂലിയെന്നും പാടിപ്പുകഴ്ത്തപ്പെട്ട നോട്ട് നിരോധനം വലിയ പരാജയമായിരുന്നുവെന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. കേന്ദ്ര റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി എന്നുവേണം കരുതാന്‍. ഒന്നുകില്‍ ആയിരം രൂപ നോട്ടുകളായല്ല രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നതെന്നോ അല്ലെങ്കില്‍ കള്ളപ്പണം നിയമപരമായ ശൃംഖലയിലേക്ക്‌ വിദഗ്ധമായി തിരുകിക്കയറ്റാന്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചുവെന്നോ [...]

മിക്ക മെഡിക്കല്‍ കോളേജുകളും ഗവേഷണം നടത്തുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല

ഇന്‍ഡ്യയിലെ 60% ആരോഗ്യ സ്ഥാപനങ്ങളും കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരു ഗവേഷണ പേപ്പറുപോലും പ്രസിദ്ധീകരിച്ചില്ല എന്ന് ആരോഗ്യ രംഗത്തെ ഗവേഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ആദ്യത്തെ പഠനം കണ്ടെത്തി. 2005 - 2014 കാലത്തെ ബാക്കിയുള്ള 40% ഗവേഷണ ഫലങ്ങളും വന്നത് ഏറ്റവും മുകളിലുള്ള 25 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നാണ്. കേരളത്തിലും കര്‍ണാടകയിലുമാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളുള്ളത്. അതിലെ 90% കോളേജുകളും ഒരു പേപ്പറു പോലും പ്രസിദ്ധീകരിക്കാത്തവയാണ്. Journal for Current Medicine Research and Practice [...]

സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

Regional Comprehensive Economic Partnership (RCEP) ന്റെ 19ആമത് ചര്‍ച്ചകള്‍ക്ക് 17-28 ജൂലൈ 2017 ല്‍ ഇന്‍ഡ്യ ആതിഥേയം നല്‍കുകയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ചോദ്യമെന്നത് - ഈ മെഗാ-പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറിലെ (free trade agreement FTA) ‘സ്വതന്ത്ര വ്യാപാരത്തിന്റെ’ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്‍തുണയുണ്ടോ എന്നതാണ്? കേരള സര്‍ക്കാരാണ് ആദ്യമായി കാര്‍ഷിക രംഗത്തെ RCEP യുടെ ആഘാതത്തെക്കുറിച്ച് തങ്ങളുടെ വ്യാകുലതകള്‍ ഉയര്‍ത്തിയത്. [...]

FTAs ക്കും RCEP ക്കും എതിരെ ജനങ്ങളുടെ സമ്മേളനം

Regional Comprehensive Economic Partnership (RCEP) എന്ന് വിളിക്കുന്ന 16-രാജ്യങ്ങള്‍ ചേര്‍ന്ന സ്വതന്ത്ര വ്യാപാര കരാര്‍ Free Trade Agreement (FTA) ന്റെ 19 ആം റൌണ്ട് ചര്‍ച്ചക്കെതിരെ 2017 ജൂലൈ 22 മുതല്‍ 26 വരെ നൂറുകണക്കിനാളുകള്‍ ഹൈദരാബാദില്‍ ഒത്തുചേര്‍ന്നു കൃഷി, സേവന, manufacturing രംഗത്തെ നിയമങ്ങളുടെ നിയന്ത്രണം കൂടുതല്‍ ലഘൂകരിക്കാന്‍ ജൂലൈ 24 മുതല്‍ 28 വരെ 500 ഇടനിലക്കാര്‍ രഹസ്യമായി ഒത്തുചേരുകയാണ്. മരുന്ന്, വിത്ത് തുടങ്ങിയവയുടെ ലഭ്യതക്ക് പരിധികൊണ്ടുവരുന്ന കര്‍ക്കശമായ ബൌദ്ധിക കുത്തകാവകാശ [...]

ആദിവാസി, ഗ്രാമീണ സ്ത്രീകളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതില്‍ ഇന്‍ഡ്യ പരാജയപ്പെട്ടു

ആദിവാസി, ഗ്രാമീണ സ്ത്രീകള്‍ക്ക് സ്വത്ത് ഉടമകളാകാനും അത് കൈകാര്യം ചെയ്യുന്നതിനും വേണ്ട നിയമപരമായ സംരക്ഷണം ഇന്‍ഡ്യ ഉള്‍പ്പടെയുള്ള 29 ദരിദ്ര രാജ്യങ്ങളില്‍ ഇല്ല എന്ന് Rights and Resources Initiative (RRI) ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. വികസ്വരരാജ്യങ്ങളിലെ മൊത്തം വനത്തിന്റെ 3/4 ഉം ഈ രാജ്യങ്ങളിലാണ്. ഇവിടുത്തെ 80 നിയമ ചട്ടകൂടുകള്‍ ഈ പഠനം പരിശോധിക്കുകയുണ്ടായി. UN Convention on the Elimination of All Forms of Discrimination against Women (CEDAW) മായി [...]