വൈദ്യുതി ചിലവ് ലാഭിക്കാനായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം (Kentucky Coal Museum) സൌരോര്‍ജ്ജത്തിലേക്ക് നീങ്ങുന്നു എന്ന് Associated Press പറഞ്ഞു. 80 സോളാര്‍ പാനലുകളാണ് മ്യൂസിയം സ്ഥാപിച്ചത്. അത് അവരുടെ വാര്‍ഷിക വൈദ്യുതി ചിലവില്‍ $8,000 ഡോളര്‍ കുറക്കാം. ഇപ്പോള്‍ അവര്‍ പ്രതിമാസം $2,100 ഡോളറാണ് വൈദ്യുതിക്ക് ചിലവാക്കുന്നത്. Southeastern Kentucky Community and Technical College ന്റെ ഉടമസ്ഥതയിലുള്ളതാണ് Kentucky Coal Museum. അവര്‍ തന്നെയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പണവും മുടക്കുന്നത്. — [...]

ലോകം മൊത്തം 2016 ല്‍ സൌരോര്‍ജ്ജോത്പാദനം 50% വര്‍ദ്ധിച്ചു

SolarPower Europe ന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം സൌരോര്‍ജ്ജത്തിന്റെ നല്ല വര്‍ഷമായിരുന്നു. 50% വര്‍ദ്ധനവായിരുന്നു കഴിഞ്ഞ വര്‍ഷം സൌരോര്‍ജ്ജം രേഖപ്പെടുത്തിയത്. അമേരിക്കയിലും ചൈനയിലുമായിരുന്നു ഏറ്റവും അധികം വര്‍ദ്ധനവ് കണ്ടത്. 76 ഗിഗാവാട്ട് (GW) പുതിയ സൌരോര്‍ജ്ജ നിലയങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ചു. 2015 ല്‍ പുതിയതായി 50 GW ആയിരുന്നു സ്ഥാപിക്കപ്പെട്ടത്. ലോകം മൊത്തം ഇന്ന് 305 GW സൌരോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ഏഴ് വര്‍ഷം മുമ്പ് അത് 50 GW ആയിരുന്നു. — സ്രോതസ്സ് [...]

40 ലക്ഷം സോളാര്‍ പാനല്‍ ആകാശത്തു നിന്ന് നോക്കിയാല്‍ എങ്ങനെയിരിക്കും

കിഴക്കന്‍ ചൈനയിലെ ടിബറ്റില്‍ Longyangxia Dam Solar Park ന്റെ ഭാഗമായ 40 ലക്ഷം സോളാര്‍ പാനല്‍ പ്രവര്‍ത്തിക്കുന്നു. ഈ മരുഭൂമിയിലെ 10 ചതുരശ്ര മൈല്‍ പ്രദേശത്താണ് അത് വ്യാപിച്ച് കിടക്കുന്നത്. 2013 ല്‍ ഈ നിലയത്തിന്റെ പണി തുടങ്ങി. അന്നു മുതല്‍ അതിവേഗത്തിലാണ് അത് വളര്‍ന്നത്. NASAയുടെ Earth Observatory ഉപഗ്രഹം ജനുവരി 2017 ന് എടുത്ത അതിന്റെ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. 850 മെഗാവാട്ട് വൈദ്യുതിയാണ് അത് ഉത്പാദിപ്പിക്കുന്നത്. 1.4 ലക്ഷം ശരാശരി അമേരിക്കന്‍ [...]

2016ല്‍ അമേരിക്കയില്‍ സൌരോര്‍ജ്ജോത്പാദനം 95% വര്‍ദ്ധിച്ചു

അമേരിക്കയിലെ സൌരോര്‍ജ്ജ കമ്പോളം 2016ല്‍ ഏറ്റവും വലുതായി 95% വളര്‍ച്ച രേഖപ്പെടുത്തി. 14.5 ഗിഗാവാട്ട് നിലയങ്ങളാണ് പുതിയതായി സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association (SEIA)ഉം കൂടി പ്രസിദ്ധീകരിച്ച US Solar Market Insight റിപ്പോര്‍ട്ടിലാണ് ഈ വിവരം എഴുതിയിരിക്കുന്നത്. 2015 ഉം റിക്കോഡ് തകര്‍ത്ത വര്‍ഷമായിരുന്നു. അന്ന് പുതിയതായി 7.5 ഗിഗാവാട്ട് നിലയങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ 2016 ല്‍ ഏകദേശം അതിന്റെ ഇരട്ടി നിലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 14,625 മെഗാവാട്ട് ശേഷിവരുന്ന നിലയങ്ങള്‍ [...]

സോളാര്‍ തൊഴിലുകള്‍ കുതിച്ചുയരുന്നു

അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായ രംഗത്ത് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 25% വര്‍ദ്ധിച്ച് 260,000 ആയി എന്ന് Solar Foundation പറയുന്നു. 25% വളരെ വലിയ ഒരു കാര്യമാണ്. താരതമ്യത്തിന് നോക്കിയാല്‍ ഈ കാലത്ത് സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം വെറും 1.45% തൊഴിലാണ് പുതിയതായിയുണ്ടായത്. 2017 ല്‍ 25,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കാനാവുമെന്ന് Solar Foundation പ്രവചിക്കുന്നു. — സ്രോതസ്സ് grist.org

ഗ്രിഡ്ഡിനെ മറികടന്ന് തീവണ്ടിക്ക് വൈദ്യുതിനല്‍കാന്‍ സോളാര്‍ പാനല്‍ ഗവേഷകര്‍ പഠനം നടത്തുന്നു

ട്രാക്കിന്റെ വശത്തുള്ള പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തീവണ്ടി ഓടിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് Imperial College London ഉം കാലാവസ്ഥാമാറ്റ സന്നദ്ധ സംഘടനയായ 10:10 ഉം ഗവേഷണം നടത്തുന്നു. സോളാര്‍ പാനലുകളെ നേരിട്ട് തീവണ്ടിക്ക് വൈദ്യുതി നല്‍കുന്ന ലൈനിലേക്ക് നേരിട്ട് കൊടുക്കുന്ന സംവിധാനമാണ് ഈ renewable traction power project. ഇതുവഴി വൈദ്യുതി ഗ്രിഡ്ഡിനെ മറികടന്ന് വൈദ്യുതി നല്‍കാനുള്ള നീക്കമാണിത്. തീവണ്ടിയില്‍ നിന്നുള്ള ഊര്‍ജ്ജ ആവശ്യത്തെ കൂടുതല്‍ ദക്ഷതയോടെ കൈകാര്യം ചെയ്യാന്‍ ഇതിനാലാവും. — സ്രോതസ്സ് theguardian.com

പ്രകൃതിവാതകത്തേയും കാറ്റാടിയേയും സൌരോര്‍ജ്ജം മറികടന്നു

ഊര്‍ജ്ജ രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു 2016. ആദ്യമായി അമേരിക്കയില്‍ പണിത സൌരോര്‍ജ്ജ നിലയങ്ങള്‍ പ്രകൃതിവാതകത്തേയും കാറ്റാടിയേയും ‍കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു. U.S. Department of Energy ആണ് ഈ വിവരം പുറത്തുവിട്ടത്. 2016 ല്‍ പണി തീരുന്ന സൌരോര്‍ജ്ജ നിലയങ്ങള്‍ എല്ലാം കൂടി 9.5 ഗിഗാ വാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. 2015 ലേതിനേക്കാള്‍ മൂന്നിരട്ടിയാണിത്. 18 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി ഇത് നല്‍കും. — സ്രോതസ്സ് scientificamerican.com

ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു

തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്. അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്. — [...]

ചൈനയിലെ സോളാര്‍ കമ്പനി ചെര്‍ണോബിലില്‍ സൌരോര്‍ജ്ജ നിലയം പണിയും

ചെര്‍ണോബിലില്‍ ആണവനിലയത്തിന് ചുറ്റുമുള്ള exclusion zone ല്‍ ഒരു സൌരോര്‍ജ്ജ നിലയം രണ്ട് ചൈനീസ് കമ്പനി നിര്‍മ്മിക്കും. 1986 ലെ ആണവദുരന്തത്താല്‍ മലിനമായ പ്രദേശമാണത്. ഉക്രെയിനിലെ ഈ പദ്ധതിയില്‍ China National Complete Engineering Corp (CCEC) മായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് GCL Group ന്റെ subsidiary ആയ GCL System Integration Technology (GCL-SI) പറഞ്ഞു. അടുത്ത വര്‍ഷം പണി തുടങ്ങും. — സ്രോതസ്സ് reuters.com

കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജോത്പാദനം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 1,378% വര്‍ദ്ധിച്ചു

California Green Innovation Index ന്റെ Next 10’s റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. സൌരോര്‍ജ്ജത്തിന് പുറമേ zero emission vehicle (ZEV) ന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ വൈദ്യുതി വിതരണത്തിന്റെ 25% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. 2014 ല്‍ സംസ്ഥാനം 20.1% ഉം 2009 ല്‍ 12% ഉം വീതമായിരുന്നു പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് cleantechnica.com