കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ സ്വകാര്യ വേണ്ടൂ എന്ന കേന്ദ്രത്തിന്റെ വാദം സുപ്രീം കോടതിയെ ഞെട്ടിച്ചു

9 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിലെ വാദത്തിന്റെ അവസാന ദിവസത്തെ ചുരുക്കം ഇന്‍ഡ്യയില്‍ സ്വകാര്യതക്ക് മൌലികമായ അവകാശമുണ്ടോ എന്ന ചോദ്യത്തെ തീര്‍പ്പാക്കാനുള്ള വാദം 9 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചില്‍ കഴിഞ്ഞിരിക്കുകയാണ്. നാല് ആഴ്ച കഴിഞ്ഞ് കോടതി സ്വകാര്യത മൌലികമായ അവകാശമുണ്ടോ എന്നതിനെക്കുറിച്ചുള്ള വിധി പ്രഖ്യാപിക്കും. സുപ്രീം കോടതി സ്വകാര്യത മൌലികമായ അവകാശമായി കണക്കാക്കരുത് എന്നാണ് സര്‍ക്കാരിന്റെ അഡ്വൊക്കേറ്റ്‌ വീണ്ടും ശഠിക്കുന്നത്. സ്വകാര്യത എന്നത് വളരെ കുറച്ച് വരുന്ന സമ്പന്നരെ മാത്രം ബാധിക്കുന്ന പ്രമാണിവര്‍ഗ്ഗ ആശയമാണെന്നും അതും കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കേ [...]

ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു

"ഇന്‍ഡ്യക്കാര്‍ പൊതുവായി സ്വക്യാരതയുടെ അര്‍ത്ഥവും essence ഉം ഇതുവരെ മനസിലാക്കിയിട്ടില്ല," എന്ന് പാര്‍ലമെന്റംഗമായ Tathagata Satpathy പറയുന്നു. എന്നാല്‍ ഫെബ്രിവരി 3 ന് സ്വകാര്യത ഇന്‍ഡ്യയില്‍ ചൂടുപിടിച്ച ഒരു ചര്‍ച്ചാ വിഷയമായി. 100 കോടിയിലധികം ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ് ആയ ആധാര്‍ ഉപയോഗിച്ച് തെരുവിലെ ആകസ്മികമായി ആളുകളെ തിരിച്ചറിയുന്നതിനെ സംബന്ധിച്ച ട്വീറ്റിന് നന്ദി. Unique Identification Authority of India (UIDAI) നിര്‍മ്മിച്ച infrastructure ആയ India Stack, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് [...]

സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും കേന്ദ്രം എന്തുകൊണ്ട് ദരിദ്ര ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കുന്നു?

പൊതു ക്ഷേമ പരിപാടികളില്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും ക്ഷയരോഗികള്‍ക്ക് കേന്ദ്രം നല്‍കുന്ന ഗുണങ്ങള്‍ ലഭ്യമാകാന്‍ 12-അക്ക UID നമ്പര്‍ നിര്‍ബന്ധിതമാക്കുകയാണ്. Revised National TB Control Programme (RNTCP) ന്റെ ഗുണങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ നല്‍കുകയോ അതിനുള്ള അപേക്ഷ നല്‍കുകയോ ചെയ്യണം എന്ന് ജൂണ്‍ 16, 2017 ന്റെ പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മാരകമായ രോഗവുമായി ചെറുത്തുനില്‍ക്കുന്ന രോഗികളെക്കുറിച്ചാണ് ഇത് പറയുന്നത്. ഈ പരിപാടി പ്രകാരം സര്‍ക്കാര്‍ രോഗികള്‍ക്ക് സൌജന്യമായാണ് മരുന്ന് നല്‍കുന്നത്. വിജ്ഞാപനത്തില്‍ [...]

പൌരന്‍മാരുടെ ശരീരത്തിന് മേല്‍ ആര്‍ക്കാണ് അവകാശം? ആധാര്‍ വിവാദത്തില്‍ പുതിയ വഴിത്തിരിവ്

biometric സാങ്കേതികവിദ്യയിലെ പൂര്‍ണ്ണമായ വിശ്വാസത്തെ വീണ്ടും സ്ഥാപിച്ച് കൊണ്ട് കേന്ദ്രം അവകാശപ്പെടുന്നത് ജനങ്ങള്‍ക്ക് "അവരുടെ ശരീരത്തിന് മേല്‍ പൂര്‍ണ്ണമായ അവകാശമില്ല" എന്നാണ്. ആധാറിനെ പാനുമായി ബന്ധിപ്പിക്കണം എന്ന് ജനങ്ങളെ നിര്‍ബന്ധിക്കുന്ന നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള മൂന്ന് പെറ്റീഷനുകളുടെ വിചാരണ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന വാദമാണിത്. അറ്റോര്‍ണി ജനറല്‍ Mukul Rohatgi വാദിക്കുന്നത് സൌകര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കില്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനും അതിന് അവകാശമുണ്ട്. എന്നാല്‍ ഒരു മനുഷ്യന്റെ അര്‍ഹതപ്പെടല്‍ എന്നത് മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടലായിരിക്കുന്നു. [...]

പൌരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക

സ്വകാര്യത എന്ന ഭരണഘടനാപരമായ അവകാശം ഇല്ലാതാക്കുന്നത് സുപ്രീം കോടതി അനുവദിക്കരുത്. നിയമ അദ്ധ്യാപകന്‍ എന്ന നിലയിലും, നിയമവും സാങ്കേതികവിദ്യയും ദേശീയമെന്നതിനേക്കാള്‍ അന്തര്‍ദേശീയമാകുന്നതില്‍ വിഷമിക്കുന്ന വ്യക്തി എന്ന നിലയിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതിയെ നിരീക്ഷിക്കുന്നതില്‍ ഞാന്‍ ചിലവാക്കി. ഉപയോക്താക്കള്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങളുടെ മാന്യമായ നിയന്ത്രണങ്ങളും, ഇടനിലക്കാരുടെ ബാദ്ധ്യതകളും ഉള്‍പ്പെട്ട കേസുകളില്‍ സുപ്രീം കോടതി, നെറ്റ്‌വര്‍ക്ക് ചെയ്യപ്പെട്ട സമൂഹത്തിന്റെ ഈ കാലത്ത് രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്തി തുടങ്ങി. അമേരിക്കയിലേയും യൂറോപ്യന്‍ യൂണിയനിലേയും [...]