പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രായേല്‍ വെടിവെച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല

2018 ലെ ഗാസ പ്രതിഷേധത്തെക്കുറിച്ചുള്ള UN Independent Commission of Inquiry കൈയ്യേറിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ചുള്ള United Nations Independent Commission of Inquiryയുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. “Great March of Return and the Breaking of the Siege” എന്ന ഗാസയില്‍ നടന്ന പ്രകടനങ്ങളെയാണ് റിപ്പോര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2018 മെയിലെ മനുഷ്യാവകാശ കൌണ്‍സിലിന്റെ കല്പന പ്രകാരമാണ് കമ്മീഷന്‍ രൂപീകൃതമായത്. 30 മാര്‍ച്ച് 2018 ന് ഗാസയില്‍ തുടങ്ങിയ വലിയ പ്രതിഷേധങ്ങളുടെ … Continue reading പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രായേല്‍ വെടിവെച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല

ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു

അമേരിക്കയുടേയും ഇസ്രായേലിന്റേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് United Nations Economic and Social Commission for Western Asia (ESCWA) തലൈവിയായ Dr. Rima Khalaf അവരുടെ സ്ഥാനത്ത് നിന്ന് രാജിവെച്ചു. കഴിഞ്ഞ ആഴ്ച ESCWA പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശവെറിയന്‍ നയങ്ങള്‍ രേഖപ്പെടുത്തുകയും പാലസ്തീന്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമായി താഴേ തലത്തിലിലെ ബഹിഷ്കരണ, divestment and sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. Dr. Khalaf അവരുടെ തീരുമാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ഒരു … Continue reading ഇസ്രായേലിന്റെ വംശവെറിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഐക്യരാഷ്ട്രസഭ നേതാവ് രാജിവെച്ചു

ഹെയ്തി കോളറ നഷ്ടപരിഹാര കേസില്‍ കോടതി ഐക്യരാഷ്ട്ര സഭക്ക് കുറ്റവിമുക്തി കൊടുത്തു

9,000 പേര്‍ മരിച്ച കോളറ പകര്‍ച്ചവ്യാധിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഹെയ്തിക്കാര്‍ കൊണ്ടുവന്ന കേസില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഐക്യരാഷ്ട്ര സഭക്ക് കുറ്റവിമുക്തി കൊടുത്തു. 2010 ല്‍ നടന്ന ഭൂമികുലുക്കത്തില്‍ സഹായിക്കാനായി എത്തിയ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന കാണിച്ച ശ്രദ്ധക്കുറവ് കാരണമാണ് കോളറ ഹെയ്തിയിലെത്തിയത്. 1946 ലെ കരാര്‍ പ്രകാരം സഭക്ക് കുറ്റവിമുക്തയുണ്ടെന്ന് അവര്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് ആദ്യമായി സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ പകര്‍ച്ചവ്യാധിയില്‍ ഐക്യരാഷ്ട്ര സഭക്ക് പങ്കുള്ള കാര്യം തുറന്ന് സമ്മതിച്ചത്. … Continue reading ഹെയ്തി കോളറ നഷ്ടപരിഹാര കേസില്‍ കോടതി ഐക്യരാഷ്ട്ര സഭക്ക് കുറ്റവിമുക്തി കൊടുത്തു

ഹെയ്തിയിലെ കോളറ പകര്‍ച്ചവ്യാധിയില്‍ ഐക്യരാഷ്ട്ര സഭ ആദ്യമായി തങ്ങളുടെ പങ്ക് സമ്മതിച്ചു

2010 ലെ ഭൂമികുലുക്കത്തിന് ശേഷം ഹേയ്തിയില്‍ നിയോഗിച്ച, സമാധാന സേന അവിടെയുണ്ടായ കോളറ പകര്‍ച്ചവ്യാധിയുണ്ടാകുന്നതില്‍ പങ്ക് വഹിച്ചു എന്ന് ഐക്യരാഷ്ട്ര സഭ ആദ്യമായി സമ്മതിച്ചു. “പകര്‍ച്ചവ്യാധിയുണ്ടാകുന്നതിലും അതിന്റെ തുടക്കത്തില്‍ അതനുഭവിച്ച ജനങ്ങളുടെ വേദനയിലും സഭക്കുള്ള പങ്കിന്റെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു എന്ന് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭക്ക് മനസിലായി” എന്ന് New York Times ന് അയച്ച ഒകു ഇമെയിലില്‍ സഭയുടെ സെക്രട്ടറി ജനറല്‍ deputy spokesperson Farhan Haq പറഞ്ഞു. — … Continue reading ഹെയ്തിയിലെ കോളറ പകര്‍ച്ചവ്യാധിയില്‍ ഐക്യരാഷ്ട്ര സഭ ആദ്യമായി തങ്ങളുടെ പങ്ക് സമ്മതിച്ചു

കൊലപാതകവും ബലാല്‍ക്കാരവും തടയാന്‍ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന ഒന്നും ചെയ്തില്ല

ലോകത്തെ ഏറ്റവും പുതിയ രാജ്യമായ തെക്കന്‍ സുഡാനിലെ സൈന്യം ജൂലൈ 11 ന് തലസ്ഥാനമായ ജൂബ കൈയ്യേറിയ പ്രതിപക്ഷ ശക്തികളെ അടിച്ചമര്‍ത്തി. അത് ആഘോഷിക്കാനായി അവര്‍ ജൂബയിലെ അഭയാര്‍ത്ഥിക്യാമ്പുകളില്‍ ഇരച്ചുകയറി നിഷ്ഠൂരമായ ലൈംഗിക അതിക്രമം അഴിച്ചുവിടുകയായിരുന്നു ഉണ്ടായത്. തൊട്ടടുത്ത് തന്നെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന നിലകൊണ്ടിരുന്നു. ജനങ്ങളുടെ മേലുണ്ടായ ഈ ആക്രമണം തടയാന്‍ ഉതത്രവാദിത്തമുള്ളവരായിരുന്നു ഇവര്‍. എന്നാല്‍ അതിന് പകരം സഹായത്തിനായി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരന്തരമായ ഫോണ്‍വിളികളെ അവര്‍ അവഗണിച്ചു. ഈ അതിക്രമം അതിജീവിച്ച 8 … Continue reading കൊലപാതകവും ബലാല്‍ക്കാരവും തടയാന്‍ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സേന ഒന്നും ചെയ്തില്ല

കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു

ഐക്യരാഷ്ട്ര സഭക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കും എന്ന ഭീഷണി കാരണമാണ് സൌദിയറേബ്യയെ കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന് സഭയുടെ സെക്രട്ടറി ജനറലായ ബാന്‍ കിമൂണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം യെമനില്‍ 2,000 ഓളം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തു എന്ന് U.N. ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ ആറ് മടങ്ങ് വര്‍ദ്ധനവാണിത്. അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന ആക്രമണം കാരണമാണ് 60% അത്യാഹിതങ്ങളും സംഭവിക്കുന്നത്. സൌദിയെ കരിമ്പട്ടികയില്‍ … Continue reading കുട്ടികളെ കൊല്ലുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സൌദിയെ നീക്കം ചെയ്തു