കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം

സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരയാണ്. മാന്യരായി ജീവിക്കേണ്ടിയിരുന്നവര്‍ എന്ന് കരുതുന്ന ഉന്നത വിദ്യഭ്യാസമുള്ളവര്‍ പോലും കൊടും ക്രൂരതകള്‍ ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്. ശിക്ഷകൊടുക്കണം എപ്പോഴത്തേയും പോലെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാ തുടങ്ങി പരിഹാരക്രിയകളുടെ ആക്രോശങ്ങള്‍. സംശയിക്കേണ്ട, മാറ്റമൊന്നുമില്ല, കുറ്റവാളിക്ക് ശക്തമായ ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരാളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍) വീഡിയോ മാധ്യമങ്ങളിലും കുറ്റാരോപിതര്‍ക്കെതിരെ പ്രവഹിക്കുന്ന ആക്രോശങ്ങള്‍ ഇതിലും തീവൃമായിരിക്കാം. ഓരോ … Continue reading കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം

കറുത്ത പെണ്‍കുട്ടികളെ ദശാബ്ദങ്ങളായി പാട്ടുകാരന്‍ പീഡിപ്പിച്ചതായി പരാതി

“Surviving R. Kelly,” എന്ന ഡോക്കുമെന്ററി പ്രസിദ്ധനായ R&B പാട്ടുകാരനായ R. Kellyയുടെ രണ്ട് ദശാബ്ദമായി നീണ്ടുനിന്ന ലൈംഗിക ആക്രമണത്തിന്റേയും മോശം പെരുമാറ്റത്തിന്റേയും ചരിത്രം കാണിച്ചുതരുന്നു. പീഡനം, ഇരപിടിയന്‍ സ്വഭാവം, pedophilia എന്നിവ R. Kelly അയാളുടെ careerല്‍ ഉടനീളം ചെയ്തു. അതേ സമയം ശക്തമായ തെളിവുകളും ധാരാളം സാക്ഷികളുമുണ്ടായിട്ടും ക്രിമിനല്‍ ശിക്ഷാവിധിയില്‍ നിന്ന് രക്ഷപെടുകയും ചെയ്തു. — സ്രോതസ്സ് democracynow.org | 2019/1/7

കറുത്ത പെണ്‍കുട്ടികള്‍ക്ക് വെള്ളക്കാരി പെണ്‍കുട്ടികളേയോ പോലയെ കറുത്ത ആണ്‍ക്കുട്ടികളേ പോലെയോയുള്ള അംഗീകാരം കിട്ടില്ല

Surviving R. Kelly #MuteRKelly His victims are minor black girls

അമേരിക്കന്‍ സൈന്യത്തിനകത്തുള്ള ലൈംഗികാക്രമണം 37% വര്‍ദ്ധിച്ചു

പെന്റഗണ്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം അമേരിക്കയിലെ സൈന്യത്തിനകത്തുള്ള ലൈംഗികാക്രമണം വരുകയാണ്. പ്രതിദിനം 70 ലൈംഗികാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012 ല്‍ മൊത്തം 26,000 ലൈംഗിക കുറ്റങ്ങള്‍ സംഭവിച്ചു. 2010നെക്കാള്‍ 37% അധികമാണിത്. കൂടുതല്‍ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ്. 2013

ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

ലൈംഗിക ശല്യപ്പെടുത്തല്‍ കേസുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ഗൂഗിളിന്റെ ജോലിക്കാര്‍ ലോകം മൊത്തം കഴിഞ്ഞ ദിവസം വാക്കൌട്ട് നടത്തി. Android ന്റെ സ്ഥാപകനായ Andy Rubin ഒരു ജോലിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധച്ചതുള്‍പ്പടെ ഗൂഗിളില്‍ നടക്കുന്ന ലൈംഗിക ദുര്‍ന്നടത്തങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ട് New York Times ല്‍ വന്നിരുന്നു. 2014 ല്‍ അയാള്‍ കമ്പനി ഉപേക്ഷിച്ചപ്പോള്‍ ഗൂഗിള്‍ അയാള്‍ക്ക് $9 കോടി ഡോളര്‍ നല്‍കിയിരുന്നു. പക്ഷെ അയാള്‍ക്കെതിരായ ആരോപണത്തെക്കുറിച്ചോ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ വ്യക്തമാക്കിയിരുന്നില്ല. പ്രതിഷേധിക്കുന്ന … Continue reading ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

പെന്‍സില്‍വേനിയ ലൈംഗിക പീഡന കേസില്‍ പോപ്പ് “നാണക്കേടും വിഷമവും” പ്രകടിപ്പിച്ചു

7 ദശാബ്ദങ്ങളായി 300 കത്തോലിക്ക പുരോഹിതര്‍ 1,000 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പെന്‍സില്‍വേനിയയിലെ ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വത്തിക്കാന്‍ അവരുടെ നിശബ്ദദ ഭംജിച്ചിരിക്കുന്നു. പിരിച്ച് വിടുന്നതിന് പകരം ഇരപിടിയന്‍ പുരോഹിതന്‍മാരെ സ്ഥലംമാറ്റം കൊണ്ടും പീഡന പരാതികളെ ഒരു “രഹസ്യ സംഭരണിയില്‍” പൂട്ടിവെച്ച് കൊണ്ടും പള്ളി അധികൃതര്‍ ഈ പീഡനങ്ങളെ മറച്ച് വെച്ചിരിക്കുകയായിരുന്നു. ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിനകം വത്തിക്കാന്‍ വക്താവ് Greg Burke ഈ പീഡനങ്ങളെ “കുറ്റകരവും ധാര്‍മ്മികമായി … Continue reading പെന്‍സില്‍വേനിയ ലൈംഗിക പീഡന കേസില്‍ പോപ്പ് “നാണക്കേടും വിഷമവും” പ്രകടിപ്പിച്ചു

ക്യാനഡയില്‍ ബലാല്‍സംഗം ആരോപിക്കപ്പെട്ട കൌമാരക്കാരി ചീത്തവിളി കാരണം ആത്മഹത്യ ചെയ്തു

ആരോപിക്കപ്പെട്ട ബലാല്‍സംഗത്തിന്റെ ഇരയായ ക്യാനഡയിലെ ഒരു കൌമാരക്കാരി ആത്മഹത്യ ചെയ്തു. 17 വയസ് പ്രായമുള്ള Rehtaeh Parsons ആണ് ആത്മഹത്യ ചെയ്തത്. നാല് കൌമാരക്കാരായ ആണ്‍കുട്ടികള്‍ 2011 നവംബറില്‍ ഇവരെ ബലാല്‍ക്കാരം ചെയ്യുകയും അതിന്റെ ഫോട്ടോ അവളുടെ സ്കൂളിള്‍ പ്രചരിപ്പിക്കുകയും അവളെ തുറന്ന് ചീത്തവിളിക്കുകയും ചെയ്തതിന്റെ ഫലമായി അവര്‍ തകര്‍ന്ന് പോയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രധാനപ്പെട്ട തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞ് ആണ്‍കുട്ടികള്‍ക്കെതിരായി കേസൊന്നും എടുത്തിരുന്നില്ല. Rehtaeh ന്റെ അമ്മ എഴുതി, "Rehtaeh ഇന്ന് പോയി. കാരണം 15വയസായ … Continue reading ക്യാനഡയില്‍ ബലാല്‍സംഗം ആരോപിക്കപ്പെട്ട കൌമാരക്കാരി ചീത്തവിളി കാരണം ആത്മഹത്യ ചെയ്തു

അംഗന്‍വാടി ജോലിക്കാര്‍ക്ക് ആധാര്‍ ബന്ധിപ്പിച്ച ശമ്പളം നിര്‍ത്തലാക്കുക

പൂനെയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ അംഗന്‍വാടി ജോലിക്കാര്‍ക്ക് ആധാര്‍ ബന്ധിപ്പിച്ച ശമ്പളം നല്‍കല്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. സാങ്കേതിക പ്രശ്നം കാരണം കഴിഞ്ഞ 8 മാസങ്ങളായി അവര്‍ക്ക് ശമ്പളം കിട്ടുന്നില്ല. Beed ജില്ലയിലെ മന്ത്രി Pankaja Munde യുടെ നിയോജകമണ്ഡലത്തില്‍ അംഗന്‍വാഡി ജോലിക്കാരി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ആറ് മാസങ്ങളായി ശമ്പളം(honorarium) കിട്ടാത്തതുകൊണ്ടാണ് എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ആ സ്ത്രീയുടെ ബയോമെട്രിക് ഒത്ത് പോകാത്തതിനാലാണ് അവര്‍ക്ക് ശമ്പളം കിട്ടാത്തത്. — സ്രോതസ്സ് timesofindia.indiatimes.com Jun 12, 2018

നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Waluj ആസ്ഥാനമായ ആധാര്‍ നമ്പര്‍ കൊടുക്കുന്ന(enrolment officer) ഉദ്യോഗസ്ഥനെ cheating and forgery യുടേയും പേരില്‍ നഗര പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം ജോലി ചെയ്യാനായി തന്റെ വിരലിന്റെ റബ്ബര്‍ പകര്‍പ്പ് ഉപയോഗിച്ച് അയാള്‍ നിയമ വിരുദ്ധമായി സഹായികളെ ജോലിക്ക് നിയോഗിച്ചു. തന്റെ വിരലടയാളത്തിന്റെ പകര്‍പ്പെടുത്ത് നിയമങ്ങള്‍ ലംഘിച്ച് ജോലിക്ക് നിയോഗിച്ചവര്‍ക്ക് വിതരണം ചെയ്യുകയാണ് അയാള്‍ ചെയ്തത് എന്ന് Unique Identification Authority of India (UIDAI)ക്ക് മനസിലായി. പുതിയ ആളുകളുടെ രജിസ്ട്രേഷനും, ഇപ്പോഴുള്ള ആധാര്‍ ഡാറ്റയുടെ … Continue reading നിയമവിരുദ്ധമായി സ്വന്തം ജോലി ‘പുറം പണി കരാര്‍‌’ കൊടുത്തതിന് ആധാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും

ഭവന വായ്പാ ഉരുപ്പടികളുടെ റേറ്റിങ്ങ് തെറ്റായി നടത്തിയതിന്റെ പേരില്‍ credit rating agency ആയ Standard & Poor's ന് എതിരെ Justice Department സിവില്‍ കേസ് കൊടുക്കാന്‍ പോകുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പ്രധാന ക്രഡിറ്റ് റേറ്റിങ് ഏജന്‍സിക്കെതിരായ സര്‍ക്കാരിന്റെ ആദ്യത്തെ ആദ്യത്തെ നീക്കമാണിത്. പക്ഷെ അവര്‍ക്കെതിരെ സിവില്‍ ശിക്ഷകളും കുറച്ച് നിയന്ത്രണങ്ങളും മാത്രമേയുണ്ടാകൂ. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു ജയില്‍ ശിക്ഷയും ഉണ്ടാകില്ല. കുറഞ്ഞത് $100 കോടി ഡോളറെങ്കിലും പിഴയുണ്ടാകും. — സ്രോതസ്സ് democracynow.org … Continue reading തെറ്റായ വിലമതിപ്പിന്റെ കാരണം S&P സിവില്‍ കുറ്റം നേരിടേണ്ടിവരും