GMO ചോളം കീടങ്ങളെ തടയുന്നില്ല എന്ന ബ്രസീലിലെ കര്‍ഷകര്‍ പറയുന്നു

ജനിതകമാറ്റം വരുത്തിയ ചോള വിത്ത് ബ്രസീലിലെ കര്‍ഷകരെ കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നില്ല. അത് കീടനാശിനികളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. BT ചോള നിര്‍മ്മാതാക്കളായ നാല് കമ്പനികള്‍ക്കെതിരെ ഈ കര്‍ഷകര്‍ കീടനാശിനിയുടെ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി കൊടുത്തിരിക്കുകയാണ് എന്ന് Mato Grosso സംസ്ഥാനത്തെ Aprosoja കാര്‍ഷിക സംഘത്തിന്റെ പ്രസിഡന്റായ Ricardo Tomczyk പറയുന്നു. അമേരിക്കയിലും ജനിതകമാറ്റം വരുത്തിയ ചോളത്തിനെതിരെ കീടങ്ങള്‍ പ്രതിരോധം നേടിയിരിക്കുന്നു എന്ന് അവിടെ നിന്നുള്ള വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചോളപ്പാടങ്ങളില്‍ [...]

ഇറക്കുമതി ചെയ്യുന്ന ആഹാരത്തില്‍ ആശ്രിതരാണ് 200 കോടിയാളുകള്‍

വളരുന്ന ജനസംഖ്യക്ക് വേണ്ട ആഹാരം നല്‍കാനുള്ള ഭൂമിയുടെ കഴിവ് പരിമിതമാണ്. അത് തുല്യമായല്ല വിതരണം ചെയ്തിരിക്കുന്നതും. കൃഷിഭൂമിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതും കൂടുതല്‍ ദക്ഷതയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും ഈ പ്രശ്നത്തെ ഭാഗികമായി buffering ചെയ്യുന്നതാണ്. എന്നാല്‍ കൂടുതല്‍ സ്ഥലത്തും ഈ പ്രശ്നം പരിഹരിക്കുന്നത് കൂടുതല്‍ ആഹാരം ഇറക്കുമതി ചെയ്താണ്. Aalto University ലെ ഗവേഷകര്‍ ആദ്യമായി വിഭവദാരിദ്ര്യം, ജനസംഖ്യാ സമ്മര്‍ദ്ദം, ഭക്ഷ്യ ഇറക്കുമതി എന്നുവ തമ്മിലുള്ള ബന്ധം Earth’s Future മാസികയില്‍ പ്രസിദ്ധപ്പെടുത്തി. — സ്രോതസ്സ് aalto.fi

കീടനാശിനികള്‍ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഒരു ദുരന്തമാകുന്നു

ലോകം മൊത്തം സ്ഥിരമായി കീടനാശിനികള്‍ അമിതമായി ഉപയോഗിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും, മനുഷ്യാവകാശത്തിനും, ആഗോള ജൈവവൈവിദ്ധ്യത്തിനും ദുരന്തമാകുന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൌണ്‍സില്‍ കണ്ടെത്തി. ആഗോള ഭക്ഷ്യ സ്രോതസ്സുകളിലെ വിഷ രാവസവസ്തുക്കളുണ്ടാക്കുന്ന ആഘാതത്തെ സ്ഥിരമായ വിസമ്മതിക്കുന്ന കീടനാശിനി നിര്‍മ്മാതാക്കളുടെ നയത്തെ അവര്‍ വിമര്‍ശിച്ചു. കീടനാശിനികളില്‍ അടിസ്ഥാനമായ കൃഷിയില്‍ നിന്ന് ആരോഗ്യകരമായ കൃഷിരീതികളേക്ക് മാറാന്‍ ലോക ജനതയോട് അവര്‍ ആവശ്യപ്പെട്ടു. ദാരിദ്ര്യം, അതിനോടൊപ്പം തുല്യമല്ലാത്ത ഉത്പാദന വിതരണ സംവിധാനം ഇവയാണ് ലോകത്തെ പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരമെത്തിക്കുന്നത് തടയുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് [...]

ഇന്‍ഡ്യന്‍ വിത്തുല്‍പ്പാദന കമ്പനിയുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു

ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിത്തുല്‍പ്പാദന കമ്പനികളിലൊന്നുമായുള്ള നിയമ യുദ്ധത്തില്‍ മൊണ്‍സാന്റോ പരാജയപ്പെട്ടു. ലൈസന്‍സ് കരാര്‍ പുനസ്ഥാപിക്കാനും റോയല്‍റ്റി തുക കുറക്കാനും കോടതി വിധിച്ചു. അമേരിക്കയിലെ കമ്പനിയുടെ സംയുക്ത സംരംഭമായ Mahyco Monsanto Biotech (MMB) ആണ് ഹൈദരാബാദ് ആസ്ഥാനമായ Nuziveedu Seeds Ltd നെ പേറ്റന്റ് ലംഘിച്ചു എന്ന് ആരോപിച്ച് 2015 ല്‍ കോടതിയിലേക്ക് കൊണ്ടുവന്നത്. MMB ലൈസന്‍സ് റദ്ദാക്കിയിട്ടും മൊണ്‍സാന്റോയുടെ സാങ്കേതികവിദ്യ ഇന്‍ഡ്യന്‍ കമ്പനി ഉപയോഗിക്കുന്നു എന്നാണ് മൊണ്‍സാന്റോയുടെ വാദം. MMB ലൈസന്‍സ് റദ്ദാക്കാന്‍ പാടില്ല [...]

കാര്‍ഷിക മെഗാ-ലയനത്തിനെതിരെ എതിര്‍പ്പ് വളരുന്നു

6 ഭീമന്‍ കാര്‍ഷിക കോര്‍പ്പറേറ്റുകളുടെ ലയനത്തിനെതിരെ 200 ല്‍ അധികം സംഘടനകള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ലയനത്തിന് ശേഷമുണ്ടാകുന്ന മൂന്ന് കമ്പനികള്‍ കമ്പോള ശക്തിയെ കേന്ദ്രീകരിക്കുകയും, പൊതുജനത്തിനും, കര്‍ഷകര്‍ക്കും, ഉപഭോക്താക്കള്‍ക്കും, പരിസ്ഥിതിക്കും, ഭക്ഷ്യസുരക്ഷക്കും ദോഷമുണ്ടാക്കുന്ന വ്യാവസായിക കൃഷിയുടെ പ്രത്യാഘാതങ്ങള്‍ വലുതാക്കുകയും ചെയ്യും എന്ന് കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, തേനീച്ച കൃഷിക്കാര്‍, മത, അന്തര്‍ദേശീയ വികസന, പരിസ്ഥിതി സംഘടനകള്‍ European Commission and Competition Commissioner Margrethe Vestager ന് അയച്ച ഒരു തുറന്ന കത്തില്‍ പറയുന്നു. ഈ സംഘടനകളിലെല്ലാം [...]

വിജയത്തിനായി കുഴിക്കുക

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടണിലെ ആഹാര ഇറക്കുമതി തകര്‍ന്നു, രാജ്യം മൊത്തം പ്രാദേശീക സമൂഹം പൊതു, സ്വകാര്യ സ്ഥലത്ത് കൃഷി ചെയ്താണ് അവര്‍ അതിനെ നേരിട്ടത്. — സ്രോതസ്സ് cityfarmer.info

ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്തതിന് ശേഷം ഇന്‍ഡ്യയില്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍

ഇന്‍ഡ്യയിലെ Bt കീടവിരുദ്ധ പരുത്തിയുടെ തെറ്റായ അവകാശവാദങ്ങളെക്കുറിച്ച് ഒരു പ്രധാനപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിച്ചു. അതില്‍ ഇങ്ങനെ പറയുന്നു: bollworm നേയും മറ്റ് കീടങ്ങളേയും ആക്രമണത്തെ ചെറുക്കാനായി 2002 ല്‍ ആണ്, മൊത്തം പരുത്തി കൃഷിയിടത്തിന്റെ 90% പ്രദേശത്തും Bt cotton കൃഷി തുടങ്ങിയത്. 2013 ആയപ്പോഴേക്കും കൂടനാശിനി പ്രയോഗം വളരെ അധികമായി – 2000 ലേ തോതിന്റെ അതേ നിലയിലെത്തി (Bt പരുത്തി കൃഷി ചെയ്യുന്നതിന് മുമ്പുള്ള നില) ദേശീയമായി ഉത്പാദനം മാറ്റമില്ലാതെ നില്‍ക്കുകയും ചില സ്ഥലങ്ങളില്‍ [...]