കുട്ടികളുടെ തലച്ചോറിന് നാശമുണ്ടാക്കുന്ന കീടനാശി കാലിഫോര്‍ണിയ നിരോധിക്കാന്‍ പോകുന്നു

ബദാം, നാരങ്ങ, പരുത്തി, മുന്തിരി, അകരോട്ടുമരം മറ്റ് വിളകള്‍ക്ക് അടിക്കുന്ന chlorpyrifos എന്ന കീടനാശിനി സംസ്ഥാനം നിരോധിക്കാന്‍ പോകുന്നു. ദുര്‍ബലമായ തലച്ചോറും neurological വികാസവും ഉള്‍പ്പടെ കുട്ടികളില്‍ ഗൌരവകരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന വര്‍ഷങ്ങളായി നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായതിന് ശേഷമാണിത്. ഒബാമയുടെ സര്‍ക്കാരിന്റെ കാലത്ത് US Environmental Protection Agency (EPA) ഈ കീടനാശി നിരോധിക്കാന്‍ പോയതായിരുന്നു. എന്നാല്‍ ട്രമ്പ് സര്‍ക്കാര്‍ ആ നീക്കത്തെ തിരിച്ചു. ശാസ്ത്രീയ പഠനങ്ങളെ തള്ളിക്കളഞ്ഞു. ഒരു chlorpyrifos ഉത്പാദകരായ DowDuPont … Continue reading കുട്ടികളുടെ തലച്ചോറിന് നാശമുണ്ടാക്കുന്ന കീടനാശി കാലിഫോര്‍ണിയ നിരോധിക്കാന്‍ പോകുന്നു

25 വര്‍ഷം മുമ്പത്തേതിനേക്കാളും 48 മടങ്ങ് വിഷമയമാണ് അമേരിക്കയിലെ കൃഷി

25 വര്‍ഷം മുമ്പ് neonicotinoid കീടനാശിനികള്‍ കൊണ്ടുവന്നതോടുകൂടി ചെറുപ്രാണികളെ സംബന്ധിച്ചടത്തോളം അമേരിക്കയിലെ കൃഷിയിലെ വിഷാംശം അമിതമായി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് peer-reviewed പഠനം കാണിക്കുന്നു. ചെറുപ്രാണികളുടെ ജീവിതത്തില്‍ 48 മടങ്ങ് വിഷാംശമാണ് അമേരിക്കയിലുള്ളതെന്ന് പഠനം കണ്ടെത്തി. മൂന്ന് neonicotinoids ആണ് ഏറ്റവും കൂടുതല്‍ വിഷാംശം വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. Bayer നിര്‍മ്മിക്കുന്ന imidacloprid ഉം clothianidin ഉം, Syngenta-ChemChina നിര്‍മ്മിക്കുന്ന thiamethoxam ഉം ആണ് അവ. PLOS ONE ജേണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. — സ്രോതസ്സ് foe.org | … Continue reading 25 വര്‍ഷം മുമ്പത്തേതിനേക്കാളും 48 മടങ്ങ് വിഷമയമാണ് അമേരിക്കയിലെ കൃഷി

കീടനാശിനിയേല്‍ക്കല്‍ കൌമാരക്കാരുടെ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

കൌമാരക്കാര്‍ കൂടിയ തോതില്‍ കീടനാശിനിയേറ്റാല്‍ അത് വിഷാദരോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു എന്ന് ഒരു പഠനം കണ്ടെത്തി. University of California യിലെ ഗവേഷകര്‍ 2008 ന് ശേഷം Ecuadorian Andes ലെ പാടങ്ങള്‍ക്കടുത്തുള്ള കുട്ടികളുടെ വികാസത്തെ പിന്‍തുടരുകയായിരുന്നു. International Journal of Hygiene and Environmental Health ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ പഠന റിപ്പോര്‍ട്ട് പ്രകാരം 11 - 17 വയസ് പ്രായമുള്ള 529 കുട്ടികളെയാണ് അവര്‍ പരിശോധിച്ചത്. അവര്‍ കുട്ടികളുടെ രക്തത്തിലെ എന്‍സൈം ആയ acetylcholinesterase … Continue reading കീടനാശിനിയേല്‍ക്കല്‍ കൌമാരക്കാരുടെ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു

വെറും 7 മാസത്തിനുള്ളില്‍ ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു. പ്രതിദിനം 1.4 കീടനാശിനിക്ക് അംഗീകാരം എന്ന തോതാണ്. അംഗീകാരം കൊടുത്ത കീടനാശിനികളില്‍ ചിലത് യൂറോപ്പിലും അമേരിക്കയിലും മറ്റിടങ്ങളിലും നിരോധിച്ചവയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗിക്കുന്ന രാജ്യമാണ് ബ്രസീല്‍. വമ്പന്‍ സോയ കൃഷിക്ക് അത് വ്യാപകമായി ഉപയോഗിക്കുന്നു. പുതിയ കീടനാശിനികള്‍ക്ക് പുറമേ കീടനാശിനികളുടെ ആരോഗ്യ ആഘാതത്തെക്കുറിച്ച് വിശകലനം ചെയ്യാനായി രൂപികരിച്ച പുതിയ നിയന്ത്രണ ചട്ടക്കൂട് toxicological classifications നെ ചെറുതാക്കുകയും ചെയ്തു. ബോള്‍സനാരോയുടെ … Continue reading ബോള്‍സനാരോ സര്‍ക്കാര്‍ 290 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു

മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

Monsantoയുടെ glyphosate ന് പൂര്‍ണ്ണമായ നിരോധനം കൊണ്ടുവരുന്നത് ഓസ്ട്രിയയിലെ നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചു. ക്യാന്‍സര്‍കാരിയായ കളനാശിനിയുടെ ഉപയോഗം മൊത്തത്തില്‍ നിരോധിക്കാന്‍ ഉത്തരവിട്ട European Union (EU)യിലെ ആദ്യത്തെ രാജ്യമാണ് Austria. ക്യാന്‍സര്‍കാരിയെന്ന് സംശയിക്കുന്നതിനാല്‍ "മുന്‍കരുതല്‍" എന്ന നിലയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി കൊണ്ടുവന്ന ബില്ലിന് അംഗങ്ങള്‍ വോട്ട് ചെയ്തു. മെയില്‍ തീവ വലതുപക്ഷ സര്‍ക്കാര്‍ വീണതിനാലാണ് ഈ വോട്ടെടുപ്പ് നടന്നത്. അമേരിക്കയിലെ കോര്‍പ്പറേറ്റ് ഭീമനായ Monsanto ലോകം മൊത്തം വിറ്റഴിക്കുന്ന പ്രധാന കളനാശിനിയായ Roundup മായി ഈ രാസവസ്തുവിന് … Continue reading മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

50 വര്‍ഷങ്ങളായിട്ടും തടാക ജൈവവ്യവസ്ഥയില്‍ DDTയുടെ അംശം ഇപ്പോഴും കാണാം

കീടങ്ങളെ നിയന്ത്രിക്കുന്നതിനായി 1952 - 1968 കാലത്ത് വിമാനമുപയോഗിച്ച് 6,280 ടണ്‍ dichlorodiphenyltrichloroethane (DDT) ആണ് ക്യാനഡയിലെ New Brunswick യിലെ കാടുകളില്‍ തളിച്ചത്. 1970കളില്‍ വന്യ ജീവികളില്‍ DDTയുണ്ടാക്കുന്ന ദോഷത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഫലമായി ഈ പ്രയോഗം നിര്‍ത്തലാക്കി. എന്നിട്ടും New Brunswick തടാകത്തിലെ ചെളിയില്‍ DDT യുടെ അംശം ACS' Environmental Science & Technology യിലെ ഗവേഷകര്‍ കണ്ടെത്തി. അത് zooplankton സമൂഹത്തെ ബാധിക്കുന്നു. — സ്രോതസ്സ് acs.org | Jun 12, 2019

തേനീച്ചകള്‍ കീടനാശിനികള്‍ക്ക് നിക്കോട്ടിന്‍ പോലെ പ്രാധാന്യം കൊടുക്കുന്നു

പുകവലിക്കാരുടെ നിക്കോട്ടിനോടുള്ള ആസക്തി പോലെ കീടനാശിനി അടങ്ങിയ ആഹാരത്തിനോട് Bumblebees തേനീച്ചകള്‍ക്ക് സ്വാദ് തോന്നുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നിക്കോട്ടിന്‍ പോലുള്ള രാസവസ്തുക്കള്‍ കൂടിയ ആഹാരങ്ങള്‍ അവ ഉപയോഗിക്കും തോറും അത് കൂടുതല്‍ വേണമെന്ന ആഗ്രഹം അവര്‍ക്ക് തോന്നുന്നു എന്ന് പഠനം കണ്ടെത്തി. മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായി ദോഷകരമായ കീടനാശിനി അടങ്ങിയ പൂമ്പൊടി തേനീച്ചയിലെത്തുന്നുണ്ട്. വിവാദപരമായ neonicotinoid കീടനാശിനികള്‍ രാസപരമായി പുകയിലയിലെ ആസക്തിയുണ്ടാക്കുന്ന രാസവസ്തുവായ നിക്കോട്ടിനോട് സാമ്യമുള്ളതാണ്. തേനീച്ചകള്‍ക്ക് ദോഷകരമായതിനാല്‍ 2013 ല്‍ യൂറോപ്യന്‍ യൂണിയന്‍ മൂന്ന് … Continue reading തേനീച്ചകള്‍ കീടനാശിനികള്‍ക്ക് നിക്കോട്ടിന്‍ പോലെ പ്രാധാന്യം കൊടുക്കുന്നു

ആദ്യത്തെ 100 ദിവസത്തില്‍ തന്നെ ബോള്‍സനാരോ സര്‍ക്കാര്‍ 150+ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു

ബ്രസീലില്‍ ബോള്‍സനാരോയുടെ സര്‍ക്കാര്‍ 100 ദിവസം തികച്ചു. അതിനകം തന്നെ അവര്‍ 152 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തിരിക്കുകയാണ്. ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയേറെ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുക്കുന്നത് ഇത് ആദ്യമായാണ്. അതോടൊപ്പം ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള മറ്റ് 1,300 കീടനാശിനികള്‍ അംഗീകാരത്തിനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നു. ഇതില്‍ കൂടുതലും അമേരിക്ക, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടേതാണ്. ബ്രസീല്‍ ഇപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും കൂടുതല്‍ കീടനാശിനികളുപയോഗിക്കുന്ന രാജ്യമാണ്. അവിടെ കീടനാശി വിഷബാധ … Continue reading ആദ്യത്തെ 100 ദിവസത്തില്‍ തന്നെ ബോള്‍സനാരോ സര്‍ക്കാര്‍ 150+ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു

ഫ്ലാന്‍ഡേഴ്സ് അരുവിയിലെ മലിനീകരണം കാരണം അതിലെ വെള്ളം കീടനാശിനി പോലെയായി

ബല്‍ജിയത്തിലെ Ypres ന് 30 കിലോമീറ്റര്‍ കിഴക്ക് മാറി Ledegem ഗ്രാമത്തിലൂടെ ഒഴുകുന്ന അരുവി യൂറോപ്പിലെ ഏറ്റവും മലിനമാക്കപ്പെട്ട അരുവിയാണെന്ന് Science of The Total Environment ലെ പഠനറിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10 യൂറോപ്യന്‍ രാജ്യങ്ങളിലെ 29 ചെറിയ നദികളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്ന് Wulfdambeek ല്‍ നിന്നെടുത്ത സാമ്പിളില്‍ 70 അപകടകാരികളായ കീടനാശിനികളും - 38 കളനാശിനി, 10 insecticides, 21 ഫംഗസ് നാശിനി, herbicides ന് … Continue reading ഫ്ലാന്‍ഡേഴ്സ് അരുവിയിലെ മലിനീകരണം കാരണം അതിലെ വെള്ളം കീടനാശിനി പോലെയായി

90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്

കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, nuts തുടങ്ങിയ വിളകളുടെ മേല്‍ അമേരിക്കയിലെ കര്‍ഷകര്‍ 45 കോടി കിലോഗ്രാം രാസവസ്ക്കളാണ് വര്‍ഷം തോറും തളിക്കുന്നത്. ഉപഭോക്താക്കളെ ഈ രാസവസ്തുക്കള്‍ ദോഷം ചെയ്യില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്തം കാര്‍ഷിക വകുപ്പിനും Food and Drug Administration ഉം ആണ്. എല്ലാ വര്‍ഷവും ഈ രണ്ട് വകുപ്പുകളും ആഹാരത്തില്‍ കീടനാശിനിയുടെ അംശമുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. അവരുടെ പരിശോധനയില്‍ തൃപ്തരല്ലാതിരുന്ന പരിസ്ഥിതി സംഘടനകള്‍ സ്വന്തമായി പരിശോധനകള്‍ നടത്തി. 70% ആഹാരത്തിലും … Continue reading 90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്