ഗൂഗിള്‍ ഇന്‍ഡ്യയുടെ പിഴവ്

— സ്രോതസ്സ് twitter.com/HoeZaay Ref: UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍

Advertisements

UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍

UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണിലേക്ക് കയറ്റാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന കോഡ് ആണിത്. ഇപ്പോഴും ഏറ്റവും പുതിയ SetupWizard ലും ഈ കോഡ് ഉണ്ട്. ഗൂഗിളേ ഈ കോഡ് എന്തുകൊണ്ട് വന്നു എന്ന് നിങ്ങള്‍ വിശദീകരിക്കണം. ഇക്കാര്യത്തില്‍ സുതാര്യമാകണം എന്ന് ആവശ്യപ്പെടുന്നു. ഇതൊരു സുരക്ഷാ പ്രശ്നമൊന്നുമല്ല. പക്ഷേ എന്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ കോഡ് എഴുതി എന്ന് വ്യക്തമായി പറയണം. ആരാണ് നിങ്ങളെ സ്വാധീനിച്ചത്? അതോ നിങ്ങളാണോ എല്ലാത്തിനേയും സ്വാധീനിക്കുന്നത്? — സ്രോതസ്സ് twitter.com

ജിമെയില്‍ സന്ദേശങ്ങള്‍ ‘മനുഷ്യരായ മൂന്നാമര്‍ വായിക്കുന്നുണ്ട്’

Gmail ഉപയോക്താക്കളുടെ സ്വകാര്യ ഇമെയിലുകള്‍ third-party ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് വേണമെങ്കില്‍ വായിക്കാം എന്ന് ഗൂഗിള്‍ സമ്മതിച്ചു. യന്ത്രത്തിന് മാത്രമല്ല മനുഷ്യര്‍ക്കും. third-party ആപ്പുകളുമായി തങ്ങളുടെ അക്കൌണ്ട് ബന്ധിപ്പിച്ചവര്‍ അറിയാതെ മനുഷ്യര്‍ക്കും വായിക്കാം എന്നത് അംഗീകരിച്ചിരിക്കാം. ഈ രീതി "സാധാരണമായ" ഒരു "വൃത്തികെട്ട രഹസ്യം" ആണെന്ന് ഒരു കമ്പനി Wall Street Journal നോട് പറഞ്ഞു. ആ രീതി തങ്ങളുടെ നയങ്ങള്‍ക്കെതിരല്ല എന്ന് ഗൂഗിള്‍ പറഞ്ഞു. — സ്രോതസ്സ് bbc.com

പെന്റഗണിന്റെ ആളില്ലാ വിമാന കരാറിന്റെ പേരില്‍ ഒരു ഡസന്‍ ഗൂഗിള്‍ ജോലിക്കാര്‍ രാജിവെച്ചു

അമേരിക്കന്‍ സൈന്യവുമായി സഹകരിച്ച് കൃത്രിമ ബുദ്ധി നിര്‍മ്മിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് സാങ്കേതികവിദ്യാ ഭീമനമായ ഗൂഗിളിന്റെ ഡസന്‍ കണക്കിന് ജോലിക്കാര്‍ തങ്ങളുടെ ജോലി രാജി വെച്ചു. പെന്റഗണുമായുള്ള കരാര്‍ പ്രകാരം ഗൂഗിള്‍ പുതിയ തരം ആളില്ലാ വിമാന(drone) സാങ്കേതികവിദ്യ നിര്‍മ്മിക്കാന്‍ പോകുകയാണ്. Project Maven എന്ന ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹര്‍ജിയില്‍ 4,000 ഓളം ഗൂഗിള്‍ ജോലിക്കാര്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്. സൈന്യത്തിന്റെ ആയുധധാരിയായ ആളില്ലാ വിമാനത്തിന്റെ ലക്ഷ്യംവെക്കല്‍ സംവിധാനമാണ് ഈ പദ്ധതി. — സ്രോതസ്സ് … Continue reading പെന്റഗണിന്റെ ആളില്ലാ വിമാന കരാറിന്റെ പേരില്‍ ഒരു ഡസന്‍ ഗൂഗിള്‍ ജോലിക്കാര്‍ രാജിവെച്ചു

വെബ് എന്നാൽ ഗൂഗിൾ അല്ല

Accelerated Mobile Pages (“AMP”), ഗൂഗിളിന്റെ ഒരു പ്രൊജക്റ്റാണ്. വെബ് ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനായുള്ളതാണ്. സത്യത്തിൽ ഉപയോക്താക്കളെ ഗൂഗിളിന്റെ ഡൊമൈനിൽ മാത്രം ഒതുക്കി നിത്താനുള്ള പരിപാടിയാണ് AMP. അങ്ങനെ മറ്റ് വെബ് സൈറ്റുകളിലേക്കുള്ള ഗതാഗതം ഇല്ലാതാക്കി ഗുഗിളിന് മാത്രം ഗുണകരമാക്കുന്നു. ശതകോടിക്കണക്കിന് ഉപയോക്താക്കളിലേക്ക് ഇത് എത്തുന്നതോടെ വെബ്ബിൽ ഗൂഗിളിന്റെ ആധിപത്യം വർദ്ധിക്കും. ഗൂഗിളിന്റെ തെരയൽ ആധിപത്യം കാരണം ഉള്ളടക്കത്തെ ഗൂഗിൾ കുടക്കീഴിൽ വരുത്താനായി പ്രസാധകർ നിർബന്ധിതരാകാൻ പാടില്ല. വെബ് എന്നാൽ ഗൂഗിളല്ല, അത് വെറും ഗൂഗിളാകാൻ പാടില്ല. … Continue reading വെബ് എന്നാൽ ഗൂഗിൾ അല്ല

കലഹത്തെക്കുറിച്ചുള്ള പാലസ്തീന്‍ വീഡിയോകള്‍ സെന്‍സര്‍ ചെയ്യാന്‍ ഇസ്രായേലും ഗൂഗിളും ഒത്തുചേര്‍ന്നു

ഗൂഗിള്‍, യൂട്യൂബ് പ്രതിനിധികളുമായി ഇസ്രായേല്‍ വിദേശകാര്യ സഹമന്ത്രി Tzipi Hotovely യോഗം ചേര്‍ന്നു. കൈയ്യേറിയ പാലസ്തീനില്‍ നിന്നുള്ള വീഡിയോകള്‍ സെന്‍സര്‍ചെയ്യുന്നതില്‍ പരസ്പരം സഹരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനായിരുന്നു യോഗം. അത്തരം വീഡിയോകളെ അവര്‍ “അക്രമത്തേയും തീവൃവാദത്തേയും പ്രേരിപ്പിക്കുന്നത്” എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേലിലെ പത്രമായ Maariv പറയുന്നതനുസരിച്ച് Hotovely ഗൂഗിള്‍, യൂട്യൂബ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്, “തീവ്രവികാരമുണര്‍ത്തുന്ന” എന്ന് ഇസ്രായേലിന് തോന്നുന്ന ഉള്ളടക്കങ്ങളുള്ള ഏത് പ്രസിദ്ധീകരണങ്ങളേയും “നിരീക്ഷിക്കുകയും തടയുകയും” ചെയ്യാന്‍ ഒന്നിച്ചുള്ള ഒരു സംവിധാനം സ്ഥാപിക്കാനായി പ്രവര്‍ത്തിക്കും. — സ്രോതസ്സ് imemc.org … Continue reading കലഹത്തെക്കുറിച്ചുള്ള പാലസ്തീന്‍ വീഡിയോകള്‍ സെന്‍സര്‍ ചെയ്യാന്‍ ഇസ്രായേലും ഗൂഗിളും ഒത്തുചേര്‍ന്നു

ഗൂഗിളിനെ വിമര്‍ശിക്കുന്നവരെ ഗൂഗിള്‍ ധനസഹായം കൊടുക്കുന്ന സംഘം പിരിച്ചുവിട്ടു

New America Foundation നില്‍ നിന്ന് കുത്തകവല്‍ക്കരണത്തെ വിമര്‍ശിക്കുന്ന Barry Lynn നെ പിരിച്ചുവിട്ടു. അദ്ദേഹത്തേയും അദ്ദേഹത്തന്റെ Open Markets പരിപാടിയേയും ഇല്ലാതാക്കിയത് ഗൂഗിളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം മേലധികാരികള്‍ക്കയച്ച കത്തില്‍ പറയുന്നു. സംഘത്തിന്റെ തലവയായ Anne-Marie Slaughter ഇത് നിഷേധിക്കുന്നു. ഗൂഗിള്‍ ഒരിക്കലും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല എന്നാണ് അവരുടെ പക്ഷം. — സ്രോതസ്സ് theintercept.com 2017-09-09

ഗൂഗിള്‍ സ്ത്രീകളെ താഴ്ന്ന ശമ്പളമുള്ള ജോലികളിലേക്ക് മാറ്റിനിര്‍ത്തുന്നു

ഒരേ ജോലി ചെയ്യുന്ന പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് വ്യവസ്ഥാപിതമായി കുറവ് ശമ്പളമാണ് ഗൂഗിള്‍ കൊടുക്കുന്നത് എന്ന് ഒരു പരാതിയില്‍ പറയുന്നു. സ്ഥാനക്കയറ്റവും ഉദ്യോഗസാദ്ധ്യതകളും തടഞ്ഞ് യോഗ്യതയുള്ള സ്ത്രീകളെ താഴ്ന്ന ശമ്പളമുള്ള ജോലികളിലേക്ക് മാറ്റിനിര്‍ത്തുന്നു. കഴിഞ്ഞ നാല് വര്‍ഷം കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ഓഫീസില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ കേസ് കൊടുത്തിരിക്കുന്നത്. കമ്പനിയുടെ ലിംഗ വിവേചവും ശമ്പള അസമാനതകളേയും കുറിച്ചുള്ള യഥാക്രമമായ വിവരങ്ങളാണ് ഈ കേസ് നല്‍കുന്നത്. — സ്രോതസ്സ് theguardian.com 2017-09-16

ഗൂഗിള്‍ വിദേശത്ത് സൂക്ഷിക്കുന്ന സെര്‍വ്വറുകളില്‍ നിന്നുള്ള ഡാറ്റ അമേരിക്കന്‍ സര്‍ക്കാരിന് നല്‍കണമെന്ന് ജഡിജി വിധിച്ചു

വിദേശത്ത് സൂക്ഷിക്കുന്ന സെര്‍വ്വറുകളില്‍ ആണെങ്കില്‍ കൂടി അതിലെ വിവരങ്ങള്‍ അമേരിക്കന്‍ നിയമപാലക ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് പെന്‍സില്‍വേനിയ മജിസ്ട്രേറ്റ് ജഡ്ജി വിധച്ചു. ഗൂഗിളിന്റെ ഡാറ്റാ ഒഴുക്കിലെ ലളിതമായ ഒരു ഭാഗമാണ് വിദേശത്ത് സൂക്ഷിക്കുന്നത്. അത് വിവരവിനിമയത്തെ ലോകം മൊത്തം കൂടുതല്‍ ദക്ഷതയോടെ നടത്താനാണ് അവര്‍ അങ്ങനെ ചെയ്തിരിക്കുന്നത്. — സ്രോതസ്സ് techdirt.com 2017-08-25 എന്തായാലും സാങ്കേതികവിദ്യാകമ്പനികളെ അന്ധമായി വിശ്വസിക്കുന്നവര്‍ സ്ഥിതിള്‍ മനസിലാക്കുക.