സോമാലിയയിലെ ക്ഷാമത്തില്‍ 260,000 പേര്‍ മരിച്ചു

2011 ല്‍ സോമാലിയയിലെ ക്ഷാമത്തില്‍ ഏകദേശം 260,000 പേര്‍ മരിച്ചു എന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. അവരുടെ ജനസംഖ്യയുടെ 5% ആണത്. മരിച്ചവരില്‍ പകുതി പേരും കുട്ടികളാണ്. ലോകരാജ്യങ്ങളുടെ അവഗണന പ്രശ്നത്തെ രൂക്ഷമാക്കി എന്ന് ഏക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നറീപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രതയുണ്ടാകുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു. ധാരാളം ആളുകള്‍ മരിച്ച സ്ഥലത്ത് സഹായ പ്രവര്‍ത്തകരെ ഭീകരവാദി സംഘമായ al-Shabab തടഞ്ഞതും പ്രശ്നത്തെ വഷളാക്കി. 2013

വാര്‍ത്തകള്‍

Chevron ന്റെ എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറി കാലിഫോര്‍ണിയയിലെ Richmond ല്‍ പ്രവര്‍ത്തിക്കുന്ന Chevron എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറിയും വലിയ തീപിടുത്തമുണ്ടായതും പ്രദേശിക ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഭീതിപരത്തുന്നു. തീയും പുകയും വളരെ അകലെ നിന്ന് പോലും കാണാന്‍ കഴിയും. വിഷം നിറഞ്ഞ പുക ശ്വസിക്കുന്നത് തടയാന്‍ Richmond, North Richmond, San Pablo തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളോട് വാതിലും ജനലും അടച്ച് വീട്ടിലിരിക്കാന്‍ അധികാരികള്‍ ഉത്തരവ് നല്‍കി. 200 പേരെ ആശുപത്രിയിലായി. തീ പൂര്‍ണ്ണമായും ഇല്ലാതായില്ലെങ്കിലും നിയന്ത്രണത്തിലാണ് എന്ന് Chevron … Continue reading വാര്‍ത്തകള്‍

കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം

1870 ല്‍ ഇന്‍ഡ്യയില്‍ സംഭവിച്ച ക്ഷാമത്തെക്കുറിച്ച് Mike Davis ന്റെ “Late Victorian Holocausts” എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. El Nino കാരണമുണ്ടായ വരള്‍ച്ച പട്ടിണിക്ക് തുടക്കം കുറിച്ചു. ഡക്കാണിലെ വിളകളെല്ലാം നശിച്ചു. എന്നാല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന Lord Lytton 3.25 ലക്ഷം ടണ്‍ ഗോതമ്പ് ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിച്ചു. ഈ “the most colossal and expensive meal in world history” യുടെ യഥാര്‍ത്ഥ വില 1.2 കോടി … Continue reading കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം