2 ഡച്ച് നഗരങ്ങള്‍ മൊത്തം ബസ്സുകളും വൈദ്യുത ബസ്സുകളാക്കി മാറ്റി

2016 ഡിസംബര്‍ 11 ന് ശേഷം Eindhoven, Helmond എന്നീ ഡച്ച് നഗരങ്ങളില്‍ ഒരൊറ്റ പൊതു ബസ്സുകളും ഡീസല്‍ ഉപയോഗിച്ച് ഓടുന്നില്ല. സത്യത്തില്‍ മൊത്തം 43 ബസ്സുകളും പൂര്‍ണ്ണമായും വൈദ്യുതി ഉപയോഗിച്ചാവും പ്രവര്‍ത്തിക്കുക. ഉദ്‌വമനമില്ലാത്ത പൊതു ഗതാതത്തിനായി ആണ് Transdev തങ്ങളുടെ വണ്ടികള്‍ ഡിസംബര്‍ 11 ന് ശേഷം ഓടിക്കുന്നത്. ഈ ബസുകളെ അരമണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാനാവും. ഡീസല്‍ ഗാരേജായിരുന്ന Eindhoven ബസ് സ്റ്റാന്റിനെ അവര്‍ 43 ചാര്‍ജ്ജിങ് പോയന്റുള്ള ഒരു ചാര്‍ജ്ജിങ് ഗ്യാരേജായി മാറ്റിയിരിക്കുകയാണ്.

— സ്രോതസ്സ് treehugger.com

എല്ലാ ഡച്ച് തീവണ്ടികളും 100% പവനോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നു

വൈദ്യുത തീവണ്ടികള്‍ താരതമ്യേനെ സുസ്ഥിരമായ ഗതാഗതമാര്‍ഗ്ഗമാണ്. കാറിനെക്കാള്‍ വളരെ കുറവ് ഉദ്‌വമനമേ അതിനുള്ളു. എന്നാല്‍ ജനുവരി 1, 2017 ന് നെതര്‍ലാന്‍ഡ്സിലെ എല്ലാ വൈദ്യുത തീവണ്ടികളും ഹരിതമായി. അവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ശുദ്ധമായ, പുനരുത്പാദിതമായ, പവനോര്‍ജ്ജം കൊണ്ടാണ്.

2015 ല്‍ ഡച്ച് റയില്‍വേ കമ്പനി NS, ഊര്‍ജ്ജ കമ്പനിയായ Eneco മായി ചേര്‍ന്ന് തീവണ്ടി ഉദ്‌വമനം വന്‍തോതില്‍ കുറച്ചിരിക്കുകയാണ്. 2018ഓടെ 100% പുനരുത്പാദിതോര്‍ജ്ജം എന്ന ലക്ഷ്യമായിരുന്നു അവര്‍ക്ക്. 2016 ല്‍ 75% ലക്ഷ്യം നേടിയ അവര്‍ ഒരു വര്‍ഷം മുമ്പ് തന്നെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നേടുകയാണുണ്ടായത്.

പ്രതിദിനം 600,000 പേരെ NS കടത്തുന്നുണ്ട്. ഒരു വര്‍ഷം അതിന് 120 കോടി യൂണിറ്റ് വൈദ്യുതി വേണം.

— സ്രോതസ്സ് cleantechnica.com

2016 ല്‍ ചൈനയിലെ വൈദ്യുതി ബസ് വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു

ഏറ്റവും അധികം വൈദ്യുതി ബസ് വിറ്റത് Yutong ആണ്. അവര്‍ 21,428 ബസ് വിറ്റു. രണ്ടാം സ്ഥാനം BYD നാണ്. അവര്‍ 14,903 എണ്ണം വിറ്റു. 7,921 എണ്ണം വിറ്റ് മൂന്നാം സ്ഥാനത്ത് Nanjing എത്തി. Zuhai (~6,000) ഉം Hunan (3,410) ഉം നാലും അഞ്ചും സ്ഥാനം വഹിക്കുന്നു.

— സ്രോതസ്സ്
— source cleantechnica.com

കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു.

ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു.

യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക ഫ്രാക്കിങ്ങിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്.

കൊലചെയ്യപ്പെട്ട ദിവസം അദ്ദേഹം തന്റെ അവസാനത്തെ വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതില്‍ അദ്ദേഹം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ വിമര്‍ശിച്ചിരുന്നു.

— സ്രോതസ്സ് telesurtv.net, notgoingtomakeit.com

ഗ്രിഡ്ഡിനെ മറികടന്ന് തീവണ്ടിക്ക് വൈദ്യുതിനല്‍കാന്‍ സോളാര്‍ പാനല്‍ ഗവേഷകര്‍ പഠനം നടത്തുന്നു

ട്രാക്കിന്റെ വശത്തുള്ള പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തീവണ്ടി ഓടിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് Imperial College London ഉം കാലാവസ്ഥാമാറ്റ സന്നദ്ധ സംഘടനയായ 10:10 ഉം ഗവേഷണം നടത്തുന്നു. സോളാര്‍ പാനലുകളെ നേരിട്ട് തീവണ്ടിക്ക് വൈദ്യുതി നല്‍കുന്ന ലൈനിലേക്ക് നേരിട്ട് കൊടുക്കുന്ന സംവിധാനമാണ് ഈ renewable traction power project. ഇതുവഴി വൈദ്യുതി ഗ്രിഡ്ഡിനെ മറികടന്ന് വൈദ്യുതി നല്‍കാനുള്ള നീക്കമാണിത്. തീവണ്ടിയില്‍ നിന്നുള്ള ഊര്‍ജ്ജ ആവശ്യത്തെ കൂടുതല്‍ ദക്ഷതയോടെ കൈകാര്യം ചെയ്യാന്‍ ഇതിനാലാവും.

— സ്രോതസ്സ് theguardian.com

അമേരിക്കയിലാദ്യത്തെ 350 kW പൊതു ചാര്‍ജ്ജിങ് സ്റ്റേഷന്‍ EVgo തുടങ്ങി

അമേരിക്കയിലെ ഏറ്റവും വലിയ പൊതു വൈദ്യുതി വാഹന വേഗ ചാര്‍ജ്ജിങ് സ്റ്റേഷന്‍ ശൃംഘലയായ EVgo ആദ്യത്തെ 350 kW ന്റെ പൊതു ചാര്‍ജ്ജിങ് സ്റ്റേഷന്‍ Californiaയിലെ Bakerല്‍ തുടങ്ങി. ഇപ്പോഴുള്ള ഏത് വേഗ ചാര്‍ജ്ജിങ് സ്റ്റേഷനേക്കാള്‍ 7 മടങ്ങ് വേഗം ഇത് ചാര്‍ജ്ജ് ചെയ്യും. പ്രോജക്റ്റ് 2017 ജൂണോടെ പൂര്‍ത്തിയാകും. ചാര്‍ജ്ജറെ സഹായിക്കാനായി സോളാര്‍ പാനലുകളുടെ ഒരു കൂട്ടവും കൂടിയുണ്ട്. CCS, CHAdeMO സംവിധാനങ്ങളുമായി ഒത്ത് പോകുന്നതാണ് ഈ അതിശക്ത ചാര്‍ജ്ജറുകള്‍.

— സ്രോതസ്സ് greencarcongress.com

UPS ന്റെ ആദ്യത്തെ പാഴ്സല്‍ വൈദ്യുതി ബൈക്ക് പോര്‍ട്ട്‌ലാന്റില്‍

അമേരിക്കയില്‍ ആദ്യത്തെ പാഴ്സല്‍ വൈദ്യുതി ബൈക്ക് സേവനം തുടങ്ങിയെന്ന് UPS പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ പോര്‍ട്ട്‌ലാന്റിലാണ് പാഴ്സല്‍ വിതരണത്തിന് വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന tricycle ഉപയോഗത്തില്‍ വന്നത്. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ UPS പദ്ധതിയിടുന്നുണ്ട്. നഗരത്തിലെ ജനസംഖ്യയും e-commerce ഉം വര്‍ദ്ധിക്കുന്നതിനാല്‍ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാനായുള്ള നടപടിയാണിത്.

— സ്രോതസ്സ് pressroom.ups.com

ഉബറിനറിയാം നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്ന്

മുമ്പ് വാഗ്ദാനം ചെയ്തപോലെ ഊബര്‍ ഇപ്പോള്‍ നിങ്ങളെ യാത്ര കഴിഞ്ഞാലും പിന്‍തുടരുന്നുണ്ട്. ആപ്പ് ക്ലോസ് ചെയ്താലും രഹസ്യാന്വേഷണം നടത്തുന്നു എന്ന് കമ്പനി പറയുന്നു.

യാത്ര കഴിഞ്ഞ് 5 മിനിട്ട് വരെ യാത്രക്കാരെ രഹസ്യാന്വേഷണം നടത്തുന്നു എന്നാണ് കമ്പനിയുടെ പ്രസ്ഥാവന. ഫോണ്‍ വിളിക്കാതെ തന്നെ ഡ്രൈവര്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ സഹായിക്കാനാണ് ഈ പദ്ധതി. അതുപോലെ കൊണ്ടുവിട്ട ആളുകളെ തിരിച്ച് വിളിക്കുന്നത് ഫലപ്രദമാണോ റോഡിന്റെ ശരിയായ വശത്ത് ആണോ എന്നൊക്കെ മനസിലാക്കാനും കമ്പനിയെ ഇത് സഹായിക്കും.

ആപ്പിന്റെ പിന്‍ വശത്തു നിന്ന് രഹസ്യാന്വേഷണം നടത്തുന്നത് കഴിഞ്ഞ വര്‍ഷം Federal Trade Commission ല്‍ പരാതിക്ക് കാരണമായിരുന്നു. “ഗതാഗത സേവനത്തില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരിക്കുന്നതിലും കൂടുതല്‍ ഉപഭോക്തൃ വിവരങ്ങള്‍ ആയിരുന്നു ശേഖരിച്ചിരുന്നത്. ആപ്പ് ഉപയോഗിച്ചില്ലെങ്കിലും വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ്,” എന്ന് Electronic Privacy Information Center പറഞ്ഞു. ആ പരാതി എങ്ങും എത്തിയില്ല.

— സ്രോതസ്സ് arstechnica.com

‘മനുഷ്യ റണ്‍വേ’യുമായി വിമാനത്താവള വികസനത്തിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം

“Plane Stupid” എന്ന സംഘടന Westminster ല്‍ mock runway നിര്‍മ്മിച്ചു. പ്രതിഷേധക്കാര്‍ വിമാനത്താവള ജീവക്കാരുടെ വേഷം കെട്ടി നൃത്തം ചെയ്യുകയും Heathrow വിമാനത്താവളത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. Heathrow ഇപ്പോള്‍ തന്നെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്. മൂന്നാമതൊരു റണ്‍വേ നിര്‍മ്മിക്കാനുള്ള അംഗീകാരം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.

— സ്രോതസ്സ് telesurtv.net