കിങ് കൌണ്ടി മെട്രോ വൈദ്യുത ബസ്സുകള്‍ ഉപയോഗിക്കുന്നു

വാഷിങ്ടണിലെ Bellevue ല്‍ King County Metro Transit അടുത്തകാലത്ത് ആദ്യത്തെ Proterra വൈദ്യുത ബസ്സു് സര്‍വ്വീസ് തുടങ്ങി. ബാറ്ററി കൊണ്ടോടുന്ന ഈ ബസ്സുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷണ സര്‍വ്വീസ് നടത്തിവരികയായിരുന്നു. 38 സീറ്റുകളാണ് ബസ്സിനുള്ളത്. കോമ്പസിറ്റ് ബോഡിയുപയോഗിക്കുന്നു. 37 കിലോമീറ്ററാണ് മൈലേഡ്. അതിവേഗ ചാര്‍ജ്ജിങ് വഴി 10 മിനിട്ടുകൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാം. ഇടക്കുള്ള ബസ് സ്റ്റോപ്പുകള്‍ ചാര്‍ജ്ജിങ് സംവിധാനമുണ്ട്. — സ്രോതസ്സ് greencarcongress.com, proterra.com

Advertisements

24 kW ന്റെ അതിവേഗ ചാര്‍ജ്ജിങ് സ്റ്റേഷന്‍ ChargePoint തുടങ്ങി

പലചരക്ക് കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളില്‍ സ്ഥാപിക്കാവുന്ന 24 kW ന്റെ Express 100 എന്ന അതിവേഗ ചാര്‍ജ്ജിങ് സ്റ്റേഷന്‍ ChargePoint വിപണിയിലിറക്കി. Express 100 ന് 100 RPH (miles of range per hour) ചാര്‍ജ്ജിങ് തോതാണുള്ളത്. അതിവേഗ ചാര്‍ജ്ജറുകള്‍ വണ്ടിക്കാര്‍ക്ക് 20-30 മിനിട്ട് നേരം ചാര്‍ച്ച് ചെയ്ത് അടുത്ത സ്റ്റേഷനിലെത്താന്‍ സഹായിക്കും. ഇപ്പോള്‍ തന്നെ ChargePoint ന്റെ നെറ്റ്‌വര്‍ക്കില്‍ 144 സ്ഥലങ്ങളുണ്ട്. — സ്രോതസ്സ് greencarcongress.com

ചൈനയുടെ ആദ്യത്തെ 18-മീറ്റര്‍ ബാറ്ററി ബസ്

ബീജിങ്ങില്‍ ചൈനയുടെ ആദ്യത്തെ 18-മീറ്റര്‍ ബാറ്ററി ബസ് ഓടിത്തുടങ്ങി. Foton AUV 18-meter Harmony City BJ6180 ന് ശക്തി കൊടുക്കുന്നത് TM4 SUMO HD electric powertrain ആണ്. SUMO HD യെ ഇടക്കുള്ള ഗിയര്‍ ബോക്സ് ഇല്ലാതെ പിറകിലുള്ള ഡിഫറെന്‍ഷ്യലിലേക്ക് നേരിട്ട് ബന്ധിപ്പിക്കാം. ഗിയറില്ലാത്ത ഇതിന് കൂടുതല്‍ ശക്തി വേണ്ട ഉപയോഗത്തിന് വളരെ അനുയോജ്യമാണ്. TM4 ന്റെ പുറത്തെ റോട്ടര്‍ മോട്ടോര്‍ സാങ്കേതികവിദ്യയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതില്‍ സ്റ്റേറ്ററിന് പുറത്തുള്ള റോട്ടറാണ് തിരിയുന്നത്. അകത്തുള്ള … Continue reading ചൈനയുടെ ആദ്യത്തെ 18-മീറ്റര്‍ ബാറ്ററി ബസ്

ബാറ്ററി മാറ്റിവെക്കുന്ന മിടുക്കന്‍ വൈദ്യുത സ്കൂട്ടര്‍

ബാറ്ററി മാറ്റിവെക്കാന്‍ പറ്റുന്ന തരം വൈദ്യുത സ്കൂട്ടറിന്റെ അവസാ മിനുക്കുപണി നടത്തുകയാണ് Gogoro. ഈ വേനല്‍ കാലത്ത് അവ Taipei നിരത്തുകളിലോടിത്തുടങ്ങും. Gogoro Energy Network എന്ന് വിളിക്കുന്ന ബാറ്ററി മാറ്റിവെക്കല്‍ സ്റ്റേഷനുകളുടെ ഒരു ശൃംഖല Gogoro അവിടെ നിര്‍മ്മിക്കുന്നു. ബാറ്ററി മാറ്റിവെക്കാന്‍ വെറും 6 സെക്കന്റെ എടുക്കൂ. അതുവഴി വണ്ടിക്ക് ഫുള്‍ച്ചാര്‍ജ്ജിലെത്തുകയും ചെയ്യുന്നു. Taipei നഗരം വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കുന്നുണ്ട്. ഒപ്പം EV പാര്‍ക്കിങ് സ്ഥലങ്ങളുമുണ്ടാക്കുന്നു. — സ്രോതസ്സ് inhabitat.com, gogoro.com

വൈദ്യുത കാര്‍ ഉപയോഗിക്കുന്നവര്‍ പുകവലി ഉപേക്ഷിക്കും

വായൂ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതും ഹരിത ഗ്രഹവാതകങ്ങളുടെ ഉദ്‌വമനം കുറക്കുകയും മാത്രമല്ല ചിലപ്പോള്‍ പുകവലിക്കാരെ ആ ശീലം ഉപേക്ഷിക്കാനും സഹായിക്കും. നിസാന്റെ ലീഫ്(Nissan LEAF) കാറിന്റെ salesman കണ്ടെത്തിയതാണ് ഈ ഗുണം. വൈദ്യുത കാര്‍ ഉപയോഗിച്ച് തുടങ്ങിയതിനാല്‍ പെട്ടെന്ന് കിട്ടിയ പരിസ്ഥിതി അവബോധം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. പുകവലിക്കാര്‍ സാധാരണ സിഗററ്റ് വാങ്ങുന്നത് കാറിന് എണ്ണയടിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ കയറുമ്പോഴാണ്. വൈദ്യുതകാറിന് എണ്ണയടിക്കാണ്ടത്തിനാല്‍ പതിയെ അവര്‍ പുകവലി ഉപേക്ഷിക്കുന്നു എന്നാണ് salesman കണ്ടെത്തിയത്.

വാര്‍ത്തകള്‍

+ സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിയായ ക്ഷാമാ സാവന്ത് സിയാറ്റില്‍ City Council സീറ്റ് വിജയിച്ചു + ചിലി കാര്‍ബണ്‍ നികുതി കൊണ്ടുവന്ന ആദ്യത്തെ തെക്കെ അമേരിക്കയിലെ രാജ്യമായി + എബോളക്ക് മരുന്ന് കണ്ടെത്താനാകാഞ്ഞത് ബഡ്ജറ്റ് ഇല്ലാത്തതിനാല്‍ + വൈദ്യുത വാഹനത്തിന് സ്പീക്കര്‍

വാര്‍ത്തകള്‍

+ ഡന്‍വറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു + കല്‍ക്കരിഖനിയിലെ തീപിടുത്തത്താല്‍ ആസ്ട്രേലിയന്‍ നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം + Alfalfa വിളയില്‍ GMO മാലിന്യമുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി + ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു + പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers

വാര്‍ത്തകള്‍

+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി

വൈദ്യുത വാഹനങ്ങള്‍ക്ക് Visteon താപ പമ്പ്

വൈദ്യുത വാഹനങ്ങളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും cabin അവസ്ഥ മെച്ചപ്പെടുത്താന്‍ Visteon Corporation ഒരു താപ പമ്പ് (heat pump) വികസിപ്പിച്ചെടുത്തു. ലിഥിയം-അയോണ്‍ ബാറ്ററിയില്‍ നിന്ന് കുറവ് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്നതിനാല്‍ വണ്ടിയുടെ മൈലേജ് (ഒറ്റച്ചാര്‍ജ്ജിങ്ങില്‍ ഓടുന്ന ദൂരം) കൂട്ടാന്‍ ഇത് ഉപകരിക്കും. വൈദ്യുത കമ്പ്രസര്‍ ഉപയോഗിക്കുന്ന ഈ പമ്പിന് refrigerant cycle ഒരു ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് cabin തണുപ്പിക്കുകയും refrigerant cycle തിരികെയുള്ള ദിശയില്‍ പ്രവര്‍ത്തിപ്പിച്ച് cabin ചൂടാക്കുകയും ചെയ്യാന്‍ കഴിയും. വൈദ്യുതി ഉപയോഗിച്ച് ചൂടാക്കുന്നതിനെ അപേക്ഷിച്ച് … Continue reading വൈദ്യുത വാഹനങ്ങള്‍ക്ക് Visteon താപ പമ്പ്