ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം

ഏഴു വര്‍ഷത്തെ നിര്‍മ്മാണത്തിന് ശേഷം Seoul ന് അടുത്തുള്ള Lake Shihwa ലെ വൈദ്യുത നിലയം ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി. 10 ജനറേറ്ററുകളില്‍ ആറെണ്ണം ആഗസ്റ്റ് 3 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പരീക്ഷണ വൈദ്യുതോല്‍പ്പാദനത്തിന് ശേഷം ബാക്കിയുള്ളവയും പ്രവര്‍ത്തിച്ച് തുടങ്ങും. ഡിസംബറില്‍ പണി പൂര്‍ത്തിയാകുമ്പോള്‍ Shihwa നിലയം അങ്ങനെ ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം എന്ന സ്ഥാനം നേടും. 254 മെഗാവാട്ടാണ് നിലയത്തിന്റെ ശേഷി. ഇപ്പോള്‍ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം ഫ്രാന്‍സിലാണ്. … Continue reading ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം

Advertisements

WaveRoller ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം

WaveRoller എന്നൊരു തിരമാലാഊര്‍ജ്ജ സാങ്കേതികവിദ്യ ഫിന്‍ലാന്റിലെ AW-Energy നേതൃത്വം നല്‍കുന്ന ഒരു consortium വികസിപ്പിച്ചെടുത്തു. പോര്‍ട്ടുഗല്‍ തീരത്ത് അതിന്റെ ഒരു പ്രവര്‍ത്തിക്കുന്ന മോഡല്‍ നിര്‍മ്മിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ US$44 ലക്ഷം ഡോളര്‍ വിഹിതം നല്‍കുകയുണ്ടായി. 300-KW ന്റെ WaveRoller യൂണിറ്റ് Peniche തീരത്ത് സ്ഥാപിച്ച് ഒരു വര്‍ഷം പരീക്ഷിക്കാനാണ് പരിപാടി. കടലിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ആന്ദോളനം ചെയ്യുന്ന പലകയാണ് WaveRoller. ഫൈബര്‍ഗ്ലാസ്/ഉരുക്ക് പലക തിരക്കനുസരിച്ച് മുമ്പോട്ടും പിറകോട്ടും ചലിക്കുന്നു. ഈ മുമ്പോട്ടും പിറകോട്ടുമുള്ള ചലനമുണ്ടാക്കുന്ന ജലമര്‍ദ്ദം (hydraulic) … Continue reading WaveRoller ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം

ഊര്‍ജ്ജത്തിന് Oyster®

Oyster® ഒരു hydro-electric Wave Energy Converter ആണ്. സമുദ്രത്തിലെ തിരമാലകളില്‍ നിന്നുള്ള പുനരുത്പാദിതോര്‍ജ്ജത്തെ ഉപയോഗിക്കാവുന്ന വൈദ്യുതിയായി മാറ്റാനുള്ള ഉപകരണമാണിത്. കടല്‍ത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള Oyster® ല്‍ ഒരു Oscillator ഉം പിസ്റ്റണുമുണ്ട്. ഓരോ തിരയും Oscillator നെ ചലിപ്പിച്ച് ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ പൈപ്പിലൂടെ തീരത്തേക്ക് അയക്കുന്നു. തീരത്തുള്ള സാധാരണ ജല വൈദ്യുത നിലയം ഉയര്‍ന്ന മര്‍ദ്ദമുള്ള ജലത്തെ വൈദ്യുതിയായി മാറ്റുന്നു. പല മെഗാവാട്ട് നിരകളായി ആണ് Oyster® രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 300-600kW peak ശക്തി വീതമുള്ള … Continue reading ഊര്‍ജ്ജത്തിന് Oyster®

അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങള്‍

Severn estuary യില്‍ UK Department of Energy and Climate Change പണിയാന്‍ പോകുന്ന അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. പുതിയ പദ്ധതികള്‍ പണിയാന്‍ $702,000 ഡോളര്‍ വകയിരുത്തിയതായി വകുപ്പിന്റെ സെക്രട്ടറി Ed Miliband പറഞ്ഞു. Severn estuary യിലെ വേലിയേറ്റം ലോകത്തെ വേലിയേറ്റങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതാണ്. കാര്‍ബണ്‍ കുറഞ്ഞ, സുസ്ഥിരമായ സ്രോതസ്സുകളില്‍ നിന്ന് ബ്രിട്ടണിന് വേണ്ട വൈദ്യുതിയുടെ 5% ശേഖരിക്കണമെന്നാണ് അവര്‍ പദ്ധതിയിടുന്നത്. ഇവയാണ് പണിയാന്‍ പോകുന്ന പദ്ധതികള്‍: 1. Cardiff … Continue reading അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങള്‍

ആസ്ട്രേലിയക്ക് വലിയ തിരമാലാ ഊര്‍ജ്ജ സാദ്ധ്യത

ആസ്ട്രേലിയയുടെ base-load ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്ന് സാമ്പത്തിക ലാഭത്തോടെകടലിലെ തിരമാലയില്‍ നിന്ന് ഉത്പാദിപ്പികാനാവുമെന്ന് ശുദ്ധമായ ഊര്‍ജ്ജോത്പാദകരായ Carnegie Corporation പറയുന്നു. RPS MetOcean പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് ആസ്ട്രേലിയക്ക് 171,000 മെഗാവാട്ട് തിരമാലാ ഊര്‍ജ്ജ ശേഷിയുണ്ട്. അവരുടെ ഇപ്പോഴത്തെ മൊത്തം ഊര്‍ജ്ജത്തിന്റെ നാലിരട്ടിയാണിത്. Carnegie പറയുന്നു. കടല്‍തട്ടില്‍ മുങ്ങിയിരിക്കുന്ന യൂണീറ്റുകള്‍ തിരമാലകളുടെ ചലനം സ്വീകരിച്ച് പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ച് കടല്‍ വെള്ളത്തെ ഉയര്‍ന്ന മര്‍ദ്ദത്തിലാക്കുന്നു. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള ഈ ജലം ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അത് base-load വൈദ്യുതി പ്രദാനം ചെയ്യുന്നു. … Continue reading ആസ്ട്രേലിയക്ക് വലിയ തിരമാലാ ഊര്‍ജ്ജ സാദ്ധ്യത

പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം

പോര്‍ട്ടുഗലിന്റെ വടക്കേ തീരത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ലോകത്തിലെ ആദ്യത്തെ തിരമാല വൈദ്യുത നിലയമായ Pelamis Wave Power പ്രവര്‍ത്തനം ആരംഭിച്ചു. 2.25 മെഗാവാട്ട് ശക്തിയുള്ള മൂന്ന് wave-energy converters ല്‍ ആദ്യത്തേതാണ് സ്കോട്‌ലാന്റിലെ Pelamis എഡിന്‍ബര്‍ഗില്‍ (Edinburgh) സ്ഥാപിച്ചത്. ഇത് 1,500 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. ഈ സംരംഭം വിജയിക്കുകയാണെങ്കില്‍ 25 converters കൂടി സ്ഥാപിക്കാനാണ് പദ്ധതി. അതുവഴി 15,000 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കാനാവും. Ocean Power Delivery എന്നായിരുന്നു മുമ്പ് Pelamis അറിയപ്പെട്ടിരുന്നത്. … Continue reading പോര്‍ട്ടുഗലിലെ Pelamis തിരമാല വൈദ്യുത നിലയം

തിരമാലയുടെ ശക്തിയില്‍ നിന്നുള്ള വൈദ്യുതി

സമുദ്രത്തിന്റെ പുനരുത്പാദിതോര്‍ജ്ജ ശേഷി സാവധാനം ഉപയോഗിക്കപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ലോകത്തെ ആദ്യത്തെ വാണിജ്യപരമായ തിരമാല വൈദ്യുതനിലയം ഗ്രിഡിലേക്ക് വൈദ്യുതി നല്‍കി തുടങ്ങി. ന്യൂയോര്‍ക്ക് സിറ്റിയിലെ Roosevelt Island Tidal Energy പ്രവര്‍ത്തന സജ്ജമായി. ഇപ്പോള്‍ പുതിയ ഒരു തിരമാല ഊര്‍ജ്ജ സാങ്കേതികവിദ്യ, PB 40 Power Buoy, Ocean Power Technologies സ്ഥാപിച്ചിരിക്കുകയാണ്. സ്പെയിനിന്റെ തീരത്ത് നിന്നും 1.39 മെഗാവാട്ട് തിരമാല ഊര്‍ജ്ജം ഇത് ഉത്പാദിപ്പിക്കും. വന്‍തോതിലുള്ള ഊര്‍ജ്ജോത്പാദനമല്ല ഇവിടെ നടക്കുന്നത്. എന്നാലും സാങ്കേതിക വിദ്യ രസകരമാണ്. … Continue reading തിരമാലയുടെ ശക്തിയില്‍ നിന്നുള്ള വൈദ്യുതി