ഫ്ലോറിഡയില്‍ കൊടുംകാറ്റിന്റെ പാതയിലെ ആണവനിലയങ്ങള്‍ അടച്ചിട്ടു

കൊടുംകാറ്റിന്റെ പാതയിലെ രണ്ട് ആണവനിലയങ്ങള്‍ കാറ്റ് വരുന്നതിന് മുമ്പ് തന്നെ അടച്ചിട്ടു എന്ന് Florida Power & Light പറഞ്ഞു. Irma കൊടുംകാറ്റിന്റെ പാതയിലാണ് സമുദ്ര നിരപ്പില്‍ നിന്ന് 20 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രണ്ട് റിയാക്റ്ററുള്ള Turkey Point നിലയം. കുറച്ചുകൂടി വടക്ക് മാറിയാണ് അറ്റലാന്റിക് തീരത്തെ ഇരട്ട റിയാക്റ്ററുള്ള St. Lucie നിലയം, നിലയത്തിന്റെ ഉരുകിയൊലിക്കല്‍ തടയുന്നതിനായി രണ്ട് നിലയങ്ങളിലേക്കും സ്ഥിരമായി വൈദ്യുതി നല്‍കുന്നുണ്ട്. റിയാക്റ്ററുകള്‍ക്കകത്തെ ആണവ ഇന്ധന ദണ്ഡുകളേയും അതുപോലെ സൈറ്റിലെ സംഭരണികളില്‍ … Continue reading ഫ്ലോറിഡയില്‍ കൊടുംകാറ്റിന്റെ പാതയിലെ ആണവനിലയങ്ങള്‍ അടച്ചിട്ടു

Advertisements

കൊടുങ്കാറ്റ് ടെക്സാസിലെ കാറ്റാടി പാടങ്ങളെ ഉച്ചനിലയില്‍ പ്രവര്‍ത്തിപ്പിച്ചു

ഹാര്‍വി കൊടുങ്കാറ്റ് ടെക്സാസില്‍ പേമാരിയും മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലെ കാറ്റും നല്‍കിയ സമയത്തും Pattern Energy Group Inc ന്റെ ടെക്സാസിലെ Gulf Wind farm പ്രവര്‍ത്തിക്കുകയായിരുന്നു. 283 മെഗാവാട്ടിന്റെ ഈ കാറ്റാടി നിലയം Armstrong ല്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 88 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ കാറ്റടിച്ചാല്‍ കാറ്റാടികള്‍ സ്വയം പ്രവര്‍ത്തനം നിര്‍ത്തും. Gulf Wind ന്റെ കാറ്റാടികള്‍ അനുഭവിച്ചത് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലെ കാറ്റായിരുന്നു. അതുകൊണ്ട് കൊടുങ്കാറ്റടിച്ച ആദ്യത്തെ 36 മണിക്കൂറില്‍ … Continue reading കൊടുങ്കാറ്റ് ടെക്സാസിലെ കാറ്റാടി പാടങ്ങളെ ഉച്ചനിലയില്‍ പ്രവര്‍ത്തിപ്പിച്ചു

ടെക്സാസിലെ ഹിമവാതം കാരണം 35,000 പശുക്കള്‍ ചത്തു

കഴിഞ്ഞ മാസം അപൂര്‍വ്വമായ ഹിമവാതം പടിഞ്ഞാറെ ടെക്സാസില്‍ അടിച്ചതിനെ തുടര്‍ന്ന് ഏകദേശം 35,000 പശുക്കള്‍ ചത്തതായി കാണപ്പെട്ടു. കൊടുംകാറ്റിനാല്‍ മഞ്ഞ് 14 അടി ഉയരത്തിലെത്തി. അതില്‍ ധാരാളം ജീവനുള്ള പശുക്കള്‍ അകപ്പെട്ടിട്ടുണ്ട്. മറ്റുള്ളവ തണുത്ത് ചാവുകയോ പട്ടിണികൊണ്ട് ചാവുകയോ ചെയ്തു. പടിഞ്ഞാറെ ടെക്സാസിലെ ഗോശാലകളുടെ 10% ത്തെ ഇത് ബാധിച്ചിട്ടുണ്ട്. [ഇനി അടുത്ത അമേരിക്കന്‍ പനിയെ നമുക്ക് പ്രതീക്ഷിക്കാം.]

ഓരോ സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ കാലാവസ്ഥാ കാരണത്താല്‍ ജനം അഭയാര്‍ത്ഥികളാവുന്നു

ചരിത്ര സംഭവമായി മാറിയ ചെന്നൈയിലെ പ്രളയത്തോടുകൂടി ലോകം മൊത്തമുള്ള പുതിയ സ്ഥിതിവിവരക്കണക്ക് ലഭ്യമായി. കാലാവസ്ഥാ കാരണത്താല്‍ ലോകം മൊത്തം സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ ജനം അഭയാര്‍ത്ഥികളാവുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വകുപ്പാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 2008 ന് ശേഷം കൊടുംകാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥയുമായി ബന്ധമുള്ള സംഭവങ്ങളാല്‍ പ്രതിവര്‍ഷം 2.25 കോടിയാളുകള്‍ അഭയാര്‍ത്ഥികളാവുന്നു. അതായത് കഴിഞ്ഞ 8 വര്‍ഷത്തില്‍ സെക്കന്റില്‍ ഒരാള്‍ വീതം.

ലോക ചരിത്രത്തിലെ 5ആം സ്ഥാനത്തായിരുന്നു ഇന്‍ഡ്യയിലെ താപ തരംഗം

ഇന്‍ഡ്യയിലുണ്ടായ താപ തരംഗത്തില്‍ 2,300 ല്‍ അധികം ആളുകള്‍ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും അപകടകരമായ താപ തരംഗത്തില്‍ 5ആം സ്ഥാനത്ത് എത്തുന്നതാണ് ഇത്. താപനില 45.4 ഡിഗ്രി വരെ എത്തി. ദരിദ്രരെയാണ് ഈ ദുരന്തം എറ്റവും മോശമായി ബാധിച്ചത്. വീടില്ലാത്തവര്‍ക്ക് "വീടിനകത്ത് മാത്രം ഇരിക്കുക" എന്ന ഔദ്യോഗിക വിജ്ഞാപനം അനുസരിക്കാനാവില്ലല്ലോ. ശുദ്ധ ജലം അവര്‍ക്ക് കിട്ടാനുമുള്ള സാദ്ധ്യതയും വിരളം. വികസിത രാജ്യങ്ങളേക്കേക്കാള്‍ ദരിദ്ര രാജ്യങ്ങളാവും കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുക. — സ്രോതസ്സ് thinkprogress.org

സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല

സാന്‍ഡി കൊടുംകാറ്റില്‍ 60 ലക്ഷത്തിലധികം ആളുകള്‍ക്കാ​ണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പെട്ടത്. എന്നാല്‍ കുറച്ച് വീടുകള്‍ക്ക് മുകളില്‍ കൊടുംകാറ്റിന് ശേഷവും സോളാര്‍ പാനലുകള്‍ കുഴപ്പമൊന്നുമില്ലാതെ കാണപ്പെട്ടു. ഭാഗ്യം, കുറ്റാകൂരിരിട്ടില്‍ ശുദ്ധ വൈദ്യുതി കിട്ടിയല്ലോ എന്ന് സമാധാനിക്കാന്‍ വരട്ടെ. ആ പാനലുകളൊന്നും പ്രവര്‍ക്കുന്നുണ്ടായിരുന്നില്ല. Solar Energy Industries Association ന്റെ അഭിപ്രായത്തില്‍ മിക്ക വീടുകളിലെ സോളാര്‍പാനലുകളും ഗ്രിഡ്ഡുമായി ബന്ധിക്കപ്പെട്ടവയായിരുന്നു. ഗ്രിഡ്ഡ് തകരാറിലായാല്‍ അവയും പ്രവര്‍ത്തിക്കില്ല. സൂര്യപ്രകാശമുള്ളപ്പോള്‍ അവ വൈദ്യുതി നല്‍കും, പക്ഷേ രാത്രി ആയാല്‍ ഒന്നും കിട്ടില്ല എന്ന് കാലിഫോര്‍ണിയിലെ … Continue reading സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല

വാര്‍ത്തകള്‍

ഇകോഫ്ലേഷന്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളിലൊന്ന് കടുത്ത വരള്‍ച്ച മുതല്‍ കൊടും വെള്ളപ്പൊക്കം വരെയുള്ള തീവൃകാലാവസ്ഥയാണ്. ജൂലൈ മുതല്‍ തായ്‌ലാന്റ് വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു ശതകോടികളുടെ നഷ്ടമുണ്ടായി. BusinessWeek ന്റെ കണക്ക് പ്രകാരം Apple, Toyota മുതലായ കമ്പനികള്‍ക്ക് വേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ 9,850 ഫാക്റ്ററികളാണ് വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം കാരണം Western Digital, Hitachi, Seagate, Toshiba തുടങ്ങിയവരെല്ലാം നേരിട്ട് ഉത്പാദന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കൊറിയന്‍ കമ്പനിയായ Samsung പോലും കഷ്ടത്തിലാണ്. … Continue reading വാര്‍ത്തകള്‍