കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍

2012 - 2018 കാലത്ത് അമേരിക്കയുടെ തീരത്തു നിന്നുള്ള കരക്കടിഞ്ഞ 83 ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടേയും കോശകലകളിലെ വിഷാംശത്തേയും pathology ഡാറ്റയേയും Florida Atlantic Universityയുടെ Harbor Branch Oceanographic Institute പരിശോധിച്ചു. 11 വ്യത്യസ്ഥ സ്പീഷീസുകളിലെ ജീവികളെയാണ് ആണ് 17 വ്യത്യസ്ഥ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന നടത്തിയത്. കളനാശിനിയായ atrazine, പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു phthalate ester ആയ DEP, ആഹാര പാക്കേജിങ്ങില്‍ സാധാരണ കാണുന്ന NPE(nonylphenol ethoxylate), പേസ്റ്റ്, സോപ്പ്, ഡിറ്റര്‍ജന്റ്, കളിപ്പാട്ടങ്ങള്‍ പോലുള്ള … Continue reading കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍

FIR നമ്പര്‍ തുടര്‍ന്നും നില്‍ക്കുന്നതിലാല്‍ അവളുടെ സ്വാതന്ത്ര്യം രാഷ്ട്രത്തില്‍ ബന്ധിതമാണ്

Climate activist Disha Ravi has said that her passport application was deliberately not processed to keep her from attending the COP26 summit in Glasgow. The activist was arrested earlier this year in the infamous ‘toolkit case‘. She says though she got bail, the “FIR number keeps staying” with her.

അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന "The Empire Files," ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 … Continue reading അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

പാസ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം നടപടിയെടുക്കാത്തതിനാല്‍ ദിശാ രവിക്ക് COP26 ന് പോകാനായില്ല

സംയുക്ത സര്‍ക്കാര്‍ തന്റെ പാസ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിനാല്‍ ഗ്ലാസ്ഗോയില്‍ നടന്ന COP26 പരിപാടിയില്‍ പങ്കെടുക്കാനായില്ല എന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവി ആരോപിക്കുന്നു. 88 ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തത്. ഇതുവരെ അതിന് ഒരു മറുപടി കിട്ടിയിട്ടില്ല. ജനുവരി 26 ലെ കൃഷിക്കാരുടെ പ്രതിഷേധത്തില്‍ [സര്‍ക്കാര്‍ അനുകൂലികളായ ഒരു ചെറിയ കൂട്ടമുണ്ടാക്കിയ] അക്രമത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് ദിശക്കെതിരെ മുമ്പ് 'രാജ്യദ്രോഹ' കുറ്റം ചാര്‍ത്തിയിരുന്നു. അക്രമത്തില്‍ കുറ്റാരോപിതക്ക് പങ്കുണ്ടെന്ന് നേരിട്ട് സ്ഥാപിക്കുന്ന തെളിവുകളില്ല … Continue reading പാസ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം നടപടിയെടുക്കാത്തതിനാല്‍ ദിശാ രവിക്ക് COP26 ന് പോകാനായില്ല

ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍

ബൊളീവിയയിലെ പര്‍വ്വത നഗരമായ ലാ പാസില്‍ (La Paz) ചാര്‍ട്ടിന് പുറത്തുള്ള നിലയിലെ അള്‍ട്രാവയലറ്റ് വികിരണങ്ങളോടുകൂടിയ അസാധാരണമായ താപ തരംഗം അടിച്ചു. അസാധാരണമാം വിധം മേഘങ്ങള്‍ വളരെ കുറവായത് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണെന്ന് വിഗദ്ധര്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ അടിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഏറ്റവും കൂടിയ നിലയയാ 20 നേക്കാള്‍ ഒന്ന് കൂടി 21 ആയിരിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 11 ല്‍ കൂടിയ UV സൂചികയെ "തീവൃം" എന്ന് കണക്കാക്കാം. അത്തരം സൂര്യ പ്രകാശത്തില്‍ ആളുകള്‍ … Continue reading ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍