5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്

ഭൂമിയിലെ സമുദ്രങ്ങള്‍ ഏറ്റവും ഉയര്‍ന്ന താപനിലയിലെത്തിയെന്ന് പുതിയ പഠനം കാണിക്കുന്നു. രേഖപ്പെടുത്തല്‍ തുടങ്ങിയ കാലം മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കാലാവസ്ഥാ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. Advances in Atmospheric Studies ല്‍ പ്രസിദ്ധീകരിച്ച "Record-Setting Ocean Warmth Continued in 2019," എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. 1981-2010 കാലത്തെ ശരാശരിയില്‍ നിന്ന് സമുദ്രം 0.075 °C കൂടുതല്‍ ചൂടായി. ഈ തോതിലുള്ള ചൂടാകല്‍ എന്നത് 228,000,000,000,000,000,000,000 (228 Sextillion) Joules … Continue reading 5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്

ഹാര്‍വി കൊടുംകാറ്റിന് ശേഷം ഉപേക്ഷിക്കപ്പെട്ട സമുദായങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു

But all these from volunteers not from the government The Empire Files 069

CO2 സാന്ദ്രത റിക്കോഡായ 416 ppm ല്‍ എത്തി

National Oceanic and Atmospheric Administration ന്റെ രേഖപ്പെടുത്തലില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത ഏറ്റവും ഉയര്‍ന്ന തോതിലെത്തിയതോടെ ഭൂമിയെ ചൂടാക്കുന്ന ഫോസിലിന്ധനങ്ങളില്‍ നിന്നും വനനശീകരണത്തില്‍ നിന്നുമുള്ള ഉദ്‌വമനം അവസാനിപ്പിക്കാന്‍ കാലാവസ്ഥാ സാമൂഹ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആഹ്വാനം ചെയ്യുന്നു. Hawaiiയില്‍ സ്ഥിതി ചെയ്യുന്ന NOAAയുടെ Mauna Loa Observatory പറയുന്നതനുസരിച്ച് അന്തരീക്ഷത്തിലെ CO2 ന്റെ ദൈനംദിന ശരാശരി ഫെബ്രുവരി 10 ന് 416.08 parts per million ആയിരുന്നു. കാലാവസ്ഥാ പ്രശ്നത്തെ ലോകം വേണ്ടത്ര പ്രാധാന്യത്തോടെ … Continue reading CO2 സാന്ദ്രത റിക്കോഡായ 416 ppm ല്‍ എത്തി

മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

പരിസ്ഥിതി ശാസ്ത്ര വാര്‍ത്താ പ്രസാധകരായ Mongabayയിലെ അവാര്‍ഡ് ജേതാവായ ഒരു എഡിറ്ററാണ് Philip Jacobson. അദ്ദേഹത്തെ വിസ ലംഘനത്തിന്റെ പേരില്‍ Central Kalimantan ലെ Palangkaraya ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Jacobson (30) നെ, ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ ആദിവാസി അവകാശ സംഘമായ Indigenous Peoples Alliance of the Archipelago (AMAN) ന്റെ പ്രാദേശിക ഘടകവും Central Kalimantan പാര്‍ളമെന്റും തമ്മിലുള്ള വാദം കേട്ട ഡിസംബര്‍ 17, 2019 നാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. … Continue reading മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’

കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള മുന്നറീപ്പുണ്ടായിട്ടും കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതില്‍ "അടിസ്ഥാനപരമായി ഒന്നും" ചെയ്യാത്തതിന് ലോക നേതാക്കളെ World Economic Forum ല്‍ പങ്കെടുത്ത ഗ്രറ്റ തുന്‍ബര്‍ഗ് ശകാരിച്ചു. ആഗോള തപനം 1.5 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ രാജ്യങ്ങള്‍ ഇനി 420 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡേ പുറത്തുവിടാവൂ എന്ന് കണ്ടെത്തലുള്ള 2018 ലെ Intergovernmental Panel on Climate Change ന്റെ റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് താന്‍ കഴിഞ്ഞ ഒരു വര്‍ഷം ചെയ്തത് എന്ന് ഗ്രറ്റ പറഞ്ഞു. ഇന്നത്തെ തോതില്‍ … Continue reading കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’

ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്

റോഡുകളെ പരിശോധിച്ചാല്‍ അവ രണ്ട് തരത്തിലുണ്ട് എന്ന് കാണാം. ഒരു പ്രധാനപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതും, ഒന്നില്‍ക്കൂടുതല്‍ പ്രധാനപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഗ്രാമീണ റോഡുകളാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. ഒരു ഗ്രാമത്തിലെ ജനം ആ റോഡിലൂടെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലത്തേക്കെത്തുന്നു. ഉദാഹരണത്തിന് തൊഴിലിനോ സാധനങ്ങള്‍ വാങ്ങാനോ പഠനത്തിനോ ഒക്കെ ആകാം. പിന്നീട് ആ ജനങ്ങള്‍ തങ്ങളുടെ ആവശ്യം നേടിയതിന് ശേഷം ആ റോഡിലൂടെ തിരികെ വീട്ടിലേക്കെത്തുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഈ ഗ്രാമീണ … Continue reading ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്

അറേബ്യന്‍ കടലിലെ ചുഴലിക്കാറ്റുകള്‍ 400% വര്‍ദ്ധിച്ചു

India Meteorological Department 2019 ലെ ഇന്‍ഡ്യയുടെ കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജനുവരി 6, 2020 ന് പ്രസിദ്ധപ്പെടുത്തി. അറബിക്കടലില്‍ സംഭവിച്ച 8 ല്‍ 5 ചുഴലിക്കാറ്റും ഇന്‍ഡ്യയെ ബാധിച്ചു. ഇന്‍ഡ്യയുടെ പടിഞ്ഞാറെ കടലില്‍ സാധാരണ ഒരു ചുഴലിക്കാറ്റേ ഉണ്ടാകാറുള്ളു. അവിടെ രൂപപ്പെട്ട 5 വ്യവസ്ഥകളില്‍ രണ്ടെണ്ണം വളരെ ശക്തമായ cyclonic കൊടുംകാറ്റുകളായിരുന്നു. ഒരണ്ണം extremely severe cyclonic storm ഉം മറ്റേത് super cyclonic storm ഉം ആയിരുന്നു എന്ന് IMD റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലെ … Continue reading അറേബ്യന്‍ കടലിലെ ചുഴലിക്കാറ്റുകള്‍ 400% വര്‍ദ്ധിച്ചു

ആസ്ട്രേലിയയിലെ കാട്ടുതീയില്‍ 50 കോടിക്കടുത്ത് മൃഗങ്ങള്‍ ചത്തു

University of Sydneyയിലെ ജൈവവ്യവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കാക്കിയത് പ്രകാരം സെപ്റ്റംബറില്‍ തുടങ്ങി കാട്ടുതീ കാരണം നേരിട്ടോ അല്ലാതെയോ ഏദേശം 48 കോടി സസ്തനികളും, പക്ഷികളും, ഇഴ‍ജന്തുക്കളും കൊല്ലപ്പെട്ടു. അതില്‍ 8,000 കൊയ്‌ലകളും ഉള്‍പ്പെടുന്നു. രാജ്യത്ത് 100 ല്‍ അധികം കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ അത് 50 ലക്ഷം ഹെക്റ്റര്‍ ഭൂമിയെ വിഴുങ്ങി. New South Wales ല്‍ മാത്രം 40 ലക്ഷം ഹെക്റ്റര്‍ സ്ഥലം കത്തി. — സ്രോതസ്സ് standard.co.uk | Dec 28, 2019