മാര്‍ച്ചിലെ ചൂട് കാരണം അലാസ്കയില്‍ 8 പേര്‍ മരിക്കുകയും മല്‍സ്യബന്ധനം തകരാറിലാവുകയും ചെയ്തു

In March 2019, the Bering Sea had less ice than in April 2014. (Photo: U.S. National Oceanic and Atmospheric Administration) Hakai Magazine ല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ Tim Lydon റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അമേരിക്കയുടെ ഏറ്റവും വടക്കുള്ള സംസ്ഥാനത്ത് ശരാശരി താപനില 11 °C കൂടി. ആര്‍ക്ടിക്കില്‍ അതുണ്ടാക്കുന്ന നാശം വളരെ തീവൃമാണ്. മാര്‍ച്ച് 30 ന് താപനില സാധാരണയുള്ളതിനേക്കാള്‍ 22 °C വര്‍ദ്ധിച്ച് 3 °C ല്‍ എത്തി. … Continue reading മാര്‍ച്ചിലെ ചൂട് കാരണം അലാസ്കയില്‍ 8 പേര്‍ മരിക്കുകയും മല്‍സ്യബന്ധനം തകരാറിലാവുകയും ചെയ്തു

Advertisements

ആഗോളതപനത്തിന്റെ കടലിലെ ആഘാതം കാര​ണം 70 Grey തിമിംഗലങ്ങള്‍ ചത്തു

കഴിഞ്ഞ 5 മാസം അലാസ്ക മുതല്‍ കാലിഫോര്‍ണിയ വരെയുള്ള പസഫിക് തീരത്ത് സംഭവിച്ച "അസാധാരണമായ മരണ സംഭവം" (UME) എന്ന് വിളിക്കുന്ന ഏദേശം 70 Grey തിമിംഗലങ്ങളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കും എന്ന് United States National Oceanic and Atmospheric Administration (NOAA) പ്രഖ്യാപിച്ചു. വടക്കന്‍ Bering and Chukchi Seas യുടെ താപനില വര്‍ദ്ധിക്കുന്നതിന്റെ പ്രത്യാഘാതമായി ആഹാര സ്രോതസ്സുകളില്ലാതാകുന്നത് കൊണ്ടാവാം ഈ cetaceans ന്റെ മരണം സംഭവിക്കുന്നത് എന്ന് സംശയിക്കുന്നു. മനുഷ്യന്‍ കാരണമായുണ്ടാകുന്ന ആഗോളതപനത്താല്‍ … Continue reading ആഗോളതപനത്തിന്റെ കടലിലെ ആഘാതം കാര​ണം 70 Grey തിമിംഗലങ്ങള്‍ ചത്തു

താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്

തീവൃമായ താപ തരംഗ അവസ്ഥകള്‍ വടക്കെ ഇന്‍ഡ്യയുടെ പല സ്ഥലത്തും തുടരുമെന്ന് India Meteorological Department (IMD) പറഞ്ഞു. താപതരംഗത്തിന്റെ താപനില ഏറ്റവും കൂടിയ 40°C യും മല പ്രദേശങ്ങളില്‍ 30º C ഉം ആയിരിക്കും. മഹാരാഷ്ട്രയലെ വിദര്‍ഭ പ്രദേശത്തെ ചന്ദ്രാപൂരില്‍ വേനല്‍കാല താപനില 48º C വരെയെത്തി. ഇന്‍ഡ്യയില്‍ ആളുകളെ കൊല്ലുന്നതില്‍ മൂന്നാം സ്ഥാനത്താണ് താപതരംഗത്തിന്റെ സ്ഥാനം. 2015 ല്‍ 2,040 മനുഷ്യര്‍ അതിനാല്‍ മരിച്ചു. 1992 - 2016 കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 25,716 … Continue reading താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്

ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി

പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കാനായി വന്‍തോതിലുള്ള സത്യാഗ്രഹസമരം നടത്തണമെന്ന് 40 പ്രൊഫസര്‍മാരുള്‍പ്പടെ 1,000 ല്‍ അധികം ഡോക്റ്റര്‍മാര്‍, പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ റോയല്‍ കോളേജിന്റെ മുമ്പത്തെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ആഹ്വാനം ചെയ്യുന്നു. സ്വീഡനിലെ പെണ്‍കുട്ടി ഗ്രറ്റ തുന്‍ബര്‍ തുടങ്ങി വെച്ച സ്കൂള്‍ സമര പ്രസ്ഥാനത്തെ ഈ ഡോക്റ്റര്‍മാര്‍ പിന്‍തുണച്ചു. ഒരു പൊതു കാലാവസ്ഥ സമരം തുടങ്ങണമെന്ന അവര്‍ ആവശ്യപ്പെടുന്നു. ഉന്‍മൂലന ലഹളയേയും (Extinction Rebellion) അവര്‍ അനുകൂലിച്ചു. ആ സമരത്തില്‍ ഏപ്രിലിലെ 10 ദിവസം ലണ്ടനിലെ വിവധ സ്ഥലങ്ങളില്‍ … Continue reading ഡോക്റ്റര്‍മാര്‍ കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിഷേധ ജാഥ നടത്തി

വമ്പന്‍ മരുന്ന് കമ്പനികള്‍ വാഹന വ്യവസായത്തെക്കാള്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ പുറത്തുവിടുന്നു

പുക, മലിനീകരണം, പരിസ്ഥിതി നാശം എന്നിവയുടെ ചിത്രവുമായി മരുന്ന് വ്യവസായത്തെ ഒരിക്കലും ചേര്‍ത്ത് വെക്കാറില്ല. എന്നിട്ടും ആഗോള മരുന്ന് വ്യവസായം ആഗോളതപനത്തിന് വലിയ സംഭാവന ചെയ്യുന്നു എന്ന് മാത്രമല്ല, അത് ആഗോള വാഹന വ്യവസായത്തേക്കാളും കൂടുതലാണെന്ന് പുതിയ പഠനം കണ്ടെത്തി. ഹരിതഗ്രഹ വാതക ഉദ്‌വമനത്തില്‍ ഈ വ്യവസായത്തിന്റെ പങ്കിനെക്കുറിച്ച് ഇതുവരെ ഗവേഷകര്‍ എത്ര കുറവ് ശ്രദ്ധമാത്രമേ കൊടുത്തുള്ളു എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. വെറും രണ്ട് പഠനങ്ങള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ബന്ധപ്പെട്ടതായുള്ളത്. അതിലൊന്ന് അമേരിക്കയിലെ ആരോഗ്യപരിപാലന സംവിധാനത്തിന്റെ … Continue reading വമ്പന്‍ മരുന്ന് കമ്പനികള്‍ വാഹന വ്യവസായത്തെക്കാള്‍ കൂടുതല്‍ ഹരിതഗ്രഹ വാതകങ്ങള്‍ പുറത്തുവിടുന്നു

കാലാവസ്ഥാ മാറ്റത്തിന് ദാരിദ്ര്യത്തിലുള്ള പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ പരാജയപ്പെട്ടു

കാലാവസ്ഥാ മാറ്റം ഏറ്റവും ആഘാതമുണ്ടാക്കുന്നത് ദാരിദ്ര്യത്തില്‍ ജീവിക്കുന്നവര്‍ക്കാണ്. എന്നാല്‍ അതുപോലെ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും ഭീഷണിയാണ് എന്ന് ഐക്യരാഷ്ട്രസഭ വിദഗ്ദ്ധര്‍ പറയുന്നു. വികസനം, ആഗോള ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ രംഗങ്ങളിലെ കഴിഞ്ഞ 50 വര്‍ഷത്തെ പുരോഗതികള്‍ എല്ലാം കാലാവസ്ഥാ മാറ്റം ഇല്ലാതാക്കും. 2030 ഓടെ 12 കോടി ആളുകളെ അത് ദാരിദ്ര്യത്തിലേക്ക് തള്ളിയിടും. ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ക്കും ദരിദ്ര രാജ്യങ്ങള്‍ക്കുമാകും ഏറ്റവും അധികം ആഘാതമുണ്ടാകുക. കാലാവസ്ഥാ മാറ്റം അതിബൃഹത്തായതാണ്. പക്ഷേ മനുഷ്യാവകാശത്തിന്റെ … Continue reading കാലാവസ്ഥാ മാറ്റത്തിന് ദാരിദ്ര്യത്തിലുള്ള പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ പരാജയപ്പെട്ടു

കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം ‘പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം’ ആണ്

ആഗോള സമ്പദ്‌വ്യവസ്ഥയും ഊര്‍ജ്ജ വ്യവസ്ഥയും നിയന്ത്രിക്കുന്ന ഉന്നത മുതലാളിമാരേയും രാഷ്ട്രീയക്കാരേയും വിമര്‍ശിച്ചുകൊണ്ട്, ഭൂമിയിലെ കാലാവസ്ഥ പ്രതിസന്ധിക്ക് കാരണം 'പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം' ആണെന്ന് മെക്സിക്കോയുടെ പുതിയതായി അധികാരത്തില്‍ വന്ന പരിസ്ഥിതി സെക്രട്ടറി Víctor Manuel Toledo Manzur പറഞ്ഞു. "മനുഷ്യരല്ല ആഗോളതപനത്തിന് കാരണക്കാര്‍ എന്നാണ് ഉപരിപ്ലവമായ പരിസ്ഥിതിവാദവും വിമര്‍ശബുദ്ധിയില്ലാത്ത ശാസ്ത്രവും നമ്മോട് പറയുന്നത്. ഉത്തരവാദികള്‍ പരാന്നഭോജിയും ഇരപടിയനുമായ ഒരു ചെറിയ ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷത്തെ നവലിബറലിസം എന്ന് വിളിക്കാം. നമുക്ക് ജീവന് വേണ്ടി പ്രതിരോധിക്കുകയോ കമ്പോളം, സാങ്കേതികവിദ്യ, … Continue reading കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം ‘പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം’ ആണ്

കടലിന് ചൂട് കൂടുന്നതിനനുസരിച്ച് റൈറ്റ് തിമിംഗല എണ്ണം കുറയുന്നു

വംശനാശം നേരിടുന്ന North Atlantic right തിമിംഗലങ്ങളുടെ എണ്ണത്തിന് കുറവ് സംഭവിക്കുന്നു. കാരണം അതിന്റെ പ്രധാന ആഹാര സ്രോതസ്സ് ആഗോളതപനം കാരണം നീങ്ങിയിരിക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. വടക്കെ അറ്റലാന്റിക് റൈറ്റ് തിമിംഗലങ്ങളുടെ എണ്ണം കുറയുന്നതിന് ശാസ്ത്രജ്ഞര്‍ കാരണമന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ എണ്ണം 2010 ലെ 482 ല്‍ നിന്ന് ഇന്ന് 411 ആയി കുറഞ്ഞു. ആഹാര സ്രോതസ്സുകളുടെ നീക്കത്തിന് കാരണം കടലിന്റെ താപനില വര്‍ദ്ധിക്കുന്നതിനാലാണെന്ന് കണ്ടെത്തി. അതുകൊണ്ട് ഇവയും അതിനനുസരിച്ച് നീങ്ങുന്നു. അങ്ങനെ അവ കപ്പല്‍ … Continue reading കടലിന് ചൂട് കൂടുന്നതിനനുസരിച്ച് റൈറ്റ് തിമിംഗല എണ്ണം കുറയുന്നു

കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ചതിന് ബ്രിട്ടീഷ് MP യെ സസ്പെന്റ് ചെയ്തു

ബ്രിട്ടണിലെ ജനപ്രതിനിധിയായ Mark Field നെ ഒരു കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ച് തള്ളിയതിന് സസ്പെന്റ് ചെയ്തു. ബ്രിട്ടീഷ് ധനകാര്യമന്ത്രി Philip Hammond ഒരു പ്രസംഗം നടത്തിയപ്പോള്‍ അതിന് മുമ്പില്‍ ഡസന്‍കണക്കിന് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തപ്പോഴാണ് ഇത് സംഭവച്ചത്. Field ന് എതിരെ ആക്രമണ കുറ്റം ചാര്‍ത്തണോ വേണ്ടയോ എന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Jun 21, 2019 ലോകം മൊത്തം അധികാരികള്‍ എത്രമാത്രം വിരണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ … Continue reading കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ചതിന് ബ്രിട്ടീഷ് MP യെ സസ്പെന്റ് ചെയ്തു