ഉറഞ്ഞമണ്ണ് ഉരുകുന്നതില്‍ നിന്ന് വരുന്ന മീഥേന്‍ ആഗോള തപനത്തെ വേഗത്തിലാക്കുന്നു

Torsten Sachs

Advertisements

ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനും മനുഷ്യന്റെ ഭക്ഷ്യ ലഭ്യത എക്കാലത്തേക്കും ഉറപ്പാക്കാനിമായി ലോകത്തെ ഏറ്റവും വിലപിടിച്ച വിത്തുകള്‍ കടുത്ത തണുപ്പ് ഉപയോഗിച്ച് സംരക്ഷിക്കാനായി നിര്‍മ്മിച്ചതാണ് ആ നിലവറ. എന്നാല്‍ ആര്‍ക്ടിക് വൃത്തത്തിനകത്ത് പര്‍വ്വത ആഴത്തില്‍ നിര്‍മ്മിച്ച ലോക വിത്ത് നിലവറ (Global Seed Vault) ല്‍ ശൈത്യകാലത്ത് ആഗോളതപനം കൊണ്ടുണ്ടായ അസാധാരണ താപനിലയാല്‍ പൊളിഞ്ഞു. ഉരുകിയ വെള്ളം തുരങ്കത്തിന്റെ വാതലിലൂടെ അകത്ത് കടന്നു. ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും കൂടിയ ചൂടുകൂടിയ വര്‍ഷത്തിന്റെ അവസാനത്തില്‍ ആര്‍ക്ടിക്കില്‍ ഉയരുന്ന താപനില … Continue reading ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി

ആര്‍ക്ടിക്കില്‍ ഭൂമിക്കടിയിലെ 7,000 വാതക കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു

സൈബീരിയയിലെ ആര്‍ക്ടിക് ഭാഗങ്ങളില്‍ വാതകം നിറഞ്ഞ 7,000 ത്തോളം കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയിലെ പര്യവേഷണത്തില്‍ നിന്നും ഉപഗ്രഹ നിരീക്ഷണത്തില്‍ നിന്നുമാണ് ഈ വിവരം കണ്ടെത്തിയത് എന്ന് TASS റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് പൊട്ടിയ ഇത്തരം കുമിളകളാലുണ്ടായ വലിയ കുഴികള്‍ ഈ പ്രദേശങ്ങള്‍ കാണാം. കാലാവസ്ഥാ മാറ്റം കാരണം ഉറഞ്ഞ മണ്ണിലെ(permafrost) ഉറഞ്ഞ മീഥേന്‍ വാതകമായി മാറി പൊട്ടുന്നതാണ് ഇതിന് കാരണം. — സ്രോതസ്സ് siberiantimes.com

ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു

വടക്കന്‍ ക്യാനഡയിലെ ആര്‍ക്ടിക് ഉറഞ്ഞമണ്ണ് (permafrost) വന്‍തോതില്‍ തകര്‍ന്ന് കാര്‍ബണ്‍ സമ്പന്നമായ ചെളി തോടുകളിലേക്കും നദികളേക്കും ഒഴുകുന്നു. അവിടെ 5 ലക്ഷം ചതുരശ്ര മൈല്‍ പ്രദേശത്ത് സംഭവിക്കുന്ന ഈ തകര്‍ച്ച 52,000 ചതുരശ്ര മൈല്‍ സ്ഥലത്തെ ബാധിച്ചിട്ടുണ്ട്. Northwest Territories Geological Survey യുടെ പഠന പ്രകാരം ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നതിന്റെ തോത് വര്‍ദ്ധിക്കുകയാണ്. അതുമൂലമുണ്ടാകുന്ന മണ്ണൊലിപ്പ് നദികളേയും തടാകങ്ങളേയും ബാധിക്കുന്നു. അവയിലെ ജീവികള്‍ക്ക് ശ്വാസംമുട്ടുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് ഇത് അവസാനം എത്തിച്ചേരുക. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച … Continue reading ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു

ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്

ആഗോളതാപനം 4°C ആയാല്‍ താഴ്ന്ന ചതുപ്പ് മണ്ണിലെ ജൈവ കാര്‍ബണിന്റെ 40% ആഴത്തിലുള്ള ചതുപ്പിന്റെ 86% വും അന്തരക്ഷീത്തിലെത്തും. ഇത് വടക്കന്‍ peatlands ന്റെ കാര്യമാണ്. കാര്‍ബണ്‍ ചക്ര ഫീഡ്ബാക്കിന്റെ ശക്തി കൂട്ടുന്ന ഇത് മൂന്നു കാരണങ്ങളാല്‍ അപകടകരമാണ്: വടക്കന്‍ peatlands സംഭരിച്ചിരിക്കുന്നത് ഏകദേശം 32,000 (+/- 14000) കോടി മെട്രിക് ടണ്‍ കാര്‍ബണാണ്. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ പകുതിവരും ഇത്. Peatlands കാര്‍ബണ്‍ പുറത്തുവിടുന്നത് മീഥേന്‍ ആയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 20 മടങ്ങ് ശക്തി … Continue reading ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്

പെര്‍മാ ഫ്രോസ്റ്റ് എന്ന അപകടം

പെര്‍മാ ഫ്രോസ്റ്റിനേക്കുറിച്ച് നടത്തിയ ഒരു പുതിയ പഠനത്തിന്റെ വിവരങ്ങള്‍ Bioscience എന്ന ജേണലില്‍ വന്നു. നേരത്തേ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടി ഹരിതഗൃഹ വാതകങ്ങള്‍ പെര്‍മാ ഫ്രോസ്റ്റില്‍ ഉറഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍. അതിന്റെ ഒരു ചെറിയ അംശം അന്തരീക്ഷത്തിലെത്തിയാല്‍ അത് കാലാവസ്ഥാ മാറ്റത്തെ വിക്ഷുപ്തമാക്കും. ഭൂമിയുടെ അഞ്ചിലൊന്ന് ഭാഗമുള്ള പെര്‍മാ ഫ്രോസ്റ്റ് തണുത്തുറഞ്ഞ മണ്ണാണ്. താപനില പൂജ്യം ഡിഗ്രിക്ക് താഴെ മണ്ണ് രണ്ട് വര്‍ഷത്തിലധികം നിലനില്‍ക്കുമ്പോളാണ് അവയെ പെര്‍മാ ഫ്രോസ്റ്റ് എന്ന് വിളിക്കുന്നത്. അതില്‍ 1,500 ഗിഗാ ടണ്‍ കാര്‍ബണ്‍ … Continue reading പെര്‍മാ ഫ്രോസ്റ്റ് എന്ന അപകടം

അതി വേഗത്തില്‍ ഉരുകുന്ന ആര്‍ക്ടിക് മഞ്ഞ് പെര്‍മാഫ്രോസ്റ്റ്നെ ഇല്ലാതാക്കും

വാഷിങ്ങ്ടണ്‍: കാലാവസ്ഥാമാറ്റം സമുദ്രത്തിലെ മഞ്ഞ് ഇല്ലാതെയായാല്‍ അലാസ്കാ, ക്യാനഡ, റഷ്യ എന്നീ സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റം മൂന്നിരട്ടി വേഗത്തിലാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ permafrost (സ്ഥിരമായി ഉറഞ്ഞുപോയ മണ്ണ് ) ന്റെ ഉരുകലിനെക്കുറിച്ചുള്ള വ്യാകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നു. permafrost ഉരുകുന്നത് (thaws) ദുര്‍ബല ജൈവ വ്യവസ്ഥക്കും മനുഷ്യന്‍ നിര്‍മ്മിച്ച infrastructure കള്‍ക്കും നാശം ഉണ്ടാക്കും, കൂടാതെ ധാരാളമായി ഹരിത ഗൃഹ വതകങള്‍ പുറത്തുവരും. "അടുത്ത കുറേ വര്‍ഷങ്ങളില്‍ മഞ്ഞ് ഉരുകി കൊണ്ടിരുന്നാല്‍ ആര്‍ക്ടിക് ഭൂമി ചൂടാകുകയും permafrost … Continue reading അതി വേഗത്തില്‍ ഉരുകുന്ന ആര്‍ക്ടിക് മഞ്ഞ് പെര്‍മാഫ്രോസ്റ്റ്നെ ഇല്ലാതാക്കും

ടണ്‍ഡ്രാ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം

പ്രതി വര്‍ഷം 0.1% എന്ന തോതിലാണ് ടണ്‍ഡ്രാ (tundra) പ്രദേശങ്ങള്‍ കാര്‍ബണ്‍ ഉദ്വമനം നടത്തുന്നത്. അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ കാര്‍ബണ്‍ Permafrost* ല്‍ കാണപ്പെടുന്നു. CO2 നെക്കാള്‍ ശക്തമായ ഹരിത ഗൃഹ വാതകമായ മീഥേന്റെ രൂപത്തിലാണ് അവിടെ കാര്‍ബണ്‍ സ്ഥിതി ചെയ്യുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 11 അടി താഴ്ച്ചയിലുള്ള പെര്‍മാഫ്രോസ്റ്റ് ആവി ആകുമെന്ന് NCAR കാലാവഥാ ശാസ്ത്രജ്ഞനായ David Lawrence പറയുന്നു . ആദ്യത്തെ പരിപൂര്‍ണ്ണ interactive climate system model ഉപയോഗിച്ചുള്ള പഠനമാണ് പെര്‍മാഫ്രോസ്റ്റ്ന് വേണ്ടി നടത്തിയത്. … Continue reading ടണ്‍ഡ്രാ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം

Permafrost കാരണം കൂടിവരുന്ന മീഥേന്‍ ഉദ്വമനം

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും മീഥേന്റേയും അന്തരീക്ഷത്തിലെ അളവ് 2007 ല്‍ വളരേധികം കൂടി. കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.6% ആണ് കഴിഞ്ഞ വര്‍ഷം മാത്രം കൂടിയത്. അത് ഏകദേശം 1900 കോടി ടണ്‍ ആണ്. അത് കൂടാതെ 2.7 കോടി ടണ്‍ മീഥേനും അന്തരീക്ഷത്തില്‍ എത്തി. മീഥേന്റെ അളവ് കഴിഞ്ഞ ദശകത്തില്‍ ഒട്ടും തന്നെ കൂടിയിരുന്നില്ല. ഇപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് … Continue reading Permafrost കാരണം കൂടിവരുന്ന മീഥേന്‍ ഉദ്വമനം