NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി

ഞായറാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്‍ഡ്യാനോപോളിസിലേക്ക് പറന്നു. അവിടെ San Francisco 49ers ഉം Indianapolis Colts ഉം തമ്മിലുള്ള NFL കളിയില്‍, രണ്ട് ടീമിലേയും കളിക്കാര്‍ വംശീയ അനീതിക്കെതിരെ ദേശീയഗാനാലാപന സമയത്ത് പ്രതിഷേധം നടത്തിയതിന് അദ്ദേഹം വാക്കൌട്ട് നടത്തി. പെന്‍സിന്റെ തീരുമാനം മുമ്പേ എടുത്തതായിരുന്നു. പ്രതിഷേധമുണ്ടായാല്‍ ഇറങ്ങിപ്പോരണമെന്ന് പ്രസിഡന്റ് ട്രമ്പ് വൈസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഗാനം ആലപിച്ചുകൊണ്ടിരുന്ന സമയത്ത് San Francisco 49 കളിക്കാര്‍ മുട്ടുകുത്തി നിന്നു. അതേ സമയം Colts ന്റെ [...]

Advertisements

വാഗ്ദാനങ്ങള്‍ കഴിഞ്ഞു – അമേരിക്കന്‍ കോളനിവാഴ്ചക്കെതിരെ പ്രതിഷേധം

പ്യൂര്‍ട്ടോറിക്കോയെ സ്വതന്ത്രമാക്കുക. അമേരിക്കയുടെ കോളനിവാഴ്ച അവസാനിപ്പിക്കുക.

ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി

പെറുവില്‍ Achuar ആദിവാസികള്‍ ക്യാനഡയില്‍ നിന്നുള്ള കമ്പനി Frontera Energy Corp ന്റെ ആമസോണിലെ 50 എണ്ണക്കിണറുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഖനന പ്രോജക്റ്റിന്റെ കാര്യത്തില്‍ പെറുവിലെ സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് എണ്ണക്കിണറുകളും, ഒരു വൈദ്യുതി നിലയവും എണ്ണ ടാങ്കുകളും ഏറ്റെടുത്തത് എന്ന് അവര്‍ പറഞ്ഞു. "ഉത്തരവാദിത്തമില്ലാത്ത എണ്ണക്കമ്പനികളും സര്‍ക്കാരുകളും ഉണ്ടാക്കിയ എണ്ണ മലിനീകരണം കഴിഞ്ഞ 45 വര്‍ഷങ്ങളായി സഹിക്കുകയാണ്. ദശാബ്ദങ്ങളായി ഞങ്ങളുടെ വെള്ളവും, മണ്ണും, വിഭവങ്ങളും നശിക്കുന്നു" എന്ന് അവര്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു. — [...]

പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം

ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നയത്തിനെതിരെ ഫിലിപ്പീന്‍സില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ രാജ്യം മൊത്തമുള്ള നഗരങ്ങളില്‍ പ്രതിഷേധ ജാഥ നടത്തി. മുമ്പത്തെ ഏകാധിപതി Ferdinand Marcos അടിച്ചേല്‍പ്പിച്ച സൈനിക ഏകാധിപത്യത്തിന്റെ 45 ആം വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം നടന്നത്. ഡുടേര്‍ട്ടെ വിരുദ്ധ സമരങ്ങള്‍ ഇനിയും ശക്തമായി നടക്കും എന്ന് സംഘാടകര്‍ പറഞ്ഞു. ഡുടേര്‍ട്ടെ ഇപ്പോള്‍ തന്നെ Mindanao പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തരൂക്ഷിതമായ മയക്കുമരുന്നിനെതിരായ യുദ്ധം വിപൂലീകരിക്കും എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അയാള്‍ അധികാരമേറ്റതിന് ശേഷം ആ യുദ്ധത്തിന്റെ [...]

സുമാട്രയിലെ ജലവൈദ്യുതി നിലയത്തിനെതിരായ സമരം

510-മെഗാവാട്ടിന്റെ ജലവൈദ്യുതി നിലയത്തിന്റെ അണക്കെട്ട് നിര്‍മ്മാണത്തിനെതിരെ പടിഞ്ഞാറന്‍ ഇന്‍ഡോനേഷ്യയില്‍ ഡസന്‍ കണക്കിന് ആദിവാസികള്‍ ഒത്തുചേര്‍ന്ന് സമരം നടത്തി. കുടിയിറക്കലിന്റെ ഭീഷണിയെ നേരിടുന്നവരാണ് അവര്‍. ഓഗസ്റ്റ് 24 ന് വടക്കെ സുമാട്രയിലെ Luat Lombang ല്‍ നടന്ന സമരം അക്രമാസക്തമായി. ഭൂമി നഷ്ടപ്പെടുന്ന ആളുകളും PT North Sumatra Hydro Energy (NSHE) ന് വേണ്ടി സര്‍വ്വേ നടത്താന്‍ വന്നവരുമായി ആണ് തര്‍ക്കവും അക്രമവും ഉണ്ടായത്. — സ്രോതസ്സ് news.mongabay.com 2017-09-15

നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി

ഓഗസ്റ്റ് 11 ന് നൂറുകണക്കിന് നൈജീരിയക്കാര്‍ നൈജര്‍ ഡല്‍റ്റയിലെ ഷെല്ലിന്റെ ഉടമസ്ഥതയിലുള്ള ക്രൂഡോയില്‍ നിലയത്തിലും വാതക നിലയത്തിലും തടിച്ചുകൂടി തൊഴിലിനും infrastructure വികസനത്തിനും ആവശ്യപ്പെട്ടതായി Reuters റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ എണ്ണയുല്‍പ്പാദനത്തിന്റെ കൂടുതലും നടക്കുന്ന ഈ പിന്നോക്ക പ്രദേശത്തെ പൊതു ആവശ്യമാണത്. ആ പ്രദേശത്തിന്റെ എണ്ണ സമ്പത്ത് തങ്ങള്‍ക്ക് ഗുണകരമാകുന്നില്ല എന്ന് തദ്ദേശീയര്‍ ആരോപിക്കുന്നു. അവരുടെ ഭൂമി നശിപ്പിച്ച എണ്ണ ഉത്പാദനം നിര്‍ത്തണം എന്നാണ് അവരുടെ ആവശ്യം. Rivers State ലെ Belema Flow Station ലേക്ക് [...]