നാം എങ്ങനെ നവ നാസികള്‍ക്കെതിരെ പ്രതിഷേധിക്കും?

നാസികള്‍ നഗരത്തില്‍ റാലി നടത്തിയാല്‍ തങ്ങള്‍ എന്ത് ചെയ്യണമെന്ന് Charlottesville ലെ Heather Heyer ന്റെ കൊലപാതകത്തിന് ശേഷം ധാരാളം ആളുകള്‍ സ്വയം ചോദിക്കുന്നുണ്ട്. പ്രതിരോധ പ്രകടനം നടത്തി സ്വന്തം ശരീരത്തെ പ്രതിഷേധമാക്കണോ? ചിലര്‍ പറയുന്നു വേണമെന്ന്. ചരിത്രം പറയുന്നത് വേണ്ട എന്നാണ്. എന്നില്‍ നിന്ന് കേള്‍ക്കൂ: യഥാര്‍ത്ഥ നാസികളെക്കുറിച്ച് പഠിച്ച ആളാണ് ഞാന്‍. ഫാസിസത്തിനും വംശീയതക്കും എതിരെ നില്‍ക്കാന്‍ നമുക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ നമുക്ക് വേറൊരു ധാര്‍മ്മികമായ ഉത്തരവാദിത്തവുമുണ്ട്. അത് നാം ചെയ്യുന്ന പ്രവര്‍ത്തി [...]

Advertisements

എന്താണ് വിദ്വേഷ പ്രസംഗം?

അത് തിരിച്ചറിയാന്‍ വലിയ വിഷമമൊന്നുമില്ല. ജാതി, നരവംശം, ലിംഗം, മതം തുടങ്ങിയ ചില പാരമ്പര്യമായ സ്വഭാവങ്ങളുടെ പേരില്‍ വെറുപ്പ് പ്രസംഗം ഒരു കൂട്ടം ആളുകളെ ആക്ഷേപിക്കുക, കൊച്ചാക്കുക, മനുഷ്യരല്ലാതായി കാണുക ഒക്കെ ചെയ്യും. വളരേധികം മോശമായ ചില സവിശേഷതകള്‍ ആ വര്‍ഗ്ഗത്തിലെ അംഗങ്ങളായ ആളുകളില്‍ അന്തര്‍ലീനമായ വെറുപ്പ് പ്രസംഗം ആരോപിക്കും. അധാര്‍മ്മികത, മണ്ടത്തരം, കുറ്റകൃത്യം, ദേശസ്നേഹമില്ലായ്മ, മടി, വിശ്വാസ്യതയില്ലാത്തത്, അത്യാര്‍ത്തി, അവരുടെ “പ്രകൃതിദത്തമായ മേലധികാരിയെ” ഭരിക്കാനുള്ള ശ്രമം എന്നിവ സവിശേഷമായ ഉദാഹരണം ആണ്. അപകീര്‍ത്തിപ്പെടുത്തലിന്റെ മാര്‍ഗ്ഗങ്ങളില്‍ ഇവ [...]

പൌരന്‍മാരേയും അവരുടെ അവകാശങ്ങളേയും സംരക്ഷിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു

— സ്രോതസ്സ് downtoearth.org.in by 2017-09-16

വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്

ഒരു സ്വതന്ത്ര സമൂഹത്തില്‍ സ്വാതന്ത്ര്യം എന്നത് എല്ലാവര്‍ക്കും കിട്ടേണ്ട കാര്യമാണ്. അതുകൊണ്ട് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് മേല്‍ നിങ്ങളുടെ സ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കുന്നതിനെ അത് തടയുന്നു. നിങ്ങള്‍ക്ക് റോഡിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ മറ്റുള്ളവരെ അത് തടയാനുള്ള സ്വാതന്ത്ര്യമില്ല. സ്വാതന്ത്ര്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് പ്രത്യക്ഷമായി, പെട്ടെന്ന് ഭൌതിക രൂപത്തില്‍ വരാം - ഗുണ്ടകള്‍ ആയുധവുമായി വന്ന് ആക്രമിക്കുന്നത്. അക്രമവും ഒരു തരത്തിലുള്ള പ്രകടനം ആണ്, എന്നാല്‍ തീര്‍ച്ചയായും അത് “അഭിപ്രായ സ്വാതന്ത്ര്യമല്ല.” അക്രമം പോലെ വെറുപ്പ് പ്രസംഗവും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് [...]

സവര്‍ണ്ണാധിപത്യവാദികളാല്‍ ഷാര്‍ലറ്റ്‌വില്ലിയില്‍ ആക്രമിക്കപ്പെട്ട 20 വയസുകാരാനായ കറുത്തവന്‍

ബോസ്റ്റണ്‍ പോലീസ് വലതുപക്ഷ തീവൃവാദികളെ സംരക്ഷിക്കുകയും കറുത്തവരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു

“ഇത്ര അധികം പോലീസ് അവരെ സംരക്ഷിക്കാനായി വരുകയും ഞങ്ങളെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല” Ashley Lloyd പറയുന്നു. വംശീയ വിരുദ്ധ പ്രകടനം നടത്തിയവരെ പോലീസ് ആക്രമിച്ചതിന്റെ നിരാശ ബോസ്റ്റണ്‍ നിവാസിയായ Lloyd പ്രകടിപ്പിക്കുന്നു. വലത് തീവൃവാദി സംഘം നടത്തിയ ഒരു “free speech” ജാഥക്ക് വന്നത് 50 - 75 ആളുകളാണ് എന്ന് പോലീസ് കണക്കാക്കുന്നു. എന്നാല്‍ ഇതിന്റെ ബദല്‍ പ്രകടനത്തിന് 40,000 ഓളം ആളുകള്‍ എത്തിച്ചേര്‍ന്നു. ദിവസം മുന്നോട്ട് നീങ്ങുന്നതനുസരിച്ച് ബദല്‍ പ്രകടനക്കാര്‍ക്ക് തങ്ങളുടെ നഗരം [...]

1979 ല്‍ നവനാസികള്‍ നടത്തിയ വെടിവെപ്പിന്റെ പേരില്‍ ഗ്രന്‍സ്‌ബറോ, NC മാപ്പ് പറഞ്ഞു

അമേരിക്കന്‍ നാസികളും കൂ ക്ലക്സ് ക്ലാന്‍ അംഗങ്ങളും ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധക്കാരുടെ നേരെ വെടിവെക്കുകയും 5 പേരെ കൊല്ലുകയും 10 ല്‍ അധികം പേരെ മുറിവേല്‍പ്പിക്കുകയും ചെയ്ത 1979 ലെ സംഭവത്തില്‍ തങ്ങളുടെ പങ്കിന്റെ പേരില്‍ വടക്കേ കരോലിനയിലെ ഗ്രന്‍സ്‌ബറോ (Greensboro) നഗരം മാപ്പ് പറഞ്ഞു. സവര്‍ണ്ണാധിപത്യ അക്രമത്തിനെതിരായ പ്രതിഷേധത്തില്‍ സുരക്ഷക്കായി ഒരു പോലീസുകാരേയും നിയോഗിച്ചില്ല എന്ന കാര്യം കഴിഞ്ഞ ദിവസം ഗ്രന്‍സ്‌ബറോ നഗരസഭ തുറന്ന് പറഞ്ഞു. 7-1 എന്ന വോട്ടിന് ആണ് ഇക്കാര്യം തുറന്ന് പറയാന്‍ [...]

നാസികള്‍ക്കെതിരെ പ്രതിഷേധ ജാഥ നടത്തിയ ഒരാള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌വില്ലില്‍(Charlottesville) കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) റാലിക്കിടയില്‍ സവര്‍ണ്ണാധിപത്യക്കാര്‍(white supremacist) ഒരാളെ കൊല്ലുകയും ഡസന്‍കണക്കിനാളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സവര്‍ണ്ണാധിപത്യക്കാര്‍ അക്രമം അഴിച്ചുവിട്ടത്. "Unite the Right" എന്ന പേരിലെ റാലിക്ക് വേണ്ടി ആയിരക്കണക്കിന് നിയോ-നാസികള്‍, KKK അംഗങ്ങള്‍, ധാരാളം വെള്ളക്കാരായ ദേശീയവാദികള്‍ ഷാര്‍ലറ്റ്‌വില്ലില്‍ എത്തിച്ചേര്‍ന്നു. University of Virginia യുടെ കാമ്പസില്‍ വെള്ളക്കാരായ സ്ത്രീ പുരുഷന്‍മാര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇതിനെതിരെ മതാചാര്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, Black Lives Matter അംഗങ്ങള്‍, [...]