പതിനായിരങ്ങള്‍ ലണ്ടനില്‍ ആരോഗ്യരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രകടനം നടത്തി

ബ്രിട്ടണിലെ ഖനന ഭീമന്‍ ഒരു അമ്മുമ്മയെ ജയിലിലിടുന്നതില്‍ പരാജയപ്പെട്ടു

വടക്കെ ഇംഗ്ലണ്ടിലെ Blackpool നിവാസിയായ അമ്മുമ്മയാണ് Tina Rotheryയെ വലിയ ഒരു ജനക്കൂട്ടം Preston കോടതിക്ക് മുമ്പില്‍ ഡിസംബര്‍ 9 ന് വളഞ്ഞു. അന്നാണ് അവരെ സ്വതന്ത്രയാക്കുന്നു എന്ന വിധി പുറത്തുവന്നത്. British Isles ന്റെ എല്ലാ കോണില്‍ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ കോടതിക്ക് മുമ്പാകെ ഒത്തുകൂടി ദിവസം മുഴുവന്‍ കാത്ത് നിന്ന് ആ വിധി കേട്ടു.

2014 ല്‍ Rotheryയുടെ സ്ഥലത്ത് പ്രകൃതിവാതക പിളര്‍ക്കല്‍(frack) ഖനനം നടത്താന്‍ Cuadrilla നടത്തിയ ശ്രമത്തിനെതിരെ Rothery സമാധാനപരമായ പ്രതിഷേധം നടത്തിയിരുന്നു. ആ കേസില്‍ അവരെ ജയില്‍ ശിക്ഷ ഭീഷണി നേരിട്ടിരുന്നു. ആ സമയത്ത് പിളര്‍ക്കല്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ The Nanas മൂന്നാഴ്ചത്തെ കൈയ്യേറ്റ സമരം കമ്പനിയുടെ സൈറ്റില്‍ നടത്തി.

— സ്രോതസ്സ് occupy.com

അമേരിക്കയുടേയും ബ്രിട്ടണിന്റേയും ഇറാഖ് കൈയ്യേറ്റമാണ് സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തിന് കാരണം

നോം ചോംസ്കി (Noam Chomsky)

ഭൂമി കുറച്ചുപേര്‍ക്ക് മാത്രം

Over the last decade, the EU has lost a third of all its small farms, 3% of its farms now own 52% of farm land, and land inequality has become worse than wealth inequality.


Continue reading “ഭൂമി കുറച്ചുപേര്‍ക്ക് മാത്രം”

ബ്രിട്ടണ്‍ ‘ജനാധിപത്യത്തിലെ ഏറ്റവും തീവൃമായ രഹസ്യാന്വേഷണ നിയമം’ പാസാക്കി

“ഭയപ്പെടുത്തുന്നത്”, “അപകടകരം” എന്ന് വിമര്‍ശകര്‍ പറയുന്ന, “snoopers’ charter” എന്ന് അറിയപ്പെടുന്ന, രഹസ്യാന്വേഷണ ശക്തിയുടെ ഭീമമായ വ്യാപനത്തിനായുള്ള പുതിയ നിയമങ്ങള്‍ ബ്രിട്ടണ്‍ പാസാക്കി. 2012 ല്‍ home secretary ആയിരുന്ന Theresa May കൊണ്ടുവന്നതാണ് ഈ നിയമങ്ങള്‍. അത് മുമ്പത്തെ കൂട്ട് മന്ത്രിസഭാ സര്‍ക്കാരില്‍ രണ്ട് പ്രാവശ്യം അവതരിപ്പിച്ച് പരാജയപ്പെട്ടതായിരുന്നു. ദീര്‍ഘകാലമായ പൊതു സ്വാതന്ത്ര്യ(civil liberties) സംഘങ്ങള്‍ ദീര്‍ഘകാലമായി ആ നിയമത്തെ എതിര്‍ത്തിരുന്നു. ഈ നിയമ പ്രകാരം ആളുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖപ്പെടുത്തിവെക്കും എന്ന് ചിലര്‍ വാദിക്കുന്നു.

— സ്രോതസ്സ് zdnet.com

ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു

കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനായി ബ്രിട്ടണിലെ മൂന്നില്‍ രണ്ടിലധികം സ്കൂളുകളിലെ സ്കൂള്‍ കമ്പ്യൂട്ടറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചു. ഒരു Freedom of Information അപേക്ഷക്ക് മറുപടിയായി കിട്ടിയതാണ് ഈ വിവരം.

Big Brother Watch ന്റെ റിപ്പോര്‍ട്ട് പ്രകാരം, “classroom management software” ഇംഗ്ലണ്ടിലേയും വേയില്‍സിലേയും 1,000 ല്‍ അധികം സെക്കന്ററി സ്കൂളുലളിലെ 8 ലക്ഷത്തിലധികം കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. £25 ലക്ഷം പൌണ്ടാണ് ഈ പരിപാടിക്കായി ഇതുവരെ ചിലവാക്കിയത്.

അദ്ധ്യാപകരുടെ കമ്പ്യൂട്ടറില്‍ നിന്ന് ക്ലാസിലെ മൊത്തം കമ്പ്യൂട്ടറുകളുടെ സ്ക്രീന്‍ നിരീക്ഷിക്കാനുള്ള സൌകര്യവും, വെബ് സന്ദര്‍ശനങ്ങളുടെ ചരിത്രവും തത്സമയ വിവരങ്ങളും Classroom management software നല്‍കുന്നു. കീ അമര്‍ത്തുന്നത് കാണാം, “inappropriate” വാക്കുകള്‍ വന്നാല്‍ മുന്നറീപ്പ് കിട്ടും. പൊതുവായി പറഞ്ഞല്‍ “തീവൃവാദവും റിഡിക്കലൈസേഷനും” ഉള്‍പ്പടെ “ചീത്ത” സ്വഭാവങ്ങള്‍ സിസ്റ്റം കണ്ടെത്തും.

— സ്രോതസ്സ് arstechnica.co.uk

അങ്ങനെ വ്യക്തിമാഹാത്മ്യ വാദം അവസാനം ഈ സ്ഥിതിയിലെത്തി.

ഫേസ്‌ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത്

ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ഫേസ്‌ബുക്ക് $51.6 ലക്ഷം ഡോളര്‍ (£41.6 ലക്ഷം പൌണ്ട് )കോര്‍പ്പറേറ്റ് നികുതിയായി കൊടുത്തു. അതിന് മുമ്പത്തെ വര്‍ഷം കൊടുത്ത നികുതിയേക്കാള്‍ വളരെ അധികമാണിത്. മൊത്തം വരുമാനം £21 കോടി പൌണ്ടായിരുന്നു. കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്ന ലാഭം £2 കോടി പൌണ്ടും. ബ്രിട്ടണിലെ നികുതി നിയമങ്ങളെ അനുസരിക്കുന്നു എന്ന് പറയുന്നെങ്കിലും ഇതിന് മുമ്പത്തെ വര്‍ഷം ഫേസ്ബുക്ക് നികുതിയായി കൊടുത്ത പണം സാമൂഹ്യപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ശതകോടി ഡോളറിന്റെ കമ്പനി നികുതി അടക്കുക എന്ന ധാര്‍മ്മിക പ്രവര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങുന്നതിനെതിരെ ജനങ്ങള്‍ വലിയ ശബ്ദം മുഴക്കി. ആ വിമര്‍ശനത്തിന്റെ ഫലമായി ഫേസ്ബുക്ക് തങ്ങളുടെ നികുതി നയം മാറ്റുകയും, ബ്രിട്ടണിലെ കച്ചവടം അയര്‍ലാന്റിലെ കണക്കില്‍ ഉള്‍പ്പെടുത്തി നികുതി തട്ടിപ്പ് നടത്തുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.

— സ്രോതസ്സ് theverge.com

കമ്പനികളൊന്നും സ്വമേധയാ ശരിയായ കാര്യം ചെയ്യില്ല, പകരം ജനത്തിന്റെ സൂഷ്മ നിരീക്ഷണവും സമ്മര്‍ദ്ദവുമാണ് അവരെ ശരിയായ പ്രവര്‍ത്തി ചെയ്യിക്കുന്നതെന്നും മനസിലാക്കുക.

2016 ലെ UK ബഡ്ജറ്റിലെ എണ്ണക്കുള്ള നികുതിയിളവുകള്‍

£130 കോടി പൌണ്ടിന്റെ നികുതിയിളവുകള്‍പ്പെടുന്ന ബഡ്ജറ്റ് ബ്രിട്ടണ്‍ പ്രസിദ്ധപ്പെടുത്തി. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഫോസിലിന്ധനങ്ങള്‍ക്കുള്ള സബ്സിഡി വര്‍ദ്ധിപ്പിക്കുന്ന ഏക G7 രാജ്യമാണ് ബ്രിട്ടണ്‍.

“സ്വതന്ത്ര കമ്പോളത്തെ വികൃതമാക്കുന്ന നികുതിദായകരെ ദരിദ്രരാക്കുന്ന സാമ്പത്തികമായും പരിസ്ഥിതിപരമായും തലതിരിഞ്ഞ ഫോസില്‍ ഇന്ധന സബ്സിഡികള്‍ക്കെതിരെ യുദ്ധം ചെയ്യണം,” എന്ന് 2014 സെപ്റ്റംബറില്‍ നടന്ന ന്യൂയോര്‍ക്ക് കാലാവസ്ഥാ സമ്മേളനത്തില്‍ ഡേവിഡ് കാമറോണ്‍ പറഞ്ഞിരുന്നു. World Trade Organisation ന്റെ നിര്‍വ്വചന പ്രകാരം ഇന്നത്തെ ബഡ്ജറ്റിലെ നികുതി ഇളവുകളെ എണ്ണ സബ്സിഡിയായി കണക്കാക്കാം.

Oil Change International and Platform കഴിഞ്ഞ ആഴ്ച Oil Tax Facts എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു, അതില്‍ പറയുന്നു:

എണ്ണ സബ്സിഡിയും പുനരുത്പാദിതോര്‍ജ്ജ നിക്ഷേപം കുറക്കുന്നതും ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ വൈകിപ്പിക്കുന്നു.
എണ്ണ സബ്സിഡി തൊഴിലവസരം സംരക്ഷിക്കുന്നില്ല.
എണ്ണവ്യവസായ രംഗത്ത് സംരക്ഷിക്കുന്ന തൊഴിലിനേക്കാളേറെ തൊഴില്‍ നഷ്ടം സൌരോര്‍ജ്ജ രംഗത്ത് ഈ എണ്ണ സബ്സിഡി കാരണമാകുന്നു.
ബ്രിട്ടണിന്റെ എണ്ണ വ്യവസായം വളരെ കാലമായി വമ്പന്‍ ലാഭം നല്‍കുന്ന ഒന്നാണ്.
മറ്റ് രാജ്യങ്ങളിലെ എണ്ണവ്യവസായം കൊടുക്കുന്ന നികുതിയേക്കാള്‍ കുറവ് നികുതിയേ ബ്രിട്ടണിലെ എണ്ണവ്യവസായം കൊടുക്കുന്നുള്ളു.

— സ്രോതസ്സ് priceofoil.org

തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി

ഓഫീസിലെത്തി ഒരു ദിവസത്തിന് മുമ്പ് ബ്രിട്ടണില്‍ തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തിലെത്തിയ പ്രധാന മന്ത്രി തെരേസ മേയ് സര്‍ക്കാരിന്റെ കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി. “ഞെട്ടിപ്പിക്കുന്നത്” എന്നും “ശുദ്ധ വിഢിത്തം” എന്നുമാണ് ആളുകള്‍ അതിനോട് പ്രതികരിച്ചത്. Department for Energy and Climate Change (DECC) ആണ് മേയുടെ കലിക്ക് പാത്രമായത്. പരിസ്ഥിതിയുടെ ഉത്തരവാദിത്തം Business, Energy & Industrial Strategy ലേക്ക് മാറ്റുകയും ചെയ്തു. കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ നേരിടാന്‍ രാജ്യം പ്രാപ്തമായില്ല എന്ന റിപ്പോര്‍ട്ട വന്ന ആഴ്ചതന്നെയാണ് ഈ നടപടിയും ഉണ്ടായിരിക്കുന്നത്.

— സ്രോതസ്സ് commondreams.org