ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു

ഒബാമ സര്‍ക്കാരില്‍ ഇറാന്‍ ആണവകരാറിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയ ആള്‍ക്കാര്‍ക്കെതിരെ “വൃത്തികെട്ട പണികള്‍” ചെയ്യാനായി ഇസ്രായേല്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയെ ട്രമ്പിന്റെ അനുയായികള്‍ ഏല്‍പ്പിച്ചതായി ലണ്ടനിലെ Observer പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒബാമ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടേയും അവരുടെ ഭാര്യമാരുടേയും രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച് കരാറിനെ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. The New Yorker പറയുന്നതനുസരിച്ച് Black Cube എന്ന സംഘമാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്. മുമ്പ് ഹോളീവുഡ് പ്രൊഡ്യൂസര്‍ Harvey Weinstein തന്നെ … Continue reading ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു

Advertisements

1953 ലെ ഇറാന്‍ അട്ടിമറിയുടെ രേഖകള്‍ അമേരിക്ക നിശബ്ദമായി പ്രസിദ്ധപ്പെടുത്തി

അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ 1953 ലെ ഇറാന്‍ അട്ടിമറിയുടെ ഔദ്യോഗിക ചരിത്രം State Department നിശബ്ദമായി പ്രസിദ്ധപ്പെടുത്തി. രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തിലേക്ക് നയിച്ചതും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ശത്രുതക്ക് എത്തിച്ചതുമായ പദ്ധതിയെക്കുറിച്ചുള്ള പുതിയ സൂചന നല്‍കുന്നതാണ് ഈ രേഖകള്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദഖ് സര്‍ക്കാരിനെ മറിച്ചിട്ട്, ഷായുടെ ഭരണത്തിന് അടിത്തറയിട്ട അട്ടിമറിയില്‍ CIAയുടെ പങ്ക് 1989 ല്‍ State Department പുറത്തുവിട്ട ആദ്യത്തെ സംഗ്രഹത്തില്‍ നിന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. എന്നാല്‍ അമേരിക്കയുടെ പങ്കാളിത്തം റിപ്പോര്‍ട്ടില്‍ നിന്ന് … Continue reading 1953 ലെ ഇറാന്‍ അട്ടിമറിയുടെ രേഖകള്‍ അമേരിക്ക നിശബ്ദമായി പ്രസിദ്ധപ്പെടുത്തി

അമേരിക്കയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയതിന് ഇറാനിന്റെ പരമാധികാര നേതാവ് ട്രമ്പിന് നന്ദി പറഞ്ഞു

പ്രസിഡന്റ് ഡൊണ‍ള്‍ഡ് ട്രമ്പ് ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം, "അമേരിക്കയുടെ യഥാര്‍ത്ഥ മുഖം" മറനീക്കി പുറത്തുകാണിച്ചതിന് അമേരിക്കയുടെ പുതിയ നേതാവിനോട് തങ്ങളുടെ രാജ്യം നന്ദിയുള്ളവരാണ് എന്ന് ഇറാനിന്റെ പരമാധികാര നേതാവായ ആയത്തൊള്ള അലി ഖമേനി പറഞ്ഞു. "ആ പുതിയ പ്രസിഡന്റിന് ഞങ്ങള്‍ നന്ദിപറയുന്നു. കാരണം അമേരിക്കയുടെ ശരിയായ മുഖം വ്യക്തമാക്കുന്നതിന് അദ്ദേഹം ഞങ്ങളെ സഹായിക്കുകയാണ് ചെയ്തിരിക്കുന്നത്. " അമേരിക്കയുടെ അധികാര വ്യവസ്ഥയിലെ രാഷ്ട്രീയ, സാമ്പത്തിക, ധാര്‍മ്മിക, സാമൂഹ്യ അഴിമതിയെക്കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ … Continue reading അമേരിക്കയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയതിന് ഇറാനിന്റെ പരമാധികാര നേതാവ് ട്രമ്പിന് നന്ദി പറഞ്ഞു

ടെഹ്റാനിലെ സ്കൂളുകള്‍ വായൂ മലിനീകരണം കാരണ​ത്താല്‍ അടച്ചിട്ടു

വായൂ മലിനീകരണം അപകടമായ തോതിലെത്തിയതിനാല്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ എല്ലാ സ്കൂളുകളും നഴ്സറികളും രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. വായൂ മലിനീകരണം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ "red alert" പ്രഖ്യാപിച്ച ബീജിങ്ങില്‍ ഫാക്റ്ററികള്‍ അടച്ചിട്ടിരിക്കുകയാണ്.